ദിവ്യശ്രീ ശിവലിംഗസ്വാമികൾ
ദിവ്യശ്രീ ശിവലിംഗസ്വാമികൾ
🌻ജനനം : 31/07/1867
🌻സമാധി : 08/01/1919
❗മാരായമുട്ടത്ത് മണ്ണാത്തല എന്ന ഇടത്തരം നായർ കുടുംബത്തിൽ ജനനം. അമ്മ ഉമ്മിണിയമ്മയും, അച്ഛൻ മാർത്താണ്ഡപിള്ളയുമായിരുന്നു. മൂന്ന് പുത്രന്മാരിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു സ്വാമികൾ.
കൊച്ചപ്പിപ്പിള്ള എന്നായിരുന്നു പൂർവ്വാശ്രമത്തിലെ നാമം.❗
❗ശ്രീനാരായണ ഗുരുദേവൻ്റെ മഹോന്നതരായ ശിഷ്യൻമാരിൽ പ്രഥമസ്ഥാനീയൻ പ്രഥമ ശിഷ്യനായ ശിവലിംഗ ദാസ് സ്വാമികൾ തന്നെയാണ്.
ശിവലിംഗ ദാസ സ്വാമികൾ ഗുരുദേവൻ്റെ മാനസപുത്രനായിരുന്നു.
ആദ്യ പ്രതിഷ്ഠ ശിവലിംഗവും ആദ്യശിഷ്യനും ശിവലിംഗമായിരുന്നു. ആദ്യ പ്രതിഷ്ഠ ഇന്നോളം ഇളകിയിട്ടില്ല .ആദ്യ ശിഷ്യനെ കുറിച്ച് ഒരിക്കൽ ഗുരുദേവൻ മൊഴിഞ്ഞു. "ശിവലിംഗൻ ശിവലിംഗത്തെപ്പോലെയാണ് ഉറച്ചാൽ പിന്നെ ഇളകില്ല."
ഇതിൽ നിന്നും ഗുരുശിഷ്യന് നൽകിയ അനുഗ്രഹവിശേഷം എത്ര മഹത്തരമായിരുന്നുവെന്ന് നാമറിയുന്നുവല്ലോ!❗
❗സംസ്കൃതം, മലയാളം, തമിഴ് ഭാഷകളിൽ പാണ്ഡിത്യം നേടിയ കൊച്ചപ്പിപ്പിള്ള ഈ മൂന്ന് ഭാഷകളിൽ 34 കൃതികൾ രചിച്ചിട്ടുണ്ട്.
"ഗുർവ്വോപനിഷത്ത് '' എന്ന് വിശേഷിപ്പിക്കാവുന്ന ഗുരുഷട്കം രചിച്ചത് സ്വാമികൾ ആണ്.
ഗുരുഷട്ക്കം എന്ന ഒറ്റ കൃതിയിലൂടെ - ആറു പദ്യങ്ങളിലൂടെ സ്വാമികൾ ഗുരുദേവൻ്റെയും, ഗുരുദർശനത്തിൻ്റെയും മിക്കവാറും എല്ലാ തലങ്ങളും തൊട്ടുകാണിക്കുന്നുണ്ട്. ബാല വിജ്ഞാപനത്തി- ലാകട്ടെ ഭഗവാൻ തന്നെ ഗുരുവായി അവതരിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നുണ്ട്.
ഗുരുവിന്റെ നിർദ്ദേശപ്രകാരം പെരിങ്ങോട്ടുകരയിലായിരുന്നു പ്രവർത്തി മണ്ഡലം. ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിൽ ഷഢാധാരപ്രതിഷ്ട്ഠ നടത്തിയതും സ്വാമിയാണ്.❗
❗ഗുരുദേവന് ഏതാണ്ട് 60 ഓളം സംന്യാസി ശിഷ്യൻമാരുണ്ടായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ ആ മഹാപുരുഷൻമാരെല്ലാം തങ്ങളുടെ ജീവിതഗാത്രത്തെ ശ്രീനാരായണഗാത്രവുമായി അഭേദ്യമാംവണ്ണം തുന്നിച്ചേർത്തവരാണ്. ഗുരുദേവനിൽ ലയിച്ചു ചേർന്നിരുന്നതിനാൽ മഹാനുഭാവന്മാരായ ആ ശിഷ്യോത്തമന്മാരെ വേണ്ടവണ്ണം അറിയുവാനും അവർക്ക് നമസ്കൃതി അർപ്പിക്കുവാനും ശ്രീ നാരായണ സമൂഹത്തിനു പോലും സാധിച്ചിട്ടില്ല എന്നതാണ് പരമാർത്ഥം.❗
"നാരായണ ഗുരുരാദ്യം
ശിവലിംഗാര്യ മധ്യമാം
ശ്രീബോധാനന്ദ പര്യന്താം
വന്ദേ ഗുരു പരമ്പരാം"
🚫കടപ്പാട്: സച്ചിദാനന്ദ സ്വാമി
ശിവഗിരി മഠം
Category: ഗുരുശിഷ്യര്
0 comments