.




പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് പദ്ധതി തുടങ്ങിയത്. 80 സിപ്രകാരം സുകന്യ പദ്ധതിക്ക് നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നുഎങ്കിലും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി ഇത്തവണത്തെ ബജറ്റിലാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം ?

10 വയസ് കഴിയാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപം നടത്താം. ഒരുവര്‍ഷത്തെ ഗ്രേസ് പിരിയഡ് ഈവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം 2015 ഡിസംബര്‍ ഒന്നിന് 11 വയസ്സ് കവിയാത്തവര്‍ക്ക് പദ്ധതിയില്‍ ചേരാം. 2003 ഡിസംബര്‍ രണ്ടിനു മുമ്പ് ജനിച്ചവര്‍ക്ക് ചേരാന്‍ കഴിയില്ലെന്ന് ചുരുക്കം.

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൌണ്‌ട്‌ (എസ്‌എസ്‌എ).
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി ഗവണ്മെന്റ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. മറ്റൊരുരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കില്‍ പറയാം.
നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി.
പത്തു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. ഓരോ വര്‍ഷവും ചുരുങ്ങിയത് 1000 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവര്‍ഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാല്‍ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

അക്കൗണ്ട് എങ്ങനെ തുടങ്ങാം ?

പോസ്റ്റ് ഓഫീസുകളിലോ, പൊതുമേഖല ബാങ്കുകളുടെ ശാഖകളിലോ 1000 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. രണ്ട് പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടുപേരുടേയും പേരില്‍ 1.5 ലക്ഷം രൂപമാത്രമേ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ കഴിയൂ. പെണ്‍കുട്ടിക്ക് 21 വയസ് ആകുമ്പോഴാണ് പണം തിരിച്ചെടുക്കാന്‍ കഴിയുക. 18 വയസ് കഴിഞ്ഞാല്‍ 50 ശതമാനം പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ പരിഗണിച്ചാണിത്

14,00,000 രൂപ (+ 21 വര്‍ഷം) =55,81,312 രൂപ
മകള്‍ ജനിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ പേരില്‍ പ്രതിവര്‍ഷം 1 ലക്ഷം രൂപ വീതം( വേണമെങ്കില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം) ഈ അക്കൌണ്‌ടില്‍ നിക്ഷേപം നടത്തിയെന്നു കരുതുക. 14 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിക്കണം. . ഈ കാലയളവില്‍ മൊത്തം നടത്തുന്ന നിക്ഷേപം 14 ലക്ഷം രൂപ.
പ്രതീക്ഷിക്കുന്ന കുറഞ്ഞ പലിശ 8.75 ശതമാനം. 14 വര്‍ഷം കഴിയുമ്പോള്‍ ഈ തുക 31,02,640 രൂപയായി ഉയരും. പെണ്‍കുട്ടിക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകുമ്പോഴേ നിക്ഷേപം മച്യൂരിറ്റി ആകൂ. ഈ സമയം കൊണ്‌ട്‌ ഈ തുക 55,81,312 രൂപയായി ഉയര്‍ന്നിരിക്കും. പലിശ 9 ശതമാനം ലഭിച്ചാല്‍ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 57,95,000 രൂപയാകും.
വിലയിരുത്തല്‍ .  ശരിയായി നിക്ഷേപം നടത്തി മുന്നോട്ടു പോയാല്‍ പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തിന്‌ സുരക്ഷിതത്വം നല്‌കുവാന്‍ ഈ പദ്ധതി സഹായിക്കും. ചെറുകിട നിക്ഷേപത്തിനുളള പലിശ ഉറപ്പായും ലഭിക്കും. അതായത്‌ 8.5–9 ശതമാനം പലിശ പ്രതീക്ഷിക്കാം.
നിക്ഷേപം പിന്‍വലിക്കുന്നതിന്‌ അവസരമില്ലാത്തതിനാല്‍ പവര്‍ ഓഫ്‌ കോമ്പൌണ്‌ടിംഗിന്റെ ആനുകൂല്യം ലഭിക്കും. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സാധിക്കുംവിധം വലിയൊരു തുക സമാഹരിക്കുന്നതിനുളള സമയം ലഭിക്കുന്നുവെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷക വശം.
പെണ്‍കുട്ടികളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ശാക്തീകരിക്കുവാന്‍ സഹായിക്കുന്ന നിക്ഷേപമെന്ന നിലയില്‍ ഇതിലെ വരുമാനത്തിന്‌ നികുതിയിളവ്‌ നല്‌കുകയും കിഴിവും നിക്ഷേപത്തെ 80 സിയിലും ഉള്‍പ്പെടുത്തുകയും ചെയ്‌താല്‍ ഇത്‌ കൂടുതല്‍ ആകര്‍ഷകമകും.
അനുയോജ്യരായവര്‍

പത്തു വയസ്‌ വരെ പ്രായമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ പെണ്‍കുട്ടിയുടെ പേരില്‍ അക്കൌണ്‌ട്‌ തുടങ്ങാം. ഈ അക്കൌണ്‌ടിന്റെ ഗുണഫലം പെണ്‍കുട്ടിക്കു മാത്രമുളളതാണ്‌.
* വേണ്‌ട രേഖകള്‍: പെണ്‍കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറ്റ്‌ കെവൈസി രേഖകളും (പാന്‍ കാര്‍ഡ്‌, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ)
* രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്‌ട്‌ ആരംഭിക്കാം.
* ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു
* മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്‌ടു പെണ്‍കുട്ടികളുടെ പേരില്‍ അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു. ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരിലും അക്കൌണ്‌ട്‌ തുറക്കാന്‍ അനുവദിക്കും.
* പ്രതിവര്‍ഷം കുറഞ്ഞ നിക്ഷേപം 1000 രൂപ. കൂടിയ നിക്ഷേപം 1,50,000 രൂപ.
* കുറഞ്ഞ നിക്ഷേപം നടത്തിയില്ലെങ്കില്‍ 50 രൂപ ഫൈന്‍ നല്‌കണം
* അക്കൌണ്‌ട്‌ തുറന്നാല്‍ 14 വര്‍ഷത്തേയ്ക്ക്‌ തുക അടയ്ക്കണം
* കുട്ടിയുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ കാഷ്‌, ചെക്ക്‌, ഡ്രാഫ്‌റ്റ്‌ എന്നിവ വഴി അക്കൌണ്‌ടില്‍ പണം അടയ്ക്കാം.
* പലിശ നിരക്ക്‌ ഗവണ്മെന്റ്‌ ഓരോ വര്‍ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.
* പെണ്‍കുട്ടിയുടെ താമസ സ്ഥലം മാറുന്നതനുസരിച്ച്‌ ഇന്ത്യയില്‍ എവിടേയ്ക്കും അക്കൌണ്‌ടും മാറ്റാം
* അക്കൌണ്‌ട്‌ തുറന്ന്‌ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ പെണ്‍കുട്ടിയുടെ വിവാഹ സമയമോ ഏതാണ്‌ അദ്യം വരിക അപ്പോള്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.
* പെണ്‍കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി കാലാവധിക്കു മുമ്പേ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. പക്ഷേ പെണ്‍കുട്ടിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായിരിക്കണം.
* അക്കൌണ്‌ട്‌ മച്യൂരിറ്റി ആകുന്നതിനു മുമ്പ്‌ പെണ്‍കുട്ടി മരിച്ചാല്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം. അതുവരെയുളള നിക്ഷേപവും അതിന്റെ പലിശയും മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.ജീവാപായ രോഗങ്ങള്‍ ഉണ്‌ടായാലും കാലാവധിക്കു മുമ്പേ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.