.

ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയുടെ (യു.എ.ഇ.)
ആഭിമുഖ്യത്തില്‍,ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടുകൂടി ദൈവ ദശകം രചനാശതാബ്ദി ആഘോഷം ഡിസംബര്‍ 5,2014 ന് ദുബായ് എമിരേറ്റ്സ് സ്കൂളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ശ്രീ നാരായണ ഗുരുദേവന്‍ 1914ലില്‍ രചിക്കപ്പെട്ട പത്ത് ശ്ലോകങ്ങള്‍ അടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതമാണ്‌ "ദൈവ ദശകം".ദൈവ ദശകം ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കുവനുള്ള നിര്‍ദേശം കേരള ഗോവെര്‍ന്മെന്റിന്റെ ഭാഗത്തുനിന്നും 2009 ല്‍ പ്രാരംഭം കുറിക്കുകയുണ്ടായി.അന്തര്‍ദ്ദേശീയതലത്തില്‍ ദൈവ ദശകത്തിന്റെ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടു ഹൃദയാലുക്കളായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റി (യു.എ.ഇ.).

ഇന്നേക്ക് നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ നാരായണ ഗുരുദേവനാല്‍ രചിക്കപ്പെട്ട ഇ പ്രാര്‍ത്ഥനാ ഗീതത്തിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ അഞ്ചിന് രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെ നീണ്ടുനില്‍ക്കുന്ന മുഴുനീള പരിപാടികള്‍ക്കാണ് ആഘോഷ കമ്മിറ്റി രൂപകല്‍പന ചെയ്തിരുക്കുന്നത്.യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളില്‍ നിന്നും,കൂടാതെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ സാംസ്കാരിക നായകന്മാരും പ്രതിനിധികളും പങ്കെടുക്കുന്നു.
അന്നേ ദിവസം രാവിലെ 7 മണിക്ക് ശ്രീമദ് .സച്ചിദാനന്ദ സ്വമികളെയും ,ശ്രീമദ്.ഗുരുപ്രസാദ് സ്വമികളെയും പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കുന്നതോടുകൂടി പരിപാടികള്‍ക്ക് ആരംഭംകുറിക്കുന്നു.7.30 മുതല്‍ 8.30 വരെ 1000 അംഗങ്ങള്‍ പങ്കെടുക്കുന്ന 108 ഗുരുദേവ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് ഗുരു പുഷ്പാഞ്ജലി നടത്തപ്പെടുന്നു..8.30 മുതല്‍ ഭക്തിപുരസ്കാരമായ അന്തരീക്ഷത്തില്‍ പരമ്പരാഗതമായ വസ്ത്രധാരണത്തോടെ 108 പേര്‍ അണിനിരന്നു ദൈവ ദശകം ആലാപനം ചെയ്യുന്നു.ഇതിലെക്കായുള്ള പരിശീലന പരിപാടികള്‍ യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളിലായി നടന്നു വരികയാണ്‌.

9 മണി മുതല്‍ 1 മണി വരെ ദൈവ ദശകത്തിന്റെ അന്തരാര്‍ത്ഥവും അതിനുള്ള ആനുകാലിക പ്രസക്തിയും എന്നാ വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും തുടര്‍ന്ന് സംവാദവും നടത്തപ്പെടുന്നു. 1 മണിക്ക് 8000 അംഗങ്ങള്‍ക്കായി അന്നദാനവും ക്രമീകരിച്ചിരിക്കുന്നു.അതിനു ശേഷം പ്രശസ്ത നര്‍ത്തകി ശ്രീമതി.ലിസ്സി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൈവ ദശകത്തിന്റെ നൃത്താവിഷ്കാരം ഇ ആഘോഷ പരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

കൃത്യം മൂന്ന് മണിക്ക് ശ്രീമദ് .ഗുരു പ്രസാദ സ്വാമികളുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ എം.പി മാരായ അബ്ദുല്‍ സമദ് സമദാനി എം.പി ,പി.ടി തോമസ്‌ ,പദ്മശ്രീ.എം.എ. യുസേഫ് അലി,കെ.ബാലകൃഷ്ണന്‍-പ്രസിഡന്റ്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,അഡ്വക്കേറ്റ് . Y.A റഹിം- ജനറല്‍സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,റെവ.ഫാദര്‍ ഫിലിപ്പ് ജോര്‍ജ്,പി.എ മുഹമ്മദ്‌ സാഹിബ്‌ -പ്രസിഡന്റ്‌ ഭോപാല്‍ ശ്രീ നാരായണ സമാജം തുടങ്ങിയ പ്രമുഘ വ്യക്തികള്‍ പങ്കെടുക്കുന്നു.
യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ് കളിലായി നടന്നുവരുന്ന ദൈവ ദശകം ആലാപന മത്സരത്തിന്റെ വിജയികള്‍ക്ക് ഇ വേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം ശിവഗിരി
മഠത്തില്‍ നിന്നും നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്കളും വിതരണം ചെയ്യപ്പെടുന്നതാണ് .ഇതിലേക്കായി എല്ലാ എമിരേറ്റ്സ് കളിലും മൂന്ന് തലങ്ങളിലായി ( സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ )വിഭാഗങ്ങളിലായി ഒക്ടോബര്‍ 10-അബുദാബി/അല ഐന്‍ ,Rs Al Khaima-October 17,Fujaeirah October 17,Ajman- October 24, U.A.Q-October 24,Sharjah-November7 & Dubai November 14 എന്നീ തീയതികളിലായി നടത്തപ്പെടുന്നു.ഇ പരിപാടിയുടെ അവസാന മത്സരം Dubai India Club ല്‍ വച്ച് 2014 നവംബര്‍ 21പ്രഗല്‍ഭരായ വിധി കര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

ഇതിനൊപ്പം ദൈവ ദശകം രചനാശതാബ്ദി ആഘോഷങ്ങളുടെ നല്ല ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് "മഹസ് " എന്നാ നമകരണത്തില്‍ 300 പേജ് കള്‍ ഒള്ള ഒരു സ്മരണിക പ്രകാശനം ചെയ്യുന്നു.ഇതില്‍ നിന്നും ലഭിക്കുന്ന സംഭാവന തിരുവനന്തപുരം Regional Cancer Center ന് കൈമാറുന്നതാണ് എന്നും സംഘടനാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിചേര്ന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

വി.കെ മുരളീധരന്‍-(ജെനെറല്‍ കണ്‍വീനര്‍,ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)
സി.അനില്‍ തടാലില്‍- (Co-Ordinator ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)