.

Park Location :
The northern end of Al Ittihad Street, which runs down the left side of the Ruler’s Palace.
GPS Coordinates (courtesy : fujairahinfocus): 25 08’ 26.41” N; 56 18’ 59.01”E

Jagath Guru Sree Narayana Gurudevan


Posted: 14 Feb 2015 01:16 AM PST
(ദുബായിയിൽ നിന്നു പ്രസിദ്ധീകരിച്ച ദൈവദശകം രചനാശതാബ്ദി സ്മരണിക"മഹസ്സി"ൽ നൽകിയ ലേഖനം)
കലുഷിതമായ സമകാലത്തിന്റെ ആകുലതകൾക്ക് സാന്ത്വനം തിരയുമ്പോൾ സ്വാഭാവികമായും നാം ചെന്നെത്തി നിൽക്കുക ശ്രീനാരായണ ഗുരുവിനു സമീപമാകും. അതുകൊണ്ടുതന്നെയാണു ഗുരുവിന്റെ പ്രസക്തി കാലദേശഭേദമെന്യേ മുമ്പെന്നേത്താക്കാൾ ഇന്നു വർദ്ധിച്ചിരിക്കുന്നത്, ഗുരുചൈതന്യം കൂടുതൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് . കാലത്തിന്റെ ഭാവപ്പകർച്ചകളിൽ ലോകമൊരു രക്ഷകനെത്തിരയുകയുമാകാം. പക്ഷെ, കേരളത്തിന്റെ ഈ നവോത്ഥാന നായകനെ, നാം വേണ്ടവിധത്തിൽ ഉൾക്കൊണ്ടോ എന്നതിൽ സന്ദേഹമുണ്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതവും പ്രവർത്തനവും ആഴത്തിൽ പഠിക്കുവാൻ പലരും ശ്രമിക്കുന്നില്ല എന്ന ദുഃഖവും മറയ്ക്കുന്നില്ല.
ഗുരുവിന്റെ കൃതികൾ എന്നത്തേക്കാളതികം ഇന്ന് പഠനത്തിനു വിധേയമായി ക്കൊണ്ടിരിക്കുകയാണു്. ഗഹനമായ ആ ശ്ലോകച്ചിമിഴുകൾ പണ്ഡിതപാമര ഭേദമെന്യേ തുറക്കുവാനിന്നു ശ്രമിക്കുന്നു എന്നതും നല്ലകാര്യം. പക്ഷെ ആ ജീവിതമോ? അതു തുറക്കുന്നതിനെത്ര ഗുരുഭക്തർ തുനിയുന്നു? ഗുരു സാധാരണ ജനത്തെ പഠിപ്പിച്ചത് തന്റെ ജീവിതംകൊണ്ടായിരുന്നു. ചോദ്യംചെയ്യാൻ യാതൊരു പഴുതകളും അവശേഷിപ്പിക്കാതെ ചെയ്തുകാണിച്ച സാമൂഹ്യ വിപ്ലവങ്ങൾ ഒരുപാടുണ്ട്. അടിച്ചുവാരി കെട്ടിയൊഴുക്കിവിട്ട ആ അനാചാര മാമൂലുകൾ പലതും ഇന്നു തിരിച്ചൊഴുകിവരുന്നു. ഗുരുവിന്റെ അനുയായികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ പലരും അറിഞ്ഞോ അറിയാതെയോ അവ വീണ്ടും വലിച്ചടുപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നിലനിൽക്കുന്നു. എവിടെയാണു നമുക്ക് പിഴച്ചത്? ഇതിനുത്തരം തേടുമ്പോൾ നാം ബുഹുഭൂരി പക്ഷം പേരും ഗുരുവിനെ അറിഞ്ഞില്ല എന്ന യാഥാർത്ഥ്യ ത്തേയാണു തൊടേണ്ടിവരിക..
അരുവിപ്പുറത്തു നടന്നതുപോലും നാം യഥാതഥമായി ഉൾക്കൊണ്ടോ? "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്നു അരുവിപ്പുറത്ത് എഴുതിവച്ചുകൊണ്ട്, താൻ വരുത്തുവാനു ദ്ദേശിക്കുന്ന സമൂലമാറ്റത്തിന്റെ കാഹളധ്വനി അന്നദ്ദേഹം മുഴക്കിയിരുന്നു. . പക്ഷെ അന്നു നെയ്യാർ എന്ന നീർച്ചാലിലെ ശങ്കരൻകുഴിയിൽ നിന്നു മുങ്ങിയെടുത്ത ശില ഈഴവശിവാനായിരുന്നു എന്ന് പറയനാണു നമ്മിൽ പലർക്കും താല്പര്യം. ഈഴവൻ എന്ന ഒരുവാക്ക് അവിടെ ഗുരു ഉച്ചരിച്ചിരുന്നോ ചുഴിഞ്ഞു നോക്കുക, ഗുരുവിന്റെ ലക്ഷ്യമെന്തായിരുന്നു എന്നും. അതിനൊരു മാറ്റവും അവ സാനശ്വാസം വരെ ഇല്ലായിരുന്നു എന്നതും തിരിച്ചറിയേണ്ടതുണ്ട്. പിന്നീടൊരുപാട് പ്രതിഷ്ഠകൾ അദ്ദേഹം നടത്തി. അവയുടെ പരമമായ ലക്ഷ്യം വിഗ്രഹാരാധനയായിരുന്നു എന്നു കരുതുന്ന ഗുരുഭക്തർ ഗുരുവിനെ അറിയുന്നില്ലല്ലോ എന്ന സങ്കടം അവശേഷിപ്പിക്കും. ദൈവരൂപങ്ങൾക്കു പകരം കണ്ണാടിയും പ്രഭാമണ്ഡലവും മറ്റും പ്രതിഷ്ഠിച്ചതും എന്തിനെന്നു കൂടി തിരയണം അവർ. അതുകൊണ്ടാണു് "താങ്കളെന്താ മുഹൂർത്തം നോക്കാതെ പ്രതിഷ്ഠി ക്കുന്നത്" എന്ന വേദ പണ്ഡിതന്മാരുടെ ചോദ്യത്തിനു്, അവരുടെ വായടപ്പിക്കുന്ന മറുപടി ഇങ്ങെനെ ഗുരു കൊടുത്തത് :
" മുഹൂർത്ത നേരം കുറിച്ച ശേഷം
ജനിച്ച താരാണോ ?
ജനിച്ച ശേഷം വിധിപ്രകാരം
ജാതകമെഴുതുന്നു !
പ്രതിഷ്ഠ തീർന്നു, മുഹൂർത്തമെന്തോ-
യിനിക്കുറിച്ചീടാം!! " (ഗുരുദേവഗീത – ഷാജി നായരമ്പലം)
ജീവിതത്തിലുടനീളം, ചോരചീന്താതെ, ഒരു ചെറുവിരൽ പോലും എതിർത്തു ചൂണ്ടുവാനിടനൽകാതെ ഇത്തരം സാമൂഹ്യവിപ്ലവങ്ങൾ അദ്ദേഹം സ്വയം നടത്തിക്കൊണ്ടിരുന്നു.. സമൂഹത്തെ സമൂലം ബാധിച്ച ഭയത്തിന്റേയും, അടിമത്വത്തിന്റേയും, അനാചാര വിധേയത്വത്തിന്റേയും ചിതൽപ്പുറ്റുകൾ അദ്ദേഹം ഒറ്റയ്ക്കു തല്ലിയുടച്ചു. " സർപ്പകോപമൊക്കെയും ഞാനൊരാളെടുത്തിടാം, വെട്ടിമാറ്റുക സർപ്പക്കാടുകൾ….. " എന്നു പറഞ്ഞും പ്രവർത്തിച്ചും ശക്തി പകരുവാൻ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. പക്ഷെ ഇന്നോ ? കേരളീയ സമൂഹത്തിൽ അന്ധവിശ്വാങ്ങളുടെ കൊടുംകാടുകൾ വല്ലാതെ വളർന്നിരിക്കുന്നു. വീട്ടിൽ വന്നു കയറുന്ന ചിതൽപ്പുറ്റിനെപ്പോലും ആരാധിക്കാനൊ രുങ്ങുന്നവർ വിരളമല്ല!
കാലത്തെ, അതിന്റെ രൂപഭാവമാറ്റങ്ങളെ, നേരിടേണ്ടിവരുന്നു വെല്ലുവിളികളെ മുന്നിൽ ക്കണ്ടവനായിരുന്നു ഗുരു. അതുകൊണ്ടാണദ്ദേഹം മദ്യം വിഷമാണെന്നു പറഞ്ഞത്. എന്തിനേക്കാളും അതിനെ വെറുക്കണമെന്നു പറഞ്ഞു പഠിപ്പിച്ചത്. പ്രവചനസ്വഭാവമുള്ള ആ മുന്നറിയിപ്പ് ഗുരുഭക്തർ പോലും അർഹിക്കുന്ന ഗൌരവത്തൊടെ കണക്കിലെടുത്തില്ല എന്നതല്ലേ സത്യം? അത് ഇന്നു കേരളത്തിന്റെ ഏറ്റവും രൂക്ഷമായ സാമൂഹ്യവിപത്തായി വളർന്നു പന്തലിച്ചു നിൽക്കുകയും ചെയ്യുന്നു. പണ്ടു "കെട്ടുകല്യാണം" എന്നൊരു അനാവശ്യവും അസംബന്ധവുമായ ചടങ്ങുണ്ടായിരുന്നു. വളരെ ധനം നശിപ്പിക്കുന്ന ഒരു സാമൂഹ്യ അനാചാരം. ഗുരു നേരിട്ടെത്തി അത്തരമൊരു ചടങ്ങ് മുടക്കിയതായി ജീവചരിത്രകാരന്മാർ എല്ലാവരും എഴുതി വച്ചിട്ടുണ്ട്. വിവാഹത്തിനു പത്തുപേർ മതിയാവുമെന്ന് അദ്ദേഹം നിഷ്കർഷിച്ചിട്ടുണ്ട്. അപരക്രിയ (മരണാനന്തരകർമ്മങ്ങൾ) പരേതന്റെ ഉറ്റമിത്രങ്ങൾ ചെയ്താൽ മതിയെന്നും അതിനൊരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാലിക്കുന്നുണ്ടോ അതെല്ലാം ഗുരുഭക്തർതന്നെ? വിവാഹം മാത്രമല്ല വിവാഹ നിശ്ചയവും നമ്മൾ ആഘോഷമാക്കിയിരിക്കുന്നു. ജ്യോത്സ്യന്മാരെയും തന്ത്രിമാരെയും ആശ്രയിക്കാതെ ഇത്തരം ചടങ്ങുകൾ നടത്തുന്നവർ എത്രപേരുണ്ട് ഗൂരു ഭക്തരുടെ ഇടയിൽ?
ഗുരുവിനെ വിളക്കുവച്ചാരാധിച്ചതുകൊണ്ടായില്ല. അദ്ദേഹം പ്രവർത്തിച്ചു കാണിച്ച തിന്റേയും പറഞ്ഞുവച്ചതിന്റേയും ഉള്ളെന്തെന്നെറിയണം . ഗുരുവിന്റെ കൃതികൾ ഉരുവിട്ടതു കൊണ്ടോ, ആ ശ്ലോകച്ചിമിഴുകൾ തുറക്കുവാൻ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്തതു കൊണ്ടു മാത്രമോ നമ്മളാരും ഉത്തമഗുരു ഭക്തരാകില്ല. അതിന് ആ ജീവിതം കൂടി പഠിക്കണം; മരുത്വാമലയിൽ നിന്ന്, താഴെ കീടങ്ങളെപ്പോലെ അലയുന്ന മനുഷ്യരെക്കണ്ട് മലയിറങ്ങി വന്ന ഗുരു നമുക്കായി , ഈ ലോകത്തിനായിത്തന്ന ആ ജീവിതം!
Posted: 14 Feb 2015 01:13 AM PST

'ഈ സ്‌തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും വലിച്ചെറിയുക. വാതിലടഞ്ഞ, ഇരുളടഞ്ഞ ഈ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്? കണ്ണുതുറക്കുക. നിന്റെ ദൈവം ഇവിടെയില്ല.' (ഗീതാഞ്ജലി, ടാഗോര്‍)
പണംകൊടുത്ത് ഈശ്വരാനുഗ്രഹം വാങ്ങാം എന്ന് തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. അവര്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. ഈശ്വരന്‍ നിന്ദിതരും പീഡിതരും നിസ്വരുമായവരുടെ കൂടെയാണ് എന്ന ക്രിസ്തുവചനം ഇവിടെ ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും. 
ദൈവത്തെ ഒരു വേലക്കാരന്റെയോ, ക്വട്ടേഷന്‍ സംഘത്തലവന്റേയോ ഒക്കെ റോളിലാണോ നാം അവരോധിച്ചിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ചെന്ന് ഭഗവാനേ എനിക്ക് പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തിത്തരണേ.....എന്റെ മക്കളുടെ കല്യാണം നടത്തിത്തരണേ.... വീടുവയ്ക്കാന്‍ നല്ല സ്ഥലം കാണിച്ചുതരണേ.... എന്നു മാത്രമല്ല, അയല്‍ക്കാരന്‍ എനിക്ക് ശത്രുവായിരിക്കുന്നു, അവനെ ഒരു പാഠം പഠിപ്പിക്കണേ എന്നോ ചിലപ്പോള്‍ അവനെ തട്ടിക്കളയണേ എന്നോ ഒക്കെ പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാതില്ല. തത്ത്വം അറിയാതെയാണെങ്കിലും ഇക്കാര്യത്തെ മുന്‍നിറുത്തി ശത്രുസംഹാര പുഷ്പാഞ്ജലികള്‍ കഴിക്കുന്നവരും കുറവല്ല. ഇതൊക്കെ കാണുമ്പോള്‍ ഈശ്വരന്‍ നമ്മുടെ ആരായിരിക്കുന്നു എന്ന് ചിന്തിക്കുന്നതില്‍ തെറ്റ് പറയുവാന്‍ സാധിക്കുമോ..?
ഇതി അയം ഹൃദി എന്ന ഉപനിഷദ് വാക്യം ആരും ഓര്‍ക്കാറില്ല. തത്ത്വമസി എന്ന് ശബരിമലയില്‍ എഴുതിവച്ചിരിക്കുന്നത് ആരും കാണാറില്ല ഇനി കണ്ടാല്‍ കണ്ടഭാവവും നടിക്കാതെ സ്വാമിയേ ശരണമയ്യപ്പ എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ച് സ്വാമി അയ്യപ്പനെ തേടി അലയുന്നത് കാണുമ്പോള്‍ അതിന്റെ തത്ത്വം അറിയുന്നവര്‍ക്ക് ഈ ഒച്ചപ്പാടും അലച്ചിലും വലിയൊരു കോമഡിഷോ കാണുന്ന മാനസികോല്ലാസത്തില്‍ അതിനെ ഒരു ചിരിവ്യായാമം ആയി മാറ്റുന്നു.
സ്‌ത്രോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും മാനസികാരോഗ്യത്തെ, ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപായങ്ങള്‍മാത്രമാണ്. ഏകാഗ്രതയിലൂടെ ബുദ്ധി-മനസ്സുകള്‍ക്ക് സത്യത്തിന്റെ പാത സുവ്യക്തമാകും. ഋഷികള്‍ ഇവയെ നിര്‍മ്മിച്ചിരിക്കുന്നതും ഈ ഒറ്റ കാര്യത്തിനുമാത്രം. എന്നാല്‍ ഇന്ന് ഇവയെ ഉപയോഗിച്ച് സാമ്പത്തിക-ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് പുരോഹിതവര്‍ഗ്ഗം ശ്രമിക്കുന്നത്. ഋഷിവചനങ്ങളെ മതങ്ങള്‍ കയ്യേറി മതത്തിന്റെ വേലിക്കെട്ടില്‍ തളച്ചു. അതാണ് ഇന്ന് ദര്‍ശനങ്ങള്‍ നേരിടുന്ന വെല്ലുവിളി. ദര്‍ശനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നാം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
Posted: 14 Feb 2015 01:12 AM PST

ആദ്യത്തെ ഗുരുദേവ പ്രതിമ സ്ഥാപിക്കപ്പെട്ടത് തലശ്ശേരിയിലെ ജഗനാഥ ക്ഷേത്രാങ്കണത്തിലാണ്. ഇത് ഗുരു സശ്ശരീരനായിരുന്ന കാലത്ത് ഇറ്റലിക്കാരനായ പ്രൊഫ. തവറലി എന്ന വിദഗ്ധ ശില്പിയെക്കൊണ്ടാണ് പണിതീര്‍ത്തത്. ഈ പ്രതിമാ നിര്‍മ്മാണത്തിനായി ശില്പിക്കു കൊടുക്കുവാന്‍ ഗുരുവിന്റെ ഒരു ഫോട്ടോ വേണമായിരുന്നു. അങ്ങനെ പ്രതിമാ നിര്‍മമാണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശേഖരന്‍ എന്ന ഫോട്ടോഗ്രാഫര്‍ തലശ്ശേരിയില്‍നിന്നും ശിവഗിരിയിലെത്തി. ശാരദാമഠത്തിനു സമീപത്തെ മാവിന്‍തണലില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ ഗുരു.
ഗുരു: എവിടുന്ന്?
ശേഖരന്‍: തലശ്ശേരിയില്‍നിന്ന്. പ്രതിമയുണ്ടാക്കുന്നതിനായി സ്വാമിതൃപ്പാദങ്ങളുടെ ഫോട്ടോ എടുക്കാന്‍ പ്രതിമാകമ്മറ്റി അയച്ചതാണ്.
ഗുരു: അറിയാമോ ?
ശേഖരന്‍: അറിയാം
(അടുത്തുനിന്ന മാവിലെ മാങ്ങാ ചൂണ്ടിക്കാണിച്ചുകൊണ്ട്)
ഗുരു: ഈ മാങ്ങായുടെ പടം എടുക്കാമോ?
ശേഖരന്‍: എടുക്കാം
ഗുരു: അതിന്റെ രസപ്പടം എടുക്കാമോ?
ശേഖരന് മറുപടിയുണ്ടായില്ല.
ജഡജീവികളുടെ ബാഹ്യമായ ചിത്രമേ ഈ ക്യാമറയിലും മാംസചക്ഷുസിലും ലഭ്യമാകുന്നുള്ളൂ. ആന്തരികമായിട്ടുള്ള അതിന്റെ ചൈതന്യത്തെ ആരും തിരിച്ചറിയുന്നില്ലല്ലോ..ആ ചൈതന്യമാകുന്ന രസത്തെ അറിയിക്കാനുള്ള സൂത്രം ഉണ്ടാകുമായിരുന്നെങ്കില്‍ ഈ ജഡരൂപമായ ശരീരത്തേയോ അതിന്റെ പ്രതിരൂപമായ പ്രതിമയേയോ ആവശ്യമായി വരുമായിരുന്നില്ല. എന്നാല്‍ അത് അറിയാന്‍ നിവൃത്തിയില്ല എന്ന സത്യമാണ് ശേഖരന്‍ എന്ന ഫോട്ടോഗ്രാഫറിലൂടെ തെളിയുന്നത്. അതുവരെ നിങ്ങള്‍ പ്രതിമയിലൂടെയെങ്കിലും അറിയുക. എന്നാല്‍ അതില്‍തന്നെ നില്‍ക്കേണ്ടതുമില്ല. പ്രതിമയേയും അതിക്രമിച്ച് മുന്നേറണം. അതാവാം ഗുരു പ്രതിമ നിര്‍മ്മിച്ചതിനെ എതിര്‍ക്കാതിരുന്നതും. ആന്തരിക സത്തയായ രസത്തെ അറിയുന്നതാണല്ലോ ഗുരുവിന്റെ ദാര്‍ശനിക കൃതികള്‍ അവയെ ശ്രീനാരായണ ജ്ഞാനസമീക്ഷയിലെ ദര്‍ശനാമൃതത്തിലൂടെ പരിചയപ്പെടാം.
ശ്രീനാരായണ ജ്ഞാനസമീക്ഷ ഗ്രൂപ്പ്)
Posted: 14 Feb 2015 01:11 AM PST
(ടി.സി. കേശവന്‍ വൈദ്യര്‍ എഴുതിയത്)

1080 ല്‍ സ്വാമിതൃപ്പാദങ്ങള്‍ വൈക്കം താലൂക്കില്‍ വടയാറ്റുദേശത്ത്, കുന്നേല്‍ ശേഖരപ്പണിക്കന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അവിടെ ഒരു ഈഴവന്‍ ധാരാളം കള്ളുകുടിച്ചുകൊണ്ട് ചെന്നു. സ്വാമി അവനോട് ' നീ കള്ളുകുടിക്കുമോ ' എന്ന് ചോദിച്ചു. കുടിക്കും എന്ന് അവന്‍ മറുപടി പറഞ്ഞു. ' എന്നാല്‍ മേലാല്‍ കുടിക്കരുത് ' എന്ന് സ്വാമി പറയുകയും അവന് അല്പം മുന്തിരങ്ങ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് അവന് മദ്യത്തിലുള്ള ആഗ്രഹം ശമിച്ചില്ലെന്നു മാത്രമല്ല കല്പന ധിക്കരിക്കണം എന്നുവിചാരിച്ച് അവന്‍ അന്ന് നല്ലപോലെ മദ്യപിക്കാന്‍ തീര്‍ച്ചയാക്കി ഒരു കോഴിയെ കൊല്ലിച്ചു. ഭാര്യയെക്കൊണ്ട് പാകം ചെയ്യിക്കുന്നതിനിടയില്‍ ചാരായം വാങ്ങിക്കൊണ്ടുവരാന്‍ തീര്‍ച്ചയാക്കി. അകത്തുകടന്ന് ഒരു കുപ്പിയെടുക്കാന്‍ ഭാവിച്ചപ്പോള്‍ ഒരാള്‍ ശൂലം ഓങ്ങിക്കൊണ്ട് അവനെ കുത്താന്‍ ഭാവിക്കുന്നതായി തോന്നി. അവന്‍ നിലവിളിച്ച് ഓടി. സമീപവാസികള്‍ നിലവിളികേട്ട് ഓടിയെത്തി അവനെ പിടിച്ച് സ്വാമിയുടെ മുമ്പാകെ കൊണ്ടുചെന്നു. സ്വാമി കുറേ ഭസ്മം ഇട്ട് അവനെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. അവന്‍ അന്നുമുതല്‍ കുടിച്ചില്ല എന്നുമാത്രമല്ല ധാരാളം സമ്പാദിച്ചു യോഗ്യനായി. പിന്നെ ദേശസഭയില്‍ നേതാവായിത്തീര്‍ന്നു.

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
Posted: 14 Feb 2015 01:06 AM PST
ഒരിക്കല്‍ സ്വാമികള്‍ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുന്ന സമയത്ത് ഒരു പരിചാരകന്‍ കുറച്ച് ചക്കച്ചുള കൊണ്ടുവന്നു സമര്‍പ്പിച്ചു...
ഗുരുദേവന്‍: എന്താണത്...?
പരിചാരകന്‍: കുറച്ച് ചക്കച്ചുളയാണ് സ്വാമീ...
ഗുരുദേവന്‍: കുഴയോ വരിക്കയോ..?
പരിചാരകന്‍: വരിക്ക, നല്ല ചക്കയാണ്...
ഗുരുദേവന്‍: വരിക്ക നമുക്ക് വേണ്ട, കുഴയില്ലേ...?
പരിചാരകന്‍: ഉണ്ട്:
ഗുരുദേവന്‍: അതാണെങ്കില്‍ കഴിക്കാം...
പരിചാരകന്‍ കുഴച്ചക്ക കൊണ്ടുവന്നു. അത് ഭക്ഷിക്കുന്നതിനിടയില്‍ ഗുരുദേവന്‍ പറഞ്ഞു..."കുഴച്ചക്ക തിന്നാന്‍ ക്ഷമ വേണം, വിഴുങ്ങിയാല്‍ ദഹിക്കാന്‍ പ്രയാസം, അതിന്റെ രസം മാത്രമേ ഇറക്കാവൂ".
ആലുവാ അദ്വൈതാശ്രമത്തിലെ പ്ലാവുകളില്‍ കുഴച്ചക്ക ധാരാളം ഉണ്ടാകുമായിരുന്നു, പക്ഷെ ആരും കഴിക്കാതെ കൂടുതലും പാഴായി പോകുകയാണ് പതിവ്. ആര്‍ക്കും ഉപകാരം ഇല്ലാതെ അങ്ങിനെ പാഴാക്കി കളയുന്നതിന് ഒരു മറുമരുന്ന് എന്ന രീതിയില്‍ ആയിരിക്കണം ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞത് എന്ന് അനുമാനിക്കാം. ഭക്ഷ്യ വസ്തുക്കള്‍ ഒരിക്കലും നാം പാഴാക്കരുത്, നമുക്ക് ഇഷ്ടമില്ല എങ്കില്‍ എന്തുകൊണ്ട് അത് ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തുകൂടാ...? പ്രകൃതി നമുക്ക് നല്‍കുന്ന വിഭവങ്ങള്‍ അനുഭവിക്കുക എന്നത് മാത്രമല്ല, അത് പാഴാക്കി കളയാതെ മറ്റുള്ളവര്‍ക്ക് കൂടി എത്തിച്ച് കൊടുക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. ഇന്ന് നാം പാഴാക്കുന്ന ഓരോ ഭക്ഷ്യ വസ്തുക്കള്‍ക്കും പകരമായി അതിന്റെ വില നാം മനസ്സിലാക്കുന്ന ഒരു കാലം നമ്മുടെ ജീവിതത്തില്‍ തന്നെ വന്നുകൂടാ എന്നില്ലല്ലോ...!
ഗുരുദേവന്റെ ഈ സംഭാഷണത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ട മറ്റൊന്നുകൂടി ഉണ്ട്. ഭഗവാന്റെ ഓരോ ഉപദേശങ്ങളും കൃതികളും സത്യത്തില്‍ ഈ കുഴച്ചക്ക പോലെയാണ്., വെറുതെ അങ്ങ് വായിച്ച് പോയാല്‍ ദഹിക്കാന്‍ പ്രയാസം. സാവധാനം മനസ്സും ശ്രദ്ധയും എകാഗ്രമാക്കി അവയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അവയുടെ രസം അനുഭവിക്കാന്‍ കഴിയുന്നത്. ആത്മോപദേശ ശതകത്തിലെയോ ദൈവ ദശകത്തിലെയോ ഒരു ശ്ലോകം വെറുതെ വായിച്ചാല്‍ "യുക്തിവാദി" എന്ന് സ്വയം ധരിച്ച് നടക്കുന്ന "യുക്തിഹീനര്‍ക്ക്" അത് നിസ്സാരമായി തോന്നും. ദൈവദശകം ഒരു ഭജനപ്പാട്ട് ആണെന്ന് പറഞ്ഞുകൊണ്ട് ഇപ്രകാരം ഒരു യുക്തിജീവി എഴുതിയ കുറച്ച് വരികള്‍ ഈയിടെ കാണുകയുണ്ടായി. ഒരു സമൂഹജീവി എന്ന നിലയില്‍ എന്തെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തതിനു ശേഷമാണോ ഇവരെല്ലാം ഗുരുദേവ കൃതികളെ വിമര്‍ശിക്കാന്‍ നടക്കുന്നത്...? സ്വജീവിതം നിരാലംബരായ മനുഷ്യരുടെ ഭൌതികവും ആദ്ധ്യാത്മികവുമായ ഉന്നതിക്കുവേണ്ടി ബലി ചെയ്ത ഒരു ഗുരുവിനെ അറിയുവാനും പഠിക്കുവാനും എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല...! വരിക്കച്ചക്ക മാത്രം തൊണ്ട തൊടാതെ വിഴുങ്ങുന്ന അവര്‍ക്ക് കുഴച്ചക്കയുടെ ഔഷധമൂല്യം ഒരു കാലത്തും അറിയുവാനും പോകുന്നില്ല.
കുഴച്ചക്ക നല്ല ഔഷധമൂല്യമുള്ള ഒന്നാണ്, പക്ഷെ മിക്കവാറും ആളുകള്‍ അത് ഒഴിവാക്കും. കഴിക്കാന്‍ എളുപ്പമുള്ളതും നാവിനു രസമുള്ളതും മാത്രം ഭക്ഷിച്ച് മാറാരോഗങ്ങളെ ക്ഷണിച്ച് വരുത്തും...!
നമുക്ക് ഗുരുദേവന്‍ നല്‍കിയ അറിവിന്റെ കുഴച്ചക്കകള്‍ കഴിയ്ക്കാം...! ഒന്നും തൊണ്ട തൊടാതെ വിഴുങ്ങാതെ; സാവധാനം അതിന്റെ രസം ആസ്വദിച്ച് തന്നെ കഴിക്കാം...!
==================================================
വായിക്കുക, ഷെയര്‍ ചെയ്യുക...!
ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!
==================================================
ശ്രീനാരായണ-ശ്രീബുദ്ധ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും
JOIN ►►► www.facebook.com/groups/GURU.BUDDHISM ►►►
==================================================


Note by Brp  Bhaskar (http://goo.gl/34DnXL)

Today is Sivaratri. On this day in 1924, an All Religions Conference, said to be the first of its kind inIndia, was held at the Advaita Ashram at Aluva in Kerala at the instance of Sri Narayana Guru by his disciples. Scholars representing Christianity, Islam, Buddhism and Zorastrianism, Arya Samaj and Brahmo Samaj as well as Rationalism and Athiesm addressed the conference.


The object of the conference was "To know and to make known, not to argue and to vanquish." These words were written in large letters and displayed at the entrance to the conference venue, on the dais and at other assembly points. Justice T. Sadasiva lyer of Madras High Court presided over the conference.

The Guru was present throughout the conference.

His chief disciple,Swami Sathyavrathan, who would have become the second head of the Sivagiri Mutt if he had not predeceased the Guru, outlined the Guru’s concept of essential unity of all religions, in the welcome address.

He said, “It is universally acclaimed that Bhagwan Sri Narayana Paramahamsa is a most esteemed religious adviser living amidst the people of Kerala with total dedication to spiritual ideals and performing continuous tapas and observing eternal brahmacharya…

“Gurudev was born a Hindu and in the eyes of other people lives as a Hindu. But he has learnt non-Hindu precepts as much as possible. Those who have known him closely do not have to be told that he has realized that the ultimate objective of all religions is the same and that any religion has the power to make a man a noble citizen useful to the world or a mumukshu liberated from earthly bonds and that religious feuds are not about interna lprinciples but about certain rituals and practices, and he has been advising his disciples and followers accordingly. On that basis, the precept given by Gurudev, 'One Caste, One Religion, One God for Man', has now been accepted by his disciples as a motto. Although one cannot be sure if the modern world, where brotherhood and fellowship have been fragmented by differences of caste and religion, besides differences of nationality and language, will accept this sacred precept today or tomorrow, after a century or after a millennium, all those who are capable of thinking can easily understand that the situation arising from caste and religious differences on earth will not end except through acceptance of this advice. Bhagvan Sri Narayana Paramahamsa encouraged us, his followers, to hold such a conference as he knows it will help to bring home to the people how sacred and true this advice is….

“It must be admitted that priests who treat ailments of the mind have the responsibility to answer the question why, when man can unhesitatingly take medicine for physical ailments without inquiring about the religious identity of the physician who prescribes the treatment, the same principle cannot be accepted in the case of ailments of the mind. The Hindus do not hesitate to read the philosophical works of Socrates, Spencer, Kant and Swedenborg because they were Europeans,and Europeans do not hesitate to read the philosophical works of Badarayanacharya and Sankara because they were Hindus. We, disciples of Sri Narayana, wonder why likewise a follower of one religion cannot read the sacred texts of other religions, understand the ideals enshrined in them and try to follow them in practice in his day-to-day life. It is our humble belief that just as educative works of philosophy, science and the arts are considered by followers of all religions as the common property of mankind, regardless of differences of nationality, caste and religion, and use them to enhance knowledge, so also spiritually educative religious texts must be considered the common property of mankind and used to enhance knowledge. We would also like to state here that if anyone can rationally establish that this belief is wrong we are ready to respectfully reconsider the matter….

“Everyone says and believes that religion is a spiritual matter. All founders of religions started instructing their disciples in their religion as a means of salvation. Sage Buddha strictly advised that only he who has abjured all desires will have Nirvana. ‘Leave everything and follow me,’ Christ told his disciples. That there is no moksha except for one who has renounced is an undisputed principle of those in all branches of Hinduism.

“It was the scientist who discovered sulphuric acid.  But it is the capitalist who makes profit by investing money to collect large quantities of it and distribute it all over the world. As with scientific principles, so it is with spiritual principles and means of salvation. They are carried forward not by the mahatmas who discovered them but by clever people who become famous as priests. I don’t say all are like that but many are….

“Just as rulers desire to extend their empires and bring the whole world under one umbrella, so also,it appears, religious leaders want to bring everything under one religious empire. Just as the king’s empire mania leads to war and destruction, the religious chiefs’ empire mania also leads to war and destruction. It is some consolation that since one empire is distinguished from another by determining their boundaries quarrels between countries occur only occasionally. Religious empires have no fixed boundaries.”

16 February 2015 at 21:29 Courtesy @BRP Baskar http://goo.gl/JB2Agj
ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ാ‍ം വാര്‍ഷികം. 1888 മാര്‍ച്ച്‌ 10-ാ‍ം തിയ്യതി-കൊല്ലവര്‍ഷം 1063 കുംഭ?മാസത്തിലെ മഹാശിവരാത്രി ദിവസമായിരുന്നു ആ ചരിത്ര സംഭവം. പാതിരാത്രി കഴിഞ്ഞുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നെയ്യാറിന്‍ തീരത്തെ അരുവിപ്പുറത്ത്‌ ശ്രീനാരായണ ഗുരുദേവന്‍ വനദേവതമാരെയും ആകാശത്തിലെ നക്ഷത്രങ്ങളെയും സാക്ഷിയാക്കി ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയെ, മഹാദേവനെ പ്രതിഷ്ഠിച്ചു. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അസ്തമിക്കാത്ത സൂര്യവെളിച്ചമായി ആ പ്രതിഷ്ഠ ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്‌.
ക്ഷേത്രമെന്നു വിശേഷിപ്പിക്കാവുന്ന താല്‍ക്കാലിക കെട്ടിടം പോലുമില്ല. ബ്രാഹ്മണ്യത്തിന്റെ പൂണൂലണിഞ്ഞ പ്രതിഷ്ഠാ കര്‍മ്മിയില്ല. മുന്‍കൂട്ടി മുഹൂര്‍ത്തം നോക്കിയില്ല. മുന്നൊരുക്കമായി ചെയ്യേണ്ട പ്രതിഷ്ഠാ വിഗ്രഹം പോലുമില്ല. നെയ്യാറിന്റെ ആഴക്കയത്തിലെ, ശങ്കരന്‍കുഴിയില്‍ നിന്നും ഗുരു ജല സമാധിയെന്നോണം തപം ചെയ്തെടുത്ത ഒരു കൃഷ്ണശില കരയിലൊരുക്കിവെച്ച പീഠസമാന ശിലയോട്‌ ചേര്‍ത്തുവെച്ചു. ഓംനമശ്ശിവായ മന്ത്രധ്വനികളോടെ, താന്ത്രിക കര്‍മ്മങ്ങളോ മന്ത്രങ്ങളോ ഇല്ലാതെ, വാദ്യഘോഷങ്ങളില്ലാതെ കലശങ്ങളാടാതെ പ്രതിഷ്ഠാകര്‍മ്മം നടന്നു.
അരുവിയിലെ ജലബിന്ദുക്കളും ഗുരുവിന്റെ ആത്മരോദനത്തിന്റെ കണ്ണീരും വിയര്‍പ്പും ശിലയോട്‌ ശില ചേര്‍ത്തുറപ്പിച്ചു. അതൊരത്ഭുത രാസപ്രക്രിയയിരുന്നു. അഷ്ടബന്ധമില്ലാതെ ശിലയുറച്ചു. പ്രതിഷ്ഠാ കര്‍മ്മത്തില്‍ ആദ്യമായി നിലവിലുള്ള ആചാരഅനുഷ്ഠാന കര്‍മ്മങ്ങളൊന്നുമില്ലാതെ നടന്ന പ്രതിഷ്ഠയായിരുന്നു അത്‌. ഇന്നും ആ പ്രതിഷ്ഠയ്ക്ക്‌ ഇളക്കം സംഭവിക്കുകയോ, പുനഃപ്രതിഷ്ഠയുടെ ആവശ്യമോ ഉണ്ടായിട്ടില്ല. ദൈവനിയോഗമെന്നോണം ഗുരുദേവന്റെ കര്‍മ്മകാണ്ഡം അരുവിപ്പുറത്തുനിന്നാരംഭിക്കുകയായിരുന്നു. ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തെയും ആരാധനയെയും ഗുരുദേവന്‍ നവീകരിക്കുകയായിരുന്നു.
അഗസ്ത്യ മുനിയുടെ തപോവനമായ അഗസ്ത്യ കൂടത്തില്‍ നന്ന്‌ ഉത്ഭവിച്ച്‌ അറബിക്കടലില്‍ പതിക്കുന്ന നെയ്യാറിന്‍ തീരം അന്നു കൊടും വനമായിരുന്നു. മരുത്വാ മലയിലെ തപസ്സിനു ശേഷം 1885 മുതല്‍ അരുവിപ്പുറത്ത്‌ ഗുരുദേവ സാന്നിദ്ധ്യമുണ്ടായിരുന്നു. 1904ല്‍ ശിവഗിരി മഠം ആരംഭിക്കുംവരെയും ഗുരുദേവന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു അരുവിപ്പുറം. അന്നു കൊടി തൂക്കി മലയിലെ മുകളിലുള്ള പുലിവങ്ക്‌ എന്നറിയപ്പെട്ടിരുന്ന ഗുഹയില്‍ രാത്രികാലങ്ങളില്‍ ഗുരു താമസിച്ചിരുന്നു.
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്‌ മുമ്പ്‌ ഗുരുദേവന്‍ സന്ദര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണ്‌ ‘ആങ്കോട്‌ ശ്രീ മഹാദേവര്‍’ ക്ഷേത്രം. അരുവിപ്പുറത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ദൂരമുള്ള ക്ഷേത്രത്തില്‍ ഗുരുദേവന്‍ സഹയാത്രികരുമായി പല പ്രാവശ്യം പോയിരുന്നു. അയിത്തജാതിക്കാര്‍ ചുറ്റുമതിലിന്‌ വെളിയില്‍ നില്‍ക്കണം. കാണിക്ക മതില്‍ക്കെട്ടിനുള്ളില്‍ എറിഞ്ഞു കൊടുക്കണം. ദീപാരാധനയ്ക്ക്‌ ശേഷം മതിലിന്‌ പുറത്ത്‌ പ്രസാദം വച്ചിട്ട്‌ പൂജാരികള്‍ ക്ഷേത്രത്തില്‍ എത്തിയതിന്‌ ശേഷം മാത്രമേ അയിത്തജാതിക്കാര്‍ അത്‌ എടുക്കാന്‍പാടുള്ളൂ. ഈ ആചാരങ്ങള്‍ ഗുരുദേവനെ വല്ലാതെ ചിന്തിപ്പിച്ചിരിക്കണം.
അന്നു ക്ഷേത്രത്തില്‍ നിന്ന്‌ മടങ്ങുമ്പോള്‍ ഗുരു സഹയാത്രികനോട്‌ ചോദിച്ചു. “നമുക്ക്‌ ആരാധനാലയങ്ങള്‍ വേണ്ടെ…” ചരിത്രഭിത്തിയില്‍ തറച്ച ത്രിശൂലമായിരുന്ന ആ ചോദ്യം തന്നെയാകാം അരുവിപ്പുറം പ്രതിഷ്ഠയുടെ ആധാരശില. ഗുരുദേവന്‍ അരുവിപ്പുറത്ത്‌ എത്തിച്ചേര്‍ന്ന കാലഘട്ടത്തില്‍ ഈ പ്രദേശം ഘോരവനമായിരുന്നു. ആ കാലത്തും സമീപവാസികള്‍ എല്ലാ മാസവും അമാവാസി ദിവസം പിതൃതര്‍പ്പണം നടത്തുവാനായി ശങ്കരന്‍കുഴിയിലെത്താറുണ്ട്‌. അവിടെ വന്നുചേര്‍ന്നവരെ ഉള്‍പ്പെടുത്തി ഗുരു വാവൂട്ടുയോഗം രൂപപ്പെടുത്തി. 1899 ല്‍ അതിനെ വിപുലപ്പെടുത്തി അരുവിപ്പുറം ക്ഷേത്രയോഗം എന്ന സംഘടന രൂപപ്പെട്ടു. പിന്നീട്‌ ‘അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം’ സ്ഥാപിച്ചു. ‘സംഘടിച്ചു ശക്തരാവുക’ ‘വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക’ എന്ന ഗുരുവിന്റെ ആഹ്വാനം കര്‍മ്മപഥത്തിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഗൃഹസ്ഥാശ്രമികളായ അനുയായികള്‍ക്കായി ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചത്‌ അരുവിപ്പുറത്തു വച്ചായിരുന്നു. സന്യാസിപരമ്പരയ്ക്ക്‌ രൂപം കൊടുത്തതും ഈ ക്ഷേത്രമുറ്റത്തു വച്ചായിരുന്നു. അതുപോലെ ഗുരുദേവന്റെ മഹത്തായ തത്വദര്‍ശനത്തെ ഉള്‍പ്പെടുത്തിയ ആദ്യ സന്ദേശം നിര്‍ഗ്ഗളിച്ചതും ഇവിടെ വെച്ചായിരുന്നു. മാത്രമല്ല, ഗുരുദേവന്റെ പല പ്രധാന കൃതികളും അരുവിപ്പുറം കാലഘട്ടത്തില്‍ രചിച്ചതായിരുന്നു. ക്ഷേത്രത്തിന്റെ തെക്കുകിഴക്ക്‌ ഭാഗത്ത്‌ ഇന്നു തറകെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ വെച്ചാണ്‌ മഹത്തായ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണം നടന്നത്‌. ആദ്യകാലത്ത്‌ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നടത്തിവന്നത്‌ ഭൈരവന്‍ ശാന്തി സ്വാമികളായിരുന്നു. കുമാരനാശാന്‍ അരുവിപ്പുറത്തെ ആദ്യകാല പൂജാരികളില്‍ ഒരാളായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രമായ അരുവിപ്പുറത്തെ പ്രതിഷ്ഠക്കുശേഷം തെക്കു പിള്ളയാര്‍ കോവില്‍ മുതല്‍ വടക്കു ഗോകര്‍ണ്ണനാഥ ക്ഷേത്രം വരെ ഒരു തീര്‍ത്ഥാടനമായി ഗുരു പ്രതിഷ്ഠസ്ഥാപിക്കുകയുണ്ടായി.
“വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക” എന്ന്‌ ആഹ്വാനം ചെയ്ത ഗുരുദേവന്‍ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത്‌ അരുവിപ്പുറത്താണ്‌. തീണ്ടല്‍ ജാതിക്കാര്‍ ദേവഭാഷയായ സംസ്കൃതം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ സംസ്കൃത വിദ്യാലയമാണ്‌ അരുവിപ്പുറത്താരംഭിച്ചത്‌. മഹാകവി കുമാരനാശാനായിരുന്നു ആദ്യത്തെ അധ്യാപകന്‍.
അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തില്‍ അയ്യപ്പന്‍ പിള്ള ആദ്യം മുതലേ ഗുരുദേവന്റെ സഹായിയായി ഉണ്ടായിരുന്നു. ആറ്റില്‍ നിന്നും ശിവലിംഗാകൃതിയിലുള്ള ശിലാഖണ്ഡവുമായി പൊങ്ങിവന്ന സ്വാമി അത്‌ അയ്യപ്പന്‍പിള്ളയുടെ കയ്യിലാണ്‌ ഏല്‍പിച്ചത്‌. പിന്നിട്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1895ല്‍ നടന്ന ആ സംഭവം ഓര്‍മ്മിച്ചിട്ടാവണം അയ്യപ്പന്‍പിള്ളയെ ശിവലിംഗദാസന്‍ എന്നു നാമം നല്‍കി ഗുരു തന്റെ ആദ്യ ശിഷ്യനായി സ്വീകരിച്ചത്‌. അരുവിപ്പുറത്തു ശിവപ്രതിഷ്ഠ കഴിഞ്ഞ അന്നുതന്നെ ഗുരുദേവന്‍ തന്റെ ജീവിത ദര്‍ശനം പ്രതിഫലിപ്പിക്കുന്ന ഒരു ശ്ലോകം ചൊല്ലി കേള്‍പ്പിച്ചു; പിന്നീട്‌ ക്ഷേത്രഭിത്തിയില്‍ എഴുതിവച്ചു.
“ജാതിഭേദം മതദ്വേഷം; ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്‌”
ഗുരുദേവന്റെ വിശ്വമാനവികതയും; ഏകലോകവും ഇവിടെ വെളിപ്പെടുന്നു. ജാതിമതാതീതമായ ഒരു ക്ഷേത്ര സങ്കല്‍പവും അതിലൂടെ മഹത്തായ മാനവീകതയും സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചതോടെ നാണുസ്വാമി നാരായണ ഗുരുവായി അറിയപ്പെട്ടു തുടങ്ങി.
ഇവിടെ ക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ നാരായണഗുരു ദൂരവ്യാപകമായൊരു മാറ്റത്തിന്‌ തുടക്കമിടുകയാണ്‌ ചെയ്തത്‌. ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയത്തിലും മറ്റു തന്ത്രഗ്രന്ഥങ്ങളിലുമുള്ള വിധിപ്രകാരം വിപ്രന്നു മാത്രമെ ബിംബ പ്രതിഷ്ഠയ്ക്ക്‌ അധികാരമുള്ളൂ. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥപ്രകാരം ബ്രാഹ്മണര്‍ക്കുമാത്രം അവകാശപ്പെട്ട പ്രതിഷ്ഠാകര്‍മ്മം പതിത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ ചെയ്യുക എന്ന അതിസാഹസിക കര്‍മ്മമാണ്‌ അരുവിപ്പുറത്ത്‌ നടന്നത്‌. നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച്‌ ഉഗ്ര തപസ്സു നടത്തി സാക്ഷാല്‍ പരബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്‍ അനായാസേനയാണ്‌ ഈ കര്‍മ്മങ്ങള്‍ ചെയ്തത്‌. അതുപോലെ പിന്നീട്‌ ക്ഷേത്ര ?ഭിത്തിയിലെഴുതിയ ?”ജാതിഭേദം…..”? എന്ന സന്ദേശം ലോകചരിത്രത്തിലെ അപൂര്‍വ്വതയെന്നു വിശേഷിപ്പിക്കാവുന്ന വിപ്ലവ സന്ദേശമാണ്‌. പ്രതിഷ്ഠ കഴിഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ശിഷ്യന്‍ ഗുരുവിനോട്‌ ചോദിച്ചു. “നമുക്ക്‌ പ്രതിഷ്ഠ നടത്തുവാന്‍ അവകാശമുണ്ടോ….”. ശാന്തനായി ഗുരു ഇങ്ങനെ പറഞ്ഞു “നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്‌…”. അരുവിപ്പുറത്ത്‌ ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്ന്‌ ഗുരു പറഞ്ഞതായിട്ടുള്ള വ്യാഖ്യാനം ശരിയല്ല. 125 വര്‍ഷമായിട്ടും ആ വിവാദം കെട്ടടങ്ങിയിട്ടില്ല.
പ്രതിഷ്ഠാ സമയത്ത്‌ ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ശ്രീകോവിലിന്റെ ?ഭാഗം മാത്രം താല്‍ക്കാലികമായി ഒരുക്കി അലങ്കരിച്ചിരുന്നു. പിന്നീട്‌ ക്ഷേത്രം പണിയുന്നതിനുള്ള ശില്‍പിയെ കണ്ടെത്താന്‍ ഭക്തജനങ്ങള്‍ ശ്രമം തുടങ്ങി. ഇടയ്ക്കൊരു ദിവസം ഗുരുദേവന്‍ ഇങ്ങനെ പറയുകയുണ്ടായി. “ക്ഷേത്രം പണിയുന്നതിന്‌ ശില്‍പി ഇവിടെ എത്തിക്കൊള്ളും”? ഏതാനും ദിവസങ്ങള്‍ക്കകം പ്രാകൃതവേഷധാരിയും എന്നാല്‍ ഭക്തനെന്ന്‌ തോന്നിക്കുന്നതുമായ ഒരു തമിഴന്‍ അരുവിപ്പുറത്ത്‌ എത്തുകയും ക്ഷേത്രത്തിന്റെ പണി ഏറ്റെടുക്കുകയും ചെയ്തു. വിവിധയിനം പച്ചിലച്ചാറുകളും കരുപ്പുകട്ടി, പഞ്ചസാര, കുമ്മായം എന്നീ വസ്തുക്കള്‍ ചേര്‍ത്ത്‌ അരച്ചുണ്ടാക്കിയ ഒരു കൂട്ടം ഇഷ്ടികയും ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പണിതത്‌. 1990 ല്‍ മേല്‍പ്പറഞ്ഞ മേല്‍ക്കൂരയ്ക്ക്‌ മുകളിലായി രണ്ടിഞ്ചു കനത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്തിരുന്നു. അത്ഭുതമെന്നോണം ക്ഷേത്രപ്പണി തീര്‍ന്നശേഷം ആ ശില്‍പിയെ ആരുംതന്നെ കണ്ടതേയില്ല.
തിരുവനന്തപുരത്തിനടുത്ത്‌ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക്‌ വന്ന ഗുരുവിനോട്‌ ഒരു ത്രിവേദിയായ പണ്ഡിതന്‍ പ്രതിഷ്ഠയുടെ മുഹൂര്‍ത്തം ഏതു രാശിയിലാണെന്നു ചോദിച്ചപ്പോള്‍ ഗുരു; അടിഅളന്നു നോക്കാം. തുടര്‍ന്നു പറഞ്ഞു – കുട്ടി ജനിച്ചു ഇനി ജാതകം എഴുതാം. മുഹൂര്‍ത്തം നോക്കി ജനിക്കാറില്ലല്ലോ. പ്രതിഷ്ഠ കഴഞ്ഞു മുഹൂര്‍ത്തം നോക്കാം. ഗുരു ആരെയും ധിക്കരിക്കുവാനോ അവഹേളിക്കുവാനോ ശ്രമിച്ചില്ല. മിറച്ച്‌ മൃഗതുല്യരായി ജീവിക്കുന്ന മനുഷ്യരെ സമൂഹത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമായിരുന്നു. പൗരോഹിത്യവര്‍ഗ്ഗത്തെ വെല്ലുവിളിച്ചില്ല. സ്നേഹത്തിന്റെ ?ഭാഷയില്‍ സമന്വയത്തിന്റെ പാതയില്‍ ഗുരു സഞ്ചരിക്കുകയായിരുന്നു.
ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മ്മത്തിലൂടെ ബ്രഹ്മജ്ഞാനം നേടാമെന്നും ഗുരു വെളിപ്പെടുത്തുകയായിരുന്നു. യുക്തിഹീനവും നിരര്‍ത്ഥകവുമായ ആചാരങ്ങളില്ല, ശാസ്ത്രവീഥിയിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നിരക്കുന്ന പ്രായോഗിക ബുദ്ധിക്കാണ്‌ ഗുരു പ്രാധാന്യം നല്‍കിയത്‌. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ബ്രാഹ്മണ്യം കര്‍മ്മത്തിലൂടെ നേടാമെന്ന്‌ ദൃഷ്ടാന്തത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണന്‍ എന്നാല്‍ ജ്ഞാനി; ബ്രഹ്മജ്ഞാനം ലഭിച്ചവരാണ്‌ ബ്രാഹ്മണര്‍.
ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ്‌ ലോകം കടന്നു പോകുന്നത്‌. എന്നാല്‍ ഗുരുവിനെ ആരാധിക്കുന്നവര്‍ ഒട്ടേറെപ്പേര്‍, ഗുരുവിനെ അറിഞ്ഞവര്‍ കുറച്ചുപേര്‍ മാത്രം, ഗുരുവിനെ പഠിച്ചവര്‍ അതിലും കുറവ്‌, ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത്‌ ആത്മോപദേശശതകം പോലുള്ള കൃതി ജനങ്ങളിലേക്ക്‌ ഇറങ്ങിചെന്നിരുന്നില്ല അന്ന്‌ ശിഷ്യന്മാരോട്‌ ഗുരു ഇങ്ങനെ പറഞ്ഞിരുന്നുവത്രെ! “ഒരു നൂറ്‌ വര്‍ഷം കഴിയട്ടെ ഇത്‌ പഠിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെയെത്തും….” ഇന്ന്‌ ഈ ഗുരുവാണി യാഥാര്‍ത്ഥ്യമാവുകയാണ്‌. നമുക്ക്‌ ആ പ്രതീക്ഷയുടെ തിരിനാളം അണയാതെ സൂക്ഷിക്കാം.
അരുവിപ്പുറത്തെ ആദ്ധ്യാത്മിക സാസ്കാരിക രംഗത്ത്‌ ഗുരു സൃഷ്ടിച്ച വിസ്മയകരമായ വിപ്ലവമാണ്‌. നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഈ പ്രതിഷ്ഠ ചരിത്രത്തിലെ കാലസാക്ഷിയായി ഇവിടെ നിലകൊള്ളും. ഒപ്പം ഗുരുവിന്റെ മഹാമന്ത്രവും “ഒരു ജാതി…ഒരു മതം… ഒരു ദൈവം മനുഷ്യന്‌”.
Courtesy : janmabhumidaily

അരുവിപ്പുറത്ത് 127 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 127 വര്‍ഷംമുമ്പ് ഇവിടെ നടന്നത്. അതിനുള്ള ഉപാധിയായിരുന്നു ശ്രീനാരായണഗുരുവിന് ശിവപ്രതിഷ്ഠ. പ്രതിഷ്ഠകളും ദേവാലയങ്ങളും എണ്ണമറ്റ തോതിലുള്ള കേരളത്തില്‍ ഈ ഒന്നിനെമാത്രം കേരളീയര്‍ പ്രത്യേക പ്രാധാന്യംകൊടുത്ത് വേര്‍തിരിച്ച് ആഘോഷിക്കുന്നത് ഇതിന്റെ സാമൂഹികമായ പ്രസക്തി മുന്‍നിര്‍ത്തിത്തന്നെയാണ്.

ഇവിടെ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ബ്രാഹ്മണനല്ലാത്ത ശ്രീനാരായണഗുരു ഈ പ്രതിഷ്ഠ നടത്തിയത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരില്‍ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കര്‍മത്തിലൂടെ സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ് ആ പ്രവൃത്തിയെ വിപ്ലവാത്മകം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല, ആരാധിക്കാന്‍ പാടില്ല എന്നൊക്കെയുള്ള സാമൂഹ്യനിയമങ്ങള്‍ നിലനിന്ന ഘട്ടത്തില്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ മഹാസന്ദേശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആ നിലയ്ക്കാണ് നാം നോക്കിക്കാണേണ്ടത്.

അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹികമായ ഈ ഉള്ളടക്കത്തെ മറന്ന് ശിവപ്രതിഷ്ഠയ്ക്കു മാത്രമായി പ്രാധാന്യം കല്‍പ്പിച്ചാല്‍ ഗുരുവിന്റെ കാഴ്ചപ്പാടിനോട് ചെയ്യുന്ന അപരാധമായിപ്പോകും അത്. ഗുരുവിന്റെ കര്‍മങ്ങളുടെ സാമൂഹ്യപ്രസക്തിയെയും മാനവിക സന്ദേശത്തെയും വിസ്മരിച്ച് ആത്മീയതയില്‍ ഊന്നാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതുപറയുന്നത്. ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠ എന്നതിനേ ആയിരുന്നില്ല ഊന്നല്‍. വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു തോന്നിയാല്‍ അത് ചെയ്യാനുള്ള അവകാശം അബ്രാഹ്മണര്‍ക്കുമുണ്ട് എന്ന അവകാശം സ്ഥാപിക്കലിലാണ് ഊന്നല്‍. ഇത് നാം തിരിച്ചറിയണം. മറിച്ചായാല്‍ മരം കണ്ട് കാട് കാണാതെപോകുന്ന സ്ഥിതിയിലാകും നാം ചെന്നുപെടുക. വിഗ്രഹത്തിനല്ല പ്രാധാന്യം എന്ന് ഞാന്‍ പറയുന്നതല്ല. ഗുരുതന്നെ തന്റെ ചെയ്തികളിലൂടെ അത് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്‍പ്പിച്ചിരുന്നെങ്കില്‍ ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ""നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം"" എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ എന്ന് കേരളം ആലോചിക്കണം.

കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്‍ക്കണം എന്നതല്ലേ അതിനര്‍ഥം? ഇതൊന്നും കാണാതെ വിഗ്രഹപ്രതിഷ്ഠയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ഗുരുവിനോട് കാട്ടുന്ന അധര്‍മമാണ്. ഗുരു എങ്ങനെ ചിന്തിച്ചോ അതിന് നേര്‍ വിപരീതദിശയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതുകൊണ്ടാണ് ഗുരുവിനെയും ആ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാന്‍ പറയുന്നത്. വര്‍ക്കലയില്‍ ശാരദാപ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു ബോധപൂര്‍വംതന്നെ താന്ത്രികവിദ്യാവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഒഴിവാക്കി. അതിലെ സന്ദേശം കാണാതെ താന്ത്രികവിദ്യ പഠിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേള്‍ക്കുന്നു. ഗുരു വേണ്ട എന്നുവച്ചത് തിരിച്ചുകൊണ്ടുവരുന്നത് ആദരിക്കലാണോ എന്ന് ആലോചിക്കണം. ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ""ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്"" എന്ന്? പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും.

ആത്മീയരംഗത്ത് വ്യാപരിച്ച പല ഗുരുക്കന്മാര്‍ നമുക്കുണ്ട്. ശങ്കരാചാര്യര്‍ മുതല്‍ക്കിങ്ങോട്ട് എത്രയോ പേര്‍. എന്നാല്‍, ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം മഹാകവി രവീന്ദ്രനാഥടാഗോര്‍ പറഞ്ഞത് ശ്രീനാരായണഗുരുവിന് സമാനായി ഇന്ത്യയില്‍ മറ്റൊരു പരമഹംസനില്ല എന്നാണ്. ശ്രീരാമകൃഷ്ണനും അരവിന്ദമഹര്‍ഷിയും രമണമഹര്‍ഷിയും ഒക്കെ ജീവിച്ചിരുന്ന ഘട്ടത്തിലാണ് ടാഗോര്‍ ഇതുപറഞ്ഞത് എന്നോര്‍ക്കണം. എന്തായിരുന്നു ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തിയ ഘടകം? ഇന്ത്യ കണ്ട മറ്റ് ഋഷിമാരെല്ലാം മോക്ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ ഗുരുമാത്രം ഈ ലോകത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു എന്നതുതന്നെയാണത്. മറ്റ് സന്യാസിമാരൊക്കെ ബ്രഹ്മമേ സത്യമായുള്ളൂ, ജഗത് മിഥ്യയാണ് എന്നുപറഞ്ഞപ്പോള്‍ ഈ ലോകവും ഇവിടത്തെ ജീവിതവും മിഥ്യയാണ് എന്നുപറയാന്‍ ശ്രീനാരായണഗുരു നിന്നില്ല. എന്നുമാത്രമല്ല, മനുഷ്യന്റെ ഈ ലോകജീവിതത്തെക്കുറിച്ചും അത് മനുഷ്യത്വയോഗ്യമല്ലാതായിത്തീരുന്നതിനെക്കുറിച്ചും അത് മാറ്റിക്കൊടുക്കേണ്ടതിനെക്കുറിച്ചും ചിന്തിച്ചു. അതുകൊണ്ടാണല്ലോ, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ഉല്‍ബോധിപ്പിച്ചത്.

ഇങ്ങനെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ചുനിന്ന മഹാനായ ശ്രീനാരായണഗുരുവിനെ "ആള്‍ദൈവ"ങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടണോ എന്ന് ആലോചിക്കണം. ശ്രീനാരായണഗുരു ദൈവമാണ് എന്ന് ഈയിടെയായി ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ദൈവം എന്ന വിശേഷണം വേണ്ട ഗുരുവിന്റെ മഹത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍. മനുഷ്യന്‍ എന്ന അവസ്ഥ അധമമായ എന്തോ ഒന്നാണ് എന്ന അപകര്‍ഷതാബോധമാണ് ഗുരുവിനെ ദൈവമായി പ്രഖ്യാപിക്കുന്നതിനു പിന്നിലുള്ളത്. മനുഷ്യനാകുന്നതില്‍ പോരായ്മയൊന്നുമില്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും ഉത്തമരായ സന്യാസിമാരുടെ നിരയില്‍ പ്രമുഖസ്ഥാനമുള്ള ഗുരുവാണിത്. ദൈവികപരിവേഷം ചാര്‍ത്തിയാലേ ഗുരുവിന് മഹത്വം വരൂ എന്ന് കരുതുന്നത് ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഗുരു എന്നത് എത്രയോ ഉന്നതമായ സ്ഥാനമാണ്. ഗുരുവും ദൈവവും ഒരുമിച്ചുമുമ്പില്‍ വന്നാല്‍ ദൈവത്തെയല്ല, ഗുരുവിനെയാകും ആദ്യം താന്‍ നമസ്കരിക്കുക എന്നുപറഞ്ഞ മഹാന്മാരുണ്ട്. അവര്‍ അതുപറഞ്ഞത് ദൈവത്തെക്കുറിച്ചുപോലും അറിവ് പകര്‍ന്നുകിട്ടണമെങ്കില്‍ ഗുരുവേണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഗുരു എന്നത് മോശം സ്ഥാനമല്ല എന്ന് മനസ്സിലാക്കാന്‍ ഗുരുവിനെക്കൂടി ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണം.

II

ജാതിപറഞ്ഞ് ഭിന്നിപ്പിക്കുന്നവര്‍

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ല അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ആള്‍ദൈവമായി അവരോധിക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ""മതമേതായാലും"" എന്നത്. മതം അപ്രധാനവും മനുഷ്യന്‍ പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കാനായി അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ.

ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര്‍ രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്‍കിയ സംഭവം ആശാന്‍ കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികംമാത്രമാണ്.

എന്നാലിന്ന്, ഗുരു ജീവിച്ചിരുന്നകാലത്തെ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുവരുന്നത്. കുട്ടികളെ തങ്ങളുടെ സമുദായത്തില്‍പെട്ട വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന് ഒരു മതപുരോഹിതന്‍ നിര്‍ദേശിക്കുന്നു. സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങളില്‍ സ്വന്തം സമുദായക്കാര്‍തന്നെ പൂജാരികളാകണമെന്ന് ഒരു സമുദായനേതാവ് പറയുന്നു. ജാതി പറഞ്ഞാലെന്താണ് കുഴപ്പമെന്ന് മറ്റൊരു സമുദായനേതാവ് പരസ്യമായി ചോദിക്കുന്നു. ഇങ്ങനെ ആകെ കലുഷമാകുകയാണ് നമ്മുടെ സമൂഹം. ശ്രീനാരായണഗുരു വിഭാവനം ചെയ്തിരുന്ന മാതൃകാസമൂഹത്തില്‍നിന്ന് എത്രയകലേക്ക് മാറിപ്പോയിരിക്കുന്നു നമ്മള്‍! ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍മാത്രം പൂജാരികളായാല്‍ പോരാ എന്നുപറയുന്നത് പുരോഗമനപരമാണ്. എന്നാല്‍, ബ്രാഹ്മണരെ ഒഴിപ്പിച്ചിട്ട് നമ്മുടെ സമുദായക്കാര്‍മാത്രം പൂജാരികളാകട്ടെ എന്നുപറയുന്നിടത്ത് അത് ആക്ഷേപകരമാംവിധം പിന്തിരിപ്പനാകുന്നു. എല്ലാ ജാതികളിലുംപെട്ടവര്‍ക്ക് പൂജ ചെയ്യാനായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കും എന്നുപറയാന്‍ സമുദായ നേതാവ് തയ്യാറല്ല. ബ്രാഹ്മണര്‍ വേണ്ട; നമ്മുടെ സമുദായം മതി എന്നാണ് നിലപാട്. ബ്രാഹ്മണേതര സമുദായങ്ങള്‍ വേറെയുണ്ട്. അവരെയും വേണ്ട. ഈ നിലപാട് പുരോഗമന നിലപാടല്ല, മറിച്ച് ജാതീയതയുടെ നിലപാടാണ്. പുതിയകാലത്ത് പറയാന്‍ കൊള്ളുന്നതല്ല ഇത്. എന്നിട്ടും പരസ്യമായിത്തന്നെ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാന്‍ കഴിയുന്നു. ഇത് നമ്മുടെ സമൂഹം ചെന്നുപെട്ട വലിയ ഒരു പതനത്തെയാണ് കാട്ടിത്തരുന്നത്. ജാതി പറഞ്ഞാലെന്താണ് എന്നാണ് ഒരു നേതാവ് ചോദിക്കുന്നത്. അഭിമാനത്തോടെ ജാതി പറയണമെന്നാണദ്ദേഹം പറയുന്നത്. ""മനുഷ്യാണാം മനുഷ്യത്വം ജാതി"" (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്ന് ശ്രീനാരായണഗുരുതന്നെ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഇദ്ദേഹം ഇങ്ങനെ സംസാരിക്കുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക മതം എന്നതല്ല. ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്ന സുഹൃത്തിനോട് ""എല്ലാവരും ആത്മസഹോദരര്‍"" എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന ഓര്‍മവേണം എന്നുപറയാനാണ് എനിക്ക് തോന്നുന്നത്.

ഓരോ സമുദായത്തിന്റെയും പ്രമാണിമാര്‍ ജാതീയതയെ തിരിച്ചുകൊണ്ടുവരുന്ന വിധത്തില്‍ പെരുമാറിയാല്‍ സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞ "ഭ്രാന്താലയം" എന്ന അവസ്ഥയാകും കേരളത്തില്‍ മടങ്ങിവരിക. സമുദായങ്ങള്‍ സ്വന്തം താല്‍പ്പര്യസംരക്ഷണം എന്നതുപോലും വിട്ട് ഇതര സമുദായങ്ങളോട് സ്പര്‍ധ വളര്‍ത്തുന്ന നിലയിലായാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും? ഇക്കാര്യം ചിന്തിക്കണം. നവോത്ഥാനത്തിന്റെ തെളിവെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഏത് സമുദായനേതാവില്‍നിന്നുണ്ടായാലും അത് അനുവദിച്ചുകൊടുക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പറയണം.

സമുദായനേതാക്കളെ പ്രീണിപ്പിക്കുകയും സമുദായങ്ങളിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ കൈവിടുകയും ചെയ്താല്‍ താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടാകുമായിരിക്കും. എന്നാല്‍, ആത്യന്തികമായി അത് നാടിന്റെ നാശത്തിനേ വഴിതെളിക്കൂവെന്ന തിരിച്ചറിവുണ്ടാകണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ബ്രാഹ്മണരടക്കം വ്യത്യസ്ത ജാതികളില്‍പെട്ടവര്‍ ഉണ്ടായിട്ടുണ്ട്. ആ ജാതിനിരപേക്ഷ സ്വഭാവം തകര്‍ത്ത് എസ്എന്‍ഡിപി യോഗത്തെ ഏതെങ്കിലും ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രീനാരായണ തത്വങ്ങളോട് കാട്ടുന്ന നിന്ദയായിരിക്കും. ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്നാണ് ഈ പ്രസ്ഥാനത്തിന് ഗുരു പേരിട്ടത് എന്നോര്‍മിക്കണം. തെക്ക് ഈഴവ മഹാസഭയും വടക്ക് തീയമഹാസഭയും നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ് ഒരു ജാതിപ്പേരുമില്ലാത്ത ഒരു പ്രസ്ഥാനമായി ഗുരു എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത് എന്നോര്‍മിക്കണം. ഗുരു വിഭാവനംചെയ്തത് എന്താണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഗുരുവിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ സാര്‍വജനീനസ്വഭാവത്തെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യരുത് എന്നുകൂടി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഗുരു സന്യാസി മാത്രമായിരുന്നില്ല. ഒന്നാംതരം ദാര്‍ശനിക കവി കൂടിയായിരുന്നു. ഗുരുവിന്റെ കാവ്യവ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഇതരമുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറഞ്ഞുപോകുന്നു എന്നത് കഷ്ടമാണ്. ഗുരുവിന്റെ കാവ്യകൃതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടാകണം. ഗുരുവിന്റെ ജീവിതം സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കിയാല്‍മാത്രം പോരാ, ഗുരുവിന്റെ കാവ്യകൃതികള്‍ സാഹിത്യപഠനത്തിന്റെ ഭാഗമാക്കുകകൂടി വേണം. നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പിന്റെ ഭാഗമാണത്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍കൂടി പതിയണം.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ കേന്ദ്രീകരിച്ചത്. അതിനെ സാമ്പത്തികമായ ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൂടി കൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹത്തുക്കള്‍ ആ പോരാട്ടങ്ങള്‍ക്കുള്ള മണ്ണൊരുക്കിവച്ചിരുന്നു എന്നത് സത്യമാണ്. ആ മണ്ണിലാണ് കാര്‍ഷികസമരങ്ങള്‍ അലയടിച്ചുയര്‍ന്നത്. ഇത്തരമൊരു ഘട്ടത്തില്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിരയെ വീണ്ടും ജാതിപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനതയോടും ചെയ്യുന്ന ക്രൂരതയാണ്.

അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം
കടപ്പാട് : http://workersforum.blogspot.ae/2013/02/blog-post_3.html

'കരിയും കരിമരുന്നും' പാടില്ലെന്ന ഗുരുകല്പന: എതിര്‍പ്പുമായി ഉത്സവക്കമ്മിറ്റി
T- T T+

തൃശ്ശൂര്‍:
 ശ്രീനാരായണ ഗുരുവിന്റെ 'കരിയും കരിമരുന്നും' (ആനയും വെടിക്കെട്ടും) പാടില്ലെന്ന കല്പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശം ഉത്സവങ്ങളുടെ നിറംകെടുത്തുമെന്ന് ആശങ്ക.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം ജനവരി 21ന് എടുത്ത തീരുമാനമാണ് ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഉത്സവാഘോഷങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ശിവഗിരി മഠത്തിന്റെ സര്‍ക്കുലറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.കരിയും കരിമരുന്നും പാടില്ലെന്ന ഗുരുകല്പന നടപ്പാക്കാന്‍ 2006 ല്‍ ശിവഗിരിമഠം സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പല ക്ഷേത്രങ്ങളും അതു പാലിച്ചില്ല. അതേത്തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കല്പന നടപ്പാക്കാനായി സര്‍ക്കുലറിന്റെ കോപ്പി ബന്ധപ്പെട്ട പോലീസ് - റവന്യു അധികാരികള്‍ നല്‍കിയിട്ടുണ്ടെന്നും മഠത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തിന് 96 വര്‍ഷത്തെ പഴക്കമുണ്ടെന്നും പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ ഇടപെടലാണ് ഇത്തരമൊരു നിരോധനത്തിനു പിന്നിലെന്നും ഉപദേശക സമിതി വൈസ് പ്രസിഡന്റ് ദീപക് പൊറ്റെക്കാട്ട് ആരോപിച്ചു. കുംഭമാസത്തിലെ ചോതിനാളിലാണ് ഉത്സവം ആഘോഷിക്കുന്നത്.

ട്രസ്റ്റിന്റെ കീഴില്‍ കേരളത്തില്‍ പന്ത്രണ്ട് ക്ഷേത്രങ്ങളാണുളളത്. അതില്‍ ഒമ്പതിലും ആനയും വെടിക്കെട്ടും നിരോധിച്ചുകഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ പൊങ്ങണംകാട്, കുന്നംകുളം പഴഞ്ഞി പുത്തേശ്വരം ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഉത്സവത്തിന് ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും ഉള്ളത്.

ശ്രീനാരായണ ഗുരു കല്പന നടപ്പാക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും മാനുഷിക പ്രശ്‌നങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 2008 ല്‍ ഒരു കുട്ടി മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിനടുത്തുള്ള ശ്രീനാരായണാശ്രമത്തിന് വെടിക്കെട്ടിന്റെ ഫലമായി ഏറെ കേടുപാടുകള്‍ പറ്റുന്നുണ്ട്. ചുറ്റുമുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. ഉത്സവത്തിനിടെ ആനകള്‍ക്ക് മദമിളകിയുള്ള പ്രശ്‌നങ്ങള്‍ വേറെയും. അതിനാലാണ് ഗുരുകല്പന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനമെടുത്തതെന്ന് സ്വാമി അറിയിച്ചു.
തിരു: കേരളത്തിലെ ആദ്യത്തെ പുരുഷഗൈനകോളേജാജിസ്റ്റും ആതുര സേവന മേഖലയില്‍ പ്രശസ്തനുമായ ഡോ. ജി വേലായുധന്‍ (87) അന്തരിച്ചു.

    തലസ്ഥാനനഗരത്തില്‍ നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രഭാതഭക്ഷണം എത്തിച്ചുകൊണ്ടാണ് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. കുമാരപുരം സ്‌കൂളില്‍ നിന്നാരംഭിച്ച ഈ പ്രവര്‍ത്തനം പിന്നീട് നഗരത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇത് ഏറ്റെടുത്തതോടെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കാന്‍ തുടങ്ങി.
ഇപ്പോള്‍ 26,000 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം അദ്ദേഹം ഭക്ഷണം നല്‍കുന്നുണ്ട്.

1975ല്‍ അദ്ദേഹം ഗൈനക്കോളജിക്കായി സ്ഥാപിച്ച ജി.ജി. ആശുപത്രി ആതുരസേവനരംഗത്ത് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി. അദ്ദേഹം ചെയര്‍മാനായ ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ പൂവമ്പാറ ഇടയിലമുറി (കൊടിത്തറവീട്) തറവാട്ടംഗമാണ്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരികരംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പരേതയായ ഓമനയാണ് ഭാര്യ. മക്കള്‍: പരേതയായ ഡോ. മായ, ഡോ. മീര, ചിത്ര.

മരുമക്കള്‍: ഡോ. ഉല്ലാസ്, ജയപ്രകാശ് (ബിസിനസ്), ശിവജി ജഗന്നാഥന്‍ (ബിസിനസ്).

 ആറ്റിങ്ങല്‍ പൂവമ്പാറ ഇടയിലമുറി (കൊടിത്തറവീട്‌) വീട്ടില്‍ ഗോപാലപ്പണിക്കരുടെയും ഗൗരിയുടെയും മകനായി 1928 ലായിരുന്നു ജനനം. 1953 ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 1959 ല്‍ ഗൈനക്കോളജിയില്‍ എം.ഡിയും കരസ്‌ഥമാക്കി. 1967 മുതല്‍ 1975 വരെ തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയില്‍ ഗൈനക്കോളജിസ്‌റ്റായി സേവനം അനുഷ്‌ഠിച്ചു. 1975 ല്‍ ജി.ജി ആശുപത്രി സ്‌ഥാപിച്ചു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി , പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, വൃദ്ധ സദനങ്ങള്‍, പഠനത്തില്‍ മിടുക്കരായവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സേവന രംഗത്തും അദ്ദേഹം വ്യക്‌തിമുദ്ര പതിപ്പിച്ചു. ജി.ജി ആശുപത്രിക്കു സമീപം പെന്റ്‌ ഹൗസിലാണ്‌ 30 വര്‍ഷമായി താമസം.പട്ടം മുറിഞ്ഞപാലത്ത്‌ ഗൈനക്കോളജി വിഭാഗത്തിന്‌ മാത്രമായി ജി.ജി. ആശുപത്രി തുടങ്ങുമ്പോള്‍ ഈ രംഗത്ത്‌ സ്വകാര്യ ആശുപത്രികള്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി ചികിത്സയും ഭക്ഷണവും ഇവിടെ നല്‍കിയിരുന്നു. സൗജന്യമായി ആംബുലന്‍സ്‌ സര്‍വീസുകളും ആരംഭിച്ചു. പിന്നീട്‌ ചികിത്സാരംഗത്തെ എല്ലാ വിഭാഗങ്ങളുമുള്‍പ്പെടുത്തി ആശുപത്രി വിപുലീകരിച്ചു. അഞ്ചുവര്‍ഷം മുമ്പ്‌ ജി.ജി ആശുപത്രി ഗോകുലം മെഡിക്കല്‍ കോളജിന്‌ കൈമാറി.

- സ്വാമി ഗുരുപ്രസാദ്
   കേരളത്തിൽ വർഷംതോറും ഡിസംബർ
30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു.


ശിവഗിരി തീർത്ഥാടനം ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്.


ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്. ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന് ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക് പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന് ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക്  പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ് കൊടുക്കട്ടെയെന്ന്  പ്രാർത്ഥിക്കാം.

മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി  പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും  രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ പൂർണമായ ജീവിതം നിർദ്ദേശിച്ചു.  പ്രകൃതിക്കൊരു താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച് ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്. പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം. വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും  നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം. അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാവരിച്ചിടേണം."

ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന  ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു. മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ് ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.

82-ാമത് ശിവഗിരി തീർത്ഥാടനം സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക് വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു.  ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.


1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ ഭാവി ജീവിതം  ശോഭനമാവാൻ വേണ്ടതെല്ലാം ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത് തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.