.

ദിവ്യശ്രീ നിശ്ചലദാസസ്വാമി

0 comments

Jagath Guru Sree Narayana Gurudevan



ദിവ്യശ്രീ നിശ്ചലദാസസ്വാമി

Posted: 26 May 2017 06:43 AM PDT

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസ ശിഷ്യനായ ദിവൃശ്രീ നിശ്ചലദാസ സ്വാമി

ജനനം : 11-8-1876
മഹാസമാധി : 24-7-1910

🔱താരാപഥം പോലെ നിലകൊള്ളുന്ന
ശ്രീനാരായണ പരമഹംസദേവന്റെ സംന്യാസ ശിഷ്യ പരമ്പരയിൽ ആദ്യകാല ശിഷ്യൻമാരിൽ അധികം ആരും അറിയപ്പെടാതെ പോയ ഒരു ശിഷ്യോത്തമനാണ് "ദിവ്യശ്രി നിശ്ചലദാസസ്വാമികൾ ".
നന്നേ ചെറുപ്പത്തിൽ തന്നെ പരമഹംസന്റെ പാദപൂജ ചെയ്യുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതി.
പിഴവു പറ്റാതെ ഭഗവാന്റെ ശിഷ്യണത്താൽ ആദ്ധ്യാത്മികതയുടെ പടവുകൾ നന്നേ ചെറുപ്പത്തിൽ തന്നെ കീഴടക്കുവാൻ സാധിച്ചു. സ്വാമികൾ മഹാസിദ്ധനും, മഹായോഗിയുമായിരുന്നു.ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, സന്നിധി മാത്രയാലോ രോഗാദി ദുരിതങ്ങളിൽപ്പെട്ട് അലയുന്നഅനേകായിരങ്ങൾക്ക് ആശ്വാസമായിരുന്നു സ്വാമികൾ.
"അരുമാനൂർദേശത്ത് വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ ആളുകൾ സ്വാമിയോടു സങ്കടമുണർത്തിച്ചപ്പോൾ എഴുതിയ പ്രാർത്ഥനയാണ് ആരോഗ്യ പ്രാർത്ഥന ".
കൂടാതെ 24-ൽ പരം കൃതികളും സ്വാമികൾ രചിച്ചിട്ടുണ്ട്.

ആദ്ധ്യാത്മിക ലോകം കണ്ട അത്ഭുത സംഭവ പരമ്പരകളിൽ ഒന്നാണ് സ്വാമികളുടെ മഹാസമാധി. തന്റെ മഹാസമാധി മുൻകൂട്ടി പ്രവചിച്ച ,മഹാസിദ്ധനായിരുന്നു സ്വാമികൾ മഹാസമാധി സമയത്ത് വലിയ തോട്ടത്ത് തെക്കുപടിഞ്ഞാറു ഭാഗത്തുനിന്നിരുന്ന ഒരു ഏഴിലപ്പാലമരം അഗ്രം മുതൽ ചുവട് വരെ രണ്ടായി പിളർന്നു നിലംപതിക്കുകയുണ്ടായി. ഏഴിലം പാലപിളർന്നതിന്റെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പാലയിലേക്കായി. വൃക്ഷം നിലംപതിച്ചു കഴിഞ്ഞ് നോക്കിയപ്പോൾ സ്വാമികൾ മഹാസമാധി സ്ഥനായി കഴിഞ്ഞിരുന്നു.

കേരളത്തിന്റെ ആദ്ധ്യാത്മിക ചരിത്രം ദർശിച്ച അത്ഭുത പുരുഷൻമാരിൽ ഒരാളായിരുന്നു "ദിവ്യശ്രി നിശ്ചലദാസ സ്വാമികൾ " ശ്രീനാരായണ സംന്യാസ്ത ശിഷ്യ പരമ്പരയിലെ അനർഘ കണ്ണിയായിമാറിയ പുണ്യപുരുഷനെ അറിയേണ്ടതു പോല ആരും അറിഞ്ഞില്ല!
ഗുരുദേവരുടെ ശിഷ്യ പരമ്പരയിൽ ആദ്യം മഹാസമാധി പ്രാപിച്ചത്
സ്വാമികൾ ആണെന്നു തോന്നുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് ആത്മിയ മേഖലയിൽ ഉള്ളവർക്ക് ഒരിക്കലും വിസ്മരിക്കുവാൻ പറ്റത്തതാണ് ദിവ്യശ്രി നിശ്ചലദാസസ്വാമികളുടെ പുണ്യനാമധേയം.
ശ്രീനാരായണ ഗുരുദേവന്റെ അനുഭൂതി സമ്പന്നരായ അന്തരംഗ ശിഷ്യന്മാരിൽ പ്രമുഖനായ ഒരു സിദ്ധപുരുഷനായി നമുക്ക് സ്വാമികളെ പ്രണമിക്കാം. നിശ്ചലദാസ സ്വാമികൾക്കുണ്ടായിരുന്ന ഗുരുദേവ ഭക്തിയും ആത്മജ്ഞാനവും ശ്രീനാരായണ ശിഷ്യ പരമ്പരയ്ക്കും ഗുരുദേവ പാതയിലെ ആദ്ധ്യാത്മ സാധകർക്കും പ്രകാശം ചൊരിയുമാറകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🔱

ശാന്തം നിശ്ചലദാസം തം
അരി പുരേശ്വരവാസിനം
നാരായണാത്മജം ശിഷ്യം
വന്ദേ തം ചരണാംബുജം

കടപ്പാട് : സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

നാരായണഗുരുകുലം

Posted: 26 May 2017 06:18 AM PDT

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു.

(1) വിവാഹം തടയരുത്.

(2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം.

(3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം.

ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍ ആഗ്രഹിക്കുന്നവരോട് അവിവാഹിതരായി കഴിയാനോ, വിവാഹിതരാണെങ്കില്‍ വിവാഹബന്ധം ഉപേക്ഷിക്കുവാനോ ആരും നിര്‍ബന്ധിക്കാറില്ല. ന്യൂജര്‍സി, ബല്‍ജിയം എന്നീ ഗുരുകുലങ്ങളിലെ അധിപന്മാര്‍ വിവാഹിതരാണ്. എന്നിരുന്നാലും നാരായണഗുരുകുലം ഹിന്ദു മതത്തിലെ മഠം, ആശ്രമം എന്നെല്ലാം പറഞ്ഞുപോരുന്നതിനോട് സമമായിരിക്കുകയാല്‍ ഗുരുകുലത്തിന്റെ ഭരണപരമായ ആവശ്യത്തിനും, അദ്ധ്യാത്മജ്ഞാനത്തിന്റെ അനുസ്യൂതമായ നിലനില്പിനും സഹായകമായിരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ പരമ്പരയെ തെരെഞ്ഞെടുക്കുന്നത് എപ്പോഴും ലൗകികബന്ധം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചിട്ടുള്ള ത്യാഗികളില്‍ നിന്നായിരിക്കും. ഇതു നാരായണഗുരു രചിച്ച ആശ്രമം എന്ന കൃതിയില്‍ ഗുരുതന്നെ എടുത്തു പറഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ശ്രീ. ജോണ്‍സ്‌പീയേഴ്‌സ്, സ്വാമി മംഗലാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരെ നടരാജഗുരു അനുക്രമം തന്റെ ശിഷ്യപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു ഗുരുകുലത്തിന്റെ ഭാവി ഭരണത്തിന് അധികാരവും അവകാശവുമുള്ളവരാക്കിത്തീര്‍ത്തത്.

1923-ല്‍ എല്ലാ കുടുംബബന്ധങ്ങളും ഉപേക്ഷിച്ചു ത്യാഗിയായി വന്നു നീലഗിരിയില്‍ ഗുരുകുലം സ്ഥാപിച്ചു നടത്തിപ്പോന്ന നടരാജ ഗുരുവിന്റെ ത്യാഗത്തെ അംഗീകരിച്ചുകൊണ്ട് 1926-ല്‍ നാരായണഗുരു അദ്ദേഹത്തിനു പീതാംബരം നല്കുകയുണ്ടായി. ഗുരുകുലത്തിന്റെ സ്ഥാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞു തൃശ്ശൂരില്‍വച്ച് രജിസ്റ്റര്‍ ചെയ്ത സന്ന്യാസി സംഘമായ ശ്രീനാരായണ ധര്‍മ്മ സംഘമുണ്ടാക്കിയപ്പോള്‍ നടരാജഗുരുവിനെ ടി സംഘത്തിന്റെ ഉപദേഷ്ടാവായിക്കൂടി നാരായണഗുരു ഉദ്ദേശിച്ചിരുന്നു. നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏകലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികമായ ശാസ്ത്രവിജ്ഞാനം നേടുവാനും, അദ്ധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. നടരാജഗുരു പാരീസില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1928 സെപ്റ്റംബര്‍ മാസത്തില്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. അതിനുശേഷം സൊര്‍ ബോണില്‍ നിന്നും 'ഡിലിറ്റ്' ബിരുദം നേടി ഇന്‍ഡ്യയില്‍ മടങ്ങി വന്ന നടരാജഗുരു ഇന്‍ഡ്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്ത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗുരുനാരായണ ദാര്‍ശനിക സാഹിത്യം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.

നാരായണഗുരുകുലത്തിന്റെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്തു സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ ഫേണ്‍ഹില്‍, ബൊളാരെ (ബാംഗ്ലൂര്‍) ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഈറോഡ്, എരിമയൂര്‍, ആലത്തൂര്‍, വൈത്തിരി, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പാലക്കാഴി (മണ്ണാര്‍കാട്) കൊട്ടേക്കാട് (പാലക്കാട്) എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള പ്രധാന ഗുരുകുലങ്ങള്‍ അമേരിക്കയിലെ പോര്‍ട്ട്‌ലണ്ട്, വാഷിങ്ങ്ടണ്‍ ഫിജി എന്നിവിടങ്ങളിലാണ്.

ഗുരുധർമ്മ പ്രചരണാർത്ഥം
ശിവഗിരി സേവാസമിതി

ദിവ്യശ്രീ അച്യുതാനന്ദ സ്വാമികൾ

Posted: 26 May 2017 06:14 AM PDT

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസശിഷ്യനായ ശ്രീമദ് അച്യുതാനന്ദ സ്വാമി

🌕ജനനം : -
🌑 മഹാസമാധി : 29-11-1943

" അച്യുതനിൽ ഒരു അമ്മയുടെ വാത്സല്യം ഒളിഞ്ഞിരിക്കുന്നു " എന്ന് ഗുരുദേവൻ പറയുമായിരുന്നു . അച്യുതൻ പാകം ചെയ്ത് സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് ഗുരുദേവൻ ഇങ്ങനെ പറഞ്ഞിരുന്നത്. വടക്കൻ പറവൂരിൽ ചക്കരക്കടവിനടുത്താണ് സഹോദരൻ അയ്യപ്പന്റെ ബന്ധുകുടിയായ അച്യുതൻ ജനിച്ചത്.ഗുരുദേവന്റെ കാന്തിക വലയത്തിനുള്ളിൽ അചിരേണ അകപ്പെട്ട ഈ അച്യുതൻ, അച്യുതാനന്ദസ്വാമികൾ എന്ന പേരിൽ ഗുരുദേവ ശിഷ്യത്വം വരിച്ച് ഉലയിൽ കാച്ചിയ പൊന്നുപോലെ പ്രശോഭിതനാകുകയും തുടർന്നങ്ങോട്ട് ' മഹാസമാധിപര്യന്തം ശ്രീനാരായണ പ്രസ്ഥാനത്തിൽ സ്വയം സമർപ്പിതനാവുകയും ചെയ്തു . ശിവഗിരിമഠത്തിന്റെ മൂന്നാമത്തെ മഠാധിപതിയായിരുന്നു സ്വാമികൾ.
1943-നവംബർ മാസം 29 തീയതി ശിവഗിരിയിൽ വച്ച് മഹാസമാധിയായി.

വന്ദേ ഗുരു പരമ്പരാം


കടപ്പാട്  :ശ്രീനാരായണ വചനമൃതം


Category:

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.

0 comments