.

ഐശ്വര്യസമ്പൂർണ്ണമായ കാർഷികോത്സവം



വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.
പേരിനു പിന്നിൽ;-
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം[അവലംബം ആവശ്യമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന് കിടക്കും. പുലര്ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം;;-
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്[അവലംബം ആവശ്യമാണ്]. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
കണിക്കൊന്ന;;-
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു..

__________________________________________________________________________

ഐതിഹ്യം :-

വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!

3.വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.

പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.

2. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം .


ഏതായാലും മനുഷ്യമനസ്സിലെ അസുരശക്തികളുടെമേല്‍
  ധര്‍മ്മമാര്‍ഗത്തിന്റെ  വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.


വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി

Category:

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.