lCWF- സൗജന്യ വിമാന ടിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം?
അബുദാബി ഇന്ത്യൻ എംബസ്സി
അബുദാബിയിലും, അൽ ഐനിലും ഉള്ളവർ ഇന്ത്യൻ എംബസ്സി അബുദാബിയുടെ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡിയിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്
Email: ca.abudhabi@mea.gov.in
അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു:
എംപ്ലോയ്‌മെന്റ് വിസ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
Employment visa holders Form Download
വിസിറ്റിങ് വിസ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
Visit Visa holders Form Download
ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ ഐടിയിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്
Email :cons2.dubai@mea.gov.in
അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു
എംപ്ലോയ്‌മെന്റ് വിസ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
വിസിറ്റിങ് വിസ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ
1.സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പിഇമെയിൽ വഴി അപേക്ഷിക്കാൻ തടസമുള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി അതാത് പോസ്റ്റൽ അഡ്രസുകളിലേക്ക് അപേക്ഷ അയക്കാവുന്നതാണ്
2. പാസ്പോർട്ട് കോപ്പി.
3. തൊഴിൽ വിസയുടെ കോപ്പി / വിസിറ്റ് വിസയുടെ കോപ്പി.
4.എമിറേറ്റ്സ് ഐ.ഡി കോപ്പി
5.വിധിപ്പകർപ്പിന്റെ കോപ്പി
(അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക).
അബുദാബിയിലും , അൽ ഐനിലും ഉള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
Embassy of India, Abu Dhabi, UAEദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
Plot No. 10,Sector W-59/02,
Diplomatic Area,
Off the Sheikh Rashid bin Saeed Street (Earlier known as Airport Road),
Near to Pepsicola, P. O. Box 4090,
Abu Dhabi, United Arab Emirates.
Consulate General Of India Dubai
Consulate General of India.
Al Hamriya, Diplomatic Enclave.
P.O. BOX 737,
DUBAI. UNITED ARAB EMIRATES.
Submit your application to following email id:
🇦🇪UAE : Abu Dhabi🇦🇪, Al Ain Region:
Email: ca.abudhabi@mea.gov.in
Dubai🇦🇪 & Northern Emirates:
Email: cons2.dubai@mea.gov.in
🇧🇭QATAR: Email: ambassadorindia@qatar.net.qa
🇸🇦SAUDI ARABIA: Riyadh🇸🇦 Region: Email: cw.riyadh@mea.gov.in
Jeddah🇸🇦 Region: Email: conscw.jeddah@mea.gov.in
🇴🇲OMAN: Email: cw.muscat@mea.gov.in
പ്രവാസി സംഘടനകളോടുള്ള അഭ്യർത്ഥന
പ്രവാസികൾക്കിടയിൽ നിലവിലുള്ള സാമൂഹിക സംഘടനകൾ അർഹരായ ആളുകളെ കണ്ടെത്തി വിവരമറിയിക്കുകയും അവരിൽ അപേക്ഷസമർപ്പിക്കാൻ പ്രാപ്തി കുറഞ്ഞവർക്ക് അതിനുള്ള സാങ്കേതിക സഹായം ചെയ്തുകൊടുക്കുകയും ചെയ്താൽ എംബസ്സികളിൽ കുന്നുകൂടിക്കുന്ന ഈ പണം അർഹരായ മനുഷ്യർക്ക് ഉപയോഗപ്രദമായിത്തീരും. അതിനുള്ള സഹായ സഹകരണങ്ങൾ നാനാ ഭാഗത്തു നിന്നും കക്ഷിരാഷ്ട്രീയത്തിന്റെയോ ജാതിമത സമുദായത്തിന്റേയോ വ്യത്യാസം കൂടാതെ കഴിവുള്ളവർ ചെയ്തുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനങ്ങളെല്ലാം പ്രവാസികളോട് നീതികാണിക്കുന്നതിൽ അലംഭാവം പുലർത്തുന്നവയാണ്. ആ തിരിച്ചറിവിൽ നിന്നാണ് പ്രവാസികളിൽ ജാഗ്രതയുണർത്തുന്നതിനും അതിനോടൊപ്പം നിയമത്തിന്റെ വഴിതേടുന്നതിനും ഇതിനു പിന്നിൽ പ്രവർത്തിച്ച മൂന്നു പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങിയത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങളും അവരുടെ അവകാശങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെയോ പേരിൽ മാറ്റിവെക്കാവുന്ന ഒന്നല്ല. പ്രവാസികൾക്കർഹമായ നീതി അതിന്റെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ച് ഏറ്റവും അഭിമാനകരം! അതിനുവേണ്ടി ഒന്നിച്ചു പ്രയത്നിക്കുക. ആ പൊതുവായ താല്പര്യത്തിന്റെ മുകളിൽ മറ്റൊന്നിനും സ്ഥാനം കൊടുക്കരുത് എന്നാണ് പ്രവാസി ക്ഷേമനിധി വിനിയോഗത്തിന്റെ കാര്യത്തിൽ എംബസ്സികൾക്കും കേന്ദ്രസർക്കാരിനും എതിരേ ഹൈക്കോടതിയിൽ ഹർജിയുമായി പോയവർക്ക് നിയമസഹായവും പിന്തുണയുമായി പിന്നിൽ നിന്നു പ്രവർത്തിച്ച സംഘടനകൾ എന്ന നിലയിൽ ഞങ്ങൾക്ക് പറയാനുള്ളത്. അങ്ങനെയാണ് പ്രവാസികൾക്കനുകൂലമായ കോടതിവിധി ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തുടർന്നും സർക്കാർ മെഷിനറികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും പ്രവാസികൾക്കനുകൂലമായി ചലിപ്പിക്കുന്നതിൽ സദാ ജാഗ്രതയോടെ ഞങ്ങൾ പ്രവാസികൾക്കൊപ്പമുണ്ടാവും എന്നുറപ്പു നൽകുന്നു. പ്രവാസികൾ എന്നാൽ പ്രവാസികൾ എന്നു മാത്രമേ അർത്ഥമുള്ളൂ. അതിൽ കക്ഷിരാഷ്ട്രീയത്തിന്റെയോ മത-ജാതി സമുദായങ്ങളുടെയോ ഭിന്നിപ്പോടുകൂടിയ താല്പര്യങ്ങൾ കടന്നുവരാൻ പാടുള്ളതല്ല. ആ നിലയിൽ എല്ലാവരും ഉണർന്നു പ്രവർത്തിക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എന്ന്,
ഇടം സാംസ്കാരികവേദി റിയാദ്
ഗ്രാമം UAE
കരുണ ഖത്തർ
(പ്രവാസി ക്ഷേമനിധി (ICWF) വിനിയോഗത്തിൽ പ്രവാസികൾക്കനുകൂലമായ കോടതിവിധിക്കു പിന്നിൽ പ്രവർത്തിച്ച മൂന്നു സംഘടനകൾ)
Category: consular-services, services
0 comments