നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...

മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മനുഷ്യനെ സമഗ്രതയിലേക്ക് ഉയര്‍ത്തുന്നതിന് ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ് ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്.
ഗുരുദര്‍ശനം ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന് വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ് തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് കാണാന്‍ കാഴിയുന്നില്ലല്ലോ....
മുറയ്‌ക്ക് പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)
നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ് ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക് ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന് സാധിക്കും.
1952 ജൂലായ് 4ന് ഫ്‌ളോറന്‍സ് ചാഡ്‌വിക് എന്ന് വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട് അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന് വെറും അരനാഴിക അകലെവച്ചാണ് താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന് മനസ്സിലാക്കിയ ചാഡ്‌വിക് നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ് ഭേദിക്കാനും സാധിച്ചു.
യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട് ഒരു ഭാഗത്തേക്ക് പോകുന്ന റോഡ് എവിടെയെത്തിച്ചേരും എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക് ഏത് റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട് ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത് എത്രശരിയാണ്.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്.
1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത് കുറിച്ചുവയ്‌ക്കുക.
4. ഇത് ദിവസവും രണ്ടുനേരം വായിക്കുക.
ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'
1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച് ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക് തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക് തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്....എന്റെ വറവുചട്ടി തീരെ ചെറുതാണ്..... ഈ പരിമിതമായ ചിന്താഗതിയാണ് പലരുടേയും പുരോഗതിക്ക് തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം
നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്.
1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്.
2. സാമ്പത്തിക ഘടകം - ഇത് നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത് അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.
ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ് രാജാവിന്റെ കഥ പ്രസക്തമാണ്. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന് ഒരു വരം നല്‍കാമെന്ന് പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ് താങ്കള്‍ക്ക് വരം ഫലിച്ചുതുടങ്ങും എന്ന് അപരിചിതന്‍ വരവും നല്‍കി യാത്രയായി. പിറ്റേന്ന് കാലത്ത് ഉണര്‍ന്ന രാജാവ് ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത് സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക് പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന് സന്തോഷം ഇരട്ടിച്ചു. പിന്നീട് ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച് ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ് വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച് ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന് ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. രാജാവ് അപരിചിതനോട് കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക് ഇപ്പോഴാണ് ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന് പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.
1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക് നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്.
കടപ്പാട് : സുരേഷ് ബാബു മാധവന്‍
പുതിയ ആചാരങ്ങളും പൂജാവിധികളും നടപ്പിലാക്കിയും ദൈവത്തിന്‍െ അടുത്തയാളാണെന്നു അഭിനയിച്ചും സാധാരണക്കാരേ ചൂഷണംചെയ്യുന്ന പുരോഹിതനെപ്പറ്റി ഗുരു പണ്ടേ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
സന്യാസിയും പുരോഹിതനും തമ്മിലുള്ള വൃത്യാസം പലര്‍ക്കും അറിയില്ല. എല്ലാം ഉപേക്ഷിച്ചവരാണ് സന്യാസിയും പുരോഹിതര്‍ പ്രതിഫലത്തിനുവേണ്ടി ജോലിചെയ്യുന്നവര്‍ ആണ്.
അപരക്രിയയെപ്പറ്റി ഗുരു പറഞ്ഞ കാര്യം നോക്കുക.
മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്ത ആളുകള്‍ ഒത്ത്ചേര്‍ന്ന് പത്തുദിവസം പ്രഭാതത്തില്‍ കുളിയും മറ്റും കഴിഞ്ഞ് വിശ്വാസാനുസരണം പ്രാര്‍ത്ഥിക്കണം.ആ സമയത്ത് സുഗന്ധദ്രവ്‌യങ്ങളോ മറ്റോ വാങ്ങി കുടുതല്‍ തുക ചിലവാക്കരുത്. ഒന്നും അറിഞ്ഞുകൂടാത്ത പുരോഹിതന്‍ വന്നിരുന്ന് എള്ളെട്, പൂവെട്,തണ്ണികൊട് എന്നുപറയുന്നത്കേട്ട് രണ്ട് അരി നനച്ചിടുന്നതിനെക്കാള്‍ പ്രയോജനം ഉറ്റവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ഉണ്ടാകും.
ഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠക്ക് അദ്ദേഹം മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നില്ല. ക്ഷേത്രം പോലും പണിതിരുന്നില്ല. പാതിരാത്രിക്കാണ് ശിവലിംഗം മുങ്ങിയെടുക്കാന്‍ പുഴയില്‍ ഇറങ്ങിയത്. മൂന്ന്മണിക്കൂര്‍ ധധ്യാനത്തില്‍ നിന്നതിനുശേഷം അത് പാറയില്‍ ഉറപ്പിച്ചു. ആചാരങ്ങള്‍ കൂട്ടമായി ഒറ്റയടിക്ക് തകര്‍ന്നു വീഴുകയായിരുന്നു അപ്പോള്‍ . പിന്നെടൊരിക്കല്‍ ആദ്യം നിശ്ചയിച്ച മുഹുര്‍ത്തം കഴിഞ്ഞാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. അത് ചോദൃം ചെയ്ത പണ്ധിതനെ മറുചോദ്യം കൊണ്ട് വായടപ്പിച്ചു. "മുഹുര്‍ത്തം നോക്കി കുട്ടി ജനിക്കാറുണ്ടോ" എന്ന ചോദൃത്തിന് മറുപടി ഇല്ലായിരുന്നു.
ഗുരു ഒരു ശിഷൃനുമായുള്ള സംഭാഷണം .
ശിഷ്യന്‍: :::- മനുഷ്യന്‍ മരിച്ചാല്‍ ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
ഗുരു: ചക്കിലിട്ടാട്ടി വളമായെടുത്ത് തെങ്ങിനിടുന്നതാണ് നല്ലത്.
ശിഷൃന് :അയ്യോ സ്വാമി അത് സങ്കടമാണ്.
ഗുരു : എന്താ നോവുമോ?
ഇന്ന് ഇതില്‍ നിന്നേക്കെ വിപരീതം ആണ് ആളുകള്‍ ചെയ്യുന്നത്.തുക കുടുതല്‍ ഏതാണ് എന്ന് നോക്കി പൂജയും വഴിപാടും കഴിക്കുന്ന കാലം. എത്ര ലളിതമായി ഗുരു ഒരോ കാരൃങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് അതേന്നും ആര്‍ക്കും വേണ്ടാ . അവസാനം എല്ലാവരും ഗുരു പറഞ വഴി വരികതന്നെ ചെയ്യും. ഗുരു കാണിച്ച വഴി നടക്കു തീര്‍ച്ചയായും ഫലം കാണും...
മഹാ ഗുരുവിന്‍െ പാദം നമിച്ച് ....ഗിരീഷ് താഴ്ചയില്‍
ഗുരു ചരണം ശരണം
Posted on Facebook Group by : Girish Thazhchayil
ഗുരുവിന്റെ ജീവിതവും സന്ദേശവും
''അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം'' - ശ്രീനാരായണഗുരു
ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരു ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല.
1856ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനം. കുട്ടിക്കാലത്തുതന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യംവരെയും യഥാര്‍ഥ സന്യാസജീവിതം നയിച്ചു. സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനത്തിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടെയും മറ്റു പിന്നോക്കവിഭാഗക്കാരുടെയും സാമൂഹ്യമായ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. സവര്‍ണ മേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും, ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീനാരായണഗുരു നടത്തിയത്. 1888ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നു കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കി. താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം തിരിച്ചടിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കുതന്നെ കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്്. 1904ല്‍ ശിവഗിരി ക്ഷേത്രവും 1913ല്‍ ആലുവയില്‍ അദൈ്വതാശ്രമവും ആരംഭിച്ചു. 1924ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും വിളിച്ചുചേര്‍ത്തു. കേരളത്തിന്റെ പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ നിശ്ചയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു. വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം കരുതി. 1928 സെപ്തംബര്‍ 20നു വര്‍ക്കലയില്‍ ശ്രീനാരായണഗുരു അന്തരിച്ചു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു സന്ദേശം ഇന്ന് വളരെ പ്രസക്തവുമാണ്. പ്രത്യേകിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും കൊടികുത്തിവാണ, ഭ്രാന്താലയം എന്ന പേരു കേള്‍പ്പിച്ച കേരളത്തില്‍. കേരളത്തിനു പുറത്ത് ഇന്ത്യയുടെ മിക്കഭാഗത്തും ജാതിവ്യവസ്ഥയും ജാതിസ്പര്‍ധയും അനാചാരവും അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ് ഭരണവര്‍ഗത്തിന് താല്‍പ്പര്യം. ജനങ്ങളുടെ യോജിപ്പല്ല, ഭിന്നിപ്പാണ് അവര്‍ക്കാവശ്യം. ജാതി ചോദിക്കരുത്, വിചാരിക്കരുത്, പറയരുത് എന്ന ശ്രീനാരായണഗുരുവിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വം നിരാകരിച്ച് ജാതി ഉച്ചത്തില്‍ പറയണം എന്നുപോലും ആഹ്വാനംചെയ്യാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ക്ക് മടിയില്ല എന്നത് ഖേദകരം തന്നെ.
ശ്രീനാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍ പരാജയപ്പെടുകയാണ്. ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ, പരാജയപ്പെട്ടോ എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജാതിവ്യത്യാസം നിലനിര്‍ത്താന്‍ മാത്രമല്ല, വര്‍ഗീയവികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു. ഹിന്ദുരാഷ്ട്രവാദവും ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാന മുദ്രാവക്യമാണ്. എന്നാല്‍, മുസ്ലിംലീഗിനു പകരം ഹിന്ദുലീഗ് രൂപീകരിക്കണമെന്ന ചിന്ത ആരെ സഹായിക്കാനാണെന്ന് ഇതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത വച്ചുപുലര്‍ത്തിയതായി കേട്ടിട്ടില്ല. അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു എന്നതാണ് വാസ്തവം. എല്ലാ മുസ്ലിങ്ങളും യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. മതന്യൂനപക്ഷത്തിന്റെ പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്ലിംലീഗിന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശി വാങ്ങി വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്. വിദ്യ നേടി സ്വതന്ത്രരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്തം വിലയ്ക്കു വാങ്ങാനാണ് ചില മതനേതാക്കളും സമുദായനേതാക്കളും ആവശ്യപ്പെടുന്നത്.
ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്. ഗുരുവിനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശം നിരാകരിക്കുകയല്ല, സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്. അതിനു ഭംഗം വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല തന്നെ.
കടപ്പാട് *
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 ആഗസ്റ്റ് 2012