അഞ്ച് ലക്ഷത്തിന്റെ മൂന്ന് വീടുകള്‍ പ്ലാന്‍ ഉള്‍പ്പടെ .....!!
(PLAN DOWNLOAD LINKS ARE AVAILABLE BELOW)
നിര്‍മാണസാമഗ്രികള്‍ക്ക് തീവിലയായ ഇക്കാലത്ത് സാധാരണക്കാരന് സ്വന്തമായൊരു വീടു തന്നെ അപ്രാപ്യസ്വപ്‌നമായിരിക്കെ, വെറും അഞ്ചു ലക്ഷം രൂപയ്‌ക്കു വയ്‌ക്കാവുന്ന മൂന്നു വീടുകളുടെ മാതൃകയാണിവിടെ അവതരിപ്പിക്കുന്നത് ചെറിയ ബജററില്‍ മനോഹരമായ ഒരു വീട് ഇന്നെല്ലാവരുടെയും സ്വപ്‌നമാണ്. നിര്‍മ്മാണ വസ്‌തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ മനസ്സിനിഷ്‌ടപ്പെട്ട വീട് പലര്‍ക്കും നിര്‍മ്മിക്കാനാവുന്നില്ല. എന്നാല്‍ അല്‌പം വീണ്ടുവിചാരവും അമിത ആര്‍ഭാടമൊഴിവാക്കാനുളള സന്മനസ്സും കാട്ടിയാല്‍ കയ്യിലുളള ചെറിയ ബജററുകൊണ്ട് കടഭാരമില്ലാതെ മനസ്സിനിണങ്ങിയ വീടു നിര്‍മ്മിക്കാം. വീടുനിര്‍മ്മാണത്തില്‍ ബജററിനൊപ്പം തന്നെ പ്ലാനിങ്ങിനും സ്‌ഥാനമുണ്ട്. കൃത്യമായ പ്ലാനിങ് ചെലവ് കുറയ്‌ക്കുകയും വീടിന്റെ പൊളിച്ചുപണി ഒഴിവാക്കുകയും,നിശ്‌ചിത സമയപരിധിക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്യും. അഞ്ചോ പത്തോ സെന്റ് സ്‌ഥലത്ത് അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകള്‍ പരിചയപ്പെടാം. കേരളീയ ശില്‌പ മാതൃകയില്‍ നൂറ് കണക്കിന് വീടുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായി മാറിയ വാസ്‌തു ശാസ്‌ത്ര വിദഗ്‌ദ്ധന്‍ ആചാര്യ തച്ചനാട്ട് സുധാകരന്‍ നിര്‍മ്മിച്ച അഞ്ച് ലക്ഷത്തിന്റെ മൂന്ന് വീടുകളുടെ പുതുമയുണര്‍ത്തുന്ന വിശേഷങ്ങളും വീടുകളുടെ പ്ലാനും സ്‌കെച്ചും നിര്‍മ്മാണ രീതികളും ഇതിനോടൊപ്പം ചിത്രലേഖ അഞ്ച് സെന്റ് സ്‌ഥലത്ത് 49 കോല്‍ ചുററളവില്‍ ഈ വീട് നിര്‍മ്മിക്കാം. ഭിത്തി വണ്ണം 12 സെന്റീമീറ്റര്‍ അടിത്തറ ചെങ്കല്ലില്‍ ഒഴിവിന് പണിതീര്‍ത്ത് ബെല്‍ററ് വാര്‍ക്കണം. പാദുക മാററം ആറു സെന്റീമീറ്ററും പത്രമാനം ആറു സെന്റീമീറ്ററും ആണ്. തറ ഉയരം 54 സെന്റീമീറ്ററും ഉയരം വാനാദിപ്പൊക്കം 366 സെന്റീമീറ്ററും ആണ്. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. മേല്‍ക്കൂട് വാര്‍ക്കുന്നതിന് പകരം ട്രസ്സ് വര്‍ക്ക് (ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്‌് ചട്ടമുണ്ടാക്കി) ഓട് ഇടുകയും പുറകില്‍ ഷീററിടുകയും ആവാം.
ഷീററിട്ടാല്‍ അടുക്കളയുടെയോ ടോയ്‌ലററിന്റേയോ കുറച്ച് ഭാഗം കോണ്‍ക്രീററ് ചെയ്‌താല്‍ അവിടെ വാട്ടര്‍ടാങ്ക് സ്‌ഥാപിക്കാം. ടൈല്‍സിന് പകരം തറയോടുകള്‍ നിലത്ത് പാകിയാല്‍ പഴമ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ഭംഗി വരുത്താനും കഴിയും. തറയോടുകള്‍ ആരോഗ്യപരമായി നല്ലതുമാണ്. സിററൗട്ടിന്റെ മുകളില്‍ മുഖാരം വച്ച് വീടിന് കൂടുതല്‍ ഭംഗി വരുത്തി,സിററൗട്ടില്‍ ചാരുബഞ്ച് സ്‌ഥാപിക്കാവുന്നതുമാണ്. ചിത്രലേഖ വീടുകള്‍ മനോഹരങ്ങളുമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ബജറേറ ഈ വീടിനുളളൂ. ചിത്രാംഗദ അഞ്ച് സെന്റില്‍ 49 കോല്‍ ചുററളവുളളതും തെക്ക് ദര്‍ശനം കിട്ടുന്നതുമാണ് ചിത്രാംഗദ വീടുകള്‍. ദര്‍ശനം മാററിയാല്‍ വീടിന്റെ അളവുില്‍ മാററം വരുന്നതാണ്. അതുകൊണ്ട് കഴിയുന്നതും തെക്ക് ദര്‍ശനം മാററാതിരിക്കുന്നതാണ് നല്ലത്. ഈ വീടിന്റെ മുകള്‍തട്ട് കോണ്‍ക്രീററ് ചെയ്യാം. കാര്‍പോര്‍ച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു കിടപ്പറകളാണ്‌് ഈ വീടിനുളളത്. മൂന്നു കിടപ്പറ വേണമെങ്കില്‍ പോര്‍ച്ച് ഒഴിവാക്കി അവിടെ അടുക്കള നിര്‍മ്മിച്ച് അതിനു പുറകില്‍ കിടപ്പറ എടുക്കാവുന്നതുമാണ്. ഹാളില്‍നിന്ന് കോണിപ്പടി നിര്‍മ്മിച്ചാല്‍ ഭാവിയില്‍ വീടിന് മുകളില്‍ മുറി എടുക്കാവുന്നതാണ്. സിററൗട്ടില്‍ ചാരുബഞ്ചും പോര്‍ച്ചിനുമുകളില്‍ മുഖാരവും വച്ചാല്‍ വീടിന് ഏറെ ഭംഗി വരും. ചിത്രാംഗദ വീടിന്റെ ഭിത്തിവണ്ണം 15 സെന്റീമീറ്ററും,പാദുക മാററം ആറു സെന്റീമീറ്ററും,പത്രമാന മാററം ആറു സെന്റീമീറ്ററും,തറ ഉയരം 54 സെന്റീമീറ്ററുമാണ്. ചിത്രപൗര്‍ണ്ണമി കേരളത്തിലെ പഴയവീടുകളുടെ രൂപഭംഗിയില്‍ ചിത്രപൗര്‍ണ്ണമി വീടുകള്‍ നിര്‍മ്മിക്കാവിന്നതാണ്. ഇതിന് ഏകദേശം 10 സെന്റോളം സ്‌ഥലം വേണ്ടിവരും. 61 കോല്‍ 16 അംഗുലം ചുററളവുളള ഗൃഹമാണ് ചിത്രപൗര്‍ണ്ണമി. പഴമയുടെ പ്രൗഢി നിലനിര്‍ത്തുന്ന വരാന്ത ഓട് മേഞ്ഞതും ബാക്കിസ്‌ഥലം കോണ്‍ക്രീററുമാണ്. ദര്‍ശനം കിഴക്കായിട്ടാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ദര്‍ശനം മാററിയാല്‍ അളവുകള്‍ മാറും. ഭിത്തി വണ്ണം 15 സെന്റീമീറ്ററും, പാദുക മാററം ആറു സെന്റീമീറ്ററും, പത്രമാനം ആറു സെന്റീമീറ്ററും ആണ്. അടിത്തറ ചെങ്കല്ലിലോ കരിങ്കല്ലിലോ ചെയ്യാം. ഇരുചക്രവാഹനത്തിനുളള പോര്‍ച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു. വീടിന്റെ നിലത്ത് ടൈല്‍സിന് പകരം തറയോടു പാകിയാല്‍ വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാകും. വീടിന്റെ മുന്‍വശത്തും വശങ്ങളിലും മരം കൊണ്ടുളള മുഖാരം വച്ചു മോടിപിടിപ്പിക്കാവുന്നതാണ്.(തടി ഇല്ലെങ്കില്‍ ഇതിനു കോണ്‍ക്രീറ്റുമാവാം) വീടിന്റെ മുന്‍വശത്തെ തൂണുകള്‍ ഉരുണ്ടതും അടിവശം വണ്ണം കൂടിയിരുന്നാല്‍ ഭംഗി കൂടും. വിശാലമായ വരാന്ത കാഴ്‌ചയില്‍ ഏറെ മനോഹരവുമാണ്. വീട് നിര്‍മ്മാണത്തില്‍ കൃത്യമായ പ്ലാനും പദ്ധതിയും സജ്‌ജമാക്കിയാല്‍ അഞ്ചോ പത്തോ സെന്റ് സ്‌ഥലത്ത് അഞ്ച് ലക്ഷത്തിന് ഈ വീടുകള്‍ നിര്‍മ്മിക്കാവുന്നതാണ്. കൂടാതെ പണത്തിന്റെ ലഭ്യതയനുസരിച്ച് വീടുകള്‍ കൂടുതല്‍ മോടിപിടിപ്പിച്ച് മനോഹരങ്ങളുമാക്കാവുന്നതാണ്. Budget Tips വീട് നിര്‍മ്മാണത്തില്‍ മരത്തിന്റെ ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്. തേക്ക്, മഹാഗണി, വീട്ടി പോലെ വില കൂടിയ തടി തന്നെ ഉപയോഗിക്കണമെന്നില്ല. അക്വേഷ്യ, മാഞ്ചിയം, തെങ്ങ്, തുടങ്ങി ചുററിനും സുലഭമായ തടി തന്നെ തെരഞ്ഞെടുക്കാം. ജനാല, ജനാലച്ചട്ടം, വാതില്‍, ട്രസ്സ്, റെയിലിങ് എന്നിവയ്‌ക്കെല്ലാം തെങ്ങ് അനുയോജ്യമാണ്. വരവു തടികളുടെ പകുതി ചെലവേ തെങ്ങിന് ആവൂ. കൂരയ്‌ക്കു ഫില്ലര്‍ സ്ലാബ് രീതിയാവാം. ഇത് സ്‌ററീലിന്റേയും സിമന്റിന്റെയും ചെലവ് കുറയ്‌ക്കും. കൂരയ്‌ക്കു മണ്ണോടുകള്‍ ഉപയോഗിക്കുന്ന രീതി അമിതചൂടിനെ പ്രതിരോധിക്കുന്നതുമൂലം ഗൃഹാന്തരീക്ഷം കൂടുതല്‍ സുഖകരമാവും. വെട്ടുകല്ല് സ്‌ട്രക്‌ചര്‍ നിര്‍മാണത്തിന് ഏറെ ഉപകരിക്കും. ചെലവ് കുറവാണെന്നു മാത്രമല്ല പ്രകൃതിക്കിണങ്ങിയതുമാണ്, ചൂടു കുറയ്‌ക്കും. ഭിത്തിയുടെ പുറത്ത് പുട്ടിയിട്ട് തേച്ചില്ലെങ്കിലും കുഴപ്പമില്ല. നിറം കൊടുത്താല്‍ നല്ല ഭംഗിയുമുണ്ടാകും. നിലമൊരുക്കാന്‍ വിട്രിഫൈഡ് ടൈലും മാര്‍ബിളും ഗ്രനൈററുമെല്ലാം ഒഴിവാക്കിയാല്‍ നല്ലൊരു തുക ലാഭിക്കാം. അകത്തള തറയൊരുക്കാന്‍ പോളിഷ്‌ഡ് കോട്ടാസ്‌റേറാണ്‍ നല്ലതാണ്. മാര്‍ബിളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ്. ദീര്‍ഘകാലം ഈടുനില്‍ക്കും. പെട്ടെന്ന് അഴുക്കും പിടിക്കില്ല. വാസ്‌തുവില്‍ ശ്രദ്ധിക്കാന്‍ അന്ധവിശ്വാസമെന്ന് പറയാറുണ്ടെങ്കിലും ഗൃഹനിര്‍മ്മാണത്തില്‍ വാസ്‌തുപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭൂമിയുടെ ഘടന നിര്‍മ്മാണ പ്രക്രിയയിലെ പ്രധാന ഘടകമാണ്. അതുകൊണ്ടാണ് വാസ്‌തു കാര്യങ്ങള്‍ നോക്കണമെന്ന് പറയുന്നത്. തെക്ക് പടിഞ്ഞാറേ കോര്‍ണര്‍ ഉയര്‍ന്ന ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഉത്തമം. ദേവാലയങ്ങളുടെ സാമീപ്യം ശ്രദ്ധിക്കേണ്ടതാണ്. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ മാത്രമേ (ദേവാലയചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നവര്‍)മാത്രമേ ദേവാലയങ്ങള്‍ക്ക് സമീപം വീട് വയ്‌ക്കാവൂ. വീടിന്റെ പ്ലാനില്‍ മാററം വരുത്താന്‍ പാടില്ല. വീടിന്റെ തെക്കുപടിഞ്ഞാറേ കോര്‍ണര്‍ ഭാഗത്താണ് പ്രധാന ബെഡ് റൂം സജ്‌ജീകരിക്കേണ്ടത്. വീടിന്റെ കിടപ്പുമുറിയുടെ ജനലുകളോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വളര്‍ത്താന്‍ പാടില്ല. രാത്രികാലങ്ങളില്‍ വൃക്ഷങ്ങളുടെ ഇലകളില്‍നിന്ന് പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് സുഖനിദ്രയ്‌ക്ക് തടസ്സമുണ്ടാക്കും. പ്ലാവ്,ആഞ്ഞിലി,പുളി തുടങ്ങിയ മരങ്ങള്‍ പുരയിടത്തില്‍ നട്ട് വളര്‍ത്താവുന്നതാണ്. വീടുകള്‍ എപ്പോഴും കിഴക്കോട്ട് ദര്‍ശനമായി നിര്‍മ്മിക്കുന്നതാണ് നല്ലത്. ഇതുമൂലം പ്രഭാത സൂര്യന്റെ കിരണങ്ങള്‍ വീടിനുളളില്‍ പ്രവേശിക്കും. വലത്തോട്ടൊഴുകുന്ന പുഴയുടെ സാന്നിധ്യം ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. ഭൂമിയുടെ ചരിവുമായി ബന്ധമുളളതുകൊണ്ട് മീനം രാശി(വടക്കു കിഴക്കേ കോര്‍ണര്‍)യിലാണ് കിണര്‍ കുഴിക്കേണ്ടത്. വാസ്‌തു ശാസ്‌ത്രം അനുശാസിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടുതന്നെയാകണം എപ്പോഴും ഗൃഹനിര്‍മ്മാണം. 12 ways to save budget 1. കോണ്‍ക്രീററ് ഒഴിവാക്കി ഇരുമ്പ് ദണ്ഡ് കൊണ്ടുളള മേല്‍ക്കൂര പണിയാം. 2. പഴയ മേച്ചിലോടുകള്‍ വാങ്ങി കഴുകി നിറം കൊടുത്ത് ഉപയോഗിക്കാം. 3. ടൈല്‍സിന് പകരം തറയോടുകള്‍ ഉപയോഗിക്കാം. 4. തടി കതകുകള്‍ക്ക് പകരം പ്ലാസ്‌ററിക്കിന് സമാനമായ കതകുകള്‍ ഉളളിലെ മുറികള്‍ക്ക് ഉപയോഗിക്കാം 5. ജനാലകള്‍ക്ക് തടി ഒഴിവാക്കി ഇരുമ്പോ അലൂമിനിയമോ ഉപയോഗിക്കാം. 6. കൃത്യമായ പ്ലാന്‍ തയ്യാറാക്കിയാല്‍ 90 ദിവസത്തിനകം വീട് പൂര്‍ത്തിയാക്കാം. 7. കോണ്‍ക്രീററ് വീടുകളാണെങ്കില്‍ 7 മാസം കൊണ്ട് പൂര്‍ത്തിയാക്കാം. 8. വെട്ടുകല്ലിന് പകരം ഹോളോ ബ്രിക്‌സ് ഉപയോഗിക്കാം. 9. മണ്ണുളള പ്രദേശമാണെങ്കില്‍ പറമ്പ് കുഴിച്ച് മണലെടുക്കാം. 10. കൃത്യമായ പ്ലാന്‍ അനാവശ്യച്ചെലവുകള്‍ ഒഴിവാക്കും. 11. വീടിന്റെ രൂപരേഖയില്‍ ഇടയ്‌ക്കിടയ്‌ക്ക് മാററം വരുത്തരുത്. 12. അടിസ്‌ഥാന സൗകര്യമുളള സ്‌ഥലമാണെങ്കില്‍ കൂലിയിനത്തില്‍ നല്ല ലാഭമുണ്ടാക്കാം ആചാര്യ തച്ചനാട്ട് സുധാകരന്‍ ( വാസ്‌തു ശാസ്‌ത്ര വിദഗ്‌ദ്ധന്‍ )
FOR DOWNLOAD PLANS , PHOTOS , VIDEOS AND MORE DETAILS ABOUT THIS CONSTRUCTION CLICK BELOW LINK
Courtesy: [{ Model Polytechnic College, Karunagappally }]
Download
Courtesy: [{ Model Polytechnic College, Karunagappally }]
Category: empower