നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...

മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മനുഷ്യനെ സമഗ്രതയിലേക്ക് ഉയര്‍ത്തുന്നതിന് ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ് ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്.
ഗുരുദര്‍ശനം ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന് വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ് തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് കാണാന്‍ കാഴിയുന്നില്ലല്ലോ....
മുറയ്‌ക്ക് പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)
നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ് ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക് ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന് സാധിക്കും.
1952 ജൂലായ് 4ന് ഫ്‌ളോറന്‍സ് ചാഡ്‌വിക് എന്ന് വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട് അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന് വെറും അരനാഴിക അകലെവച്ചാണ് താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന് മനസ്സിലാക്കിയ ചാഡ്‌വിക് നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ് ഭേദിക്കാനും സാധിച്ചു.
യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട് ഒരു ഭാഗത്തേക്ക് പോകുന്ന റോഡ് എവിടെയെത്തിച്ചേരും എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക് ഏത് റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട് ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത് എത്രശരിയാണ്.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്.
1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത് കുറിച്ചുവയ്‌ക്കുക.
4. ഇത് ദിവസവും രണ്ടുനേരം വായിക്കുക.
ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'
1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച് ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക് തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക് തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്....എന്റെ വറവുചട്ടി തീരെ ചെറുതാണ്..... ഈ പരിമിതമായ ചിന്താഗതിയാണ് പലരുടേയും പുരോഗതിക്ക് തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം
നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്.
1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്.
2. സാമ്പത്തിക ഘടകം - ഇത് നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത് അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.
ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ് രാജാവിന്റെ കഥ പ്രസക്തമാണ്. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന് ഒരു വരം നല്‍കാമെന്ന് പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ് താങ്കള്‍ക്ക് വരം ഫലിച്ചുതുടങ്ങും എന്ന് അപരിചിതന്‍ വരവും നല്‍കി യാത്രയായി. പിറ്റേന്ന് കാലത്ത് ഉണര്‍ന്ന രാജാവ് ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത് സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക് പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന് സന്തോഷം ഇരട്ടിച്ചു. പിന്നീട് ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച് ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ് വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച് ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന് ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. രാജാവ് അപരിചിതനോട് കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക് ഇപ്പോഴാണ് ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന് പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.
1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക് നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്.
കടപ്പാട് : സുരേഷ് ബാബു മാധവന്‍
ശ്രീ നാരായണ ഗദ്യ പ്രാര്ത്ഥന
കാണപ്പെടുന്നതോക്കെയും സ്ഥൂലം, സൂക്ഷ്മം , കാരണം എന്നീ മൂന്ന് രൂപങ്ങളോടു കൂടിയതും പരമാത്മാവില് നിന്ന് മുണ്ടായി അതില് തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല് പരമാത്മവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന വറുത്ത്‌കളയുന്ന പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ല വഴിയേ കൊണ്ട് പോകുമോ , ധ്യാനികേണ്ടാതായ പരമാത്മാവിന്റെ ആ ദിവ്യ രൂപത്തെ ഞാന് ധ്യാനിക്കുന്നു . അല്ലയോ പരമാത്മാവേ ഇപ്രകാരം ഇട വിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില് ഉണ്ടാകണമേ. അല്ലയോ ദൈവമേ കണ്ണ് കൊണ്ട് കാണുന്നതൊന്നും നിത്യമല്ല. ശരിരവും നീര്കുുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്ന തുല്യമെന്നല്ലാതെ ഒന്നും പറയാനില്ല . നാം ശരിരമല്ല അറിവകുന്നു. ശരിരമുണ്ടാകുന്നതിനു മുന്പിെലും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം, മരണം , ദാരിദ്ര്യം, രോഗം , ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരു വാക്കുകളെയും, ഈ തിരു വാക്കുകളുടെ ഉപദേഷ്‌ടാവായ പരമത്മവിനെയും ഞാന് ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കു മാറകേണമേ. നീയെന്റെ സകല പാപങ്ങളെയും കവര്ന്നെ ടുത്തു കൊണ്ടു എനിക്ക് നിന്റെ പരമാനന്ദം നല്കേെണമേ. എന്റെ ലോക വാസം കഷ്ടപ്പാട് കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില് നിന്റെമ പരമപദം പ്രാപിക്കുന്നതിനും നിന്റെൊ അനുഗ്രഹം എന്നില് ഉണ്ടാകേണമേ .......
സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങൾ ഈശ്വര മന്ത്രങ്ങളാൽ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവർക്കും അനുഭവിച്ചറിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്ഥിക്കുന്നു.എല്ലാ പ്രിയ ഗുരുദേവ ഭക്തർക്കും നല്ലൊരു സായാഹ്നം ആശംസിക്കുന്നു...

മൂന്നു സന്ധ്യകളാണ് ഒരു ദിവസത്തിലുള്ളത്. പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം എന്നിവയാണാ സന്ധ്യകള്‍. ഇതിനെയാണ് ത്രിസന്ധ്യയെന്നു പറയുന്നത്. ഒരു വ്യക്‌തിയുടെ മാനസികമായ വ്യതിയാനങ്ങള്‍ക്ക് ഈ സന്ധ്യകള്‍ക്ക് പ്രത്യേകസ്‌ഥാനമാണുള്ളത്. അതുകൊണ്ടാണ് ത്രിസന്ധ്യകളില്‍ ഈശ്വരഭജനം നിര്‍ബന്ധമാക്കിയത്. ത്രിസന്ധ്യകളില്‍ ഈശ്വരസ്‌മരണ അത്യുത്തമമായി വിധിക്കപ്പെട്ടിരിക്കുന്നു. ശ്രുതികളും സ്‌മൃതികളും എന്നല്ല; പുരാണേതിഹാസങ്ങള്‍കൂടി ഇതിനെ സാധൂകരിക്കുന്നുണ്ട്.
സന്ധ്യാവന്ദനസമയത്ത് പ്രധാനമായും മൂന്നുകാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമത് കൃത്യനിഷ്‌ഠയോടെ സന്ധ്യാവന്ദനം ചെയ്യുന്നുവെങ്കില്‍, ഇതുവരെ ചെയ്‌തുപോയ മുഴുവന്‍ പാപകര്‍മ്മങ്ങളും പരിഹരിക്കപ്പെടുന്നു. രണ്ടാമത് ഇന്നുമുതല്‍ താനൊരു പുതിയ സൃഷ്‌ടിയാണെന്ന ബോധത്തോടെ ജീവിക്കാന്‍ തുടങ്ങുന്നു.
മൂന്നാമത് തനിക്ക് നേരിടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഓരോ ദിവസവും മൂന്നുനേരങ്ങളില്‍ നമുക്ക് ഈശ്വരനെ സമീപിക്കാം. ഇപ്രകാരമുള്ള സന്ധ്യാവന്ദനം മനുഷ്യജീവിതത്തിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും ഏറ്റവുമുപരി ധര്‍മ്മാനുഷ്‌ഠാനങ്ങള്‍ക്കും ചൈതന്യം പ്രദാനം ചെയ്യുന്നു.
readmore ..
‘Those family prays together stays together’ is a famous say.
കേരളത്തിന്റെ ഒരു പ്രത്യേകത യാണല്ലോ സന്ധ്യാ പ്രാര്‍ത്ഥന. നിലവിളക്ക് കൊളുത്തി വച്ചുള്ള പ്രാര്‍ഥനാ രീതി ഇന്ന് ഹിന്ദുക്കള്‍ മാത്രമല്ല ചെയ്യുത് വരുന്നത്. ഇത് തന്നെ സന്ധ്യാ സമയത്തെ ആ നിലവിളക്കിന്റെ സാന്നിധ്യം എത്ര മഹത്തരം ആണെന്നതിന്റെ തെളിവാണ്. നമ്മുടെയെല്ലാം സ്രഷ്ടാവും നമ്മെ നിയന്ത്രിക്കുന്ന ആ പരമാത്മാവ് ഒരു വലിയ വെളിച്ചമാണ്. ആ വെളിച്ചത്തിന്റെ ചെറു കണികകളാണ് നമ്മുടെയുള്ളില്‍ വിളങ്ങുന്നതും. അങ്ങനെയുള്ള ഈസ്വരനാകുന്ന വെളിച്ചത്തിന്റെ പ്രതീകമാണ് നമ്മുടെ വിളക്ക്. സന്ധ്യാ സമയത്ത് നാമ ജപം കേരളത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക് ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഇന്ന് കേരളത്തില്‍ സന്ധ്യാ സമയത്ത് വീടുകളില്‍ നിന്നും ഉയരുന്നത് (എല്ലായിടത്തുമല്ല) ഈശ്വര മന്ത്രങ്ങള്‍ അല്ല! മറിച്ച് അട്ടഹാസങ്ങളും വെല്ലുവിളികളും കരച്ചിലും ആളുകളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഉപദേശങ്ങളും ഉപജാപങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും നിറം പിടിപ്പിച്ച കഥകളുമാണ് - ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല TV സീരിയലുകളുടെ ചാനല്‍ പ്രവാഹങ്ങളാണ്. നമ്മള്‍ പേരിനു ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കും. കൂടെ ഒരു സീരിയലും. നിലവിളക്കിന്റെ മുന്നില്‍ പിന്നെ കേള്‍ക്കുന്നത് കൂട്ട "നിലവിളികള്‍"ആണ്. വിളക്ക് കത്തിക്കുന്ന സമയത്തെങ്കിലും TV നിര്‍ത്തിക്കൂടെ?
പൊതുവേ വീടുകളില്‍ ഒരു വിചാരം ഉള്ളത് സന്ധ്യാ നാമം കേവലം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം "ജോലി" ആണെന്നാണ്. വീട്ടിലെ പുരുഷന്മാര്‍ എന്തുകൊണ്ട് സന്ധ്യാനാമം ചൊല്ലുന്നില്ല?(ഞാന്‍ കാടടച്ചു വെടിവയ്കുകാണെന്ന് വിചാരിക്കരുത്, ചെയ്യാത്തവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്)
നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:
മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും
മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ
മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"
ജഗദീശ്വരന്റെ ഉത്തമ പൂജക്ക് ഏറ്റവും നല്ലത് തന്നെതന്നെഈശ്വരന് ഒരു പുഷ്പം അര്‍പ്പിക്കുന്നതിനു സമാനമായി അര്‍പ്പിച്ചു കൊണ്ട്ചെയ്യുന്ന പൂജആണെന്നാണ്. അങ്ങിനെയുള്ള പ്രാര്‍ത്ഥന നാം കേവലംനമ്മുടെമാത്രം സുഖത്തിനും സുഭിക്ഷതക്കും വേണ്ടി മാത്രമല്ല "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാ വിശാല ആഗ്രഹത്തോടെ ചെയ്യുമ്പോള്‍ നമ്മുടെപ്രാര്‍ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും ഫലവും പതിന്‍ മടങ്ങ് വര്‍ധിക്കുന്നു.
എല്ലാവര്ക്കും സന്ധ്യാ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കുകയില്ല.ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യവസായ വാണിജ്യ മേഘലയിലും മറ്റു സേവന മേഘലകളിലും ജോലി ചെയ്യുന്നവര്‍ ഒക്കെയും പക്ഷെ സൌകര്യ പ്രദമായ സമയം ദിവസവും പ്രാര്‍ത്ഥനക്കായി മാറ്റി വയ്ക്കേണ്ടതാണ്.കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു.അത് നമ്മുടെ ജീവിതചര്യ ആകുമ്പോള്‍ "അപരന് വേണ്ടി അഹര്‍ന്നിശം കൃപണത വിട്ടു പ്രയത്നം ചെയാനുള്ള കൃപ" നമ്മളില്‍ ഉണ്ടാകും.
സന്ധ്യാ നേരത്ത് നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
കടപ്പാട് : gurudevan.net
മൂന്നു
സന്ധ്യകളാണ് ഒരു ദിവസത്തിലുള്ളത്. പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം
എന്നിവയാണാ സന്ധ്യകള്‍. ഇതിനെയാണ് ത്രിസന്ധ്യയെന്നു പറയുന്നത്. ഒരു
വ്യക്‌തിയുടെ മാനസികമായ വ്യതിയാനങ്ങള്‍ക്ക് ഈ സന്ധ്യകള്‍ക്ക്
പ്രത്യേകസ്‌ഥാനമാണുള്ളത്. അതുകൊണ്ടാണ് ത്രിസന്ധ്യകളില്‍ ഈശ്വരഭജനം
നിര്‍ബന്ധമാക്കിയത്. ത്രിസന്ധ്യകളില്‍ ഈശ്വരസ്‌മരണ അത്യുത്തമമായി
വിധിക്കപ്പെട്ടിരിക്കുന്നു. ശ്രുതികളും സ്‌മൃതികളും എന്നല്ല;
പുരാണേതിഹാസങ്ങള്‍കൂടി ഇതിനെ സാധൂകരിക്കുന്നുണ്ട്.
സന്ധ്യാവന്ദനസമയത്ത് പ്രധാനമായും മൂന്നുകാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമത് കൃത്യനിഷ്‌ഠയോടെ സന്ധ്യാവന്ദനം ചെയ്യുന്നുവെങ്കില്‍, ഇതുവരെ ചെയ്‌തുപോയ മുഴുവന്‍ പാപകര്‍മ്മങ്ങളും പരിഹരിക്കപ്പെടുന്നു. രണ്ടാമത് ഇന്നുമുതല്‍ താനൊരു പുതിയ സൃഷ്‌ടിയാണെന്ന ബോധത്തോടെ ജീവിക്കാന്‍ തുടങ്ങുന്നു.
മൂന്നാമത് തനിക്ക് നേരിടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഓരോ ദിവസവും മൂന്നുനേരങ്ങളില്‍ നമുക്ക് ഈശ്വരനെ സമീപിക്കാം. ഇപ്രകാരമുള്ള സന്ധ്യാവന്ദനം മനുഷ്യജീവിതത്തിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും ഏറ്റവുമുപരി ധര്‍മ്മാനുഷ്‌ഠാനങ്ങള്‍ക്കും ചൈതന്യം പ്രദാനം ചെയ്യുന്നു.
- See more at: http://www.mangalam.com/astrology/others/47586#sthash.oLSGrLVU.dpuf