നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...
മലയാളം 1103 -ല്‍ ഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുമ്പോള്‍ സ്ഥലത്തെ ഭക്ത ജനങ്ങള്‍ ശ്രീ. ടി കെ കിട്ടന്‍ റൈറ്റര്‍ , ശ്രീ. വല്ലഭശേരില്‍ ഗോവിന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെയെത്തി;
ഗുരു : എന്താ, വൈദ്യര്‍ വിശേഷിച്ചു റൈറ്റര്‍ ഉം ആയിട്ട് ?
വൈദ്യര്‍ : റൈറ്റര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ചു അനുവാദം വാങ്ങിപ്പാനുണ്ട് .
ഗുരു: എന്താണ് പറയാമല്ലോ ?
വൈദ്യര്‍ : കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ടു എഴുതി വച്ചിരിക്കുകയാണ് ?
റൈറ്റര്‍ : " ശിവഗിരി തീര്‍ത്ഥാടനം " (എന്ന് വായിച്ചു )
ഗുരു : തീര്‍ത്ഥാടനം ? ശിവഗിരിയിലോ ? കൊള്ളാം. നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം , ശാരദ ദേവിയെ വന്ദിക്കുകയും ചെയ്യാം.നല്ല കാര്യം , വായിക്കണം കേള്‍ക്കട്ടെ .
റൈറ്റര്‍ : കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പ്പിച്ചു അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു : വര്‍ക്കല ജനാര്‍ദ്ദനം പുണ്യ സ്ഥലമാണല്ലോ . അതിനടുത് ശിവഗിരി കൂടി പുണ്യ സ്ഥലമാകുമോ ?
റൈറ്റര്‍ : ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഇല്ല . അല്ലാതെ പോകുന്നവര്‍ക്ക് മര്‍ദ്ദനവും , മാനക്കേടും, പണ നഷ്ടവും ആണ് ഫലം .തൃപ്പാദങ്ങള്‍ കല്‍പ്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലം ആകും . കല്പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലം ആകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു അല്ലെ?
വൈദ്യര്‍ : ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
ഗുരു : അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ അകെ മൂന്നു പേരായി . മതിയാകുമോ ?
വൈദ്യര്‍ : കല്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും ഞങ്ങളെ പോലുള്ള മറ്റു അധ:കൃതരും ശിവഗിരി പുണ്യ സ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു : വിശ്വാസമുണ്ടല്ലോ , കൊള്ളാം ; " അനുവാദം തന്നിരിക്കുന്നു."
റൈറ്റര്‍ : തീര്‍ത്ഥാടനം ആണ്ടിലൊരിക്കല്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത് .അത് എപ്പോള്‍ , എതു മാസം , തീയതി, നക്ഷത്രം ആയിരിക്കണമെന്ന് കല്പന ഉണ്ടായിരിക്കണം.
ഗുരു : ( അല്പം ആലോചിച്ചിട്ട് ) തീര്‍ത്ഥാകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപീന്‍ മാരുടെ ആണ്ടു പിറപ്പിനു ആയിക്കൊള്ളട്ടെ . ജനുവരി മാസം 1 )o തീയതി . അത് നമ്മുടെ കണക്കിന് ധനു മാസം പതിനാറു , പതിനേഴു, തീയതികളില്‍ ആയിരിക്കണം . അത് നല്ല സമയം ആണ്.
റൈറ്റര്‍ : തീര്‍ത്ഥാകര്‍ വല്ല വൃതവും ആചരിക്കണമോ ? അതിന്റെ രീതികള്‍ക്ക് കല്പന ഉണ്ടായിരിക്കണം.
ഗുരു : നീണ്ട വൃതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിചെന്നു വരില്ല. പത്തു ദിവസത്തെ വൃതം ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധിയോടെ ആചരിച്ചാല്‍ മതിയാകും. വൈദ്യര്‍ എന്ത് പറയുന്നു. ?
വൈദ്യര്‍ : കല്‍പ്പിച്ചത് ധാരാളം മതിയാകും.
ഗുരു : കൊള്ളാം, അതുമതി, നന്നായിരിക്കും.
റൈറ്റര്‍ : തീര്‍ത്ഥാടകരുടെ വസ്ത്ര ധാരണ രീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിക്കണമോ ?
ഗുരു : വെള്ള വസ്ത്രം ഗൃഹസ്ഥന്‍മാരുടെത് , കാഷായം സന്യസിമാരുടെത് , കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ . ശ്രീ കൃഷ്ണന്റെയും , ശ്രീ ബുദ്ധന്റെയും മുണ്ട് . നന്നായിരിക്കും .
ഈ സമയം കൂട്ടത്തില്‍ ഒരാള്‍ : തീര്‍ത്ഥാകര്‍ രുദ്രാക്ഷം ധരിക്കണമോ?
ഗുരു : വേണ്ട, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടുക്കുന്നത് നന്നായിരിക്കും . ഗുണമുണ്ടാകതിരിക്കുകയില്ല .
ഗുരു : ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ ?(സന്ദര്‍ശകര്‍ തലേന്നാള്‍ രാത്രിയില്‍ തയ്യാര്‍ ചെയ്തു വച്ചിരുന്ന ചോദ്യങ്ങള്‍ അവിടെ അവസാനിച്ചു .)
റൈറ്റര്‍ : ഇനി ഒന്നുമില്ല .
ഗുരു : ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി അറിയാമോ വൈദ്യര്‍ക്കു ?
വൈദ്യര്‍ : അറിയാം. "ശരീര ശുദ്ധി , ആഹാര ശുദ്ധി , മന ശുദ്ധി , വാക് ശുദ്ധി , കര്‍മ്മ ശുദ്ധി ."
ഗുരു : ശരി, ഇത് അനുഷ്ഠിച്ചാല്‍ മതിയാകും .മഞ്ഞ വസ്ത്രം എന്ന് നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത് . കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തില്‍ ഇരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ടു പിന്നീടു അലക്കി തെളിച്ചു എടുക്കാം. യാത്ര ആര്‍ഭാടരഹിതമാക്കണം. വിനീതമായിരിക്കണം. ഈശ്വര സ്തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. ഇതിന്റെ പേരില്‍ ആര്‍ഭാടങ്ങളും ആടംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപെടുത്തരുത് . ഈഴവര്‍ പണം ഉണ്ടാക്കും , പക്ഷെ മുഴുവന്‍ ചെലവു ചെയ്തു കളയും. ചിലര്‍ കടം കൂടി വരുത്തി വയ്ക്കും . അത് പാടില്ല മിച്ചം വയ്ക്കുവാന്‍ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും , ധനസ്ഥിതിയിലും , ശുചിത്വത്തിലും വളരെ പിന്നോക്കം . ഈ രീതി മാറണം- മാറ്റണം.
ഗുരു : ഈ തീര്‍ത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശം എന്ത് ? ഉന്നുമില്ലന്നുണ്ടോ ?
റൈറ്റര്‍ : ഉദ്ദേശങ്ങള്‍ മുന്‍പ് കല്പിച്ചിട്ടുണ്ടല്ലോ .
ഗുരു : അത് അതിന്റെ രീതികള്‍ അല്ലയോ ? രീതികള്‍ ആണോ ഉദ്ദേശം .(ആരും മറുപടി പറഞ്ഞില്ല . അടുത്തുണ്ടായിരുന്ന വൈദ്യരെയും സന്യാസിമാരെയും ചുറ്റുപാടും നിന്നിരുന്ന ജന പ്രമാണിമാരെയും ഗുരു നോക്കി , എന്നിട്ട് അല്പം ഗൌരവത്തോടെ തുടര്‍ന്നു.. )ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്‍റെ നാനാ ഭാഗത്ത് നിന്നും മഞ്ഞ വസ്ത്രവും ധരിച്ചു യാത്ര ചെയ്തു ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്നു കളിയും ഊണും കഴിഞ്ഞു പണവും ചിലവാക്കി വീടുകളില്‍ ചെല്ലുന്നത് കൊണ്ട് എന്ത് സാധിച്ചു ? ഒന്നും സാധിച്ചില്ല . വെറും ചെലവും , ബുദ്ധിമുട്ടും ! ഇതു പാടില്ല . ഏതു പ്രവര്‍ത്തിക്കും ഒരു ഉദ്ദേശം വേണം .
(പ്രധാനിയുടെ നേര്‍ക്ക് നോക്കി ഗുരു എഴുതാന്‍ കല്പിച്ചു .)
ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശങ്ങള്‍ , സാധിക്കേണ്ട കാര്യങ്ങള്‍ ., അതിന്റെ ലക്‌ഷ്യം.
1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .
ഈ വിഷയങ്ങളെ കുറിച്ച് പ്രസംഗ പരമ്പര നടത്തണം .ഓരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം .ജനങ്ങള്‍ അച്ചടക്കത്തോട് കൂടി ഇരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവര്‍ത്തിയില്‍ വരുത്താന്‍ ശ്രമിക്കണം . അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും , രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും . ശിവഗിരി തീര്‍ത്ഥാടത്തിന്റെ പ്രധാന ഉദ്ദേശം ഇതായിരിക്കണം.
- സ്വാമി ഗുരുപ്രസാദ്
കേരളത്തിൽ വർഷംതോറും ഡിസംബർ 30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു.
കേരളത്തിൽ വർഷംതോറും ഡിസംബർ 30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു.
ശിവഗിരി തീർത്ഥാടനം ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ
ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ
കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ
എത്തിനിൽക്കുന്നത്.
ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്.
അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്.
ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ്
കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും
ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്.
ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ
മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ
വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന്
ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ
ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം
പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി
സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക്
പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന്
ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച
കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക് പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ
ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ്
കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കാം.
മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം
പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ
ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള
ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ
പൂർണമായ ജീവിതം നിർദ്ദേശിച്ചു. പ്രകൃതിക്കൊരു
താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ
നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച്
ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ
ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും
ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്.
പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന
ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം.
വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ
വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ
സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം.
അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന
മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ
സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ
നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും
മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ
ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം
നയമറിയും നരനാവരിച്ചിടേണം."
ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി
അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ
നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം
ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ
ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ
കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി
സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി
തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ
മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു.
മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ
പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ്
ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും
യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ
തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക്
വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക്
വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.
82-ാമത് ശിവഗിരി തീർത്ഥാടനം
സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട്
സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക
വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക്
വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു. ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ
ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി
മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ
അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ
പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന
പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.
1928 ജനുവരി 16 നു കോട്ടയം
നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ
തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ
ഭാവി ജീവിതം ശോഭനമാവാൻ വേണ്ടതെല്ലാം
ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത്
തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ
താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും
അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.
link news.keralakaumudi