നടരാജഗുരുവിന്‍റെ സമാധിദിനം . മാര്‍ച്ച് പത്തൊന്‍പത്.
സ്വരൂപ ചൈതന്യ.
Beyond Duality (Biographies and Teachings of many Guru´s and Teachers)
ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ തത്വദര്‍ശനം ലോകജനതയ്ക്ക് പ്രയോജനപ്പെടുവാന്‍ വിധത്തില്‍ ഗൃഹസ്ഥശിഷ്യന്മാര്‍ക്കുവേണ്ടി എസ്.എന്‍.ഡി.പി. യോഗത്തെയും സന്യസ്ഥശിഷ്യന്മാര്‍ക്കുവേണ്ടി ശ്രീനാരായണധര്‍മ്മ സംഘത്തെയും സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചു. ഗുരുദേവന്‍റെ സാന്നിദ്ധ്യത്തില്‍ കൂര്‍ക്കഞ്ചേരിയില്‍ സ്ഥാപിതമായ പതിനൊന്നംഗ ധര്‍മ്മസംഘത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ സ്ഥാപനകര്‍മ്മത്തില്‍ നിര്‍ണ്ണായക സ്വാധീനം അലങ്കരിക്കുന്ന ഡോ. പല്‍പ്പുവിന്‍റെ പുത്രന്‍ നടരാജനുമുണ്ടായിരുന്നു.
ആ നടരാജന്‍ ശ്രീനാരായണ ഗുരുദര്‍ശനത്തെ ലോകത്തങ്ങോളമിങ്ങോളം പ്രചരിപ്പിച്ച് സ്വധര്‍മ്മ കര്‍ത്തവ്യമനുഷ്ഠിച്ച് നിര്‍വൃതരായ ശിഷ്യരില്‍ അദ്ധ്വതീയനാണ്.
ആ നടരാജന്‍ ശ്രീനാരായണ ഗുരുദര്‍ശനത്തെ ലോകത്തങ്ങോളമിങ്ങോളം പ്രചരിപ്പിച്ച് സ്വധര്‍മ്മ കര്‍ത്തവ്യമനുഷ്ഠിച്ച് നിര്‍വൃതരായ ശിഷ്യരില്‍ അദ്ധ്വതീയനാണ്.
ഗുരുവിനോടുള്ള അമിതഭക്തിയാദരവില്‍ അന്ധമായ വിശ്വാസത്തോടെ മറ്റുള്ള ദര്‍ശനങ്ങളെ നിരാകരിച്ച് ഗുരുദര്‍ശനം പ്രചരിപ്പിക്കുകയായിരുന്നില്ല, മറിച്ച് ഇതരദര്‍ശനങ്ങളെയെല്ലാം ആഴത്തില്‍ പഠിച്ച് അതില്‍നിന്നൊക്കെ അഗ്രഗണ്യമാണ്നാരായണ ഗുരുദര്‍ശനമെന്ന് ചിന്തിച്ചുറപ്പിച്ച്, അത്യുജ്ജ്വല ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ ആഗോളപര്യടനങ്ങളില്‍ കൂടിയും, ആധുനികശാസ്ത്രങ്ങളുടെ സഹായത്തോടുകൂടിയും, ഗുരുദര്‍ശനത്തെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്തത്.
നാരായണഗുരുകുലം എന്ന മഹത്തായ സ്ഥാപനം അറിവിനുള്ള ആശ്രയ ആശ്രമമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പശ്ചാത്തലം നടരാജഗുരുവിന്‍റെ മേല്‍പറഞ്ഞ വിധമുള്ള ഗുരുദര്‍ശനപ്രചരണ സംവിധാനമായിരുന്നു.
നാരായണഗുരുകുലം എന്ന മഹത്തായ സ്ഥാപനം അറിവിനുള്ള ആശ്രയ ആശ്രമമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പശ്ചാത്തലം നടരാജഗുരുവിന്‍റെ മേല്‍പറഞ്ഞ വിധമുള്ള ഗുരുദര്‍ശനപ്രചരണ സംവിധാനമായിരുന്നു.
ഇന്‍റര്‍ഗ്രേറ്റഡ് സയന്‍സ് ഓഫ് ദി എബ്സല്യൂട്ട് എന്ന മഹാഗ്രന്ഥമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ച് ഗുരുകുലങ്ങളില്‍ വേദാന്ത പഠനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കി പാശ്ചാത്യ പൗരസ്ത്യ ശിഷ്യന്മാരില്‍ ഏകലോകത്തിനുള്ള പ്രസക്തി പഠിപ്പിക്കുകയും പ്രചരിക്കുകയും ചെയ്തുകൊണ്ട് നാരായണ ഗുരുകുലങ്ങള്‍ ഗുരുദര്‍ശനഗരിമയെ വിളംബരം ചെയ്യുന്നു.
ഗുരുദേവനെപ്പോലെ പരമകാരുണീകനായിരുന്ന നടരാജഗുരു വിദേശത്ത് നിന്നടക്കമുള്ള അത്യുന്നതബിരുദ്ധങ്ങള്‍ കരസ്ഥമാക്കിയിട്ടും ഉന്നത ഉദ്ദ്യോഗങ്ങളുടെ പിന്നാലെ പോകാതെ ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കുവാന്‍ ആയുസ്സും, വപുസ്സും, ബലിയര്‍പ്പിച്ചു. സ്മാരകം ആവശ്യമില്ല കീര്‍ത്തിയാണ് സ്മാരകം എന്നു പറഞ്ഞ നടരാജഗുരുവിന്‍റെ ചിരന്തരസ്മാരകമായി ആ ഗുരുശിഷ്യബന്ധം കാലമുള്ള കാലത്തോളം നിലനില്‍ക്കും.
ഗുരുദേവന്‍റെ ആശ്രമസങ്കല്പത്തില്‍ ഒരു ഗുരുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ ഇങ്ങനെ പ്രതിപാദിക്കുന്നു. ആശ്രമത്തിലെ ഗുരു വിദ്ധ്വാനായിരിക്കണം, മുനിയായിരിക്കണം, ഉദാരമതിയായിരിക്കണം, സമദൃഷ്ടിയായിരിക്കണം, ശാന്തവും, അതേസമയം ഗംഭീരമായ ആശയത്തോടുകൂടിയവനുമായിരിക്കണം, ഇന്ദ്രിയങ്ങളെ ജയിച്ചവനായിരിക്കണം, പരോപകാരിയായിരിക്കണം, ദിനദയാലുവായിരിക്കണം, സത്യപ്രതിഷ്ഠയുള്ളവനായിരിക്കണം, അതിവേഗം കാര്യങ്ങളെ സാധിക്കുന്നവനായിരിക്കണം അങ്ങനെയുള്ളോരു ഗുരുവിനുകീഴില്‍ ആശ്രമവ്യവസ്ഥകള്‍ പാലിക്കപ്പെടണം.
ഗുരുദേവസങ്കല്‍പത്തിലുള്ള ഒരു മഹാആശ്രമഗുരുവായി നടരാജഗുരുവിനോളം തുല്യനായി മറ്റാരെയാണ്ചൂണ്ടിക്കാട്ടാനാവുക. ഒരു നടരാജ ഗുരുസമാധിദിനംകൂടി സമാഗതമാകുമ്പോള്‍ നാംഓര്‍ക്കേണ്ടത് ഒരു കൂപമണ്ഡുകമായി മാറാതെ ലോകത്തെ അറിയിക്കുക. ലോകത്തെ അറിയിക്കുക.
Beyond Duality (Biographies and Teachings of many Guru´s and Teachers)
Category: നടരാജഗുരു