.

പുതിയ ആചാരങ്ങളും പൂജാവിധികളും നടപ്പിലാക്കിയും ദൈവത്തിന്‍െ അടുത്തയാളാണെന്നു അഭിനയിച്ചും സാധാരണക്കാരേ ചൂഷണംചെയ്യുന്ന പുരോഹിതനെപ്പറ്റി ഗുരു പണ്ടേ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 സന്യാസിയും പുരോഹിതനും തമ്മിലുള്ള വൃത്യാസം പലര്‍ക്കും അറിയില്ല. എല്ലാം ഉപേക്ഷിച്ചവരാണ് സന്യാസിയും പുരോഹിത­ര്‍ പ്രതിഫലത്തിനുവേണ്ടി ജോലിചെയ്യുന്നവര്‍ ആണ്.
അപരക്രിയയെപ്പറ്റി ഗുരു പറഞ്ഞ കാര്യം നോക്കുക.

 മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്ത ആളുകള്‍ ഒത്ത്ചേര്‍ന്ന് പത്തുദിവസം പ്രഭാതത്തില്‍ കുളിയും മറ്റും കഴിഞ്ഞ് വിശ്വാസാനുസരണം പ്രാര്‍ത്ഥിക്കണം.ആ സമയത്ത് സുഗന്ധദ്രവ്‌യങ്ങളോ മറ്റോ വാങ്ങി കുടുതല്‍ തുക ചിലവാക്കരുത്. ഒന്നും അറിഞ്ഞുകൂടാത്ത പുരോഹിതന്‍ വന്നിരുന്ന് എള്ളെട്, പൂവെട്,തണ്ണികൊട് എന്നുപറയുന്നത്കേട്ട്­ രണ്ട് അരി നനച്ചിടുന്നതിനെക്കാള്‍ പ്രയോജനം ഉറ്റവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതി­ല്‍ നിന്നും ഉണ്ടാകും.

 ഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠക്ക് അദ്ദേഹം മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നില്ല­. ക്ഷേത്രം പോലും പണിതിരുന്നില്ല. പാതിരാത്രിക്കാണ് ശിവലിംഗം മുങ്ങിയെടുക്കാന്‍ പുഴയില്‍ ഇറങ്ങിയത്. മൂന്ന്മണിക്കൂര്‍ ധധ്യാനത്തില്‍ നിന്നതിനുശേഷം അത് പാറയില്‍ ഉറപ്പിച്ചു. ആചാരങ്ങള്‍ കൂട്ടമായി ഒറ്റയടിക്ക് തകര്‍ന്നു വീഴുകയായിരുന്നു അപ്പോള്‍ . പിന്നെടൊരിക്കല്‍ ആദ്യം നിശ്ചയിച്ച മുഹുര്‍ത്തം കഴിഞ്ഞാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. അത് ചോദൃം ചെയ്ത പണ്ധിതനെ മറുചോദ്യം കൊണ്ട് വായടപ്പിച്ചു. "മുഹുര്‍ത്തം നോക്കി കുട്ടി ജനിക്കാറുണ്ടോ" എന്ന ചോദൃത്തിന് മറുപടി ഇല്ലായിരുന്നു. 

ഗുരു ഒരു ശിഷൃനുമായുള്ള സംഭാഷണം .

 ശിഷ്യന്‍: :::- മനുഷ്യന്‍ മരിച്ചാല്‍ ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
 ഗുരു: ചക്കിലിട്ടാട്ടി­ വളമായെടുത്ത് തെങ്ങിനിടുന്നതാണ് നല്ലത്.
ശിഷൃന്  ‍:അയ്യോ സ്വാമി അത് സങ്കടമാണ്.
ഗുരു : എന്താ നോവുമോ?
 
 ഇന്ന് ഇതില്‍ നിന്നേക്കെ വിപരീതം ആണ് ആളുകള്‍ ചെയ്യുന്നത്.തുക കുടുതല്‍ ഏതാണ് എന്ന് നോക്കി പൂജയും വഴിപാടും കഴിക്കുന്ന കാലം. എത്ര ലളിതമായി ഗുരു ഒരോ കാരൃങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് അതേന്നും ആര്‍ക്കും വേണ്ടാ . അവസാനം എല്ലാവരും ഗുരു പറഞ വഴി വരികതന്നെ ചെയ്യും. ഗുരു കാണിച്ച വഴി നടക്കു തീര്‍ച്ചയായും ഫലം കാണും...

 മഹാ ഗുരുവിന്‍െ പാദം നമിച്ച് ....ഗിരീഷ് താഴ്ചയില്‍

ഗുരു ചരണം ശരണം

Posted on Facebook Group by : Girish Thazhchayil
1.നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?

1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം) ചെമ്പഴന്തി (ഈഴവ സമുദായത്തില്‍) വയല്‍വാരം വീട്. പിതാവ്: കൊച്ചുവിളയില്‍ മാടന്‍, മാതാവ്: കുട്ടിയമ്മ

2.“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ
ആദര്‍ശവും ജീവിത ലക്ഷ്യവും. എന്നാല്‍ ഈ ആശയത്തിന്‍റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് ആരായിരുന്നു ?
ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമി(1813 - 1909). (സുബ്ബയ്യന്‍ എന്നാണ് യഥാര്‍ത്ഥ നാമം ) സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യന്‍കാളി ,കേരള വര്‍മ്മ കോയിത്തമ്പുരാന്‍ തുടങ്ങിയവര്‍ ശിഷ്യ ഗണങ്ങള്‍ ആണ്.“ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍ ഒരേ ഒരു ജാതി താന്‍ ഒരേ ഒരു കടവുള്‍ താന്‍” ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍
3.ശ്രീനാരായണഗുരുവിനെ കുട്ടിക്കാലത്ത് എന്ത് പേരില്‍ ആണ് വിളിച്ചിരുന്നത് ? നാണു ( നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌ ) 4.തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാന്‍ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിക്കാന് ശ്രീനാരായണഗുരുവിനെ പ്രേരിപ്പിച്ച വ്യക്തി ?
ഡോ. പല്‍പു (1903-ല്‍ )
5.ശ്രീനാരായണ ഗുരുവിന്‍റെ പത്നിയുടെ പേരെന്തായിരുന്നു ?
കാളിയമ്മ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ഭാഗിനേയി ( Niece) ആയിരുന്നു എന്നാല്‍ ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാനന്‍ സാധിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു.
6.ശ്രീനാരായണഗുരുവിന്‍റെ ആത്മ മിത്രമായിരുന്നു കുഞ്ഞന്‍പിള്ള. പിന്നീട് അദ്ദേഹം ഏത് പേരില്‍ പ്രസിദ്ധനായി മാറി ?
ചട്ടമ്പിസ്വാമികള്‍ തൈക്കാട്‌ അയ്യാ സ്വാമികളെ ഗുരുദേവന് പരിചയപ്പെടുത്തി കൊടുത്തത് ചട്ടമ്പിസ്വാമികള്‍ ആയിരുന്നു
7.ശ്രീനാരായണഗുരു സന്യാസ ജീവിതം ആരംഭിക്കുന്നത് എവിടെ വച്ചാണ് ? (അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്ന സ്ഥലം) മരുത്വാമല
8.'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' ഗുരുമുഖത്തുനിന്ന് ഉതിര്‍ന്ന ഈ ദിവ്യ മന്ത്രം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്തരം : അരുവിപ്പുറം പ്രതിഷ്ഠ
9.കേരള നവോദ്ധാനത്തിലെ നാഴികക്കല്ല് ആയ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം ?
ഉത്തരം : 1888 ഫെബ്രുവരി 20 ന് (ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ ആയിരുന്നു ശിവ പ്രതിഷ്ഠ നടത്തിയത് )
10.ദേശാടനം ഉപേക്ഷിച്ച ശ്രീനാരായണഗുരു ആദ്യമായി സ്ഥാപിച്ച ആശ്രമം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം : ശിവഗിരിയില്‍ (1904 –ല്‍ സ്ഥാപിതമായി)
11.ശ്രീനാരായണഗുരു സന്ദര്‍ശിച്ച വിദേശ രാജ്യം ?
ഉത്തരം : ശ്രീലങ്ക (1918 - 1923 കാലഘട്ടങ്ങളില്‍)
12.നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ച ഗുരുദേവ ശിഷ്യന്‍ ? ഉത്തരം : നടരാജ ഗുരു. (1923-ല്‍) ഊട്ടിയിലെ ഗുരുകുലം സ്ഥാപിച്ചതും(1928-ല്‍) ഗുരു ആയിരുന്നു അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഫ്രാന്‍സിലേക്ക് അയച്ചത്
13.“ഓം സാഹോദര്യം സര്‍വത്ര” എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്ന അദ്വൈത ആശ്രമം ശ്രീനാരായണ ഗുരു സ്ഥാപിച്ചത് എവിടെ ആയിരുന്നു ?
ഉത്തരം : ആലുവയില്‍ (1913-ല്‍) പ്രതിഷ്ട ഉണ്ടായിരുന്നില്ല
14.ആദ്യമായി ഭാരതീയ തപാല്‍ മുദ്രണത്തില്‍ പ്രത്യക്ഷപ്പെട്ട കേരളീയന്‍ ശ്രീനാരായണഗുരുവാണ്‌. ഏത് വര്‍ഷമായിരുന്നു അത് ?
ഉത്തരം : 21 ഓഗസ്റ്റ്‌ 1967 0.15 രൂപയുടെ സ്റ്റാമ്പ്‌ ആയിരുന്നു രൂപാ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ് (2005 ല്‍ ആയിരുന്നു)
15.കര്‍ണാടകയിലെ കുദ്രോളിയില്‍ ഗുരു സ്ഥാപിച്ച ക്ഷേത്രം ?
ഉത്തരം : ഗോകര്‍ണേശ്വരനാഥ ക്ഷേത്രം
16.ഇന്ത്യയുടെ നവോത്ഥാന നായകനും ഋഷി തുല്യനുമായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം ?
ഉത്തരം : 1922 നവംബര്‍ 22 ന്
17.അരുവിപ്പുറത്ത് ബലികര്‍മ്മാദികള്‍ നടത്തുന്നതിന് മേല്‍നോട്ടംവഹിച്ചുവന്ന ഒരു സഭയെ ആണ് അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരില്‍ ഗുരു രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എന്തായിരുന്നു ആ സഭയുടെ പേര് ?
ഉത്തരം : വാവൂട്ടുസഭ 1899-ല്‍ ആണ് അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരണം അതായിരുന്നു പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) ആയി മാറിയത്
18.1903 ജനുവരി 7-ന് ആരംഭിച്ച ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) പ്രസിഡന്റ് ആരായിരുന്നു ?
ഉത്തരം : നാരായണഗുരു ജനറല്‍ സെക്രട്ടറി : കുമാരനാശാന്‍ (1924 ല്‍ ഒരു ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടു)
19.മഹാത്മാ ഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത് എവിടെ വച്ചാണ് ? ഉത്തരം : വര്‍ക്കല ശിവഗിരി മഠത്തില്‍ 1925 മാര്‍ച്ച്‌ 12-ല്‍ സി.രാജഗോപാലാചാരി, ഇ വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരെയും സന്ധിച്ചത് അതേ സമയത്ത് തന്നെ ആയിരുന്നു
20.എവിടെ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത് ?
ഉത്തരം : ശിവഗിരി 1928 സെപ്റ്റംബര്‍ 20-ന്
21.ശ്രീനാരായണഗുരുവിന്‍റെ പിന്‍ഗാമിയായി നിയമിതനായത് ആരായിരുന്നു ? ഉത്തരം : ശ്രീ ബോധാനന്ദ സ്വാമികള്‍ (1925 സെപ്റ്റംബര്‍ 27 ന് ) 22.ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ടത് 1927 ല്‍ ആയിരുന്നു. എവിടെ ആയിരുന്നു അത് ?
ഉത്തരം : തലശ്ശേരി 23.രാജ്യാന്തര ശ്രീനാരായണ വര്‍ഷം ആയി ആചരിച്ചത് എന്ന് ആയിരുന്നു ? ഉത്തരം : 1977 (International Sree Narayana year celebration )
24.ആദ്യത്തെ ശ്രീനാരായണ ഗുരു സ്തൂപം സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശൂര്‍ (ഇരിഞ്ഞാലക്കുട) ഉത്തരം : 1985 ല്‍ സ്ഥാപിതമായി
25.ശ്രീനാരായണഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി 2009 ല്‍ ശ്രീനാരായണ ഗുരു സ്റ്റാമ്പ് പുറത്തിറക്കിയ വിദേശ രാജ്യം ?
ഉത്തരം : ശ്രീലങ്ക




ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാ
ണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്. 


"What each one does for own happiness
should be conductive to the happiness of the other"

Nārāyana Guru (1856–1928), also seen as Sree Nārāyana Guru Swami, was a Saint, sadhu and social reformer of India. The Guru was born into an Ezhava family, in an era when people from the Ezhava community and other communities that were regarded as "Avarna", faced much social injustices in the caste-ridden Kerala society. Gurudevan, as he was fondly known to his followers, led Reform movement in Kerala, revolted against casteism and worked on propagating new values of freedom in spirituality and of social equality, thereby transforming the Kerala society and as such he is adored as a prophet.
Guru stressed the need for the spiritual and social upliftment of the downtrodden by their own efforts through the establishment of temples and educational institutions. In the process he brushed aside the superstitions that clouded the fundamental Hindu cultural convention of Chaturvarna.Nārāyana Guru was instrumental in setting the spiritual foundations for social reform in today's Kerala and was one of the most successful social reformers who tackled caste issues in India. He demonstrated a path to social emancipation without invoking the dualism of the oppressed and the oppressor.

On Astrology :
Gurudevan performed the sacred rite it appeared so natural for him to pick up a small rock and install it. When Brahmins challenged his right to consecrate, he replied in his famous quote: "I installed my siva; not a Brahmin siva." To those who questioned the timing of the consecration saying it was not an astrologically auspicious time, he replied: "Horoscope is to be cast after the birth of a child, not before.". He instructed to place a plaque containing a motto on the temple wall which read as:
Devoid of dividing walls of Caste
Or hatred of rival faith,
We all live here
In Brotherhood,
Such, know this place to be!
This Model Foundation!

Model School & Temple :
One of the temples built in Thrissur is the Sri Narayana Temple at Koorkenchery. The temple has a school in its compound named Sri Narayana School. The School encourages students' talents by organising talent competitions. These competitions, regularly held every year, have been a platform for youngsters to stand up and recognise their talents.

We pay homage to the man who drastically changed the face of social life in Kerala and is a source of inspiration for all social reformers.
Now don't You wish to serve your society ....

I have no money right now - what else can I do?
You, yes you, can be just a positive influence, if not more by helping out right where you are, in your local community.

Suggestions on different ways of being awesome:
* Volunteer. Somewhere. Anywhere.
* Take what you're passionate about and see how you can also make it beneficial to your community.
* If you own a business, donate proceeds to green energy or charity or something beneficial.
* Support local businesses and encourage them to do the above.
* Buy locally grown food and get a reusable bag.
* Ride your bike instead of taking your car.
* Go hang out with your kids more.
* Go hang out with your parents more.
* Take only what you need, not what you can get.

So, in conclusion just be awesome.

- our courtesy : wikipedia

Note by Brp  Bhaskar (http://goo.gl/34DnXL)

Today is Sivaratri. On this day in 1924, an All Religions Conference, said to be the first of its kind inIndia, was held at the Advaita Ashram at Aluva in Kerala at the instance of Sri Narayana Guru by his disciples. Scholars representing Christianity, Islam, Buddhism and Zorastrianism, Arya Samaj and Brahmo Samaj as well as Rationalism and Athiesm addressed the conference.


The object of the conference was "To know and to make known, not to argue and to vanquish." These words were written in large letters and displayed at the entrance to the conference venue, on the dais and at other assembly points. Justice T. Sadasiva lyer of Madras High Court presided over the conference.

The Guru was present throughout the conference.

His chief disciple,Swami Sathyavrathan, who would have become the second head of the Sivagiri Mutt if he had not predeceased the Guru, outlined the Guru’s concept of essential unity of all religions, in the welcome address.

He said, “It is universally acclaimed that Bhagwan Sri Narayana Paramahamsa is a most esteemed religious adviser living amidst the people of Kerala with total dedication to spiritual ideals and performing continuous tapas and observing eternal brahmacharya…

“Gurudev was born a Hindu and in the eyes of other people lives as a Hindu. But he has learnt non-Hindu precepts as much as possible. Those who have known him closely do not have to be told that he has realized that the ultimate objective of all religions is the same and that any religion has the power to make a man a noble citizen useful to the world or a mumukshu liberated from earthly bonds and that religious feuds are not about interna lprinciples but about certain rituals and practices, and he has been advising his disciples and followers accordingly. On that basis, the precept given by Gurudev, 'One Caste, One Religion, One God for Man', has now been accepted by his disciples as a motto. Although one cannot be sure if the modern world, where brotherhood and fellowship have been fragmented by differences of caste and religion, besides differences of nationality and language, will accept this sacred precept today or tomorrow, after a century or after a millennium, all those who are capable of thinking can easily understand that the situation arising from caste and religious differences on earth will not end except through acceptance of this advice. Bhagvan Sri Narayana Paramahamsa encouraged us, his followers, to hold such a conference as he knows it will help to bring home to the people how sacred and true this advice is….

“It must be admitted that priests who treat ailments of the mind have the responsibility to answer the question why, when man can unhesitatingly take medicine for physical ailments without inquiring about the religious identity of the physician who prescribes the treatment, the same principle cannot be accepted in the case of ailments of the mind. The Hindus do not hesitate to read the philosophical works of Socrates, Spencer, Kant and Swedenborg because they were Europeans,and Europeans do not hesitate to read the philosophical works of Badarayanacharya and Sankara because they were Hindus. We, disciples of Sri Narayana, wonder why likewise a follower of one religion cannot read the sacred texts of other religions, understand the ideals enshrined in them and try to follow them in practice in his day-to-day life. It is our humble belief that just as educative works of philosophy, science and the arts are considered by followers of all religions as the common property of mankind, regardless of differences of nationality, caste and religion, and use them to enhance knowledge, so also spiritually educative religious texts must be considered the common property of mankind and used to enhance knowledge. We would also like to state here that if anyone can rationally establish that this belief is wrong we are ready to respectfully reconsider the matter….

“Everyone says and believes that religion is a spiritual matter. All founders of religions started instructing their disciples in their religion as a means of salvation. Sage Buddha strictly advised that only he who has abjured all desires will have Nirvana. ‘Leave everything and follow me,’ Christ told his disciples. That there is no moksha except for one who has renounced is an undisputed principle of those in all branches of Hinduism.

“It was the scientist who discovered sulphuric acid.  But it is the capitalist who makes profit by investing money to collect large quantities of it and distribute it all over the world. As with scientific principles, so it is with spiritual principles and means of salvation. They are carried forward not by the mahatmas who discovered them but by clever people who become famous as priests. I don’t say all are like that but many are….

“Just as rulers desire to extend their empires and bring the whole world under one umbrella, so also,it appears, religious leaders want to bring everything under one religious empire. Just as the king’s empire mania leads to war and destruction, the religious chiefs’ empire mania also leads to war and destruction. It is some consolation that since one empire is distinguished from another by determining their boundaries quarrels between countries occur only occasionally. Religious empires have no fixed boundaries.”

16 February 2015 at 21:29 Courtesy @BRP Baskar http://goo.gl/JB2Agj
ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ാ‍ം വാര്‍ഷികം. 1888 മാര്‍ച്ച്‌ 10-ാ‍ം തിയ്യതി-കൊല്ലവര്‍ഷം 1063 കുംഭ?മാസത്തിലെ മഹാശിവരാത്രി ദിവസമായിരുന്നു ആ ചരിത്ര സംഭവം. പാതിരാത്രി കഴിഞ്ഞുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നെയ്യാറിന്‍ തീരത്തെ അരുവിപ്പുറത്ത്‌ ശ്രീനാരായണ ഗുരുദേവന്‍ വനദേവതമാരെയും ആകാശത്തിലെ നക്ഷത്രങ്ങളെയും സാക്ഷിയാക്കി ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയെ, മഹാദേവനെ പ്രതിഷ്ഠിച്ചു. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അസ്തമിക്കാത്ത സൂര്യവെളിച്ചമായി ആ പ്രതിഷ്ഠ ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്‌.
ക്ഷേത്രമെന്നു വിശേഷിപ്പിക്കാവുന്ന താല്‍ക്കാലിക കെട്ടിടം പോലുമില്ല. ബ്രാഹ്മണ്യത്തിന്റെ പൂണൂലണിഞ്ഞ പ്രതിഷ്ഠാ കര്‍മ്മിയില്ല. മുന്‍കൂട്ടി മുഹൂര്‍ത്തം നോക്കിയില്ല. മുന്നൊരുക്കമായി ചെയ്യേണ്ട പ്രതിഷ്ഠാ വിഗ്രഹം പോലുമില്ല. നെയ്യാറിന്റെ ആഴക്കയത്തിലെ, ശങ്കരന്‍കുഴിയില്‍ നിന്നും ഗുരു ജല സമാധിയെന്നോണം തപം ചെയ്തെടുത്ത ഒരു കൃഷ്ണശില കരയിലൊരുക്കിവെച്ച പീഠസമാന ശിലയോട്‌ ചേര്‍ത്തുവെച്ചു. ഓംനമശ്ശിവായ മന്ത്രധ്വനികളോടെ, താന്ത്രിക കര്‍മ്മങ്ങളോ മന്ത്രങ്ങളോ ഇല്ലാതെ, വാദ്യഘോഷങ്ങളില്ലാതെ കലശങ്ങളാടാതെ പ്രതിഷ്ഠാകര്‍മ്മം നടന്നു.
അരുവിയിലെ ജലബിന്ദുക്കളും ഗുരുവിന്റെ ആത്മരോദനത്തിന്റെ കണ്ണീരും വിയര്‍പ്പും ശിലയോട്‌ ശില ചേര്‍ത്തുറപ്പിച്ചു. അതൊരത്ഭുത രാസപ്രക്രിയയിരുന്നു. അഷ്ടബന്ധമില്ലാതെ ശിലയുറച്ചു. പ്രതിഷ്ഠാ കര്‍മ്മത്തില്‍ ആദ്യമായി നിലവിലുള്ള ആചാരഅനുഷ്ഠാന കര്‍മ്മങ്ങളൊന്നുമില്ലാതെ നടന്ന പ്രതിഷ്ഠയായിരുന്നു അത്‌. ഇന്നും ആ പ്രതിഷ്ഠയ്ക്ക്‌ ഇളക്കം സംഭവിക്കുകയോ, പുനഃപ്രതിഷ്ഠയുടെ ആവശ്യമോ ഉണ്ടായിട്ടില്ല. ദൈവനിയോഗമെന്നോണം ഗുരുദേവന്റെ കര്‍മ്മകാണ്ഡം അരുവിപ്പുറത്തുനിന്നാരംഭിക്കുകയായിരുന്നു. ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തെയും ആരാധനയെയും ഗുരുദേവന്‍ നവീകരിക്കുകയായിരുന്നു.
അഗസ്ത്യ മുനിയുടെ തപോവനമായ അഗസ്ത്യ കൂടത്തില്‍ നന്ന്‌ ഉത്ഭവിച്ച്‌ അറബിക്കടലില്‍ പതിക്കുന്ന നെയ്യാറിന്‍ തീരം അന്നു കൊടും വനമായിരുന്നു. മരുത്വാ മലയിലെ തപസ്സിനു ശേഷം 1885 മുതല്‍ അരുവിപ്പുറത്ത്‌ ഗുരുദേവ സാന്നിദ്ധ്യമുണ്ടായിരുന്നു. 1904ല്‍ ശിവഗിരി മഠം ആരംഭിക്കുംവരെയും ഗുരുദേവന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു അരുവിപ്പുറം. അന്നു കൊടി തൂക്കി മലയിലെ മുകളിലുള്ള പുലിവങ്ക്‌ എന്നറിയപ്പെട്ടിരുന്ന ഗുഹയില്‍ രാത്രികാലങ്ങളില്‍ ഗുരു താമസിച്ചിരുന്നു.
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്‌ മുമ്പ്‌ ഗുരുദേവന്‍ സന്ദര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണ്‌ ‘ആങ്കോട്‌ ശ്രീ മഹാദേവര്‍’ ക്ഷേത്രം. അരുവിപ്പുറത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ദൂരമുള്ള ക്ഷേത്രത്തില്‍ ഗുരുദേവന്‍ സഹയാത്രികരുമായി പല പ്രാവശ്യം പോയിരുന്നു. അയിത്തജാതിക്കാര്‍ ചുറ്റുമതിലിന്‌ വെളിയില്‍ നില്‍ക്കണം. കാണിക്ക മതില്‍ക്കെട്ടിനുള്ളില്‍ എറിഞ്ഞു കൊടുക്കണം. ദീപാരാധനയ്ക്ക്‌ ശേഷം മതിലിന്‌ പുറത്ത്‌ പ്രസാദം വച്ചിട്ട്‌ പൂജാരികള്‍ ക്ഷേത്രത്തില്‍ എത്തിയതിന്‌ ശേഷം മാത്രമേ അയിത്തജാതിക്കാര്‍ അത്‌ എടുക്കാന്‍പാടുള്ളൂ. ഈ ആചാരങ്ങള്‍ ഗുരുദേവനെ വല്ലാതെ ചിന്തിപ്പിച്ചിരിക്കണം.
അന്നു ക്ഷേത്രത്തില്‍ നിന്ന്‌ മടങ്ങുമ്പോള്‍ ഗുരു സഹയാത്രികനോട്‌ ചോദിച്ചു. “നമുക്ക്‌ ആരാധനാലയങ്ങള്‍ വേണ്ടെ…” ചരിത്രഭിത്തിയില്‍ തറച്ച ത്രിശൂലമായിരുന്ന ആ ചോദ്യം തന്നെയാകാം അരുവിപ്പുറം പ്രതിഷ്ഠയുടെ ആധാരശില. ഗുരുദേവന്‍ അരുവിപ്പുറത്ത്‌ എത്തിച്ചേര്‍ന്ന കാലഘട്ടത്തില്‍ ഈ പ്രദേശം ഘോരവനമായിരുന്നു. ആ കാലത്തും സമീപവാസികള്‍ എല്ലാ മാസവും അമാവാസി ദിവസം പിതൃതര്‍പ്പണം നടത്തുവാനായി ശങ്കരന്‍കുഴിയിലെത്താറുണ്ട്‌. അവിടെ വന്നുചേര്‍ന്നവരെ ഉള്‍പ്പെടുത്തി ഗുരു വാവൂട്ടുയോഗം രൂപപ്പെടുത്തി. 1899 ല്‍ അതിനെ വിപുലപ്പെടുത്തി അരുവിപ്പുറം ക്ഷേത്രയോഗം എന്ന സംഘടന രൂപപ്പെട്ടു. പിന്നീട്‌ ‘അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം’ സ്ഥാപിച്ചു. ‘സംഘടിച്ചു ശക്തരാവുക’ ‘വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക’ എന്ന ഗുരുവിന്റെ ആഹ്വാനം കര്‍മ്മപഥത്തിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഗൃഹസ്ഥാശ്രമികളായ അനുയായികള്‍ക്കായി ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചത്‌ അരുവിപ്പുറത്തു വച്ചായിരുന്നു. സന്യാസിപരമ്പരയ്ക്ക്‌ രൂപം കൊടുത്തതും ഈ ക്ഷേത്രമുറ്റത്തു വച്ചായിരുന്നു. അതുപോലെ ഗുരുദേവന്റെ മഹത്തായ തത്വദര്‍ശനത്തെ ഉള്‍പ്പെടുത്തിയ ആദ്യ സന്ദേശം നിര്‍ഗ്ഗളിച്ചതും ഇവിടെ വെച്ചായിരുന്നു. മാത്രമല്ല, ഗുരുദേവന്റെ പല പ്രധാന കൃതികളും അരുവിപ്പുറം കാലഘട്ടത്തില്‍ രചിച്ചതായിരുന്നു. ക്ഷേത്രത്തിന്റെ തെക്കുകിഴക്ക്‌ ഭാഗത്ത്‌ ഇന്നു തറകെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ വെച്ചാണ്‌ മഹത്തായ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണം നടന്നത്‌. ആദ്യകാലത്ത്‌ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നടത്തിവന്നത്‌ ഭൈരവന്‍ ശാന്തി സ്വാമികളായിരുന്നു. കുമാരനാശാന്‍ അരുവിപ്പുറത്തെ ആദ്യകാല പൂജാരികളില്‍ ഒരാളായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രമായ അരുവിപ്പുറത്തെ പ്രതിഷ്ഠക്കുശേഷം തെക്കു പിള്ളയാര്‍ കോവില്‍ മുതല്‍ വടക്കു ഗോകര്‍ണ്ണനാഥ ക്ഷേത്രം വരെ ഒരു തീര്‍ത്ഥാടനമായി ഗുരു പ്രതിഷ്ഠസ്ഥാപിക്കുകയുണ്ടായി.
“വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക” എന്ന്‌ ആഹ്വാനം ചെയ്ത ഗുരുദേവന്‍ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത്‌ അരുവിപ്പുറത്താണ്‌. തീണ്ടല്‍ ജാതിക്കാര്‍ ദേവഭാഷയായ സംസ്കൃതം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ സംസ്കൃത വിദ്യാലയമാണ്‌ അരുവിപ്പുറത്താരംഭിച്ചത്‌. മഹാകവി കുമാരനാശാനായിരുന്നു ആദ്യത്തെ അധ്യാപകന്‍.
അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തില്‍ അയ്യപ്പന്‍ പിള്ള ആദ്യം മുതലേ ഗുരുദേവന്റെ സഹായിയായി ഉണ്ടായിരുന്നു. ആറ്റില്‍ നിന്നും ശിവലിംഗാകൃതിയിലുള്ള ശിലാഖണ്ഡവുമായി പൊങ്ങിവന്ന സ്വാമി അത്‌ അയ്യപ്പന്‍പിള്ളയുടെ കയ്യിലാണ്‌ ഏല്‍പിച്ചത്‌. പിന്നിട്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1895ല്‍ നടന്ന ആ സംഭവം ഓര്‍മ്മിച്ചിട്ടാവണം അയ്യപ്പന്‍പിള്ളയെ ശിവലിംഗദാസന്‍ എന്നു നാമം നല്‍കി ഗുരു തന്റെ ആദ്യ ശിഷ്യനായി സ്വീകരിച്ചത്‌. അരുവിപ്പുറത്തു ശിവപ്രതിഷ്ഠ കഴിഞ്ഞ അന്നുതന്നെ ഗുരുദേവന്‍ തന്റെ ജീവിത ദര്‍ശനം പ്രതിഫലിപ്പിക്കുന്ന ഒരു ശ്ലോകം ചൊല്ലി കേള്‍പ്പിച്ചു; പിന്നീട്‌ ക്ഷേത്രഭിത്തിയില്‍ എഴുതിവച്ചു.
“ജാതിഭേദം മതദ്വേഷം; ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്‌”
ഗുരുദേവന്റെ വിശ്വമാനവികതയും; ഏകലോകവും ഇവിടെ വെളിപ്പെടുന്നു. ജാതിമതാതീതമായ ഒരു ക്ഷേത്ര സങ്കല്‍പവും അതിലൂടെ മഹത്തായ മാനവീകതയും സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചതോടെ നാണുസ്വാമി നാരായണ ഗുരുവായി അറിയപ്പെട്ടു തുടങ്ങി.
ഇവിടെ ക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ നാരായണഗുരു ദൂരവ്യാപകമായൊരു മാറ്റത്തിന്‌ തുടക്കമിടുകയാണ്‌ ചെയ്തത്‌. ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയത്തിലും മറ്റു തന്ത്രഗ്രന്ഥങ്ങളിലുമുള്ള വിധിപ്രകാരം വിപ്രന്നു മാത്രമെ ബിംബ പ്രതിഷ്ഠയ്ക്ക്‌ അധികാരമുള്ളൂ. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥപ്രകാരം ബ്രാഹ്മണര്‍ക്കുമാത്രം അവകാശപ്പെട്ട പ്രതിഷ്ഠാകര്‍മ്മം പതിത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ ചെയ്യുക എന്ന അതിസാഹസിക കര്‍മ്മമാണ്‌ അരുവിപ്പുറത്ത്‌ നടന്നത്‌. നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച്‌ ഉഗ്ര തപസ്സു നടത്തി സാക്ഷാല്‍ പരബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്‍ അനായാസേനയാണ്‌ ഈ കര്‍മ്മങ്ങള്‍ ചെയ്തത്‌. അതുപോലെ പിന്നീട്‌ ക്ഷേത്ര ?ഭിത്തിയിലെഴുതിയ ?”ജാതിഭേദം…..”? എന്ന സന്ദേശം ലോകചരിത്രത്തിലെ അപൂര്‍വ്വതയെന്നു വിശേഷിപ്പിക്കാവുന്ന വിപ്ലവ സന്ദേശമാണ്‌. പ്രതിഷ്ഠ കഴിഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ശിഷ്യന്‍ ഗുരുവിനോട്‌ ചോദിച്ചു. “നമുക്ക്‌ പ്രതിഷ്ഠ നടത്തുവാന്‍ അവകാശമുണ്ടോ….”. ശാന്തനായി ഗുരു ഇങ്ങനെ പറഞ്ഞു “നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്‌…”. അരുവിപ്പുറത്ത്‌ ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്ന്‌ ഗുരു പറഞ്ഞതായിട്ടുള്ള വ്യാഖ്യാനം ശരിയല്ല. 125 വര്‍ഷമായിട്ടും ആ വിവാദം കെട്ടടങ്ങിയിട്ടില്ല.
പ്രതിഷ്ഠാ സമയത്ത്‌ ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ശ്രീകോവിലിന്റെ ?ഭാഗം മാത്രം താല്‍ക്കാലികമായി ഒരുക്കി അലങ്കരിച്ചിരുന്നു. പിന്നീട്‌ ക്ഷേത്രം പണിയുന്നതിനുള്ള ശില്‍പിയെ കണ്ടെത്താന്‍ ഭക്തജനങ്ങള്‍ ശ്രമം തുടങ്ങി. ഇടയ്ക്കൊരു ദിവസം ഗുരുദേവന്‍ ഇങ്ങനെ പറയുകയുണ്ടായി. “ക്ഷേത്രം പണിയുന്നതിന്‌ ശില്‍പി ഇവിടെ എത്തിക്കൊള്ളും”? ഏതാനും ദിവസങ്ങള്‍ക്കകം പ്രാകൃതവേഷധാരിയും എന്നാല്‍ ഭക്തനെന്ന്‌ തോന്നിക്കുന്നതുമായ ഒരു തമിഴന്‍ അരുവിപ്പുറത്ത്‌ എത്തുകയും ക്ഷേത്രത്തിന്റെ പണി ഏറ്റെടുക്കുകയും ചെയ്തു. വിവിധയിനം പച്ചിലച്ചാറുകളും കരുപ്പുകട്ടി, പഞ്ചസാര, കുമ്മായം എന്നീ വസ്തുക്കള്‍ ചേര്‍ത്ത്‌ അരച്ചുണ്ടാക്കിയ ഒരു കൂട്ടം ഇഷ്ടികയും ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പണിതത്‌. 1990 ല്‍ മേല്‍പ്പറഞ്ഞ മേല്‍ക്കൂരയ്ക്ക്‌ മുകളിലായി രണ്ടിഞ്ചു കനത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്തിരുന്നു. അത്ഭുതമെന്നോണം ക്ഷേത്രപ്പണി തീര്‍ന്നശേഷം ആ ശില്‍പിയെ ആരുംതന്നെ കണ്ടതേയില്ല.
തിരുവനന്തപുരത്തിനടുത്ത്‌ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക്‌ വന്ന ഗുരുവിനോട്‌ ഒരു ത്രിവേദിയായ പണ്ഡിതന്‍ പ്രതിഷ്ഠയുടെ മുഹൂര്‍ത്തം ഏതു രാശിയിലാണെന്നു ചോദിച്ചപ്പോള്‍ ഗുരു; അടിഅളന്നു നോക്കാം. തുടര്‍ന്നു പറഞ്ഞു – കുട്ടി ജനിച്ചു ഇനി ജാതകം എഴുതാം. മുഹൂര്‍ത്തം നോക്കി ജനിക്കാറില്ലല്ലോ. പ്രതിഷ്ഠ കഴഞ്ഞു മുഹൂര്‍ത്തം നോക്കാം. ഗുരു ആരെയും ധിക്കരിക്കുവാനോ അവഹേളിക്കുവാനോ ശ്രമിച്ചില്ല. മിറച്ച്‌ മൃഗതുല്യരായി ജീവിക്കുന്ന മനുഷ്യരെ സമൂഹത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമായിരുന്നു. പൗരോഹിത്യവര്‍ഗ്ഗത്തെ വെല്ലുവിളിച്ചില്ല. സ്നേഹത്തിന്റെ ?ഭാഷയില്‍ സമന്വയത്തിന്റെ പാതയില്‍ ഗുരു സഞ്ചരിക്കുകയായിരുന്നു.
ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മ്മത്തിലൂടെ ബ്രഹ്മജ്ഞാനം നേടാമെന്നും ഗുരു വെളിപ്പെടുത്തുകയായിരുന്നു. യുക്തിഹീനവും നിരര്‍ത്ഥകവുമായ ആചാരങ്ങളില്ല, ശാസ്ത്രവീഥിയിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നിരക്കുന്ന പ്രായോഗിക ബുദ്ധിക്കാണ്‌ ഗുരു പ്രാധാന്യം നല്‍കിയത്‌. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ബ്രാഹ്മണ്യം കര്‍മ്മത്തിലൂടെ നേടാമെന്ന്‌ ദൃഷ്ടാന്തത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണന്‍ എന്നാല്‍ ജ്ഞാനി; ബ്രഹ്മജ്ഞാനം ലഭിച്ചവരാണ്‌ ബ്രാഹ്മണര്‍.
ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ്‌ ലോകം കടന്നു പോകുന്നത്‌. എന്നാല്‍ ഗുരുവിനെ ആരാധിക്കുന്നവര്‍ ഒട്ടേറെപ്പേര്‍, ഗുരുവിനെ അറിഞ്ഞവര്‍ കുറച്ചുപേര്‍ മാത്രം, ഗുരുവിനെ പഠിച്ചവര്‍ അതിലും കുറവ്‌, ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത്‌ ആത്മോപദേശശതകം പോലുള്ള കൃതി ജനങ്ങളിലേക്ക്‌ ഇറങ്ങിചെന്നിരുന്നില്ല അന്ന്‌ ശിഷ്യന്മാരോട്‌ ഗുരു ഇങ്ങനെ പറഞ്ഞിരുന്നുവത്രെ! “ഒരു നൂറ്‌ വര്‍ഷം കഴിയട്ടെ ഇത്‌ പഠിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെയെത്തും….” ഇന്ന്‌ ഈ ഗുരുവാണി യാഥാര്‍ത്ഥ്യമാവുകയാണ്‌. നമുക്ക്‌ ആ പ്രതീക്ഷയുടെ തിരിനാളം അണയാതെ സൂക്ഷിക്കാം.
അരുവിപ്പുറത്തെ ആദ്ധ്യാത്മിക സാസ്കാരിക രംഗത്ത്‌ ഗുരു സൃഷ്ടിച്ച വിസ്മയകരമായ വിപ്ലവമാണ്‌. നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഈ പ്രതിഷ്ഠ ചരിത്രത്തിലെ കാലസാക്ഷിയായി ഇവിടെ നിലകൊള്ളും. ഒപ്പം ഗുരുവിന്റെ മഹാമന്ത്രവും “ഒരു ജാതി…ഒരു മതം… ഒരു ദൈവം മനുഷ്യന്‌”.
Courtesy : janmabhumidaily

അരുവിപ്പുറത്ത് 127 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 127 വര്‍ഷംമുമ്പ് ഇവിടെ നടന്നത്. അതിനുള്ള ഉപാധിയായിരുന്നു ശ്രീനാരായണഗുരുവിന് ശിവപ്രതിഷ്ഠ. പ്രതിഷ്ഠകളും ദേവാലയങ്ങളും എണ്ണമറ്റ തോതിലുള്ള കേരളത്തില്‍ ഈ ഒന്നിനെമാത്രം കേരളീയര്‍ പ്രത്യേക പ്രാധാന്യംകൊടുത്ത് വേര്‍തിരിച്ച് ആഘോഷിക്കുന്നത് ഇതിന്റെ സാമൂഹികമായ പ്രസക്തി മുന്‍നിര്‍ത്തിത്തന്നെയാണ്.

ഇവിടെ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ബ്രാഹ്മണനല്ലാത്ത ശ്രീനാരായണഗുരു ഈ പ്രതിഷ്ഠ നടത്തിയത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരില്‍ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കര്‍മത്തിലൂടെ സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ് ആ പ്രവൃത്തിയെ വിപ്ലവാത്മകം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല, ആരാധിക്കാന്‍ പാടില്ല എന്നൊക്കെയുള്ള സാമൂഹ്യനിയമങ്ങള്‍ നിലനിന്ന ഘട്ടത്തില്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ മഹാസന്ദേശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആ നിലയ്ക്കാണ് നാം നോക്കിക്കാണേണ്ടത്.

അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹികമായ ഈ ഉള്ളടക്കത്തെ മറന്ന് ശിവപ്രതിഷ്ഠയ്ക്കു മാത്രമായി പ്രാധാന്യം കല്‍പ്പിച്ചാല്‍ ഗുരുവിന്റെ കാഴ്ചപ്പാടിനോട് ചെയ്യുന്ന അപരാധമായിപ്പോകും അത്. ഗുരുവിന്റെ കര്‍മങ്ങളുടെ സാമൂഹ്യപ്രസക്തിയെയും മാനവിക സന്ദേശത്തെയും വിസ്മരിച്ച് ആത്മീയതയില്‍ ഊന്നാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതുപറയുന്നത്. ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠ എന്നതിനേ ആയിരുന്നില്ല ഊന്നല്‍. വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു തോന്നിയാല്‍ അത് ചെയ്യാനുള്ള അവകാശം അബ്രാഹ്മണര്‍ക്കുമുണ്ട് എന്ന അവകാശം സ്ഥാപിക്കലിലാണ് ഊന്നല്‍. ഇത് നാം തിരിച്ചറിയണം. മറിച്ചായാല്‍ മരം കണ്ട് കാട് കാണാതെപോകുന്ന സ്ഥിതിയിലാകും നാം ചെന്നുപെടുക. വിഗ്രഹത്തിനല്ല പ്രാധാന്യം എന്ന് ഞാന്‍ പറയുന്നതല്ല. ഗുരുതന്നെ തന്റെ ചെയ്തികളിലൂടെ അത് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്‍പ്പിച്ചിരുന്നെങ്കില്‍ ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ""നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം"" എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ എന്ന് കേരളം ആലോചിക്കണം.

കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്‍ക്കണം എന്നതല്ലേ അതിനര്‍ഥം? ഇതൊന്നും കാണാതെ വിഗ്രഹപ്രതിഷ്ഠയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ഗുരുവിനോട് കാട്ടുന്ന അധര്‍മമാണ്. ഗുരു എങ്ങനെ ചിന്തിച്ചോ അതിന് നേര്‍ വിപരീതദിശയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതുകൊണ്ടാണ് ഗുരുവിനെയും ആ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാന്‍ പറയുന്നത്. വര്‍ക്കലയില്‍ ശാരദാപ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു ബോധപൂര്‍വംതന്നെ താന്ത്രികവിദ്യാവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഒഴിവാക്കി. അതിലെ സന്ദേശം കാണാതെ താന്ത്രികവിദ്യ പഠിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേള്‍ക്കുന്നു. ഗുരു വേണ്ട എന്നുവച്ചത് തിരിച്ചുകൊണ്ടുവരുന്നത് ആദരിക്കലാണോ എന്ന് ആലോചിക്കണം. ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ""ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്"" എന്ന്? പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും.

ആത്മീയരംഗത്ത് വ്യാപരിച്ച പല ഗുരുക്കന്മാര്‍ നമുക്കുണ്ട്. ശങ്കരാചാര്യര്‍ മുതല്‍ക്കിങ്ങോട്ട് എത്രയോ പേര്‍. എന്നാല്‍, ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം മഹാകവി രവീന്ദ്രനാഥടാഗോര്‍ പറഞ്ഞത് ശ്രീനാരായണഗുരുവിന് സമാനായി ഇന്ത്യയില്‍ മറ്റൊരു പരമഹംസനില്ല എന്നാണ്. ശ്രീരാമകൃഷ്ണനും അരവിന്ദമഹര്‍ഷിയും രമണമഹര്‍ഷിയും ഒക്കെ ജീവിച്ചിരുന്ന ഘട്ടത്തിലാണ് ടാഗോര്‍ ഇതുപറഞ്ഞത് എന്നോര്‍ക്കണം. എന്തായിരുന്നു ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തിയ ഘടകം? ഇന്ത്യ കണ്ട മറ്റ് ഋഷിമാരെല്ലാം മോക്ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ ഗുരുമാത്രം ഈ ലോകത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു എന്നതുതന്നെയാണത്. മറ്റ് സന്യാസിമാരൊക്കെ ബ്രഹ്മമേ സത്യമായുള്ളൂ, ജഗത് മിഥ്യയാണ് എന്നുപറഞ്ഞപ്പോള്‍ ഈ ലോകവും ഇവിടത്തെ ജീവിതവും മിഥ്യയാണ് എന്നുപറയാന്‍ ശ്രീനാരായണഗുരു നിന്നില്ല. എന്നുമാത്രമല്ല, മനുഷ്യന്റെ ഈ ലോകജീവിതത്തെക്കുറിച്ചും അത് മനുഷ്യത്വയോഗ്യമല്ലാതായിത്തീരുന്നതിനെക്കുറിച്ചും അത് മാറ്റിക്കൊടുക്കേണ്ടതിനെക്കുറിച്ചും ചിന്തിച്ചു. അതുകൊണ്ടാണല്ലോ, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ഉല്‍ബോധിപ്പിച്ചത്.

ഇങ്ങനെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ചുനിന്ന മഹാനായ ശ്രീനാരായണഗുരുവിനെ "ആള്‍ദൈവ"ങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടണോ എന്ന് ആലോചിക്കണം. ശ്രീനാരായണഗുരു ദൈവമാണ് എന്ന് ഈയിടെയായി ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ദൈവം എന്ന വിശേഷണം വേണ്ട ഗുരുവിന്റെ മഹത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍. മനുഷ്യന്‍ എന്ന അവസ്ഥ അധമമായ എന്തോ ഒന്നാണ് എന്ന അപകര്‍ഷതാബോധമാണ് ഗുരുവിനെ ദൈവമായി പ്രഖ്യാപിക്കുന്നതിനു പിന്നിലുള്ളത്. മനുഷ്യനാകുന്നതില്‍ പോരായ്മയൊന്നുമില്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും ഉത്തമരായ സന്യാസിമാരുടെ നിരയില്‍ പ്രമുഖസ്ഥാനമുള്ള ഗുരുവാണിത്. ദൈവികപരിവേഷം ചാര്‍ത്തിയാലേ ഗുരുവിന് മഹത്വം വരൂ എന്ന് കരുതുന്നത് ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഗുരു എന്നത് എത്രയോ ഉന്നതമായ സ്ഥാനമാണ്. ഗുരുവും ദൈവവും ഒരുമിച്ചുമുമ്പില്‍ വന്നാല്‍ ദൈവത്തെയല്ല, ഗുരുവിനെയാകും ആദ്യം താന്‍ നമസ്കരിക്കുക എന്നുപറഞ്ഞ മഹാന്മാരുണ്ട്. അവര്‍ അതുപറഞ്ഞത് ദൈവത്തെക്കുറിച്ചുപോലും അറിവ് പകര്‍ന്നുകിട്ടണമെങ്കില്‍ ഗുരുവേണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഗുരു എന്നത് മോശം സ്ഥാനമല്ല എന്ന് മനസ്സിലാക്കാന്‍ ഗുരുവിനെക്കൂടി ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണം.

II

ജാതിപറഞ്ഞ് ഭിന്നിപ്പിക്കുന്നവര്‍

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ല അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ആള്‍ദൈവമായി അവരോധിക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ""മതമേതായാലും"" എന്നത്. മതം അപ്രധാനവും മനുഷ്യന്‍ പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കാനായി അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ.

ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര്‍ രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്‍കിയ സംഭവം ആശാന്‍ കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികംമാത്രമാണ്.

എന്നാലിന്ന്, ഗുരു ജീവിച്ചിരുന്നകാലത്തെ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുവരുന്നത്. കുട്ടികളെ തങ്ങളുടെ സമുദായത്തില്‍പെട്ട വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന് ഒരു മതപുരോഹിതന്‍ നിര്‍ദേശിക്കുന്നു. സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങളില്‍ സ്വന്തം സമുദായക്കാര്‍തന്നെ പൂജാരികളാകണമെന്ന് ഒരു സമുദായനേതാവ് പറയുന്നു. ജാതി പറഞ്ഞാലെന്താണ് കുഴപ്പമെന്ന് മറ്റൊരു സമുദായനേതാവ് പരസ്യമായി ചോദിക്കുന്നു. ഇങ്ങനെ ആകെ കലുഷമാകുകയാണ് നമ്മുടെ സമൂഹം. ശ്രീനാരായണഗുരു വിഭാവനം ചെയ്തിരുന്ന മാതൃകാസമൂഹത്തില്‍നിന്ന് എത്രയകലേക്ക് മാറിപ്പോയിരിക്കുന്നു നമ്മള്‍! ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍മാത്രം പൂജാരികളായാല്‍ പോരാ എന്നുപറയുന്നത് പുരോഗമനപരമാണ്. എന്നാല്‍, ബ്രാഹ്മണരെ ഒഴിപ്പിച്ചിട്ട് നമ്മുടെ സമുദായക്കാര്‍മാത്രം പൂജാരികളാകട്ടെ എന്നുപറയുന്നിടത്ത് അത് ആക്ഷേപകരമാംവിധം പിന്തിരിപ്പനാകുന്നു. എല്ലാ ജാതികളിലുംപെട്ടവര്‍ക്ക് പൂജ ചെയ്യാനായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കും എന്നുപറയാന്‍ സമുദായ നേതാവ് തയ്യാറല്ല. ബ്രാഹ്മണര്‍ വേണ്ട; നമ്മുടെ സമുദായം മതി എന്നാണ് നിലപാട്. ബ്രാഹ്മണേതര സമുദായങ്ങള്‍ വേറെയുണ്ട്. അവരെയും വേണ്ട. ഈ നിലപാട് പുരോഗമന നിലപാടല്ല, മറിച്ച് ജാതീയതയുടെ നിലപാടാണ്. പുതിയകാലത്ത് പറയാന്‍ കൊള്ളുന്നതല്ല ഇത്. എന്നിട്ടും പരസ്യമായിത്തന്നെ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാന്‍ കഴിയുന്നു. ഇത് നമ്മുടെ സമൂഹം ചെന്നുപെട്ട വലിയ ഒരു പതനത്തെയാണ് കാട്ടിത്തരുന്നത്. ജാതി പറഞ്ഞാലെന്താണ് എന്നാണ് ഒരു നേതാവ് ചോദിക്കുന്നത്. അഭിമാനത്തോടെ ജാതി പറയണമെന്നാണദ്ദേഹം പറയുന്നത്. ""മനുഷ്യാണാം മനുഷ്യത്വം ജാതി"" (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്ന് ശ്രീനാരായണഗുരുതന്നെ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഇദ്ദേഹം ഇങ്ങനെ സംസാരിക്കുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക മതം എന്നതല്ല. ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്ന സുഹൃത്തിനോട് ""എല്ലാവരും ആത്മസഹോദരര്‍"" എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന ഓര്‍മവേണം എന്നുപറയാനാണ് എനിക്ക് തോന്നുന്നത്.

ഓരോ സമുദായത്തിന്റെയും പ്രമാണിമാര്‍ ജാതീയതയെ തിരിച്ചുകൊണ്ടുവരുന്ന വിധത്തില്‍ പെരുമാറിയാല്‍ സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞ "ഭ്രാന്താലയം" എന്ന അവസ്ഥയാകും കേരളത്തില്‍ മടങ്ങിവരിക. സമുദായങ്ങള്‍ സ്വന്തം താല്‍പ്പര്യസംരക്ഷണം എന്നതുപോലും വിട്ട് ഇതര സമുദായങ്ങളോട് സ്പര്‍ധ വളര്‍ത്തുന്ന നിലയിലായാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും? ഇക്കാര്യം ചിന്തിക്കണം. നവോത്ഥാനത്തിന്റെ തെളിവെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഏത് സമുദായനേതാവില്‍നിന്നുണ്ടായാലും അത് അനുവദിച്ചുകൊടുക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പറയണം.

സമുദായനേതാക്കളെ പ്രീണിപ്പിക്കുകയും സമുദായങ്ങളിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ കൈവിടുകയും ചെയ്താല്‍ താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടാകുമായിരിക്കും. എന്നാല്‍, ആത്യന്തികമായി അത് നാടിന്റെ നാശത്തിനേ വഴിതെളിക്കൂവെന്ന തിരിച്ചറിവുണ്ടാകണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ബ്രാഹ്മണരടക്കം വ്യത്യസ്ത ജാതികളില്‍പെട്ടവര്‍ ഉണ്ടായിട്ടുണ്ട്. ആ ജാതിനിരപേക്ഷ സ്വഭാവം തകര്‍ത്ത് എസ്എന്‍ഡിപി യോഗത്തെ ഏതെങ്കിലും ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രീനാരായണ തത്വങ്ങളോട് കാട്ടുന്ന നിന്ദയായിരിക്കും. ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്നാണ് ഈ പ്രസ്ഥാനത്തിന് ഗുരു പേരിട്ടത് എന്നോര്‍മിക്കണം. തെക്ക് ഈഴവ മഹാസഭയും വടക്ക് തീയമഹാസഭയും നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ് ഒരു ജാതിപ്പേരുമില്ലാത്ത ഒരു പ്രസ്ഥാനമായി ഗുരു എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത് എന്നോര്‍മിക്കണം. ഗുരു വിഭാവനംചെയ്തത് എന്താണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഗുരുവിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ സാര്‍വജനീനസ്വഭാവത്തെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യരുത് എന്നുകൂടി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഗുരു സന്യാസി മാത്രമായിരുന്നില്ല. ഒന്നാംതരം ദാര്‍ശനിക കവി കൂടിയായിരുന്നു. ഗുരുവിന്റെ കാവ്യവ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഇതരമുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറഞ്ഞുപോകുന്നു എന്നത് കഷ്ടമാണ്. ഗുരുവിന്റെ കാവ്യകൃതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടാകണം. ഗുരുവിന്റെ ജീവിതം സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കിയാല്‍മാത്രം പോരാ, ഗുരുവിന്റെ കാവ്യകൃതികള്‍ സാഹിത്യപഠനത്തിന്റെ ഭാഗമാക്കുകകൂടി വേണം. നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പിന്റെ ഭാഗമാണത്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍കൂടി പതിയണം.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ കേന്ദ്രീകരിച്ചത്. അതിനെ സാമ്പത്തികമായ ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൂടി കൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹത്തുക്കള്‍ ആ പോരാട്ടങ്ങള്‍ക്കുള്ള മണ്ണൊരുക്കിവച്ചിരുന്നു എന്നത് സത്യമാണ്. ആ മണ്ണിലാണ് കാര്‍ഷികസമരങ്ങള്‍ അലയടിച്ചുയര്‍ന്നത്. ഇത്തരമൊരു ഘട്ടത്തില്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിരയെ വീണ്ടും ജാതിപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനതയോടും ചെയ്യുന്ന ക്രൂരതയാണ്.

അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം
കടപ്പാട് : http://workersforum.blogspot.ae/2013/02/blog-post_3.html

ഗുരുദേവനെ  അടുത്തറിയുവാനും കാരുണ്യ  പദ്ധതിയിൽ പങ്കാളികളാകാനും മുഴുവൻ മനുഷ്യ സ്നേഹികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ഇത് വായിച്ചു അഭിപ്രായം പറയുക - നല്ലതായാലും മോശമായാലും.

വിദ്യാഭ്യാസ പദ്ധതി
മികച്ച വിദ്യാർധികളെ പ്ൾസ് ടൂ തലത്തിൽ തെരെഞ്ഞെടുത്ത് പരിശീലന പരിപാടികൾ സംഘടിപ്പിചു കൊണ്ട് പ്രൊഫെഷണൽ മേഖലയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നു. പി.എസ്.സി ഉദ്യോഗ മൽസരപരീക്ഷകളിൽ ഈ പ്രദേശത്തുകാർക്ക് വിജയം ലഭിക്കും വിധം പരിശീലനം നല്കാനുള്ള സ്താപനങ്ങളും സജ്ജമാക്കുന്നു.ലൈബ്രറി,സ്കോളർഷിപ് ,അവാർഡുകൾ എന്നിവയും  ഉൾപ്പെടുത്തി വിദ്യാഭ്യാസപദ്ധതി തയ്യാറാക്കുക.

തൊഴിൽ പദ്ധതി.
തൊഴിൽ രാഹിത്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഉപജീവന പദ്ധതികൾ ആരംഭിക്കുക. വിദ്യാഭ്യാസം തുടരാൻ കഴിയാതിരുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള മൂന്ന് മാസം ദൈർഘ്യമുള്ള ടെക്നിക്കൽ കോളേജ് തുടങ്ങുക. തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ഓട്ടോറിക്ഷകൾ വാങ്ങി നല്കുന്ന സഹായപദ്ധതിയും ആസൂത്രണം ചെയ്യുക. സർക്കാർ നല്കുന്ന വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ലഭീക്കുന്ന സേവന സംരഭങ്ങൾ ആരംഭിച്ചു കൊണ്ട് പൊതു ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുക.അഗതികൾ, അനാഥർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനുള്ള അശരണകേന്ദ്രങ്ങളും പദ്ധതി വിഭാവനം ചെയ്യുക. മാനവ ശേഷി വികസനത്തിനു പരിശീലന കേന്ദ്രം സ്ഥാപിക്കുക.
കാര്ഷിക പദ്ധതികള്‍ക്ക് വേണ്ട നിര്‍ദേശവും സഹായസഹകരണങ്ങളും ലഭ്യമാക്കുക.

ആരോഗ്യ പദ്ധതി
എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ ബോധവല്ക്കരണ പരിപാടികൾ സംഘ്ടിപ്പിക്കുക.ആശുപത്രികളുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പുകൾ സംഘ്ടിപ്പിക്കുക.സൗജന്യ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്നതിനു സേവനതത്പരരായ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുക.സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങൾ പാവങ്ങൾക്ക് ലഭ്യമാക്കുക.സർക്കർ ആശുപത്രികളുടെ ശോച്യാവസ്ത പരിഹരിക്കുന്നതിനു ആവശ്യമായ സഹായസഹകരണം ഏര്‍പ്പാടാക്കുക. സൗജന്യമായി ശുചിത്വമുള്ള കുടിവെള്ളം എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ആശുപത്രികളിലും ലഭ്യമാക്കുക.

ശുചിത്വ പദ്ധതി.
മാലിന്യങ്ങളും തെറ്റായ മാലിന്യ നിർമ്മാർജന രീതികളും കയ്യേറ്റങ്ങളും നിമിത്തം വൃത്തിഹീനമാണു പരിസരങ്ങൾ,തിങ്ങി താമസിക്കുന്ന ജനങ്ങൾ, ആവശ്യത്തിനുള്ള ശൗച്യാലയങ്ങ്ളുടെ കുറവ് കെട്ടികിടക്കുന്ന ഓടകൾ,വൃത്തിഹീനമായ പൊതുശൗച്യാലയങ്ങൾ, ശുചിത്വ ബോധത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ രോഗാതുരമാക്കിയ സാമൂഹ്യവിപത്താണ് നമ്മള്‍ നേരിടുന്നത്. അതിനു വ്യക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.

ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ
വിദ്യാഭ്യാസം, സ്ത്രീ തൊഴിൽ കേന്ദ്രം,വിവിധപരിശീലന കേന്ദ്രങ്ങൾ,ഫാമിലി കൗൺസിലിങ്ങ് സെന്റർ,വയോജനവിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിവരങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ അറിയിപ്പുകള്‍ , യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ പി‌എസ്‌സി പരിശീലനങ്ങള്‍ ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ വഴി ലഭ്യമാക്കുക.സാമൂഹ്യസുരക്ഷാ ബോധവത്കരണ തുടര്‍വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിക്കുക.

രാഷ്ടീയ പ്രവർത്തകരും സാംസ്കാരിക നായകരും, ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇവിടുത്തെ ജനതയുടെ ദുരിതജീവിതത്തിനു അറുതി വരുത്താനാവൂ.നിലനില്പ്പിനും അതിജീവനത്തിനും വേണ്ടി പ്രയാസപ്പെടുന്ന സമൂഹത്തെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പല പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ അതെല്ലാം മാറ്റി വെച്ച് എല്ലാവരുടെയും ജനനന്മയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിങ്ങളോരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.

" നിങ്ങളുടെ പ്രതികരണമാണ് നമ്മുടെ പ്രചോദനം "

സ്വാമി മുനി നാരായണപ്രസാദ്
കടപാട്: മാധ്യമം
=================
നാരായണ ഗുരുവിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയനായി കണക്കാക്കിപ്പോരുന്നു. ആ മഹാത്മാവ് ഒരു കേരളീയനെന്ന നിലയില്‍ ആ നൂറ്റാണ്ടില്‍ ചിന്തിച്ചതുകൊണ്ടല്ല അത്; ഒരു സത്യദര്‍ശിയായതുകൊണ്ടായിരുന്നു. സത്യദര്‍ശി മനുഷ്യരെ കേരളീയരെന്നോ തമിഴരെന്നോ, തെക്കേ ഇന്ത്യക്കാരെന്നോ വടക്കേ ഇന്ത്യക്കാരെന്നോ, ഭാരതീയരെന്നോ വിദേശീയരെന്നോ, ഇന്ന മതക്കാരെന്നോ ഒക്കെയുള്ള ഭേദബുദ്ധി വെച്ച് ചിന്തിക്കുന്ന ആളായിരിക്കില്ല. സമസ്ത പ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഒരു സത്യമുണ്ട്. എന്നും സത്യം നിരന്തരം ഭാവപ്പകര്‍ച്ചക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി പ്രതീതമാകുന്നതാണ് ഈ പ്രപഞ്ച പ്രവാഹമെന്നും അതില്‍ ചെറിയൊരംശം മാത്രമാണ് താനും സകല മനുഷ്യരുമെന്നും, അതുകൊണ്ട് തന്നിലും സകല മനുഷ്യരിലും പൊരുളായിരിക്കുന്നത് ഒരു സത്യംതന്നെയാണെന്നും, താന്‍ ആ പരമസത്യത്തില്‍നിന്ന് വേറെയല്ല എന്നും അറിഞ്ഞുകൊണ്ട്, ആ സത്യവുമായി ജീവിക്കുന്ന ആളാണ് സത്യദര്‍ശി. അതുകൊണ്ട് സത്യദര്‍ശി സമദര്‍ശിയും കൂടിയാണ്. അങ്ങനെയുള്ള സത്യദര്‍ശികളുടെ പരമ്പരയില്‍ ഇരുപതാം നൂറ്റാണ്ടിലെ കണ്ണിയായിരുന്നു നാരായണഗുരു.
ഭാരതത്തിലെ പുരാതനരായ ഋഷീന്ദ്രന്മാരെല്ലാം ഇത്തരത്തില്‍ സത്യദര്‍ശികളും സമദര്‍ശികളുമായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ അന്തസ്സാരം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ തങ്ങളെത്തന്നെ കണ്ടിരുന്നത് ഭാരതീയരായിട്ടല്ല, പ്രപഞ്ച വ്യവസ്ഥയിലെ ഒരംശമായിട്ടാണ്. ആ പ്രപഞ്ച വ്യവസ്ഥയിലെ ഒരംശമായ മനുഷ്യവര്‍ഗത്തിലെ ഒരു വ്യക്തിയായിട്ടാണ്. ഈ സമദര്‍ശിത്വം ഓരോ ഋഷിയിലും പ്രകടമായിത്തീരുന്നത് മിക്കവാറും ചരിത്രപരമായ പശ്ചാത്തലത്തിന്റെ സ്വഭാവംകൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും എന്നുമാത്രം.
ഓരോ ഋഷിയുടെയും സത്യദര്‍ശനാവിഷ്കരണത്തിന്റെ ശൈലിയിലും ഉണ്ടാകും വ്യത്യാസം. ഓരോരുത്തരുടെയും സാംസ്കാരികമായ പശ്ചാത്തലം, ചരിത്രപരമായ വസ്തുതകള്‍, അതതു കാലത്തു നിലനില്‍ക്കുന്ന ചിന്താശൈലിയുടെയും ശാസ്ത്രാവബോധത്തിന്റെയും സ്വഭാവവും പരിചിതമായ ഭാഷയും അതിന്റെ ശൈലിയും -ഇതൊക്കെ അനുസരിച്ച് ആവിഷ്കരണത്തില്‍ വ്യത്യാസം ഉണ്ടാകാം. എങ്കിലും ആവിഷ്കരിക്കപ്പെടുന്ന സത്യം ഒന്നുതന്നെയാണ്. കാരണം, സകലതിനും ആധാരമായിരിക്കുന്ന സത്യം ഒന്നു മാത്രമായിരിക്കാനേ ആവൂ. ഈ കണ്ണുവെച്ചുകൊണ്ട് നോക്കുമ്പോള്‍ മനസ്സിലാകും, ഭാരതത്തിലെ ഋഷീവര്യന്മാര്‍ ഉപനിഷത്തുകളിലൂടെയും അതിനെ പിന്‍പറ്റിവരുന്ന അധ്യാത്മ ശാസ്ത്രഗ്രന്ഥങ്ങളിലൂടെയും അക്കാലത്ത് പരിചിതമായിരുന്ന ശൈലിയിലവതരിപ്പിച്ച സത്യരഹസ്യംതന്നെ 20ാം നൂറ്റാണ്ടിലെ ശാസ്ത്ര ചിന്താഗതിക്കനുഗുണമായ തരത്തില്‍ പുനരാവിഷ്കരിക്കുകയാണ് നാരായണഗുരു ചെയ്തത് എന്ന്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഔപനിഷദമായ സത്യാവബോധത്തിന്റെ സ്വച്ഛതയും 20ാം നൂറ്റാണ്ടിലെ ശാസ്ത്രാവബോധത്തിന്റെ നിഷ്കൃഷ്ടതയും നാരായണഗുരു അവതരിപ്പിക്കുന്ന സത്യദര്‍ശനത്തില്‍ സമ്മേളിക്കുന്നു.
മറ്റേതൊരു അധ്യാത്മിക ഗുരുവിനും പ്രവാചകനും ലഭിച്ചിട്ടില്ലാത്ത അംഗീകാരവും ബഹുമാനവുമാണ് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഗുരുവിന് ലഭിച്ചത്. ഈ അംഗീകാരം വന്നത് ഗുരുവിന്റെ സത്യദര്‍ശനത്തിന്റെ ആഴവും സുസൂക്ഷ്മതയും കണ്ടറിഞ്ഞവരില്‍നിന്നാണ് എന്നുകരുതാന്‍ നിവൃത്തിയില്ല. അങ്ങനെ കണ്ടറിഞ്ഞവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. തത്ത്വവിചാരം നടത്താനുള്ള ഒരു വിഷയമെന്നതിലുപരി, മനുഷ്യജീവിതത്തെ നേരായ വഴിക്കു നയിക്കാന്‍ ഉപകരിക്കുന്ന വഴികാട്ടി കൂടിയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാടില്‍ ദാര്‍ശനിക വിചാരം. ഗുരുവിനുണ്ടായിരുന്ന അധ്യാത്മികമായ ഉള്ളുണര്‍വ് മണത്തറിഞ്ഞ ജനങ്ങള്‍ വ്യക്തിഗതവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഗുരുവിന്റെ മുന്നില്‍ അവതരിപ്പിക്കുകയും അവക്ക് പരിഹാരം കണ്ടെത്തി ജീവിതത്തെ നന്മയുടെ വഴിക്കു നയിക്കേണ്ടതെങ്ങനെയെന്ന് ഗുരു അപ്പപ്പോള്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. തത്ത്വവിചാരം ഒരു വശവും നിത്യജീവിതത്തില്‍ അതിന്റെ പ്രയോഗം മറുവശവുമായി വരുന്ന ഒരു നാണയമായിരുന്നു ഗുരുവിന്റെ സത്യദര്‍ശനം എന്നു പറയാം.
വ്യക്തിഗതമായ പ്രശ്നങ്ങള്‍ക്ക് ഗുരു നല്‍കിയ പരിഹാര നിര്‍ദേശങ്ങള്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കാതെ മറഞ്ഞുപോയി. എന്നാല്‍, പൊതുജീവിതത്തില്‍ നിലനിന്നിരുന്ന തിന്മകളുടെ നേരെ തന്റെ സത്യദര്‍ശനത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഗുരു ശക്തമായി വിരല്‍ചൂണ്ടിയത് വലിയൊരു സാമൂഹിക പരിവര്‍ത്തനത്തിന് ഇടവരുത്തുകയും ചരിത്രത്തില്‍ അത് സ്ഥാനം പിടിക്കുകയും ചെയ്തു. ഇതാണ് ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്തെ സര്‍വാദരണീയനാക്കിത്തീര്‍ത്തത്.
ഒരിക്കല്‍ ഗുരു തമാശപോലെ പറയുകയുണ്ടായി: 'നമ്മെ ഒരവതാരമായി ആരെങ്കിലും കണക്കാക്കുകയാണെങ്കില്‍ ജാതി എന്ന അസുരനെ നിഹനിക്കാനുണ്ടായ അവതാരം എന്നു കണക്കാക്കുന്നതില്‍ വിരോധമില്ല.' അധ്യാത്മിക ശാസ്ത്രങ്ങളുടെ പിന്‍ബലമുള്ളത് എന്നു കരുതിപ്പോരുന്നതും മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുമായ ഒരു സാമൂഹിക തിന്മയാണല്ലോ ഭാരതത്തിലെ ജാതിവ്യവസ്ഥ. ആധുനിക നഗരങ്ങളില്‍ ശക്തമല്ലെങ്കിലും ഗ്രാമജീവിതത്തെ ഇപ്പോഴും ശക്തമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഘടകമാണ് ജാതീയത. ഈ തിന്മക്ക് ഏറ്റവുമധികം അയവുവന്നത് കേരളത്തിലാണ്. അതിന് ഇടവരുത്തിയ മുഖ്യമായ ശക്തികേന്ദ്രം നാരായണഗുരുവും.
ഗുരുവിന്റെ മുഖ്യതാല്‍പര്യം ജാതി നിര്‍മാര്‍ജനത്തിലായിരുന്നുവെന്നും അതിനുവേണ്ടി ആധ്യാത്മികതയെ ഗുരു കൂട്ടുപിടിക്കുകയായിരുന്നു എന്നും കരുതുന്ന ആരാധകരുണ്ട്. എന്നാല്‍, ഗുരുവിന്റെ ജീവിതവും അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിവെച്ച കൃതികളും സൂക്ഷ്മദൃഷ്ട്യാ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും ഗുരു ഒരു തപസ്വിയായിത്തന്നെ, ആധ്യാത്മിക പുരുഷനായിത്തന്നെ ആദ്യന്തം ജീവിച്ചു എന്ന്. ഗുരുവിന്റെ ആധ്യാത്മികമായ ഉള്‍ക്കാഴ്ച മറ്റു പല കാര്യങ്ങളിലെന്നപോലെ ജാതീയതയുടെ രംഗത്തും ശക്തമായി പ്രതിഫലിച്ചു എന്നുമാത്രം. ആധ്യാത്മികതയുടെ ഉന്നതിയില്‍ നിന്നുകൊണ്ട് ജീവിതപ്രശ്നങ്ങളെ ഗുരു നിരീക്ഷിക്കുകയാണ് ചെയ്തത്. ജീവിതപ്രശ്നങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് അതിന് പരിഹാരം കണ്ടെത്താന്‍ ആധ്യാത്മികതയെ കൂട്ടുപിടിക്കുകയല്ല അദ്ദേഹം ചെയ്തത് എന്നുസാരം.
നാരായണഗുരു ജയന്തി ഒരിക്കല്‍കൂടി നാം ആഘോഷിക്കുന്നു. ഗുരുവില്‍ ഭക്തിയും വിശ്വാസവും ഉള്ളവര്‍ ലോകത്തിന്റെ ഏതുഭാഗത്തും ഈ സന്ദര്‍ഭം ഓര്‍ക്കുന്നുണ്ട്. നാരായണഗുരുവിലെ യഥാര്‍ഥ ഗുരുവിന്റെ മഹത്ത്വം കണ്ടറിഞ്ഞ് ആദരിക്കുന്നതിന്റെ സ്ഥാനത്ത് ജാത്യഭിമാനത്തിന്റെ പ്രതീകമെന്ന നിലയില്‍ അദ്ദേഹത്തെ കാണാനാണ് പലര്‍ക്കും അറിയാവുന്നത്. സാമുദായികമായി ഉണ്ടായ നേട്ടങ്ങളുടെയും അവകാശവാദങ്ങളുടെയും കേന്ദ്രസ്ഥാനത്തുവെക്കാന്‍ കൊള്ളാവുന്ന ഒരു മൂര്‍ത്തിയായി സമുദായനേതാക്കന്മാര്‍ ഗുരുവിനെ കാണുമ്പോള്‍, മറ്റു നേതാക്കളുടെ ദൃഷ്ടിയില്‍ കേരളത്തിനുണ്ടായ നവോത്ഥാനത്തിനു കാരണക്കാരനായ ശക്തിസ്രോതസ്സാണ് അദ്ദേഹം.
എന്നാല്‍, ഇത്തരത്തിലുള്ള വിലയിരുത്തലെല്ലാം നടത്തപ്പെടുമ്പോഴും അത്തരമൊരു ശക്തിയുടെ ഉറവിടമായിരിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തില്‍ ഗുരുവിനുണ്ടായിരുന്ന അറിവിനെ മനസ്സിലാക്കാനും അതിന്റെ സ്വരൂപം ഉള്‍ക്കൊള്ളാനും ഉള്ള ശ്രമം ഗുരുഭക്തന്മാരില്‍ വളരെക്കുറച്ചേ നടക്കുന്നുള്ളൂ. അത്തരം താല്‍പര്യം ഉണരണമെങ്കില്‍, സമുദായനേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും ഗുരുവിനെ വിലയിരുത്തിക്കൊണ്ട് നടത്തുന്ന പ്രസംഗങ്ങളിലും അവരുടെ ലേഖനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള വാക്കുകളിലേക്കുതന്നെ നമ്മുടെ ശ്രദ്ധ തിരിയണം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നിങ്ങനെയുള്ള ഏതാനും സൂക്തങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഗുരുവിന്റെ വാക്കുകള്‍. 240 പുറങ്ങളുള്ള ഒരു പുസ്തകമായി അച്ചടിച്ചു പ്രസിദ്ധീകരിക്കത്തക്കവണ്ണം വിസ്തൃതമാണ് ഗുരു എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ മനസ്സിലാക്കുന്ന ലാഘവത്തോടെ ഗുരുവിന്റെ വാക്കുകള്‍ മനസ്സിലാക്കാനാവുകയില്ല എന്നുള്ളതു വാസ്തവംതന്നെ. എങ്കിലും ഗുരുവിന്റെ വാക്കുകള്‍ മനസ്സിലാക്കാനുള്ള ശ്രമം നടത്താത്തവരെ ഗുരുഭക്തരെന്നു വിളിക്കാനാവുകയില്ല എന്നുവേണം കരുതാന്‍.
ആദ്യം ഗുരുവിന്റെ കൃതികളുടെ പാരായണം, പിന്നെ വിശദമായ പഠനം, തുടര്‍ന്ന് സ്വന്തമായ മനനം എന്നിങ്ങനെയൊരു പഠനസാധന അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കാന്‍ ആവശ്യമാണ്.
ഗുരുവിന്റെ കൃതികള്‍ പഠിച്ചു ചെല്ലുമ്പോള്‍ കണ്ടെത്തും, അത് ഒരാളിനുണ്ടായ അറിവു മാത്രമല്ല, പ്രപഞ്ച രഹസ്യമായിരിക്കുന്ന സത്യം കൂടിയാണെന്ന്. ആ സത്യം ഓരോരുത്തരിലും ഇരുന്ന് അവരവരുടെ അറിവായി പ്രകാശിക്കുമ്പോള്‍ അതിന് 'അന്യ'യെന്നും 'സമ'യെന്നും രണ്ട് ഭാവങ്ങള്‍ കൈവരുന്നതായി ഗുരുതന്നെ 'ആത്മോപദേശശതക'ത്തില്‍ വിവരിക്കുന്നു. അതില്‍ 'അന്യ' പലതിനെ സത്യമായി കാണുന്ന അറിവാണ്. പലതായി കാണപ്പെടുന്ന സകലതിലും ഒരു സത്യത്തെ ദര്‍ശിക്കുന്ന അറിവാണ് 'സമ'. 'പലവിധമായറിയുന്നതന്യ ഒന്നായ് വിലസുവതാം സമ.'
ഗുരുവിന്റെ മുഖ്യ സന്ദേശങ്ങളില്‍കൂടി കണ്ണോടിച്ചാലും കാണാവുന്നത് 'ഒരു' എന്നത് ആവര്‍ത്തിച്ചുവരുന്നതായാണ്. അങ്ങനെ 'ഒന്നി'നെ മാത്രം കാണുന്ന അറിവാണ് മനുഷ്യരാശി ഒരേ ജാതിയില്‍പെട്ടതാണെന്നു കാണാനും അതു ലോകത്തോടു സധൈര്യം വിളിച്ചുപറയാനും ഗുരുവിനെ ശക്തനാക്കിയത്. പല മതങ്ങളുടെയും പല ജാതികളുടെയും പലതരം ദൈവവിശ്വാസങ്ങളുടെയും പല രാഷ്ട്രീയ പാര്‍ട്ടികളുടെയും പല സംഘടനകളുടെയും രൂപത്തില്‍ മനുഷ്യര്‍ വിഘടിച്ചുനില്‍ക്കുന്നതിനെയാണ് ഇന്ന് ആധുനിക ലോകം ആരാധ്യമായി കരുതുന്നത്. ആധുനിക രാജ്യഭരണക്രമങ്ങളില്‍ ഏറ്റവും ആരാധ്യമായി കരുതിപ്പോരുന്ന ജനാധിപത്യവും വാസ്തവത്തില്‍ ഇത്തരം വിഘടനവാദത്തെയും മത്സരത്തെയും കേന്ദ്രതത്ത്വമായി അംഗീകരിച്ചുകൊണ്ടുള്ളതാണെന്നും മറക്കാന്‍ പാടില്ല. ഗുരു പറയുന്നത് 'യഃപശ്യതീഹ നാനേവ മൃത്യോര്‍ മൃത്യും സ ഗച്ഛതി' എന്നാണ്. അതായത്, പലതിനെ കാണുന്നവന്‍ മരണത്തില്‍നിന്ന് മരണത്തിലേക്കാണ് പോകുന്നത്. ലോകരാഷ്ട്രീയത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഒക്കെ ഇന്നുള്ള പോക്ക് മരണത്തില്‍നിന്ന് മരണത്തിലേക്കാണെന്ന് അതിനെ നയിക്കുന്നവര്‍തന്നെ അറിയുന്നില്ല. പിന്നെയെങ്ങനെ നയിക്കപ്പെടുന്നവര്‍ അറിയും? ഈ നേതാക്കന്മാരാരും ഏകത്വബോധമുള്ളവരല്ല, സത്യം പുലരണമെന്ന് ആഗ്രഹമുള്ളവരല്ല, ജനങ്ങളുടെ നന്മയെ ലക്ഷ്യംവെക്കുന്നവരുമല്ല. പലതിനെ മാത്രം കാണുന്ന അവര്‍ ആദ്യം ശ്രമിക്കുന്നത്, പലരുടെ കൂട്ടത്തില്‍ സ്വന്തം താല്‍പര്യങ്ങളും സ്ഥാനമാനങ്ങളും നേതൃസ്ഥാനവും ഉറപ്പുവരുത്താനാണ്. പിന്നീടാണ് ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമം വരുന്നത്.
ഗുരുക്കന്മാര്‍ അങ്ങനെയുള്ള നേതാക്കന്മാരല്ല. അവര്‍ സ്ഥാനമാനങ്ങള്‍ കൊതിക്കാറില്ല. നേതൃസ്ഥാനത്തേക്ക് മത്സരിക്കാറില്ല. സാമ്പത്തികമോ അല്ലാത്തതോ ആയ താല്‍പര്യങ്ങള്‍ അവര്‍ക്കൊട്ടില്ലതാനും. ഏകത്വബോധം അവരില്‍ ഉണര്‍ത്തുന്നത്, താനും മറ്റുള്ളവരും പല സത്യങ്ങളല്ല, ഒരു സത്യത്തിന്റെ പല ഭാവങ്ങള്‍ മാത്രമാണ് എന്നാണ്. സത്യവും നീതിയും പുലരണം, ആനന്ദം യാഥാര്‍ഥ്യമായിത്തീരണം എന്നൊക്കെയുള്ളത് തന്റെ മാത്രം കാര്യമല്ല, തന്നിലും സകലരിലും അത് ഒരേ സമയം സംഭവിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് 'തന്‍ പ്രിയമപരപ്രിയമെന്നറിഞ്ഞീടേണം' എന്ന് അവര്‍ ഉറക്കെപ്പറയും. ഇങ്ങനെ യഥാര്‍ഥ ഗുരുത്വത്തിലേക്ക് ഉണരാനുള്ള ഗൗരവമേറിയ ശ്രമത്തിന്റെ തുടക്കമാവട്ടെ ഈ ഗുരുജയന്തി എന്ന് ആശംസിക്കുന്നു.
ഈഴവര്‍ 'താഴ്ന്ന' ജാതിക്കാര്‍ ആണെന്ന് സമുദായത്തിലെ ചിലര്‍ എങ്കിലും കരുതുന്നുണ്ടോ? നായര്‍ ബ്രാഹ്മണര്‍ എന്നിവരേക്കാള്‍ താഴെ ആണ് ഈഴവര്‍ എന്ന് ആര്‍കെങ്കിലും തോന്നുന്നുണ്ടോ ?

ഇങ്ങനെ തോന്നുന്നവര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ നിങ്ങളില്‍ അടിച്ചേല്പിച്ച ഒരു മാനസിക അടിമത്തം ആണ്. അതില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കുക.

ഇന്ത്യക്കാരുടെ പൊതുവായ പ്രശ്നം ആണ് ആത്മവിശ്വാസം ഇല്ലായ്മ. ഉയരക്കുറവ്, ഇരുണ്ട നിറം, പറയത്തക്ക ഭംഗി ഒന്നും ഇല്ലാത്ത അവയവങ്ങള്‍, സാധാരണ ബുദ്ധി, ജീവിത സാഹചര്യങ്ങള്‍ എന്നിവ കൊണ്ടാകാം ഈ അവസ്ഥയില്‍ എത്തിയത്.

ഇത് മനസ്സിലാകണം എങ്കില്‍ ഒരു വെള്ളക്കാരന്‍ ഇന്ത്യക്കാരുടെ ഇടയിലൂടെ കടന്നു പോയാല്‍ മതി. പ്രതികരണങ്ങള്‍ ഉടന്‍ അറിയാം. ആണുങ്ങള്‍ മിക്കവരും മുങ്ങും. പിടിച്ചു നില്‍കുന്നവര്‍ സായിപ്പിന്റെ എന്തെങ്കിലും കുഴപ്പം കണ്ടു പിടിച്ചു പരിഹാസത്തോടെ നില്കും. അന്തസ്സായി സായിപ്പിനോട്‌ സംസാരിക്കാന്‍ ഉള്ള ആമ്പിയര്‍ എത്ര ഇന്ത്യക്കാര്‍ക്ക് ഉണ്ട് ? വെള്ളക്കാര്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു പുഞ്ചിരിയോടെ കയറാന്‍ ധൈര്യം ഉള്ള എത്ര ആണുങ്ങള്‍ കാണും ? എന്താ കാരണം ?

എന്നാല്‍ സ്ത്രീകളോ ? അവര്‍ ഈ പുരുഷന്മാരേക്കാള്‍ എത്രയോ ഭേദം ! മദാമ്മകള്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു ഇന്ത്യക്കാരിയെ വിട്ടു നോക്ക്. അവള്‍ അന്തസ്സായി അതില്‍ കയറും. ഒരു പരിഭ്രമവും ഉണ്ടാവില്ല. എന്നാല്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ ബഹുമാനിക്കുമോ ? ഇല്ല ! എന്താവും അതിന്റെ കാരണം ?

എന്താ ഈ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ?

പ്രശ്നം നമ്മള്‍ മറ്റുള്ളവരെ താരതമ്യം ചെയ്തു ശീലിച്ചു പോയി എന്നതാണ്. നമ്മളെക്കാള്‍ താഴ്ന്നവരെ (ഉയരം, നിറം, ബുദ്ധി, സ്വത്ത്, പദവി) കണ്ടാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കും. നമ്മെക്കാള്‍ 'ഉയര്ന്നവരെ' കണ്ടാലോ ? വാല് കാലിന്റെ ഇടയില്‍ ഒളിക്കും..

ഇതിന്റെ ആവശ്യം ഇല്ല. 'ഉയര്ന്നവരെയും' 'താഴ്ന്നവരെയും' ഒരേപോലെ കാണാന്‍ ഒരു വഴി ഉണ്ട്. അത് സ്ത്രീകള്‍ക്ക് അറിയാം. കാരണം സ്ത്രീകള്‍ക്ക് ഇത് പരിചയം ആണ്. ആണുങ്ങള്‍ക്ക് അല്ല.

ഒരു എളുപ്പ വഴി ഉണ്ട്.

സൂര്യനെ കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്ത് എങ്ങാനും ? ഇല്ലെങ്കില്‍ എല്ലാ ദിവസവും രാവിലെ സൂര്യനെ കാണണം. എന്നിട്ട് ഇങ്ങനെ ചിന്തിക്കുക. സൂര്യന്‍ ആണ് നമുക്ക് ചൂടും വെളിച്ചവും തരുന്നത്. സൂര്യന്‍ ഇല്ലെങ്കില്‍ നമ്മുടെ ഗതി എന്താ ? അതുകൊണ്ട് സൂര്യനോട് മനസ്സില്‍ ഒരു നന്ദി പറയുക. പറ്റുമോ ? നാണം വരുന്നുണ്ടോ ? സൂര്യന്‍ ഇല്ലായിരുന്നെങ്കില്‍ നിന്റെ കാര്യം കട്ടപ്പൊഹ. ഓര്‍ക്കുക. ചൂടിനും വെളിച്ചത്തിനും നമ്മള്‍ സൂര്യനോട് കടപ്പെട്ടിരിക്കുന്നു. അത് മനസ്സില്‍ അംഗീകരിക്കുക.

അപ്പോള്‍ സൂര്യനുമായി നമുക്ക് ഒരു ബന്ധം ആയി.

അടുത്തത്‌ മരങ്ങള്‍. അവയാണ് നമുക്ക് ഭക്ഷണവും പ്രാണവായുവും തരുന്നത്. മരങ്ങള്‍ ഇല്ലാതിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിക്കുക. മരങ്ങളോട് നന്ദി പറയുക. ഉച്ചത്തില്‍ വേണ്ട. മനസ്സില്‍ മതി..

അപ്പോള്‍ മരങ്ങളുമായും നമുക്ക് ബന്ധം ആയി.

ഇനി വായു, വെള്ളം, മണ്ണ്.. ഇവയോടൊക്കെ നമുക്ക് ആശ്രിതത്വം ഉണ്ട്. ഇവ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല. അപ്പോള്‍ അവയുമായി നമുക്കുള്ള ബന്ധം എന്താണെന്ന് ഒന്ന് ഓര്‍ത്തു നോക്കുക. വല്ല ബന്ധവും ഉണ്ടോ ? അതോ കഞ്ചാവടിച്ചു ചുമ്മാ കവിത പറയുകയാണോ ?

ഈ ബന്ധങ്ങള്‍ ഒക്കെ പണ്ടേ ഉള്ളതാണ്. നമ്മള്‍ മറ്റുള്ളവരെ നോക്കി നടന്നപ്പോള്‍ സൂര്യനെയും മരങ്ങളെയും ഒക്കെ മറന്നു പോയതാണ്..

ഇനി മറ്റുള്ളവരെ നോക്കുക. അവരും നമ്മുടെ അതെ അവസ്ഥയില്‍ ആണ്. സൂര്യനെയും മരങ്ങളെയും ആശ്രയിച്ചാണ് അവരുടെയും നിലനില്പ്. ആരും വലുതോ ചെറുതോ അല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനിച്ചിട്ടുള്ള ആത്മാക്കള്‍ ആണ് മനുഷ്യര്‍ എല്ലാം. എല്ലാവരും തുല്യര്‍.

ഇനി സായിപ്പിനെ നോക്കുക. ആദ്യം കണ്ണ് പിടിച്ചില്ലെന്നു വരാം.. ശ്രമിക്കുക. അവരും നമ്മെ പോലെ തന്നെ ഉള്ള മനുഷ്യര്‍ ആണ്. രൂപത്തിലും ഭാഷയിലും ജീവിത രീതികളിലും ഉള്ള വ്യത്യാസങ്ങളെ ഉള്ളു.

സ്ത്രീകള്‍ കാണുന്നത് ഇങ്ങനെ ആണ്. പുരുഷന്മാര്‍ക്കും ആവാം..

ഇടയ്ക്ക് സ്വയം ചോദിക്കുക. എനിക്ക് അപകര്‍ഷതാ ബോധം ഉണ്ടോ ? ഉണ്ടെങ്കില്‍ അത് അംഗീകരിക്കുക. അല്ലാതെ അത് മറച്ചു വയ്ക്കാന്‍ ഉഡായിപ്പുകള്‍ എടുക്കരുത്. ഇന്നല്ലെങ്കില്‍ നാളെ മറച്ചു വച്ച ദൌര്‍ബല്യങ്ങള്‍ പുറത്തു വരും. പിന്നെ അത് തിരുത്താന്‍ പറ്റിയെന്നു വരില്ല. ജീവിതം മുഴുവന്‍ ദൌര്‍ബല്യം മറച്ചു വച്ച് അല്ലെങ്കില്‍ ചുമന്നു കൊണ്ട് നടക്കേണ്ടി വരും.

സായിപ്പിനെ കണ്ടു പഠിക്കുക. തല ഉയര്‍ത്തി അന്തസ്സായി നടക്കാത്ത ഏതെങ്കിലും സായിപ്പിനെ കണ്ടിട്ടുണ്ടോ ?

lalunatarajan

















കാലാതിശായിയും കാലികപ്രസക്തവുമായ കവിതകള്‍ എഴുതിയ മഹാകവി  കുമാരനാശാന്‍  അക്കാലത്ത   'ആധുനിക'മായ ഒരു വ്യവസായവും നടത്തി:  ഒരു ഓട്ടുകമ്പനി.   അദ്ദേഹത്തിന്റെ മരണശേഷം75 വര്‍ഷം 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്' എന്ന  സ്ഥാപനം നിലനിന്നു. കുമാരനാശാന്റെ അധികമൊന്നും  അറിയപ്പെടാത്ത കര്‍മമേഖലയെക്കുറിച്ച്..

ഒരിക്കല്‍ ഒരു കവി പൗര്‍ണമിയെ ചൂണ്ടി പറഞ്ഞു: ''നോക്കൂ , എന്തു നല്ല ഭംഗിയുള്ള നിലാവ്!''

കേട്ടുനിന്ന കച്ചവടക്കാരന്‍ പറഞ്ഞു: ''നിലാവ് എന്തിനു കൊള്ളാം? കൊപ്ര ഉണക്കാന്‍ പോലും ഉപകാരമില്ല!''

 
 കവിയും ബിസിനസ്സുകാരനും വിരുദ്ധധ്രുവത്തിലാണെന്ന് സ്ഥാപിക്കുന്ന കഥയാണിത്. നമ്മുടെ കവിയശഃപ്രാര്‍ഥികളുടെ ധാരണയും മറ്റൊന്നല്ല. എന്നാല്‍ മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ ഒരു കവി തന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും ആധുനികമായിരുന്ന ഒരു ഉത്പന്നത്തിന്റെ ബിസിനസ്സു ചെയ്തിരുന്നു എന്നറിയുക. കവിതയും കച്ചവടവും ഒരേ ശിരസ്സില്‍ വിളഞ്ഞിരുന്ന ഒരു മലയാളി-മഹാകവി കുമാരനാശാന്‍.

മഹാകാവ്യങ്ങള്‍ എഴുതാതെ  മഹാകവിയായ ആളാണ് കുമാരനാശാനെന്ന് നമുക്കറിയാം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സ്ഥാപക ജനറല്‍സെക്രട്ടറിയായും ശ്രീമൂലം അസംബ്ലിയിലെ അംഗം എന്ന നിലയില്‍ ഇന്ത്യയിലെത്തന്നെ ആദ്യകാല നിയമസഭാ സാമാജികരിലൊരാളായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ദൗത്യവും അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. കവിത എഴുതണമെങ്കില്‍ അച്ചടക്കമില്ലാത്ത ജീവിതം വേണം എന്ന ഇപ്പോഴും പ്രേതപ്രചാരമുള്ള സിദ്ധാന്തത്തെ തന്റെ കാവ്യജീവിതം കൊണ്ട് അദ്ദേഹം പൊളിച്ചടുക്കി എന്നതാണ് അത്.

 
ഏറെ വൈകി, അതായത് തന്റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. എന്നാല്‍, അന്നത്തെക്കാലത്ത് ആധുനികം എന്നുപറയാവുന്ന ഒരു വ്യവസായവും അദ്ദേഹം നടത്തുകയുണ്ടായി. 1921-ല്‍ ആലുവയ്ക്കടുത്ത് ചെങ്ങമനാട് എന്ന ഗ്രാമത്തില്‍, പെരിയാറിന്റെ കൈവഴിയോരത്ത് നാല് പങ്കാളികളോടൊത്ത് സ്ഥാപിച്ച 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്'. (കമ്പനിക്കുവേണ്ടി ആദ്യം ആലുവാ പാലസിനോട് ചേര്‍ന്ന സ്ഥലമാണ് വാങ്ങിയത്. ഓടുനിര്‍മാണത്തിന് കൊണ്ടുവരുന്ന കളിമണ്ണ് കലങ്ങി കൊട്ടാരത്തിന്റെ കടവ് വൃത്തികേടാവുമെന്നതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സ്ഥലമാണ് അദൈ്വതാശ്രമം നടത്തുന്നതിനായി  നാരായണഗുരുവിന് സമര്‍പ്പിച്ചത്.)

ഓടുനിര്‍മാണത്തിന് വന്‍തോതിലാവശ്യമായ കളിമണ്ണും വിറകുമെത്തിക്കാനുള്ള സൗകര്യം നോക്കിയാണ് ആശാനും കൂട്ടുകാരും പുഴയോരത്തുതന്നെ ഫാക്ടറി സ്ഥാപിച്ചത്. ഒരു ട്രക്ക് ലോഡില്‍ 4000മുതല്‍ 5000വരെ ഓടുകള്‍ കയറ്റാനാവുമ്പോള്‍ നാടന്‍വള്ളത്തില്‍ 20,000വരെ ഓടുകള്‍ കയറ്റാനാവും. മഹാകവി ഇവിടെ സ്ഥാപിച്ച മൂന്ന് ചൂളകള്‍ കളിമണ്ണ് ചുട്ട് മേച്ചിലോടുകളാക്കി കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളുടെ മേല്‍ക്കൂരകളായി 'വിവര്‍ത്തനം' ചെയ്യപ്പെട്ടു. ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരകള്‍ ഓടുമേയാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെ ജാതീയത, അയിത്തം എന്നീ ജീര്‍ണതകള്‍ക്കെതിരെ പേനയെടുത്തതുപോലെത്തന്നെ ഓലയുടെയും പുല്ലിന്റെയും ജീര്‍ണതയ്‌ക്കെതിരെയും അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് പറയാം. വ്യവസായത്തിലും അദ്ദേഹം വിപ്ലവകാരിയായിരുന്നുവെന്ന് ചുരുക്കം.

 


നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഓട്ടുകമ്പനി അതിന്റെ വിജയകരമായ മുന്നേറ്റം ആരംഭിക്കുന്നതിന് മുമ്പേ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ (1924) ആശാന്‍ ലോകം വെടിഞ്ഞു. ഓട്ടുകമ്പനിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇടയ്ക്കിടെ നടത്തിയ ദീര്‍ഘയാത്രകളിലൊന്നായിരുന്നു അതും. (തെക്കന്‍ കേരളത്തിലെ തോന്നയ്ക്കല്‍നിന്ന് മധ്യകേരളത്തിലെ ചെങ്ങമനാട്ടെത്താന്‍ അന്ന് ദിവസങ്ങള്‍ വേണം. തോന്നയ്ക്കല്‍നിന്ന് മുരുക്കുംപുഴ വരെ വള്ളം, പിന്നെ മുരുക്കുംപുഴ-കൊല്ലം തീവണ്ടി, അതുകഴിഞ്ഞ് കൊല്ലം-എറണാകുളം ബോട്ട്, എറണാകുളം-ആലുവ കാളവണ്ടി, വീണ്ടും ആലുവ-ചെങ്ങമനാട് വള്ളം). വിധവയായെങ്കിലും ചെറുപ്പം വിട്ടിട്ടില്ലാത്ത ആശാന്റെ പത്‌നി ഭാനുമതിയമ്മ പക്ഷേ പതറിയില്ല. ഓട്ടുകമ്പനിയുടെ ഭരണം അവര്‍ ഏറ്റെടുത്തു. എന്നുമാത്രമല്ല കാലക്രമത്തില്‍ മറ്റ് പങ്കാളികളുടെ ഓഹരികള്‍ ഭാനുമതിയമ്മ  വാങ്ങുകയും ചെയ്തു. (സ്ത്രീശാക്തീകരണം എന്നൊക്കെ കേള്‍ക്കാന്‍ പിന്നീട് എത്ര വര്‍ഷങ്ങള്‍ വേണ്ടിവന്നു!)

ചെങ്ങമനാട്ടെ അയല്‍ക്കാര്‍ ഭാനുമതിയമ്മയെ ഇപ്പോഴും ഓര്‍ക്കുന്നു. ആശാന്റെ പത്‌നിയെ അവര്‍ 'ആശാട്ടി' എന്നാണ് ആദരപൂര്‍വം വിളിച്ചിരുന്നത്. 1976-ല്‍ ഭാനുമതിയമ്മ മരിച്ചപ്പോള്‍ ആശാന്റെ ചെറുമകന്‍ പ്രദീപ് കുമാറിനായി യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ചുമതല. 1940-1960 കാലഘട്ടത്തിലായിരുന്നു യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ സുവര്‍ണകാലം. കൂടുതല്‍ മേല്‍ക്കൂരകള്‍ ഓടിലേക്ക് മാറിയപ്പോള്‍ കമ്പനിയുടെ ഉത്പാദനം പ്രതിവര്‍ഷം 12-15 ലക്ഷം എണ്ണമായി. എന്നാല്‍, പിന്നീട് കളിമണ്‍ ഖനനത്തിലും ഭൂമിയുടെ ഉപയോഗത്തിലും വന്ന നിയമങ്ങള്‍ എറണാകുളം ജില്ലയിലെ ഓട്ടുകമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും അസാധ്യമാക്കി. അങ്ങനെ 2003-ല്‍ യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്നെന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഭാനുമതിയമ്മയുടെ രണ്ടാം വിവാഹത്തിലെ അനന്തരാവകാശികളുള്‍പ്പെടെ പത്തുപേര്‍ക്ക് അവകാശപ്പെട്ട അഞ്ചേക്കറിലേറെ വരുന്ന സ്ഥലം ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ അവസാന അടയാളങ്ങളും വില്‍പ്പനയോടെ അപ്രത്യക്ഷമാവുമെങ്കിലും പല മേല്‍ക്കൂരകളിലും കേടുകൂടാതെ അവശേഷിക്കുന്ന യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ഓടുകള്‍  കുറച്ചുകാലംകൂടി ബാക്കിയുണ്ടാകും. എന്നാല്‍, ഖേദകരമായ കാര്യം അതല്ല. മഹാകവിയുടെ അകാലമരണം സംഭവിച്ച് 89 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന്, കേരളത്തിലെ കവിതയുടെയും നിര്‍മാണ വ്യവസായത്തിന്റെയും സ്ഥിതിയെന്താണ്? താഴ്ന്ന നിലവാരത്തിലുള്ള കവിതകളെഴുതുന്നവരും ഇന്ന് കവിതയുമായി ബന്ധമേതുമില്ലാത്ത കാരണങ്ങളാല്‍ ആരാധിക്കപ്പെടുന്നു. മദ്യപാനം, അലസത, അരാഷ്ട്രീയവാദം, അരാജകനാട്യങ്ങള്‍ തുടങ്ങിയവ പ്രതിഭയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. 'കവിസാന്ദ്രത'യുടെ കാര്യത്തില്‍ കേരളം മുന്നില്‍ത്തന്നെയാണ്. കവികള്‍മാത്രം വാങ്ങിയാലും നിങ്ങളുടെ ഒരു കവിതാസമാഹാരത്തിന്റെ ഒന്നാം പതിപ്പ് വിറ്റുപോവും. എന്നാല്‍, അതല്ല ഓടുപോലൊരു സാധനത്തിന്റെ കാര്യം. മറ്റെല്ലാ രംഗത്തും സാധ്യമാകുന്ന പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടം. സൗഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലാതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി സാക്ഷാല്‍ കുമാരനാശാന്‍ ഉണ്ടാക്കിവിറ്റാല്‍ പോലും. ഓട്ടുകമ്പനി മാത്രമല്ല, 'ശാരദാ ബുക്ക് ഡിപ്പോ' എന്ന പേരില്‍ ഒരു പുസ്തക പ്രസാധക സ്ഥാപനവും 'ബിസിനസ്സുകാര'നായ കുമാരനാശാന്‍ നടത്തിയിരുന്നു. തന്റെ കൃതികള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്നും അത് മറ്റ് പ്രസാധകരിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ അവര്‍ മാത്രമാണ് പണക്കാരാകുന്നതെന്നും മനസ്സിലാക്കിയാണ് ശാരദാ ബുക്ക് ഡിപ്പോയ്ക്ക് ആശാന്‍ തുടക്കമിട്ടത്. ആശാന്റെ മരണശേഷവും ആശാന്‍ കൃതികളുടെ കോപ്പിറൈറ്റ് തീരുന്നതുവരെ സ്ഥാപനവും ഭംഗിയായി നടന്നു.

കടപ്പാട് : മാതൃഭൂമി ബുക്സ്
തയ്യാറാക്കിയത് : രാംമോഹന്‍ പാലിയത്ത്‌