.

Jagath Guru Sree Narayana Gurudevan


Posted: 06 Aug 2016 09:37 AM PDT

''അറിവ്, ആത്മാവ് എന്നിവ രണ്ടും തമ്മിൽ സന്ധിച്ചു പരസ്പരം നിരാകരിക്കുമ്പോൾ, അതായത് ആത്മാവ് അറിവുതന്നെയാണ് എന്നറിഞ്ഞ് രണ്ടും തമ്മിലുള്ള ദ്വൈതം ഇല്ലാതായിത്തീരുമ്പോൾ, ഉണ്ടാകുന്നതാണ്‌ നിക്ഷ്പക്ഷവും നീരുപാധികമായ പരമാത്മാനുഭവം ' '

- നടരാജഗുരു (The Search for a Norm in Western Thought)

Posted: 06 Aug 2016 09:13 AM PDT
എറ്റവും ഉത്തമമായ ഗുരുപൂജ മനുഷ്യ സേവനം ആണ്
പഞ്ചമഹായജ്ഞത്തിൽ മാനുഷിക യജ്ഞത്തെ കുറിച്ച് മഹാഗുരു പറഞ്ഞ് തരുന്നുണ്ട്
ഒരു മനുഷ്യന്റെ മനസിൽ നല്ല ചിന്തകളുണ്ടാക്കി നന്മയിലേക്ക് അടുപ്പിക്കണം
ഗുരു നാരായണ സേവാ നികേതൻ, വിജ്ഞാന നികേതനിലൂടെ ഈശ്വരീയമായ അറിവുകളെ പകർന്ന് നൽകിക്കൊണ്ട് ഒരുവന്റെ മനോ മാലിന്യങ്ങളെ ഇല്ലാതാക്കി സദ് വിചാരത്തോടെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്നു
ഗുരുപൂജ നികേതനിലൂടെ ഒരുവന്റെ ജീവിതത്തിൽ നിനച്ചിരിക്കാതെ എത്തിച്ചേരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ അവന് ആശ്വാസമാകുവാൻ ശ്രമിക്കുന്നു
രോഗപീഡകളിൽ വിഷമിച്ചു നിൽക്കുന്ന ഒരു പാട് പേർക്ക് ഗുരു നാരായണ സേവാനികേതൻ സഹായമെത്തിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്
കുമളി സ്വദേശി ആറ് വയസുകാരൻ ദീനദയാൽ മുതൽ മെഡിക്കൽ കേളേജിലെ അവയവദാനത്തിലുടെ പുതു ജീവനിലേക്ക് കടന്ന ബഷീറും ബാലനും തുടങ്ങി ഒരുപാടു പേർ
കൂടാതെ ശനി ഞായർ ദിവസങ്ങളിൽ ആയിരങ്ങർക്ക് ഉച്ചഭക്ഷണം
ഇതെല്ലാം എങ്ങനെ നടക്കുന്നു എന്ന് പലപ്പോഴും ചിന്തിച്ചു പോകും
ഉത്തരം ഒന്ന് മാത്രം
ഗുരു കാരുണ്യം
മക്കളുടെ പിറന്നാളും മരിച്ചവരുടെ ഓർമ്മ ദിനങ്ങളിലും പലരും ഗുരു പൂജയായി അന്നദാനം നടത്തുവാൻ മുന്നോട്ട് വരുന്നത് കൊണ്ടാണ് പലരേയും സഹായിക്കാൻ കഴിയുന്നത്
ഉത്തമമായ ഗുരുപൂജ നടത്താൻ ആഗ്രഹിക്കുന്നവർ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഉള്ള ഗുരു നാരായണ സേവാനികേതനിൽ എത്തുക.
നിങ്ങളുടെ നല്ല മനസ് ഒരു പാട് പേർക്ക് ഭക്ഷണവും മരുന്നുമായി മാറുന്നു
9447391080, 9495665346
Posted: 06 Aug 2016 09:05 AM PDT

1. Sreenarayanaguruswamy Jeevacharithram by K Damodaran
2. Maharshi Sreenarayanaguru by Dr.T.Bhaskaran,
3. Sreenarayanaguru by Koyikkal Jacob MA
4. Gurudevadarsanam - Prof M Sathyaprakasham
5. "Budhanum and Nanu Guruvum" - by Dr Sugathan
6. Guruvinte Charithram' by Dr.Sugathan
7. Sree Narayana Guru, a Critical Study -By Vijayalayam Jayakumar
8. Shri Narayan Guru -Author Devendra Kumar Baisantry-Language Hindi
9. GURU by K.Surendran..DC Books
10. NARAYANAM by Perumbadavam Sreedharan...DC Books
11. NANU by C.R.Omanakuttan...DC Books
12. NARAYANA GURU — ANTHOLOGY P. K. Balakrishnan
13. Gurudevacharitham (Mahakaavyam)- by Kayankulam P.N.Murali
14. Yogeshwaranaya sree narayana guru-by A.R.Sreenivasan
15. Sree narayana guruvinte darshanavum vishwa manavikathayum
by prof. M.G.Keshavan
16. Sree narayana guru prashnotthari by prof. Tony Mathew
17. Gurudevan kathakaliloode by Satyan thannipuzha
18. sree narayana darshanam by T.R.Somashekaran
19. Sree narayana guru by Kottukoickal velayudhan
20. The Philosophy of Narayana Guru by Muni Narayana Prasad
21. The Vedanta Sutras of Narayana Guru by Swami Muni Narayana Prasad
22. Guru darshana garima by Dr.T.K.bhaskaran
23. Gurusavidhathil by prof.J.Mahilamani
24. Guruvinte Dhukkham by Sukumar Azhikode
25. Charithrathe Aghadhamakkiya Guru K.P.Appan
26. Sree narayana guru-Sampoorna Krithikal by Muni Narayana prasad
27. Sree Narayana Guru Jeevithavum Porulum Dr. S. Omana
28. Guruvum Vachanavum Swami Chidambara Theertha
29. What Naryana Guru Is Not- by Nancy Yeilding
30. The Philosophy of Sree Narayana Guru Dr. S. Omana
31. Narayana Guru's Relevancy of Today N.C. Kumaran
32. Sree Narayana Guru Jeevithavum Darsanavum =G.Kamalamma
33. Sree Narayanante Kshetra Sankalpam -G.Kamalamma
34. Ezhava Samudayathile Maharadhanmaar -G.Kamalamma
35. Sree Narayana Guru -by Murkot Kunhappa
36. Srinarayanaguru chintakal -C R Kesavan vaidyar
37. Gurucharanangalil- C R Kesavan vaidyar
38. Sri Narayan Guru: An Appreciation by swami Ranganathananda
39. Visions of the Real: an English rendering of Narayana Guru's Darsana Mala,
Don Berry
40. Sree Narayana Guru by Guru Nitya Chaitanya Yati
41. The Word of the Guru (The Life and Teachings of Guru Narayana)
by Nataraja Guru
42.
An Integrated Science of the Absolute (2. Volumes) : Based on the
Darsana Mala (Garland of Visions) of Narayana Guru by Nataraja Guru
43.
That Alone : The Core of Wisdom (A Commentary on Atmopadesa Satakam the
One Hundred Verses of Self-Instruction of Narayana Guru) by
Guru Nitya Chaitanya Yati
44.
Neither This Nor That But.....Aum (One Hundred Meditations Based on
Narayana Guru`s Atmopadesa Satakam)by Nitya Chaitanya Yati
45. Sree
Narayana Gurudeva Krithikal – Sampoorna Vyakyanam – (Works of Sree
Narayana Guru with Complete Interpretations – ten parts compiled in two
volumes) published by The State Institute of Languages, Kerala. by
prof.G. Balakrishnan nair
46. Sri Narayana Guruvinte Mathavum Sivagiriyum : K. Maheshwaran Nair
47. Sri Narayana Guru - Jeevitham, Darsanum, Kruthikal: Editor: K.N.Shaji, Current Books, Trissur, Kerala
48. Guru - Kumaranasante Drushtiyil : DC Books, Kottayam, Kerala
49 .Narayana-smrtih by Swami Muni Narayana Prasad
50. Garland Of Visions — Darshanamala Of Narayana Guru by Swami Muni Narayana Prasad
51. Narayana Guru by Chandralekha
52. KRANTIKARI SANT SHRINARAYAN GURU KI CHUNI HUI KAVITAYEN
by GOPINATHAN
53. NARAYANAGURU KI YATRA by PERUBDAVAMAN SHREEDHARAN
54. Sreenarayanaguru - Assissi Chithrakatha
55. Sreenarayanaguru - by Dr NVP Unithiri- NBS
56. Sreenarayanaguru - by Prasannan Mullasseri- Vidyarthimithram
57. Sreenarayanaguru - Balarama Amarchithrakatha
58. Sreenarayanaguru - Mahacharirhamala - K Ramachandran
59. Sreenarayanaguru - by Meesan = yamuna Publication
60. Sreenarayanaguru - by Prof.M K Sanu - S.N.Samskarika samithi
61. Sreenarayanaguru - by Dr K Sreenivasan - jayashree Publications
62. Sreenarayanaguru - by Prof. M K sanu - National Bookstall,1999
63. Sreenarayanaguru - by K N Surendran - Harishree Books
64. Sreenarayanaguru, Oru Punarvaayana - Tony Mathew
65. Sreenarayanagurudev (Eng.) - by Swamy Dharmatheerthar
66. Sreenarayanagurudeva krithikal - Prof G Balakrishnan Nair
67. Sreenarayanagurudeva krithikal - by Dr T Bhskaran- CICC Books
68. Sreenarayanagurudevan - b K K Karunakaran - Devi Bookstall
69. Sreenarayanagurudevan - by Vadayil Sadasivan- vadayil Publishers
70. Sreenarayanagurudevacharithrakathakal - by G Priyadarshanan- NBS
71. Sreenarayanagurudevarude Arulukal,Phalithangal - by M K Sukumaran
72. Sreenarayanaguru prabandhangaliloode - by Prof. K Balaramapanikker
73. Sreenarayanaguru prasnothari - Prof. Tony Mathew
74. Sreenarayanaguru, matham, marxism - Prof.K Maheswaran nair
75. Sreenarayanaguruvinte Atmopadesasathakam - Swamy Sudhi
76. Sreenarayanaguruvinte sampoornakrithikal - Dr T Bhaskaran - Mathrubhoomi
77. Sreenarayanaguruvinte sampoornakrithikal - Vidyarthimithram Bookdepot
78. Sreenarayaguruvinte sahithyavum darshanavum - Dr M Padmanabhakurup - Mathrubhoomi
79. Sreenarayanaguruvum sathyasayibabayum - M B Nanuthampi
80. Sreenarayanaguru vaikhari - Dr T Bhaskaran
81. Sreenarayanaguru sampoornakrirhikal - Vidyarambham
82. Sreenarayanaguru, saint and social reforner - Mahesh Kandengath
83. Sreenarayanagurusmaranakal - Pazhampally Achyuthan - Vivekodayam
84. Sreenarayanaguruswamikal - K R Bhaskaran
85. Sreenarayanaguruswamikalute Jeevacharithram - Murkoth Kumaran
86. Sreenarayanaguruswami Jeevacharitham - K Damodaran - Kaumudi
87. Sreenarayana chinthakal - C R Kesavan vaidyar - Vivekodayam
88. Sreenarayanadarshanavum Manavamunnettavun - K Vivekanandan- NBS
89. Sreenarayanante mathavum sivagiriyum - Dr K Maheswaran Nair
90. Sreenarayana paramahamsadevan - P K Bhanu (Swami Dharmanandaji)
91. Sreenarayana paramahamsan - Pandit K K Panikker - Vidyarambham
92. Sreenarayanasamskaram - S S Samithi
93. Narayanaguru the prophet of renaissance - P Parameswaran
94. Narayanaguru - Nithyachaithanya yathi
95. Narayanaguru - P K Balakrishnan - NBS
96. Narayanaguru - M Viswambharan - NBS
97. Narayanaguruvinte perilulla prasthaanangalum ekeekaranavum - Yathi
98. Narayanaguruswami - Prof M K Sanu - NBS
99. Narayanam - Perumbadavam - Current Books
100.One caste, one religion, one God: A study of Sree Narayana Guru
by V. T Samuel
101.Sree Narayana Guru (Paperback)(english)
by Murkot Kunhappa

102.Sree Narayana Guru: Saint, philosopher, humanist
by K Sreenivasan
103.Sree Narayana Guru and social revolution: A complete biography [
by C. R Mitra
104.Darshanmala hindi translation by Swami Anahatanand
105.SREENARAYANAGEETAM- KAYANKULAM P.N.MURAI
106. Gurudeva Kruthikalile kavya Soundaryam - Swamini Santhi mayi Matha ( P.G. Books)
107. Devaamrutham by Shri Ashoka Kumar S. anpoly
108. Sree Narayana Leelaamrutham by S.Vijayanand
109. Sree Narayana Guru by A.Lalsalam
110.Brhmashree Narayana Guru Mathhu Shree Kshetra Kudroli", by Nekkidapuni Gopala Krishna
111. Brhmashree Narayana Guru by Nekkidapuni Gopala Krishna.
112. Bhagwan Sree Narayana Gurudev --Sachidananda swamy
113.Viswa Guru (Sri Narayanaguru Jeevita Charitra) Tr. by K. Sunanda, Smt. Satya Bai Sivadas
114.NARAYANA GURU, A SOCIAL EDUCATOR by Dr.Jerald J Pereira (a doctoral thesis -distributed by Sivagiri Dharmasangham Trust)
115.Sreenarayana Guruvinte Arshaparabharyam-Dr.C.K.Chandrashekaran Nair
116.Sree Narayana Gurudevan: Oru Jeevithakatha
117. Gandhijiyum Narayanaguruvum: Dr S Shaji (a comparative Study on the life and works of Gandhiji and Guru) - Poorna Publishing house, Statue Road, Trivandrum.
118. The Philosophy of Narayana Guru: Swami Muni Narayana Prasad.- DK Printworld, New Delhi.
119. Gurudarsanaththinte  Kaalila Prasakthi (ഗുരുദര്‍ശനത്തിന്‍റെ കാലിക പ്രസക്തി)- Dr Vijayalayam Jayakumar, Lal Books, Kottayam.
120. Narayanaguru Complete Works  (നാരായണഗുരു - സമ്പൂര്‍ണകൃതികള്‍ - മുനി നാരായണപ്രസാദിന്‍റെ സാരാംശത്തോടെ) - National Book Trust, India. (both English & Malayalam Editions)
121. Sreenaaraayana Gurudeva Krithikal (ശ്രീനാരായണ ഗുരുദേവ കൃതികള്‍) - Published by Gurudevadharmam, Chennai.
122. Prardhana - enthu, enthinu, engane? (പ്രാര്‍ത്ഥന - എന്ത്, എന്തിന്, എങ്ങനെ? - ദൈവദശകത്തിന്‍റെ വ്യാഖ്യാനം)) - Swami Muni Narayana Prasad.- Narayana Gurukula, Varkala.

123.ശ്രീ നാരായണ ഗുരു - ജീവ ചരിത്രവും ഗുരു സ്മൃതികളും                                                                           
                                                       Author :കുറ്റിപ്പുഴ കൃഷ്ണപിള്ള
124.Sree Narayana Guru Vyakthiyum sandeshavum : Dr. Ashalatha V.
125. ഗുരുദേവഗീത - Shaji Nayarambalam
126. Gurupournami - S.Rameshan Nair
127.SREE NARAYANA GURUDEV THE MAHARSHI WHO MADE ADVAITA A SCIENCE .
by G.K.SASIDHARAN (Author)
128. Sree Narayana Guru : by Prof. M. Balaram
129.  " A Prophet of Peace":by Swamy Dharma Teerthan
130.Eazhavassivanum Mattu Padhanangalum: Dr. T. Bhaskara
131.Sree Narayanaguruvm Manavikathayum : Dr. T. Bhaskaran
132.Sree Narayana Guruvinte Krithikal - Balapriya (Commentry) : Dr. T. Bhaskaran
133.Sree Narayana Guruvinte Kaavya Sarani : Dr. T. Bhaskara
134.Sree Narayana Darsanam : Dr. T. Bhaskara
135.Omkaramo Kannnadiyo : Dr. T. Bhaskaran
136.Sree Narayana Gurudevamananam : Dr. T. Bhaskaran
137.Sree Narayana Guruvinte Oru Matam : Dr. T. Bhaskaran
138.Sreenarayanadarsanam: Dr. T. Bhaskaran
139.Sreenarayanaguruvum Matasauhardavum : Dr. T. Bhaskaran
140.Sree Narayana Guru Charitham (Ottan thullal):R.V.Ashaan
141.Sree Narayana Guru Swami Charitham (Ottan Thullal):R.V.Ashaan
142.Sree Narayana Guru Swami (Sthuthi geetham):R.V.Ashaan
143.Gurudarshanathinte Porul :Dr.M.R.Yeshodharan
144.Sree Narayana Guru's Science of life:Dr.K.R.Ramesan
145.Sree Narayana Gurudev The Maharshi who made Advaita A Science: Prof.G.K.Sasidharan.
146.Daivadasakam Daivanubhavathinte Sankeerthanam : M.V.Prathapan, Chendamanagalam
147. Guru saparya:M.V.Prathapan, Chendamanagalam
148. Mahaguru : Sreeman Narayanan

https://www.facebook.com/notes/jagat-guru-shree-narayan-gurudev/books-published-about-sree-narayana-gurudev-by-other-authors/321774294556459
സജീവ് കൃഷ്ണൻ

കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു: "തമ്പീ നീ ഈയിടെ കൽക്കട്ടയിൽ പോയി ഒരു ഉപന്യാസം വായിച്ചെന്നു കേട്ടല്ലോ. അതെന്തായിരുന്നു?'

"ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചായിരുന്നു അത്.'

"കുരങ്ങിൽനിന്ന് പരിണമിച്ച് മനുഷ്യനുണ്ടായി എന്ന് പറഞ്ഞ സായ്പിന്റെ സിദ്ധാന്തത്തെപ്പറ്റിയാണോ?'

"അതേ.'

ശിഷ്യനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഗുരു വീണ്ടും ചോദിച്ചു: "അങ്ങനെയുള്ള ഒരു പരിണാമപ്രക്രിയ ഇപ്പോൾ നടക്കുന്നുണ്ടോ?'

ശിഷ്യൻ ആ ചോദ്യത്തോട് മൗനംപൂണ്ടു.

"ആട്ടെ, കാട്ടിലെവിടെയെങ്കിലും പകുതി വാലുപോയി നില്ക്കുന്ന കുരങ്ങിനെ നീ കണ്ടിട്ടുണ്ടോ?'

പരിണാമദശയിലുണ്ടായ മിസിംഗ് ലിങ്കുകളെപ്പറ്റിയാകും ഗുരു ചോദിക്കുന്നതെന്നാണ് നടരാജഗുരു കരുതിയത്. അപ്പോൾ ഗുരു തന്റെ നിലപാട് കുറച്ചുകൂടി വ്യക്തമാക്കി: "ഘടികാരത്തിലെ മണിക്കൂർ സൂചി ചലിക്കുന്നത് കാണാൻ കഴിയുന്നില്ല. അതുപോലെ ദീർഘകാലംകൊണ്ട് നടക്കുന്ന ഒരു പ്രക്രിയയാണ് പരിണാമമെന്നും ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ കരുതിയേക്കാം. ഒരു ചോദ്യം കൂടി നിന്നോടു ചോദിക്കട്ടെ. എന്താണ് പരിണമിക്കുന്നത്, ചിത്തോ അതോ ജഡമോ?'

ഗുരു ഉന്നയിച്ച ചോദ്യത്തിന്റെ ആഴംകണ്ടു ഭയന്നുപോയി ശിഷ്യൻ. ആധുനിക ശാസ്ത്രസങ്കല്പങ്ങളുടെ അടിവേരുപറിക്കാൻ കെല്പുള്ള ചോദ്യമാണ് ഗുരു ഉന്നയിച്ചിരിക്കുന്നത്. ജീവശാസ്ത്രവും നരവംശശാസ്ത്രവും ഗുരുവിന്റെ മുന്നിൽ തോൽവി സമ്മതിച്ച് തലകുനിക്കുന്നതായി നടരാജഗുരുവിനു തോന്നി. അതോടെ നടരാജഗുരു മണ്ണിലേക്ക് കമിഴ്ന്നുവീണ് ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു.

മുമ്പൊരിക്കലും ഗുരു പരിണാമവാദത്തെ നിരസിച്ചിട്ടുണ്ട്. "കുരങ്ങ് മനുഷ്യനായി മാറുന്നത് സായ്പ് കണ്ടോ?' എന്നായിരുന്നു ഒരു ഭക്തന്റെ ചോദ്യത്തോട് ഗുരു പ്രതികരിച്ചത്.

പരിണാമസിദ്ധാന്തം ലോകം അന്നും ഇന്നും അംഗീകരിച്ചതാണ്.

ജന്തുവംശത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആധാരശിലയാണ് പരിണാമവാദം. ഈ വാദം അനുസരിച്ച് 20 ലക്ഷം വർഷങ്ങൾക്കുമുമ്പാണ് കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള ആദ്യകണ്ണി ജനിച്ചത്. ആസ്ട്രലോപിത്തിക്കസ് എന്ന വംശവൃക്ഷത്തിലെ ഹോമോ എന്ന ശാഖയിലാണ് മനുഷ്യന്റെ സ്ഥാനം. വംശനാശം സംഭവിച്ച ആദ്യ കുരങ്ങുമനുഷ്യന്റെ അവശിഷ്ടങ്ങൾ 2008ൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പറഞ്ഞ പരിണാമത്തിന്റെ ആദിമൻ എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന ആസ്ട്രലോപിത്തിക്കസ് സെഡിബയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിണാമവാദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയെ അനുകൂലിച്ചിരുന്ന ശ്രീനാരായണഗുരു എന്തുകൊണ്ട് മനുഷ്യപരിണാമവാദത്തെ എതിർത്തു എന്ന് പുരോഗമനവാദികളെങ്കിലും സംശയിക്കാം. അതിനുളള വ്യക്തമായ ഉത്തരം ഗുരു തന്റെ കൃതികളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സൃഷ്ടിയുടെ തുടക്കവും ഒടുക്കവും ബ്രഹ്മമാണ് എന്ന വേദാന്തദർശനമാണ് ജഗത്തിനെക്കുറിച്ചുള്ള ഗുരുവിന്റെ സത്യദർശനം. വർണശബളമായ ചിത്രങ്ങൾ വരച്ച ഒരു കാൻവാസ് നിവർത്തിയാൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടും. കാൻവാസ് ഒതുക്കി മടക്കിയാൽ ചിത്രങ്ങൾ മറയും. ബ്രഹ്മസ്വരൂപത്തിൽ ശക്തി സ്പന്ദിച്ചു തുടങ്ങുമ്പോൾ ലോകവും ജീവജാലങ്ങളുമെല്ലാമടങ്ങുന്ന വൈവിധ്യം സൃഷ്ടിക്കപ്പെടുന്നു.

ശക്തിസ്പന്ദനം നിലയ്ക്കുമ്പോൾ വിവിധങ്ങളായ രൂപങ്ങൾ ബ്രഹ്മത്തിലേക്ക് തന്നെ ലയിക്കുന്നു. ദർശനമാലയുടെ അധ്യാരോപദർശനം എന്ന ആദ്യഭാഗത്തുതന്നെ പ്രപഞ്ചം എന്താണെന്നും അതിന്റെ സൃഷ്ടിവൈവിദ്ധ്യം എങ്ങനെ സംഭവിക്കുന്നുവെന്നും ഗുരു വെളിപ്പെടുത്തുന്നുണ്ട്. ചിത്താണ് എല്ലാറ്റിനും അടിസ്ഥാനം, ജഡമല്ല. നമ്മുടെ പരിണാമവാദവും ശാസ്ത്രാന്വേഷണങ്ങളും ജഡശരീരത്തെ ചുറ്റിപ്പറ്റിയാണ്. സ്വന്തമായ അസ്തിത്വം ഇല്ലാത്ത ജഡത്തിന് എന്ത് പരിണാമം? സർവതിനും ആധാരമായ ചിത്തിന് പരിണാമം സംഭവിക്കുകയുമില്ല. ഓരോകാലത്ത് ഓരോതരം ജീവികൾ ഉണ്ടാകുന്നു, കാലഭേദത്തിൽ അവ മറഞ്ഞ് പുതിയവ ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചിത്ത് ഒന്നു തന്നെയാണ്. അതിന് മാറ്റമില്ല.

ഭാരതീയരുടെ പരമാണുവിനെക്കാൾ ചെറിയ അണുവിനെ പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന് ഒരിക്കൽ ടി.കെ. മാധവൻ ഗുരുവിനോടു പറഞ്ഞു. അപ്പോൾ ഗുരു ചോദിച്ചു: "പരമാണുവിന് മാറ്റം സംഭവിച്ചു എന്നാണോ?' മാധവന് അത് വിശദീകരിക്കാനായില്ല. ഗുരു തുടർന്നു: "അവർ പറഞ്ഞതനുസരിച്ച് സംഭവിച്ചാൽ നിമിഷം, നാഴിക, ദിനരാത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി മുതലായ എല്ലാം മാറണം. അത്തരത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?'

"ഇല്ല.'

"എന്നാൽ ഭാരതീയരുടെ പരമാണു എന്താണെന്ന് പാശ്ചാത്യർ ഇന്നേവരെ അറിഞ്ഞിട്ടില്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ' എന്ന് മൊഴിഞ്ഞു ഗുരുദേവൻ.

നമ്മുടെ നാട്ടിൽ അന്നും ഇന്നും ശാസ്ത്രവിദ്യാഭ്യാസമുള്ളവർ ഭാരതീയദർശനത്തിലെ പരമാണുവിനെക്കുറിച്ചോ പ്രപഞ്ചത്തിന്റെ ആധാരമായ സത്യസ്വരൂപത്തെക്കുറിച്ചോ പഠിക്കാനും അതിലൂടെ ആധുനികർക്ക് മനസിലാകുന്നവിധം സൃഷ്ടിയുടെ സത്യാവസ്ഥ അവതരിപ്പിക്കാനോ ശ്രമിക്കുന്നില്ല. ശാസ്ത്രത്തിന്റെ വളർച്ച ചില വാദഗതികളിൽത്തട്ടി നിൽക്കുന്നത് സത്യത്തിന്റെ ഏകവഴിയായ ചിത്തിനെക്കുറിച്ചുള്ള അന്വേഷണത്തോട് അവർ പിൻതിരിഞ്ഞ് നില്ക്കുന്നതുകൊണ്ടാണ്. ഭാരതീയർ നാലുവാക്ക് ഇംഗ്ളീഷ് പഠിച്ചാൽ പിന്നെ ജീവിതചര്യപോലും അതിൽത്തന്നെ സാധിക്കും.

ഇംഗ്ളീഷ് പാണ്ഡിത്യം നേടിയ സാധു ശിവപ്രസാദ് ഒരിക്കൽ ശിവഗിരിയിലെത്തി. "താങ്കൾ സംസ്കൃതം പഠിച്ചിട്ടുണ്ടോ?' എന്ന് ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ ചോദിച്ചു. അപ്പോൾ ഗുരു അതിലിടപെട്ടു: "ഇംഗ്ളീഷ് നല്ലവണ്ണം അറിയാം അദ്ദേഹത്തിന്. ഇംഗ്ളീഷിൽ നല്ല ഗ്രന്ഥങ്ങളും മതസാഹിത്യങ്ങളും ധാരാളമുണ്ടല്ലോ?' സ്വാമി ഇങ്ങനെ പിന്തുണച്ചപ്പോൾ സാധു ശിവപ്രസാദിന് ആവേശമായി, "സ്വാമി വിവേകാനന്ദൻ, രാമതീർത്ഥർ, ആനി ബസന്റ് തുടങ്ങിയവർ ധാരാളം പുസ്തകങ്ങൾ ഇംഗ്ളീഷിൽ എഴുതിയിട്ടുള്ളതുകൊണ്ട് എന്നെപ്പോലുള്ളവർക്ക് വലിയ ഉപകാരമുണ്ട്.'

ഗുരു: "കൊളളാം, ഇളനീർ സ്ഫടികപ്പാത്രത്തിൽ കുടിക്കുംപോലെയാണ് ഇല്ലേ?'

അതുകേട്ട് അവിടെ നിന്ന മാധവൻകുട്ടിയാശാൻ എന്ന ഭക്തൻ പറഞ്ഞു: "സ്വാമീ, ഇളനീർ കുടിക്കണമെങ്കിൽ അതിന്റെ തൊണ്ടിൽത്തന്നെ കുടിക്കുന്നതാണ് സ്വാദ്.' സാധു ശിവപ്രസാദ് ആ വാദത്തോട് തീരെ യോജിച്ചില്ല. "ഞാൻ നേരെ മറിച്ചാണ് ശീലിച്ചത്. കഴിയുമെങ്കിൽ ഇളനീർ സ്ഫടികപ്പാത്രത്തിൽ ഒഴിച്ചേ കുടിക്കൂ.'

സ്വാമി ഒന്നു മന്ദഹസിച്ചു: "ഉവ്വോ? സ്ഫടികം സൂക്ഷിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും. തൊണ്ട് അത്രവേഗം ഉടയുകയില്ല.'


ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളും സാഹിത്യകാരനും. പണ്ഡിതനും വിദ്യാഭ്യാസചിന്തകനും ആധ്യാത്മികാചാര്യനുമായിരുന്നു ഇദ്ദേഹം. സാമൂഹ്യപരിഷ്കര്‍ത്താവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ശില്പികളില്‍ പ്രധാനിയുമായ ഡോ. പല്പുവിന്റെ പുത്രനായ ഇദ്ദേഹം 1895 ഫെ.-ല്‍ ബാംഗ്ലൂരിലാണ് ജനിച്ചത്. ഭഗവതിയമ്മ ആണ് മാതാവ്. ബാംഗ്ലൂരിലെ ടിപ്പുസുല്‍ത്താന്‍ കോട്ടയ്ക്കകത്തുള്ള വിദ്യാലയത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഒരു ട്യൂഷന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. ബാംഗ്ളൂര്‍, തിരുവനന്തപുരം, ശ്രീലങ്കയിലെ കാണ്ടി, മദിരാശി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. കന്നഡ, മലയാളം, സിംഹളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ബോധനമാധ്യമമായി മാറിമാറി സ്വീകരിക്കേണ്ടിവന്നതും, സഹപാഠികളുടെ സൗഹൃദരാഹിത്യവും, വ്യാകരണവും കണക്കും വഴങ്ങാതെ വന്നതും ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാര്‍ഥിജീവിതം ദുരിതപൂര്‍ണമാക്കി എന്ന് നടരാജഗുരു ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസശാസ്ത്രത്തില്‍ ബിരുദവും നേടി. നടരാജഗുരു വിദ്യാര്‍ഥിയായിരുന്ന കാലത്ത് നടരാജനില്‍ ആത്മീയചിന്തഉദിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗൂറിന്റെയും വ്യക്തിമഹത്ത്വം ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ വീരപുരുഷന്‍ സ്വാമിവിവേകാനന്ദന്‍ ആയിരുന്നു. ചെന്നൈ പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്ത് ജാതിമതഭേദമെന്യേ എല്ലാ വിദ്യാര്‍ഥികള്‍ക്കും താമസിച്ചു പഠിക്കാന്‍ പാകത്തിലുള്ള ഒരു കോസ്മോപോളിറ്റന്‍ ഹോസ്റ്റല്‍ ചെന്നൈയില്‍ ആരംഭിക്കാന്‍ കാരണക്കാരന്‍ നടരാജഗുരുവായിരുന്നു. സെയ്ദാപ്പേട്ടയിലെ ടീച്ചേഴ്സ് കോളജില്‍ പഠിക്കുന്നകാലത്ത് ചിന്താദ്രിപ്പേട്ടയില്‍ പട്ടികജാതിക്കാര്‍ക്കായി ഒരു ഹോസ്റ്റലും ഒരു നിശാപാഠശാലയും സ്ഥാപിക്കാന്‍ നടരാജഗുരു വളരെ ഉത്സാഹിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്യ്രസമരത്തെ വളരെ അനുഭാവത്തോടെയാണ് ഇദ്ദേഹം വീക്ഷിച്ചിരുന്നത്. വെയില്‍സ് രാജകുമാരന്റെ സ്വീകരണത്തില്‍ സഹകരിക്കാന്‍ കോളജ് അധികൃതരും, ബഹിഷ്കരിക്കാന്‍ സ്വാതന്ത്ര്യസമരസേനാനികളും നിര്‍ബന്ധിച്ചപ്പോള്‍, ഇദ്ദേഹം നിഷ്പക്ഷത പാലിക്കുകയാണു ചെയ്തത്. നടരാജന്‍ കുട്ടിക്കാലം മുതല്‍ തന്നെ ബാംഗ്ലൂരുള്ള സ്വഭവനത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു. സാധാരണ വിദ്യാഭ്യാസത്തിലൂടെ ലഭിക്കാന്‍ കഴിയാത്ത ഒരറിവിലേക്ക് നടരാജന്റെ ശ്രദ്ധയെ തിരിക്കാന്‍ ഗുരു ശ്രദ്ധിച്ചു. ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം നടരാജഗുരു ആലുവാ അദ്വൈതാശ്രമത്തില്‍ ചേര്‍ന്നു. അവിടത്തെ സാഹചര്യങ്ങളുമായി ഇദ്ദേഹത്തിന് പൊരുത്തപ്പെടാനായില്ല. 'കുടുംബ ബന്ധവും ഗുരുഭക്തിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം രണ്ടില്‍നിന്നും രക്ഷനേടുവാനായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് 1923-ല്‍ നീലഗിരി മലകളിലേക്ക് ഒളിച്ചോടിപ്പോയി അദ്ദേഹം' എന്നാണ് മുനിനാരായണപ്രസാദ് രേഖപ്പെടുത്തിയിട്ടുള്ളത്. നീലഗിരിയിലെത്തിയ നടരാജഗുരു, ഊട്ടിക്കടുത്തു കൂനൂരിലുള്ള ബോധാനന്ദസ്വാമികളുടെ ആശ്രമത്തില്‍ അന്തേവാസിയായി. അനാഥശിശുക്കളെ പാര്‍പ്പിക്കുന്നതിന് ഒരിടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവിടെ ഇദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. ക്ളിപ്ലാന്‍ഡ് ടീ എസ്റ്റേറ്റിലുള്ള ഒരു ഫാക്റ്ററിമന്ദിരം ഒഴിവായിക്കിട്ടിയതില്‍ ഗുരുകുലം എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം, ഇദ്ദേഹം ആരംഭിച്ചു. ദാരിദ്യ്രവും രോഗങ്ങളും ദുഷ്പേരും സഹിച്ചുകൊണ്ട് മൂന്നുവര്‍ഷക്കാലം ഇദ്ദേഹം ഗുരുകുലം നടത്തിക്കൊണ്ടു പോയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടര്‍ന്ന് വര്‍ക്കലയിലെത്തിയ നടരാജഗുരു, ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം ശിവഗിരി ഇംഗ്ളീഷ് മിഡില്‍ സ്കൂളില്‍ താത്കാലിക ഒഴിവില്‍ പ്രധാനാധ്യാപകനായി. ഇവിടെയും ഇദ്ദേഹം അധികനാള്‍ തങ്ങിയില്ല. ഇക്കാലത്ത് സിലോണിലായിരുന്ന ശ്രീനാരായണഗുരു നടരാജഗുരുവിനെ അങ്ങോട്ടേക്കു വിളിച്ചു. ജനീവയിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദ് സയന്‍സ് ഒഫ് എഡ്യൂക്കേഷ'നില്‍ ചേര്‍ന്നു പഠിച്ചതിനുശേഷം 'ലേ എക്കോല്‍ ലേ രായന്‍സ്' എന്ന വിദ്യാലയത്തിലെ അധ്യാപകനായി ചേര്‍ന്നു. 'അധ്യാപനപ്രക്രിയയിലെ വ്യക്തിപരമായ ഘടകം' (The Personal Factor in Educative process) എന്ന വിഷയത്തെ ആധാരമാക്കി ഇദ്ദേഹം തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിന് പാരിസിലുള്ള സെര്‍ബോണ്‍ സര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്കി. യൂറോപ്പിലെ വാസക്കാലത്തിനിടയില്‍ ലണ്ടന്‍, പാരിസ്, ഗ്രീസ്, വെനീസ്, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 1933-ല്‍ നടരാജഗുരു നാട്ടില്‍ തിരിച്ചെത്തി. പിന്നീട് നീലഗിരിയിലെ ഫേണ്‍ ഹില്ലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നെടുങ്കണ്ട ഹൈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കാലത്ത്, 1938-ല്‍ വര്‍ക്കലയില്‍ നടരാജഗുരു ആരംഭിച്ച ഗുരുകുലമാണ് ഗുരുകുലപ്രസ്ഥാനത്തിന്റെ കേന്ദ്രം. വര്‍ക്കലയ്ക്കു പുറമേ ആയാറ്റില്‍, എങ്ങണ്ടിയൂര്‍, എരിമയൂര്‍, ഏഴിമല, കോടക്കാട്, ചെറുവത്തൂര്‍, തോല്‍പ്പെട്ടി, മാനന്തവാടി, വിഴുമല, വെള്ളമുണ്ട, വൈത്തിരി, ശ്രീനിവാസപുരം എന്നിവിടങ്ങളിലും കേരളത്തിനുപുറത്ത് നീലഗിരി (ഊട്ടിക്കു സമീപം കൂനൂരുള്ള ഫേണ്‍ ഹില്ലില്‍), ഈറോഡ്, ബാംഗ്ലൂര്‍ (കഗ്ഗാളിപുരത്ത് 1923- ലും സോമന്‍ഹള്ളിയില്‍ 1950-ലും), സിംഗപ്പൂര്‍ (1966), ബെല്‍ജിയം (1950), സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ട്ട്ലന്‍ഡ്, ന്യൂജഴ്സി, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, സ്പ്രിങ്ഡെയില്‍, ഫിജി, കൊലാലംപൂര്‍, മലാക്ക എന്നീ സ്ഥലങ്ങളിലും ഗുരുകുലങ്ങളുണ്ട്. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് നടരാജഗുരു ലോകമെങ്ങും പ്രചരിപ്പിച്ചു. മൂന്നുഭാഗങ്ങളുള്ള ദ് വേഡ് ഒഫ് ദ് ഗുരു ശ്രദ്ധേയമായി. ('ദ് വേ ഒഫ് ദ് ഗുരു' എന്ന ഒന്നാംഭാഗവും 'ദ് വേഡ് ഒഫ് ദ് ഗുരു' എന്ന രണ്ടാംഭാഗവും ജാതിമീമാംസ, പിണ്ഡനദി, ജീവകാരുണ്യപഞ്ചകം, കുണ്ഡലിനിപ്പാട്ട്, ചിജ്ജഡചിന്തനം, അനുകമ്പാദശകം, ബ്രഹ്മവിദ്യാപഞ്ചകം എന്നീ ഗുരുദേവകൃതികളുടെ വിവര്‍ത്തനങ്ങള്‍ ചേര്‍ത്തിട്ടുള്ള മൂന്നാംഭാഗവും ചേര്‍ന്നതാണ് ഈ കൃതി.) ശ്രീനാരായണഗുരുവിനെക്കുറിച്ച് നടരാജഗുരു എഴുതിയിട്ടുള്ള ലേഖനങ്ങള്‍ നടരാജഗുരുവിന്റെ ശിഷ്യനായ ഹാരി ജേക്കബ്സന്‍ 1952-ല്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. നടരാജഗുരുവിന്റെ ഈ ശിഷ്യനാണ് ന്യൂജഴ്സിയില്‍ ഗുരുകുലം തുടങ്ങിയത്. നടരാജഗുരു എഴുതുന്ന ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ജോണ്‍ സ്പിയേഴ്സ് ആരംഭിച്ച മാസികയാണ് വാല്യൂസ്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാല എന്ന സംസ്കൃത കൃതിയെ ആധാരമാക്കി നടരാജഗുരു രചിച്ച ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഒഫ് ദി അബ്സൊല്യൂട്ട്, പ്രതിരൂപാത്മക ഭാഷയെക്കുറിച്ചെഴുതിയ എ സ്കീം ഒഫ് ഇന്റഗ്രേഷന്‍ ഒഫ് എലമെന്റ്സ് ഒഫ് തോട്ട് ഇന്‍ വ്യൂ ഒഫ് എ ലാംഗ്വേജ് ഒഫ് യൂണിഫൈഡ് സയന്‍സ്, ശങ്കരാചാര്യരുടെ സൌന്ദര്യലഹരിക്ക് എഴുതിയ വ്യാഖ്യാനം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു രചനകള്‍. ഇംഗ്ളീഷിലെഴുതിയ രണ്ടുഭാഗങ്ങളുള്ള ആത്മകഥ മംഗലാനന്ദസ്വാമിയാണ് മൊഴിമാറ്റം നടത്തിയത്. വര്‍ക്കല ശ്രീനാരായണഗുരുകുലത്തില്‍വച്ച് 1973 മാ. 19-ന് നടരാജഗുരു അന്തരിച്ചു.

 (ഡോ. ഇ. സര്‍ദാര്‍കുട്ടി)
നടരാജ ഗുരുവിന്‍റെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ആണ്. പലതിനും തര്‍ജ്ജമകള്‍ ഗുരുകുലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Some Books by Nataraja Guru The Word of the Guru: Life and Teachings of Narayana Guru Vedanta Revalued and Restated Autobiography of an Absolutist The Bhagavad Gita, Translation and Commentary An Integrated Science of the Absolute (Volumes I, II) Wisdom: The Absolute is Adorable Saundarya Lahari of Sankara The Search for a Norm in Western Thought The Philosophy of a Guru Memorandum on World Government World Education Manifesto Experiencing One World Dialectical Methodology Anthology of the Poems of Narayana Guru 1. ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (Autobiography of an Absolutist) 2. ഭഗവദ് ഗീത - വിവർത്തനവും കുറിപ്പുകളും 3. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II) 4. ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable) 5. ശങ്കരന്റെ സൌന്ദര്യലഹരി 6. പാശ്ചാത്യ തത്ത്വചിന്തകളിൽ ഒരു അടിത്തറയുടെ തിരയൽ (search for a norm in western Thoughts) 7. ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം 8. ലോക ഗവർണ്മെന്റിന് ഒരു മെമ്മൊറാണ്ടം 9. ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ 10. ഏകലോകാനുഭവം 11. തർക്കശാസ്ത്ര സമീപനം (Dialactical Methodology) 12. ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം 13. പരംപോരുൾ പാശ്ചാത്യ ദർശനത്തിൽ 14. അനുകമ്പാദശകം വ്യാഖ്യാനം 15. പിണ്ഡനന്ദി വ്യാഖ്യാനം 16. ആത്മോപദേശശതകം വ്യാഖ്യാനം 17. ജാതി മീമാംസ വ്യാഖ്യാനം
കടപ്പാട് : mal.sarva
സ്വരൂപ ചൈതന്യ.

ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ തത്വദര്‍ശനം ലോകജനതയ്ക്ക് പ്രയോജനപ്പെടുവാന്‍ വിധത്തില്‍ ഗൃഹസ്ഥശിഷ്യന്മാര്‍ക്കുവേണ്ടി എസ്.എന്‍.ഡി.പി. യോഗത്തെയും സന്യസ്ഥശിഷ്യന്മാര്‍ക്കുവേണ്ടി ശ്രീനാരായണധര്‍മ്മ സംഘത്തെയും സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചു. ഗുരുദേവന്‍റെ സാന്നിദ്ധ്യത്തില്‍ കൂര്‍ക്കഞ്ചേരിയില്‍ സ്ഥാപിതമായ പതിനൊന്നംഗ ധര്‍മ്മസംഘത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ സ്ഥാപനകര്‍മ്മത്തില്‍ നിര്‍ണ്ണായക സ്വാധീനം അലങ്കരിക്കുന്ന ഡോ. പല്‍പ്പുവിന്‍റെ പുത്രന്‍ നടരാജനുമുണ്ടായിരുന്നു.
ആ നടരാജന്‍ ശ്രീനാരായണ ഗുരുദര്‍ശനത്തെ ലോകത്തങ്ങോളമിങ്ങോളം പ്രചരിപ്പിച്ച് സ്വധര്‍മ്മ കര്‍ത്തവ്യമനുഷ്ഠിച്ച് നിര്‍വൃതരായ ശിഷ്യരില്‍ അദ്ധ്വതീയനാണ്.
ഗുരുവിനോടുള്ള അമിതഭക്തിയാദരവില്‍ അന്ധമായ വിശ്വാസത്തോടെ മറ്റുള്ള ദര്‍ശനങ്ങളെ നിരാകരിച്ച് ഗുരുദര്‍ശനം പ്രചരിപ്പിക്കുകയായിരുന്നില്ല, മറിച്ച് ഇതരദര്‍ശനങ്ങളെയെല്ലാം ആഴത്തില്‍ പഠിച്ച് അതില്‍നിന്നൊക്കെ അഗ്രഗണ്യമാണ്നാരായണ ഗുരുദര്‍ശനമെന്ന് ചിന്തിച്ചുറപ്പിച്ച്, അത്യുജ്ജ്വല ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ ആഗോളപര്യടനങ്ങളില്‍ കൂടിയും, ആധുനികശാസ്ത്രങ്ങളുടെ സഹായത്തോടുകൂടിയും, ഗുരുദര്‍ശനത്തെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ചെയ്തത്.
നാരായണഗുരുകുലം എന്ന മഹത്തായ സ്ഥാപനം അറിവിനുള്ള ആശ്രയ ആശ്രമമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പശ്ചാത്തലം നടരാജഗുരുവിന്‍റെ മേല്‍പറഞ്ഞ വിധമുള്ള ഗുരുദര്‍ശനപ്രചരണ സംവിധാനമായിരുന്നു.
ഇന്‍റര്‍ഗ്രേറ്റഡ് സയന്‍സ് ഓഫ് ദി എബ്സല്യൂട്ട് എന്ന മഹാഗ്രന്ഥമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ച് ഗുരുകുലങ്ങളില്‍ വേദാന്ത പഠനത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കി പാശ്ചാത്യ പൗരസ്ത്യ ശിഷ്യന്മാരില്‍ ഏകലോകത്തിനുള്ള പ്രസക്തി പഠിപ്പിക്കുകയും പ്രചരിക്കുകയും ചെയ്തുകൊണ്ട് നാരായണ ഗുരുകുലങ്ങള്‍ ഗുരുദര്‍ശനഗരിമയെ വിളംബരം ചെയ്യുന്നു.
ഗുരുദേവനെപ്പോലെ പരമകാരുണീകനായിരുന്ന നടരാജഗുരു വിദേശത്ത് നിന്നടക്കമുള്ള അത്യുന്നതബിരുദ്ധങ്ങള്‍ കരസ്ഥമാക്കിയിട്ടും ഉന്നത ഉദ്ദ്യോഗങ്ങളുടെ പിന്നാലെ പോകാതെ ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കുവാന്‍ ആയുസ്സും, വപുസ്സും, ബലിയര്‍പ്പിച്ചു. സ്മാരകം ആവശ്യമില്ല കീര്‍ത്തിയാണ് സ്മാരകം എന്നു പറഞ്ഞ നടരാജഗുരുവിന്‍റെ ചിരന്തരസ്മാരകമായി ആ ഗുരുശിഷ്യബന്ധം കാലമുള്ള കാലത്തോളം നിലനില്‍ക്കും.
ഗുരുദേവന്‍റെ ആശ്രമസങ്കല്പത്തില്‍ ഒരു ഗുരുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ ഇങ്ങനെ പ്രതിപാദിക്കുന്നു. ആശ്രമത്തിലെ ഗുരു വിദ്ധ്വാനായിരിക്കണം, മുനിയായിരിക്കണം, ഉദാരമതിയായിരിക്കണം, സമദൃഷ്ടിയായിരിക്കണം, ശാന്തവും, അതേസമയം ഗംഭീരമായ ആശയത്തോടുകൂടിയവനുമായിരിക്കണം, ഇന്ദ്രിയങ്ങളെ ജയിച്ചവനായിരിക്കണം, പരോപകാരിയായിരിക്കണം, ദിനദയാലുവായിരിക്കണം, സത്യപ്രതിഷ്ഠയുള്ളവനായിരിക്കണം, അതിവേഗം കാര്യങ്ങളെ സാധിക്കുന്നവനായിരിക്കണം അങ്ങനെയുള്ളോരു ഗുരുവിനുകീഴില്‍ ആശ്രമവ്യവസ്ഥകള്‍ പാലിക്കപ്പെടണം.
ഗുരുദേവസങ്കല്‍പത്തിലുള്ള ഒരു മഹാആശ്രമഗുരുവായി നടരാജഗുരുവിനോളം തുല്യനായി മറ്റാരെയാണ്ചൂണ്ടിക്കാട്ടാനാവുക. ഒരു നടരാജ ഗുരുസമാധിദിനംകൂടി സമാഗതമാകുമ്പോള്‍ നാംഓര്‍ക്കേണ്ടത് ഒരു കൂപമണ്ഡുകമായി മാറാതെ ലോകത്തെ അറിയിക്കുക. ലോകത്തെ അറിയിക്കുക.


Beyond Duality (Biographies and Teachings of many Guru´s and Teachers)