.





​പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോര്‍ക്ക ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കൊടിയ പീഡനമായി മാറുന്നു. 


വാക്ദാനങ്ങള്‍ :
 
നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കായി കാരുണ്യം പദ്ധതിയും നാട്ടിലേക്ക് മടങ്ങി വന്നവര്‍ക്കായി സാന്ത്വനം പദ്ധതിയും. കാരുണ്യം പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്ക് ചികിത്സയ്ക്കും, യാത്രാ ചെലവിനുമുള്ള സഹായങ്ങള്‍ നല്‍കും. കൂടാതെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ധനസഹായവും നോര്‍ക്ക റൂട്‌സിനെ ബന്ധപ്പെട്ടാല്‍ നല്‍കും.
പ്രവാസികളുടെ പെണ്മക്കളുടെ വിവാഹത്തിനും, വീട് വെക്കാനും, ചെറിയ ബിസിനസ് സംരഭങ്ങള്‍ തുടങ്ങാനും നോര്‍ക്ക റൂട്‌സില്‍ നിന്ന് ധനസഹായം ലഭിക്കും. മുന്നൂറ് രൂപ മുടക്കി നോര്‍ക്ക റൂട്‌സിന്റെ പ്രവാസി തിരിച്ചറിയില്‍ കാര്‍ഡ് സ്വന്തമാക്കിയാല്‍ അപകട ഇന്‍ഷുറന്‍സായി രണ്ട് ലക്ഷം രൂപ വരെ കിട്ടും. എത്ര വര്‍ഷം വിദേശത്ത് ജീവിക്കുന്നുവോ അത്രയും വര്‍ഷം നാട്ടിലും പ്രവാസി എന്ന ലേബലില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. പത്ത് വര്‍ഷത്തിലധികം വിദേശത്ത് ജീവിക്കുന്നവര്‍ക്ക് പരമാവധി പത്ത് വര്‍ഷത്തേക്ക് സാന്ത്വനം പദ്ധതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
നടപ്പിലാക്കുന്നത് : 
നിലവില്‍ വിവിധ ഗള്‍ഫ്​രാജ്യങ്ങളിലെ സംഘടനകള്‍ക്ക്‌ നോര്‍ക്ക രജിസ്‍ട്രേഷനില്ലാത്തത്​ പ്രവാസികള്‍ക്ക്‌ തിരിച്ചടിയാകുന്നു. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ സാക്ഷ്യപ്പെടുത്താനുള്ള അധികാരം സംഘടനാ ഭാരവാഹികള്‍ക്ക്‌ നല്‍കിയ സാഹചര്യത്തില്‍ പല രാജ്യങ്ങളിലും ഈ സൗകര്യം ലഭ്യമാവില്ല. കൂടാതെ സാന്ത്വനം, കാരുണ്യ തുടങ്ങിയ പ്രവാസികള്‍ക്കുള്ള സാമ്പത്തിക സഹായം മുടങ്ങിക്കിടക്കുകയാണ്. നിര്‍ധനരായ പ്രവാസികള്‍ക്കുള്ള ചികിത്സാ സഹായം, മരണാനന്തര സഹായം, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം തുടങ്ങിയവയാണ് മുടങ്ങിക്കിടക്കുന്നത്.
സ്വന്തമായി വ്യവസായസംരംഭം തുടങ്ങാന്‍ 15 ശതമാനം സബ്സിഡിയില്‍ 20 ലക്ഷം രൂപവരെ നല്‍കുമെന്നാണ് നോര്‍ക്ക പ്രവാസികളെ അറിയിച്ചത്. എന്നാല്‍ 10.75 ശതമാനം പലിശയിലാണ് വായ്പനല്‍കുന്നതെന്ന് അറിഞ്ഞതോടെ പ്രവാസിദ്രോഹവകുപ്പായി നോര്‍ക്ക മാറിയിരിക്കുന്നു.

For NRK registration click here