നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായ...
ശ്രീകൃഷ്ണ സഹസ്രനാമസ്തോത്രം ( നാമാവലി സഹിതം )
ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഭാരതീയര്‍ക്കെല്ലാം സുപരിചിതവും, പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
കടപ്പാട്: മനോമോഹനമായ ഭഗവല്‍ രൂപത്തെപ്പോലെ മനോഹരവും, ഭക്തിനിര്‍ഭരവും, ലളിതകോമളപദാവലികളാല്‍ നിബദ്ധവുമായ ഈ “ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം” ഈ ബ്ലോഗില്‍ ലഭ്യമാക്കുന്നതിന് പ്രയത്നിച്ച ശ്രീ രഘുനാഥ്ജിയോടും ഇ-ബുക്കിന് മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ വേണുഗോപാലിനോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

