കേരളത്തിലെ ആദ്യത്തെ സാക്ഷരത മിഷന്‍
കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു
ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .
Posted: 22 Mar 2015
subscribed to email post updates from ഗുരുദേവ ചരിത്രം |
Category: കേരളം, ഗുരുദേവ ചരിത്രം, ശ്രീ നാരായണ ഗുരു, സാക്ഷരത