നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...
“ദൈവമേ കാത്തുകൊള്‍കങ്ങ്…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷമാകുന്നു.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. അദ്വൈതദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ഗുരുദേവന്‍ ദൈവദശകത്തിലൂടെ ലളിതമായി അവതരിപ്പിച്ചിട്ടുള്ളത്. 1914 ല്‍ ശിവഗിരി മഠത്തിലെ അവിടത്തെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലുവാനാണ് ശ്രീനാരായണഗുരു ‘ദൈവദശകം’ പ്രാര്‍ത്ഥനാഗീതം രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണ് ഇതിലുള്ളത്. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക് വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ് ആലപിക്കാന്‍ കഴിയുന്ന കൃതിയില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിമയാര്‍ന്ന് നിറഞ്ഞ് നില്‍ക്കുന്നു. ഗുരുവിന്റെ കവിത്വം ഏറെ പ്രകടമാകുന്ന കൃതിയുമാണിത്.
ജാതിമതഭേദങ്ങള്‍ക്കപ്പുറം ആര്‍ക്കും അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട് പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയുമെന്നതും പ്രത്യേകതയാണ്. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക് മുഴുവന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍ ഒരു സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥനാഗീതമായി ‘ദൈവദശകം’ ഒതുങ്ങിപ്പോകുന്നുവെന്നുള്ളതാണ് ശതാബ്ദി വേളയിലെ ദുഃഖകരമായ കാര്യം. നൂറ് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സേവനം സെന്‍റര്‍ ദൈവദശകശതാബ്ദി ആഘോഷങ്ങളിലേക്ക് നിങ്ങളെവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്. ഞാൻ എന്നെത്തന്നെ പൂർണ്ണമായി അറിയുമ്പോൾ വ്യക്തമായി കിട്ടുന്ന ഒരു കാരമുണ്ട് . ഞാൻ ഉണ്ടായിരിക്കുന്നത് ആകെ ഉള്ള ഉണ്മയുടെ ഭാഗമായിട്ടു മാത്രമാണ് എന്നുള്ളത് . അങ്ങനെ സൂക്ഷമായി ഞാൻ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഞാൻ എന്ന ഉണ്മയും ആകെ ഉള്ള ഉണ്മയും രണ്ടല്ല എന്ന് തെളിഞ്ഞു കിട്ടും. എന്നെ സംബന്ധിക്കുന്ന അറിവും സത്യത്തെ സംബന്ധിക്കുന്ന അറിവും രണ്ടറിവല്ല എന്ന് ബോധ്യപ്പെടും . വാസ്തവത്തിലുള്ള ഞാൻ എന്നത് സമസ്തയോളം നിറഞ്ഞു നിൽക്കുന്നതാണെന്ന് തെളിഞ്ഞു കിട്ടും. ആ തെളിഞ്ഞു കിട്ടൽ തന്നെ അദ്വൈതാനുഭൂതി. ഇതുകൊണ്ടുള്ള ഗുണം എന്തെന്ന് ചോദിച്ചാൽ എനിക്ക് ഞാനായി ജീവിക്കാം എന്നാതാണ് ഗുണം -- സ്വാമി മുനി നാരായണ പ്രസാദ്. [ഞാനിനെ തെളിഞ്ഞു കിട്ടിയാലുള്ള അനുഭവമാണ് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ആനന്ദം . അതുകൊണ്ട് സുഖത്തിനെ അന്വേഷിച്ചു ലോകത്തിൽ എവിടെയും തപ്പിനടന്നാൽ കിട്ടില്ല. അതുള്ളത് നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് സാദ്ധ്യമാക്കേണ്ട വഴിയാണ് ഗുരു ആദ്യ ശ്ലോകത്തിൽ പറയുന്നത്. ' കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണ് വണങ്ങിയോതിടെണം 'എന്ന് . അതായത് ഇന്ദ്രിയങ്ങൾ അഞ്ചും ( കണ്ണ്,മൂക്കു,നാവു,ചെവി,ത്വക്ക് ) ഉള്ളിലേക്ക് തിരിച്ചു സ്വയം നിയന്ത്രണത്തിലാക്കികൊണ്ട് വീണ്ടും വീണ്ടും വീണു വണങ്ങി അഭ്യസിക്കെണ്ടാതാണ് എന്നർത്ഥം . അതിനാണ് ഏകാഗ്രമായ പ്രാർത്ഥനയും, ജപവും പിന്നെ ധ്യാനവും.
Posted on Facebook Group by : Subha Kumari Thulasidharan
-------------------------------------------------------------------------------------------------------------------
ആത്മോപദേശശതകം - ശ്രീനാരായണഗുരുദേവന്‍
അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.
ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം?.
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമ#3399; പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.
പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?
പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.
അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.
അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം.
അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും.
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം.
അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.
അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം.
അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.
അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ.
അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം.
വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം.
അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.
സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും.
‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം.
‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.
പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.
നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു.
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു.
ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം.
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു.
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ!
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.
അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു.
പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു!
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു.
ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.
അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.
ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം.
സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.
ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം.
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.
മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.
മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.
ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും.
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.
അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം.
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും.
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.
തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം.
അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.
അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം.
പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു.
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും.
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.
ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.
വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.
അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.
അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.
അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.
അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!
ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ
ചരിത്രകാവ്യമാണ് വീണപൂവ്.രാജാവ് വണ്ടായും രാ
ജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍.
മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും
ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.ഇതുപോലെ ആശാന്‍റെ
എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത്
നിലവില്‍ വന്ന ചരിത്രവുമാണ് പ്രധാനവിഷയമെന്ന് എ
ടുത്ത് പറയാവുന്നതാണ്.എന്നാല്‍ ഓരോകൃതികളിലേ
യും കഥയും കഥാപാത്രവും ഒന്നു തന്നെയാണെങ്കിലും
സാധാരണക്കാര്‍ക്ക് ഓരോന്നും വേറേ വേറേയാട്ടേ തോ
ന്നുകയുള്ളൂ.ഓരോരോ കഥയിലേയും ഭാഷയ്ക്ക് ആധു
നികവും സ്വതന്ത്രവുമായ ശൈലിയാണുള്ളതെന്ന് കാണാ
വുന്നതാണ്.ഭാഷയുടെ പ്രയോഗശൈലിയില്‍ അപാരമാ
യ പാണ്ഡിത്യമാര്‍ജ്ജിക്കാന്‍ ആശാന് കഴിഞ്ഞത് ആശാ
ന്‍ കൃതികളിലെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നവരി
ല്‍ അത്ഭുതമുണ്ടാക്കുന്നതാണ്.കവികളില്‍ കാളിദാസനാ
ണ് ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ
ശാന്‍ കൃതികളിലൂടെ പുറത്തുവന്നിരിക്കുന്ന ആശയങ്ങളും
അര്‍ത്ഥതലങ്ങളും കാളിദാസകൃതികള്‍ക്കുപോലുമില്ലെന്ന്
പണ്ഡിതന്മാര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.സാധരണ
ക്കാര്‍ക്ക് ഭാഷയെ തിരിച്ചറിഞ്ഞ് പഠനം നടത്തുവാന്‍ സ
ഹായകമായ വിധത്തില്‍ പദപ്രയോഗം നടത്തുന്നതില്‍ ആ
ശാന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു,പ്രത്യേകിച്ചും പി
ന്നോക്ക ജനവിഭാഗങ്ങളുടെയിടയിലേക്ക് അന്വേഷണചിന്ത
കടത്തിവിടുന്ന വിധമാണ് ഭാഷാപ്രയോഗം.അത് വീണപൂ
വിലും കരുണയിലും സ്പഷ്ടമായും ലളിതമായും പ്രത്യക്ഷ
പ്പെടുന്നുവെന്നത് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.
കരുണയിലെ വാസവദത്തയുടെ മാളികയ്ക്ക് ഉപയോഗി
ച്ചിരിക്കുന്ന ഭാഷയില്‍"മാളികയൊന്നിന്‍റെ തെക്കെ മലര്‍ മു
റ്റത്തില്‍"എന്ന പ്രയോഗം ചിന്തിക്കുന്നവരില്‍ ആവര്‍ത്തിച്ച്
വായിച്ച് അതിന്‍റെ അര്‍ത്ഥതലം കണ്ടെത്താന്‍ സഹായകമാ
ണ്.മൂലകഥയില്‍ പറയുന്ന വാസവദത്തയുടെ മാളികയെ
"മാളികയൊന്നിന്‍റെ"യെന്ന പ്രയോഗം കൊണ്ട് ഒന്നില്‍കൂടു
തല്‍ മാളികയുണ്ടെന്ന് അര്‍ത്ഥം തരുന്ന പ്രയോഗം സന്ദര്‍ഭോ
ജിതമായി യുക്തിചിന്തചെയ്യുമ്പോള്‍ അതിന്‍റെ കാരണമന്വേ
ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു.മാത്രമല്ല,ഈ വരികള്‍ ഏ
തൊരാള്‍ക്കും സത്യത്തെ കൂടുതല്‍ കൂടുതല്‍ അന്വേഷിച്ചടു
ത്തറിയുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളതാണ്.
"കാളിമകാളും നഭസ്സേയുമ്മവയ്ക്കും വെണ്‍മനോജ്ഞ
മാളികയൊന്നിന്‍റെ തെക്കെ മലര്‍ മുറ്റത്തില്‍"
ആശാന്‍റെ കരുണയിലെ കഥനടക്കുന്നത് തെക്കെ ഇന്‍ഡ്യയി
ല്‍ റാണി ഭരിക്കുന്ന കേരളത്തില്‍ എന്നാണാശയതലം.
മതസംസ്ക്കാരത്തിന്‍റെ വീഴ്ചയാണെല്ലോ വീണപൂവിലെ
ചരിത്രാംശം.ഇതിലെ വീണപൂവ് ഏതോ ഒരു വൃക്ഷത്തി
ന്മേലുണ്ടായ പൂവ് വീണതുകണ്ട് ആശാന്‍ രചിച്ചിരിക്കുന്ന
കൃതിയാണെന്നാരോപിച്ച് ഇതിനെ നിര്‍ജ്ജീവമാക്കുവാന്‍
പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്.അത്തരംകൃതികളും നിലവിലു
ണ്ട്.സാഹിത്യം മനുഷ്യ-സമൂഹത്തിന്‍റെ കഥപറയുന്നതാണെ
ന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?ഒരു മഹാ
ജനം ജന്തുജീവിതം നയിക്കുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം സ്വ
ര്‍ഗ്ഗീയ ജീവിതം നയിക്കുന്നു.ഇത് ഇന്നും ഇന്നലേയും തുടങ്ങി
യതല്ല.കേരളത്തില്‍ വേദകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെ
ടുന്ന റാണീഭരണം മുതല്‍ തുടങ്ങിയതാണ്."വീണപൂക്കളെ വീ
ണ്ടു മുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു"എന്ന് വയലാര്‍
പാടിയത് ചരിത്രബോധത്തോടെയാണ്.മരത്തില്‍ നിന്ന് ഒരു
പൂവ് വീണാല്‍ അതുപിന്നെ വിടരുമോ?ഇത് സാഹിത്യത്തി
ലെ വീണപൂവാണ്.സമൂഹം അജ്ഞാനനിദ്രയിലായതിനാല്‍
അത് വീണ്ടും വിടര്‍ന്ന് മാധ്യമങ്ങളിലൂടെ പരിമളം പരത്താ
ന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തിന്‍റെ പരിണാമ ചരിത്രം------- 44 ------- written by : Cg Dharman
4 October 2014
ആഭിമുഖ്യത്തില്‍,ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടുകൂടി ദൈവ ദശകം രചനാശതാബ്ദി ആഘോഷം ഡിസംബര്‍ 5,2014 ന് ദുബായ് എമിരേറ്റ്സ് സ്കൂളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ശ്രീ നാരായണ ഗുരുദേവന്‍ 1914ലില്‍ രചിക്കപ്പെട്ട പത്ത് ശ്ലോകങ്ങള്‍ അടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതമാണ് "ദൈവ ദശകം".ദൈവ ദശകം ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കുവനുള്ള നിര്‍ദേശം കേരള ഗോവെര്‍ന്മെന്റിന്റെ ഭാഗത്തുനിന്നും 2009 ല്‍ പ്രാരംഭം കുറിക്കുകയുണ്ടായി.അന്തര്‍ദ
ഇന്നേക്ക് നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ നാരായണ ഗുരുദേവനാല്‍ രചിക്കപ്പെട്ട ഇ പ്രാര്‍ത്ഥനാ ഗീതത്തിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ അഞ്ചിന് രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെ നീണ്ടുനില്‍ക്കുന്ന മുഴുനീള പരിപാടികള്‍ക്കാണ് ആഘോഷ കമ്മിറ്റി രൂപകല്‍പന ചെയ്തിരുക്കുന്നത്.യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളില്‍ നിന്നും,കൂടാതെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ സാംസ്കാരിക നായകന്മാരും പ്രതിനിധികളും പങ്കെടുക്കുന്നു.
അന്നേ ദിവസം രാവിലെ 7 മണിക്ക് ശ്രീമദ് .സച്ചിദാനന്ദ സ്വമികളെയും ,ശ്രീമദ്.ഗുരുപ്രസാദ് സ്വമികളെയും പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കുന്നതോടുകൂടി പരിപാടികള്‍ക്ക് ആരംഭംകുറിക്കുന്നു.7.30 മുതല്‍ 8.30 വരെ 1000 അംഗങ്ങള്‍ പങ്കെടുക്കുന്ന 108 ഗുരുദേവ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് ഗുരു പുഷ്പാഞ്ജലി നടത്തപ്പെടുന്നു..8.30 മുതല്‍ ഭക്തിപുരസ്കാരമായ അന്തരീക്ഷത്തില്‍ പരമ്പരാഗതമായ വസ്ത്രധാരണത്തോടെ 108 പേര്‍ അണിനിരന്നു ദൈവ ദശകം ആലാപനം ചെയ്യുന്നു.ഇതിലെക്കായുള്ള പരിശീലന പരിപാടികള്‍ യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളിലായി നടന്നു വരികയാണ്.
9 മണി മുതല്‍ 1 മണി വരെ ദൈവ ദശകത്തിന്റെ അന്തരാര്‍ത്ഥവും അതിനുള്ള ആനുകാലിക പ്രസക്തിയും എന്നാ വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും തുടര്‍ന്ന് സംവാദവും നടത്തപ്പെടുന്നു. 1 മണിക്ക് 8000 അംഗങ്ങള്‍ക്കായി അന്നദാനവും ക്രമീകരിച്ചിരിക്കുന്നു.അതി
കൃത്യം മൂന്ന് മണിക്ക് ശ്രീമദ് .ഗുരു പ്രസാദ സ്വാമികളുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ എം.പി മാരായ അബ്ദുല്‍ സമദ് സമദാനി എം.പി ,പി.ടി തോമസ് ,പദ്മശ്രീ.എം.എ. യുസേഫ് അലി,കെ.ബാലകൃഷ്ണന്‍-പ്രസിഡന
യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ് കളിലായി നടന്നുവരുന്ന ദൈവ ദശകം ആലാപന മത്സരത്തിന്റെ വിജയികള്‍ക്ക് ഇ വേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം ശിവഗിരി
മഠത്തില്‍ നിന്നും നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്കളും വിതരണം ചെയ്യപ്പെടുന്നതാണ് .ഇതിലേക്കായി എല്ലാ എമിരേറ്റ്സ് കളിലും മൂന്ന് തലങ്ങളിലായി ( സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍
ഇതിനൊപ്പം ദൈവ ദശകം രചനാശതാബ്ദി ആഘോഷങ്ങളുടെ നല്ല ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് "മഹസ് " എന്നാ നമകരണത്തില്‍ 300 പേജ് കള്‍ ഒള്ള ഒരു സ്മരണിക പ്രകാശനം ചെയ്യുന്നു.ഇതില്‍ നിന്നും ലഭിക്കുന്ന സംഭാവന തിരുവനന്തപുരം Regional Cancer Center ന് കൈമാറുന്നതാണ് എന്നും സംഘടനാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിചേര്ന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
വി.കെ മുരളീധരന്‍-(ജെനെറല്‍ കണ്‍വീനര്‍,ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)
സി.അനില്‍ തടാലില്‍- (Co-Ordinator ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)
പൂജവെയ്പ്പ് കുട്ടികള്‍ക്ക് ആഹ്ലാദകരമാണ്. കാരണം രണ്ടു ദിവസം പുസ്തകശല്യത്തില്‍നിന്നും രക്ഷപെടുന്നു! ഇഷ്ടംപോലെ കളിച്ചുനടക്കാം. കളിക്കോപ്പുകള്‍ പൂജവെയ്ക്കാറില്ലല്ലോ.. പൂജവെയപ്പും പൂജയെടുപ്പും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. വിദ്യാദേവതയെ ഉപാസിക്കുന്നതിനു വേണ്ടിയാണ് ഈ ചടങ്ങുകള്‍. വിജയദശമി ദിവസമാണ് പൂജവെയ്പ്പും വിദ്യാരംഭവും നടത്തുന്നത്. വാസ്തവത്തില്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ചടങ്ങാണോ? ഏതെങ്കിലും വിദ്യയെ ഉപാസിക്കുന്ന എല്ലാവര്‍ക്കും വിദ്യാരംഭം വേണ്ടതല്ലേ? നമ്മുടെ പാരമ്പര്യമനുസരിച്ച് എല്ലാവരും അവരുടെ ആയുധങ്ങളും കൃഷിയുപകരണങ്ങളും പൂജ വെയ്ക്കാറുണ്ട്. അതുകൊണ്ട് വിദ്യാരംഭം കുട്ടികള്‍ക്ക മാത്രമുള്ളതല്ല എന്നു വ്യക്തമാണ്.
ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യക്കുമായി ദേവതകളുണ്ട്. ഭാരതത്തില്‍ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസകാരത്തില്‍ കലകളുടെ ദേവത ‘മ്യൂസസ’് ആണ്. ചൈനയില്‍ ‘മാസു’ എന്ന പേരിലാണ് ഈ കലാദേവത അറിയപ്പെടുന്നത്. പ്രാചീന സംസ്‌കാരങ്ങളിലെല്ലാംതന്നെ കലയുടെയും വിദ്യയുടെയും മഹത്വം ജനങ്ങള്‍ അംഗീകരിച്ചിരുന്നതുകൊണ്ട് അവയക്ക് ദേവതയെ സങ്കല്പിച്ച് ആരാധിച്ചുപോന്നു. ദേവതാപൂജ ഒരുതരത്തില്‍ ആത്മപൂജയും ആത്മസമര്‍പ്പണവുമാണ്. അതുകൊണ്ടാണ് ഈ 21ാം നൂറ്റാണ്ടില്‍പ്പോലും യഥാര്‍ഥ കലാകാരന്‍മാരും കലാകാരികളും ഗുരുവിന്റെ പാദവന്ദനം നടത്തിയതിനു ശേഷം സ്വന്തം കലാപ്രകടനം ജനങ്ങള്‍ക്കു മുന്‍പില്‍ അവതിരിപ്പിക്കുന്നത്.
ഭാരതീയരുടെ വിദ്യാരംഭം ആശ്വിന മാസത്തില്‍(സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലാണ്. ഇത് പുരാതനമായ കലാപരിശീലനത്തിന്റെ പിന്തുടര്‍ച്ചയാണെന്നു കരുതാം. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനു മുമ്പ്് നാം വിദ്യാരംഭത്തിന് ഉപയോഗപ്പെടുത്തിയിരുന്ന കാലം ശ്രദ്ധേയമാണ്. വിളവെടുപ്പിന് ശേഷമുള്ള സമയമാണത്. പൂക്കള്‍ സമൃദ്ധിയായി ഉണ്ടാകുന്ന കാലവും കൂടിയാണ്. ഇതിനെക്കാള്‍ അനുകൂലമായ മറ്റൊരു സമയം വേറെയില്ല.
ഏതുവിദ്യയും തനിമയോടെ അഭ്യസിക്കണമെങ്കില്‍ ഗുരുവിന്റെ സാമീപ്യം അത്യന്താപേക്ഷിതമാണ്. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍ഡ്‌വാര്‍ഡ്് തുടങ്ങിയ സര്‍വകലാശാലകള്‍ ഗുരുകുല സമ്പ്രദായം പുതിയ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ നാട്ടിലെ നര്‍ത്തകരും ഗായകരും ഗുരുക്കന്‍മാരുടെ അന്തേവാസികളായി ജീവിച്ചുകൊണ്ടാണ് കലയില്‍ നൈപുണ്യം നേടുന്നത്. ഉദാഹരണമായി എത്രപേരുകള്‍ വേണമെങ്കിലും പറയാന്‍ കഴിയും.
വിദ്യാരംഭം എന്നത് അക്ഷരജഞാനം നേടാനുള്ള തുടക്കമല്ല. അത് ബ്ര്ഹജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭമാകുന്നു. അതിനുള്ള ശ്രമമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ സമചിത്തതയുള്ള പൗരന്‍മാര്‍ ഉണ്ടാവുകയുള്ളൂ. കലകളിലൂടെ സ്വന്തം ശരീരത്തിലെ ആനന്ദമയ കോശങ്ങളെ പരിപോഷിപ്പിച്ച് സമചിത്തത നേടണമെന്നാണ് ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതിനുള്ള തുടക്കമാകട്ടെ ഈ വര്‍ഷത്തെ വിദ്യരംഭം.
വിദ്യാരംഭം എപ്പോള്‍, എങ്ങനെ?
വിദ്യാരംഭം മൂന്ന്, അഞ്ച് വയസ്സുകളിലാവുന്നതാണ് ഉത്തമം. അതായത്, രണ്ട്, നാല് തുടങ്ങിയ ഇരട്ട വയസ്സുകളില്‍ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല.
ഗുരുവിന്റെയോ ഗുരുസ്ഥാനീയരുടെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് “ഹരി ശ്രീ ഗണപതയെ നമഃ” എന്ന് എഴുതുന്നു. തുടര്‍ന്ന്, മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ തൂശനിലയിലോ ഉണക്കലരിയിട്ട് അതില്‍ ഹരി ശ്രീ യില്‍ തുടങ്ങി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിര വിരല്‍ കൊണ്ട് എഴുതിക്കുന്നു. ചിലയിടങ്ങളില്‍ ചൂണ്ടു വിരല്‍ കൊണ്ടാണ് എഴുതിക്കുന്നത്.
വിദ്യാരംഭം. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉത്തമമായ ദിനമെന്ന് പണ്ടു കാലം മുതലേ വിശ്വസിച്ചു പോരുന്നു. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രിവരെ ആഘോഷിക്കുന്നതിനാല്‍ ഇത് നവരാത്രി ഉത്സവം എന്നും ദശമി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ദസറ എന്നും അറിയപ്പെടുന്നു. കാലദേശഭേദമനുസരിച്ച് കാളീപൂജ, സരസ്വതീ പൂജ, എന്നെല്ലാം അറിയപ്പെടുന്നതും ഈ ഉത്സവം തന്നെ. അജ്ഞാനത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്ന മഹിഷാസുരനെ കൊന്ന് ജ്ഞാനശക്തിയുടെ മറ്റൊരു പ്രതീകമായ ദുര്‍ഗ്ഗാദേവി വിജയം കൈവരിച്ച കാലമാണ് വിജയദശമി എന്നാണ് വിശ്വാസം.
ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
'സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? 'എന്താണ് ഞാന്‍', 'എന്താണ് എന്റെ പോരായ്മ', 'എന്താണ് എന്റെ ഗുണങ്ങള്‍' ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.
ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍...(സര്‍വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍
കടപ്പാട് : mathematicsschool.blogspot.ae, ഡിസി ബുക്സ്
Ignorance is bliss, imperfect information is dangerous, perfect knowledge is power. So share it.
ഗുരുദേവനെ അടുത്തറിയുവാനും കാരുണ്യ പദ്ധതിയിൽ പങ്കാളികളാകാനും മുഴുവൻ മനുഷ്യ സ്നേഹികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഇത് വായിച്ചു അഭിപ്രായം പറയുക - നല്ലതായാലും മോശമായാലും.
വിദ്യാഭ്യാസ പദ്ധതി
മികച്ച വിദ്യാർധികളെ പ്ൾസ് ടൂ തലത്തിൽ തെരെഞ്ഞെടുത്ത് പരിശീലന പരിപാടികൾ സംഘടിപ്പിചു കൊണ്ട് പ്രൊഫെഷണൽ മേഖലയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നു. പി.എസ്.സി ഉദ്യോഗ മൽസരപരീക്ഷകളിൽ ഈ പ്രദേശത്തുകാർക്ക് വിജയം ലഭിക്കും വിധം പരിശീലനം നല്കാനുള്ള സ്താപനങ്ങളും സജ്ജമാക്കുന്നു.ലൈബ്രറി,സ്കോളർഷിപ് ,അവാർഡുകൾ എന്നിവയും ഉൾപ്പെടുത്തി വിദ്യാഭ്യാസപദ്ധതി തയ്യാറാക്കുക.
തൊഴിൽ പദ്ധതി.
തൊഴിൽ രാഹിത്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഉപജീവന പദ്ധതികൾ ആരംഭിക്കുക. വിദ്യാഭ്യാസം തുടരാൻ കഴിയാതിരുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള മൂന്ന് മാസം ദൈർഘ്യമുള്ള ടെക്നിക്കൽ കോളേജ് തുടങ്ങുക. തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ഓട്ടോറിക്ഷകൾ വാങ്ങി നല്കുന്ന സഹായപദ്ധതിയും ആസൂത്രണം ചെയ്യുക. സർക്കാർ നല്കുന്ന വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ലഭീക്കുന്ന സേവന സംരഭങ്ങൾ ആരംഭിച്ചു കൊണ്ട് പൊതു ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുക.അഗതികൾ, അനാഥർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനുള്ള അശരണകേന്ദ്രങ്ങളും പദ്ധതി വിഭാവനം ചെയ്യുക. മാനവ ശേഷി വികസനത്തിനു പരിശീലന കേന്ദ്രം സ്ഥാപിക്കുക.
കാര്ഷിക പദ്ധതികള്‍ക്ക് വേണ്ട നിര്‍ദേശവും സഹായസഹകരണങ്ങളും ലഭ്യമാക്കുക.
ആരോഗ്യ പദ്ധതി
എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ ബോധവല്ക്കരണ പരിപാടികൾ സംഘ്ടിപ്പിക്കുക.ആശുപത്രികളുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പുകൾ സംഘ്ടിപ്പിക്കുക.സൗജന്യ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്നതിനു സേവനതത്പരരായ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുക.സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങൾ പാവങ്ങൾക്ക് ലഭ്യമാക്കുക.സർക്കർ ആശുപത്രികളുടെ ശോച്യാവസ്ത പരിഹരിക്കുന്നതിനു ആവശ്യമായ സഹായസഹകരണം ഏര്‍പ്പാടാക്കുക. സൗജന്യമായി ശുചിത്വമുള്ള കുടിവെള്ളം എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ആശുപത്രികളിലും ലഭ്യമാക്കുക.
ശുചിത്വ പദ്ധതി.
മാലിന്യങ്ങളും തെറ്റായ മാലിന്യ നിർമ്മാർജന രീതികളും കയ്യേറ്റങ്ങളും നിമിത്തം വൃത്തിഹീനമാണു പരിസരങ്ങൾ,തിങ്ങി താമസിക്കുന്ന ജനങ്ങൾ, ആവശ്യത്തിനുള്ള ശൗച്യാലയങ്ങ്ളുടെ കുറവ് കെട്ടികിടക്കുന്ന ഓടകൾ,വൃത്തിഹീനമായ പൊതുശൗച്യാലയങ്ങൾ, ശുചിത്വ ബോധത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ രോഗാതുരമാക്കിയ സാമൂഹ്യവിപത്താണ് നമ്മള്‍ നേരിടുന്നത്. അതിനു വ്യക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ
വിദ്യാഭ്യാസം, സ്ത്രീ തൊഴിൽ കേന്ദ്രം,വിവിധപരിശീലന കേന്ദ്രങ്ങൾ,ഫാമിലി കൗൺസിലിങ്ങ് സെന്റർ,വയോജനവിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിവരങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ അറിയിപ്പുകള്‍ , യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഎസ്‌സി പരിശീലനങ്ങള്‍ ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ വഴി ലഭ്യമാക്കുക.സാമൂഹ്യസുരക്ഷാ ബോധവത്കരണ തുടര്‍വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിക്കുക.
രാഷ്ടീയ പ്രവർത്തകരും സാംസ്കാരിക നായകരും, ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇവിടുത്തെ ജനതയുടെ ദുരിതജീവിതത്തിനു അറുതി വരുത്താനാവൂ.നിലനില്പ്പിനും അതിജീവനത്തിനും വേണ്ടി പ്രയാസപ്പെടുന്ന സമൂഹത്തെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പല പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ അതെല്ലാം മാറ്റി വെച്ച് എല്ലാവരുടെയും ജനനന്മയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിങ്ങളോരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
" നിങ്ങളുടെ പ്രതികരണമാണ് നമ്മുടെ പ്രചോദനം "

1. ജനന രജിസ്ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .
2. ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍
അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ , മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ആറുവയസ്സ് കഴിഞ്ഞാല്‍ , താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- ഒരു വര്‍ഷം വരെ സൌജന്യം. തുടര്‍ന്ന് അഞ്ചു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- 7 പ്രവൃത്തി ദിവസം.
3. മരണ രജിസ്ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
അടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .
4. ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍ ).
നിബന്ധനകള്‍ *:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍ ).
അടക്കേണ്ട ഫീസ്:- 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- ജില്ലാ രജിസ്ട്രാര്‍ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.
5. ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.
6. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം. (ജനനം രജിസ്റര്‍ ചെയ്ത യൂണിറ്റിലെ രജിസ്ട്രാരുടെ കത്ത് സഹിതം)
നിബന്ധനകള്‍ *:- ജനന തീയതി, ജനന ക്രമം, ജനന സ്ഥലം, കുട്ടി ആണോ പെണ്ണോ, മാതാപിതാക്കളുടെ വിലാസം (പ്രസവ സമയത്തുള്ളതും ഇപ്പോഴത്തേതും) തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം.
അടക്കേണ്ട ഫീസ്:- അഞ്ചു രൂപ
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം
7. നോണ്‍ അവെയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ജനനം/മരണം രജിസ്റര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, സര്‍ട്ടിഫിക്കറ്റ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- മൂന്ന് പ്രവൃത്തി ദിവസം.
8. വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍ )
അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോര്‍ട്ട്, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റര്‍ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പത്തു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- അന്ന ദിവസം (രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍ ).
9. വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍ ) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണം.
അടക്കേണ്ട ഫീസ്:- പത്ത് രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാരജിസ്ട്രാര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ) അനുവാദം തരുന്ന മുറയ്ക്ക്.
10. വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യ വിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- 5 ദിവസം.
11. വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
അടക്കേണ്ട ഫീസ്:- രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്‍ട്ടിഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്‍ഷം വരെ പിഴയായി 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.
12. വാര്‍ദ്ധക്യകാല പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
13. അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
14. വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ , അംഗവൈകല്യം സംവിച്ചവര്‍ , ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ , ബധിരര്‍ , മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
15. കര്‍ഷക തൊഴിലാളി പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്‍ഷമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തിരിച്ചറിയല്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കുടുംബവാര്‍ഷിക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
16. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാര്‍ഷികവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
17. തൊഴില്‍രഹിത വേതനം
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ടി.സി., വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്‍ഷികവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്‍ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.
18. സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ വിവാഹത്തിനു 30 ദിവസം മുമ്പ് നല്‍കണം. (അപേക്ഷകയുടെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വരന്റെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം).
നിബന്ധനകള്‍ *:- വാര്‍ഷിക വരുമാനം 10,000 രൂപയില്‍ കവിയരുത്. മൂന്നു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.
19. കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തിക്കുള്ള പെര്‍മിറ്റുകള്‍
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ *:- വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍ /സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ്:- കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി**:- രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്‍ക്ക് അംഗീകൃത ആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേ പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.
20. പെര്‍മിറ്റ് കാലാവധി നീട്ടല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.
21. പെര്‍മിറ്റ് പുതുക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.
22. പുതിയ കെട്ടിടത്തിനു നമ്പര്‍ നല്‍കുന്നതിന്
അപേക്ഷിക്കേണ്ട വിധം:- അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ *:- കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം).
അടക്കേണ്ട ഫീസ്:- നിര്‍ണ്ണയിക്കുന്ന നികുതി.
സേവനം ലഭിക്കുന്ന സമയപരിധി **:- പതിനഞ്ച് ദിവസം.
23. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.
നിബന്ധനകള്‍ *:- അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.
24. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ടവിധം:- അസസ്മെന്റ് രജിസ്ററിന്റെ താമസ കോളത്തില്‍ പേരുണ്ടായിരിക്കണം.
നിബന്ധനകള്‍ *:- അപേക്ഷയില്‍ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.
25. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)
അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച അപേക്ഷ.
നിബന്ധനകള്‍ *:- കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം.
26. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- മുപ്പത് ദിവസം.
27. ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്‍പ്പ് സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്‍പ്പിക്കുക.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
28. കെട്ടിടനികുതി ഒഴിവാക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിടനികുതി തന്‍വര്‍ഷം വരെ ഉള്ളത് അടച്ചുതീര്‍ത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
29. പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക)
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
30. ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചു തീര്‍ത്തിരിക്കണം. അര്‍ദ്ധവര്‍ഷത്തിലോ, ഒരു പ്രത്യേക തീയതി മുതല്‍ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിയ്ക്ക് മൂന്‍കൂട്ടി നോട്ടീസ് നല്‍കിയിരിക്കണം. നോട്ടീസിന്റെ കാലാവധി അതു കൊടുക്കുന്ന അര്‍ദ്ധവര്‍ഷത്തേക്ക് മാത്രമായിരിക്കും. ഒരു അര്‍ദ്ധവര്‍ഷത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ദിവസത്തിന് ആനുപാതികമായി നികുതി ഗഡുവിന്റെ പകുതിയില്‍ കവിയാത്ത തുകയ്ക്കു മാത്രം ഇളവു ലഭിക്കും.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
31. കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം. കെട്ടിട നിര്‍മ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
32. വാസയോഗ്യമായ വീടല്ല എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- പേരും വീട്ടുപേരും സ്വന്തമായി വീടുണ്ടെങ്കില്‍ അതിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
33. ഫാക്ടറികള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി
അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) (കെട്ടിടം വാടകക്കാണെങ്കില്‍ ഉടമയുടെ സമ്മതപത്രം).
നിബന്ധനകള്‍ *:- സ്ഥലത്തിന്റെ രേഖ (ഒറിജിനലും പകര്‍പ്പും), കെട്ടിടത്തിന്റെ പ്ളാന്‍ , സൈറ്റ് പ്ളാന്‍ , സമീപവാസികളുടെ സമ്മതപത്രം, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന നിരാക്ഷേപപത്രങ്ങള്‍ (ഉദാ:- പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ്, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫയര്‍ ഫോഴ്സ്).
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- പഞ്ചായത്തു തീരുമാനത്തിന് വിധേയമായി 15 ദിവസം.
34. വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സിന്
അപേക്ഷിക്കേണ്ട വിധം:- നിശ്ചിത ഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്).
നിബന്ധനകള്‍ *:- പുതുതായി ആരംഭിക്കുവാന്‍ 30 ദിവസം മുമ്പ് അപേക്ഷ നല്‍കുക. കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) ലൈസന്‍സ് പുതുക്കുന്നതിന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ. സ്ഥലനാമം ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
35. പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- പ്രതിരോധ കുത്തിവെയ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പമുണ്ടാകണം.
അടയ്ക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
36. സ്വകാര്യ ആശുപത്രികള്‍ ,പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നല്‍കുക.
നിബന്ധനകള്‍ *:- കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) മുതലായവ ഉണ്ടായിരിക്കണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതം നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
പ്രസിഡണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
1. സ്വഭാവ സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശസഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.
2. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനും പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള സാക്ഷ്യപത്രം
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടയ്ക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
3. തൊഴില്‍രഹിതന്‍ / രഹിത ആണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലായവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
4. വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
5. വയസ്സു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:- (കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാത്രം) വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, സ്കൂള്‍സര്‍ട്ടിഫിക്കറ്റ് മുതലായവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
6. പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം
അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
7. വിധവയാണെന്ന് തെളിയിക്കുന്ന ( ഭര്‍ത്താവ് ഉപേക്ഷിച്ച) സാക്ഷ്യപത്രം
അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.
8. ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം
അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.
1.
റിയല്‍ എസ്റ്റേറ്റ് ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക
എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ
ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ
അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി
നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക.
ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍
ഫോണ്‍ നമ്പര്‍ വാങ്ങുക.
2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.
3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.
4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.
5. വസ്‌തു വാങ്ങുമ്പോള്‍ അത് വില്ക്കുന്നയാളിന് ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന് ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.
6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.
10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
11. സ്ഥലം wet ലാന്‍ഡ് (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.
12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.
13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ് ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.
14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.
15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.
16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.
17. പ്ലോട്ട് തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച് വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
18. സ്ഥലത്തേക്ക് സ്വകാര്യ വഴിയുണ്ടെങ്കിലത് ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക് വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ് തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 50 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.
21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ് സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ് തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്.
22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ് അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്.
23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.
24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.
25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ് നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.
26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ് നല്ലത്.
27. വസ്തു വാങ്ങുന്ന ആളാണ് രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച് കാണിച്ച് മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത് നല്ലതല്ല.
28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ് വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത് വാങ്ങുക.
29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത് പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.
30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.
31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ് ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.
32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.
രജിസ്ട്രേഷന്‍ നിയമങ്ങളും ആധാരമെഴുത്ത് ഫീസും മറ്റും വിശദമായി അറിയാന്‍
NB:ഇതു ഞാന്‍ എഴുതിയതല്ല,വ്യത്യസ്ഥമായ ഒരു അറിവായതിനാല്‍ നിങ്ങളോടൊപ്പം പങ്കുവച്ചു എന്ന്‍ മാത്രം..
കടപ്പാട് : സുഹൂര്‍ത്ത് .കോം

ശ്രീനാരായണ
ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ
പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്.
ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്.
പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു
യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ്
യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍
ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.
125
വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച
പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും
ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ
പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ
വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്.
അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം
നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി
വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി
ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന
കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത്
വന്നത്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ
ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം
മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’
എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു
എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍
ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍
ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു
മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ
പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്.
മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല്
വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല
കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ്
സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്.
അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ
പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം
ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.
1917ല്‍ ശ്രീനാരായണ ഗുരു
ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട്
സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും
വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും
അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ
സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം
നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള
ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര
ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും
തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന്
പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം
പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍
പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ശ്രീനാരായണ
ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ
പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്.
ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്.
പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു
യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ്
യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍
ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.
എഴുത്തുകാരന്‍
എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല.
അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്.
സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന്
പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം
സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത
വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന്
സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍
രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്.
ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം.
അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക.
കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍
ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി
ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന
കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.
ശ്രീനാരായണ
ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്.
കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം
ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ
ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍,
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി.
‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും
മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും
എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന്
ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക്
സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍
മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ
വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍
വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്.
കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ
പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച്
ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും
ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം
കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള
കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന്
ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.
1935
ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ
ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന്
പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു
അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന്
പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍
ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്
ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന
സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ
നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ്
പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി
നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും
സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി
രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്.
പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.
‘ഒരു
ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’
എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന്
വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന്
സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന്
നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക
ഏറ്റുവാങ്ങുകയാണ് ചെയ്തത്.
സംസ്കൃതത്തില്‍ നല്ല
അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം
തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍
മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത്
മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ
‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച്
പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ്
എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി
പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ
പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം
സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം
അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
എഴുതപ്പെട്ട
സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും
സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി
അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള
രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം /
ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര
ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ
ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം
ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍
എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’
എന്ന്.
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും
മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി
അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു.
ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള
ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ
സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി.സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി.കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ ഓടിക്കിതച്ച് ബാവ ഗുരുസവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. "ഞങ്ങളെ സഹായിക്കണം സ...്വാമീ" എന്ന് തേങ്ങിയ ബാവയെ ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്. "നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു. "അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു. "എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ." തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. "ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല എന്നതായിരുന്നു പിന്നീടുളള ചരിത്രം. പിന്നീട്് വര്‍ഷങ്ങള്‍ക്ക് ശേഷം 1938ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ.പി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവൃത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം.
(സജീവ് കൃഷ്ണന്‍ ,കേരള കൗമുദി)
ധ്യാനം എങ്ങനെ പരിശീലിക്കാം...?പ്രത്യക്ഷത്തില്‍ 'അറിവ് ' നേടിത്തരുന്നത് 'ധ്യാനം' അഥവാ 'തപസ്സു' ...
ധ്യാന ശീലം:
1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം.
2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില്‍ ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം).
3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത 'കമ്പ്ളി' ഉപയോഗിക്കാം (മെത്ത ഉപേക്ഷിക്കാം).
4) ദര്‍ശനം കിഴക്ക് ദിശയോ, വടക്ക് ദിശയോ ആകാം.
പ്രക്രിയ:
1) കഴിവതും പത്മാസനത്തില്‍ ഇരിക്കാന്‍ ശ്രമിക്കാം, അതിനു കഴിഞ്ഞില്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം. ( വലതു കാല്‍ ഇടതു കാലിന്റെ മുകളില്‍ ).
2) നട്ടെല്ല് നിവര്‍ത്തി മുഖം നേരെയാക്കി കൈകള്‍ രണ്ടും 'സാധന' ക്രമത്തില്‍ കണ്ണുകളടച്ചു (വലതു കയ്യ് ഇടതു കയ്യുടെ മുകളിലായി മടിയില്‍ വച്ച് ) ഇരിക്കാം (ശ്രീബുദ്ധന്റെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും).
3) ശ്വാസം (പ്രാണവായു) വളരെ നേരിയ തരത്തില്‍ (സ്വാഭാവികമായി) എടുക്കുകയും വിടുകയും ചെയ്യാം.
ശ്രദ്ധ:
1) മനസ്സിനെ 'ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇരിക്കുന്നത് എന്ന് വിചാരിപ്പിക്കാം' (എല്ലാവരുടെയും 'സ്ഥിതി' അങ്ങനെ തന്നെയാണ്).
2) ആദ്യം 'സൂര്യഭഗവാനെ' മനസ്സില്‍ കൊണ്ട് വരാം. അതില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ വലതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.
3) ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ ഇടതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.
പ്രാണായാമം:ഇങ്ങനെ ചെയ്യുന്നതോടൊപ്പം, ശ്വാസം ( പ്രാണന്‍ ) അകത്തേക്ക് എടുക്കുമ്പോള്‍ 'സ്വാ....' എന്നും, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ 'ഹം......' എന്നും വിചാരിക്കാം. ഇത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കാം (സ്വാഭാവിക രീതിയില്‍ സ്വയം അറിയാതെ ശ്വസിക്കുന്ന രീതി മാത്രം, തീരെ ബലം പ്രയോഗിച്ചുള്ളതല്ല). കുറഞ്ഞത് ഒരു പത്തു മിനിട്ടെങ്കിലും ഇങ്ങനെ ഇരുന്നു ശീലിക്കാം (കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നവര്‍ക്ക് എത്ര വേണേലും ഇരിക്കാം).
ഗുരുമന്ത്ര ധ്യാനം:
1) 'ധ്യാനം' കഴിഞ്ഞാല്‍ വളരെ സാവധാനം 'വജ്രാസനം' (യോഗാസനത്തിലെ ഒരു ആസനമാണ്) ത്തില്‍ ഇരിക്കാം.
2) കൈകള്‍ രണ്ടും 'ഹൃദയത്തോട്' ചേര്‍ത്ത് 'കുമ്പിള്‍ ' രൂപത്തിലാക്കി അതില്‍ ഗുരുവിനു സമര്‍പ്പിക്കാനുള്ള 'പുഷ്പ'ങ്ങളാണ് എന്ന് ധ്യാനിക്കാം.
3) മനസ്സില്‍ ഒരു രൂപത്തെ ഗുരുവായിട്ടു സങ്കല്‍പ്പിക്കാം (അമ്മയോ, അച്ഛനോ, സൂര്യനോ, ചന്ദ്രനോ, ഇഷ്ടദൈവങ്ങളോ, ശ്രേഷ്ടനായ ഒരു ഗുരുവോ ആരുമാകാം).
4) ഗുരുമന്ത്ര ജപം:
1) ഓം... അഘന്ട മണ്ടലാകാരം... വ്യാപ്തം യേന ചരാചരം തത്പദം ദര്‍ശിതം യേന.... തസ്മൈ ശ്രീ ഗുരവേ നമഹ
2) അജ്ഞാന തിമിരാന്തസ്യ ജ്ഞാനാജ്ഞന ശലാഖയ...ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഹ...
3) ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരഭ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഹ... ഓം... എന്ന് മൂന്ന് പ്രാവശ്യം വീതം 'ധ്യാനിക്കാം'...
അതിനു ശേഷം
1) 'ഗണേശ മന്ത്രം', (ഗജാനനം ഭൂത ഗണാതി സേവിതം... കപിത്വ ജംഭൂഫലസാര ഭക്ഷിതം... ഉമാസുതം ശോക വിനാശ കാരണം... നമാമി വിഖ്നെശ്വര പാദപങ്കജം).
2) ശിവപഞ്ചാക്ഷരി മന്ത്രം (ഓം നമ: ശിവായ).
3) ഭഗവതി മന്ത്രം (സര്‍വ്വ മംഗള മംഗല്യേ... ശിവേ സര്‍വാര്‍ഥ സാധികേ... ശരണ്യേ ത്രയംബികെ ഗൌരീ... നാരായണീ നമോസ്തുതേ).
4) ശരവണമന്ത്രം (ഓം ശരവണ ഭവായ നമ:).
5) നാരായണ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ).
6) ശരണമന്ത്രം (സ്വാമിയേ ശരണമയ്യപ്പ), എന്നീ മന്ത്രങ്ങള്‍ ഉരുവിടാം. അറിയാവുന്ന മറ്റു മന്ത്രങ്ങളോ, സ്തോത്രങ്ങളോ ക്രമമായി ഉരുവിടാം. അതിനു ശേഷം കൈകള്‍ നിവര്‍ത്തി തൊഴുതുകൊണ്ട് കമിഴ്ന്നു കിടന്നു ഗുരുവിനു സാഷ്ടാങ്ക പ്രണാമം ചെയ്യാം (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സ്ത്രീകളും ഒഴികെ).
വിവര്‍ത്തനം:ഇങ്ങനെയുള്ള പ്ര'ക്രിയ'കള്‍ ഒരു ദിവസം രണ്ടു നേരം (രാവിലെയും വൈകിട്ടും) എങ്കിലും ചെയ്യാവുന്നതാണ്. അതില്‍ കൂടുതല്‍ 'സാധന' ചെയ്യണം എന്നുള്ളവര്‍ക്ക് 'ശുദ്ധജലം' കൊണ്ട് പാദം മുതല്‍ കാല്‍മുട്ടുവരെ, കയ്പ്പത്തി മുതല്‍ കയ്‌മുട്ട് വരെ, മുഖം എന്നിവ കഴുകി വൃത്തിയാക്കി' ധ്യാനം' അഥവാ 'സാധന' ചെയ്യാവുന്നതാണ്.
ആഹാരം: ശുദ്ധമായ സസ്യഭക്ഷണം അനിവാര്യം (ഉപ്പ്, പുളി, മുളക് (വളരെ മിതമാക്കാം), ഉള്ളിവര്‍ഗ്ഗം ഒഴിവാക്കാം, മത്സ്യാദി മാംസ മദ്യ വര്‍ജ്ജനം എന്നിവ നിര്‍ബന്ധമാണ്, അതിനു കഴിയാത്തവര്‍ 'ധ്യാനം' ഒഴിവാക്കാം. കൂടുതല്‍ അറിയാന്‍ 'ധ്യാന' യോഗം, അദ്ധ്യായം ആറ്, 'ഭഗവദ് ഗീത' വായിക്കാവുന്നതാണ്. ഓം പാര്‍ഥായ പ്രധിബോധിധാം... ഭഗവതാം നാരായണേന സ്വയം... എന്നാ 'ഗീതാധ്യാനം' മന:പാഠമാക്കാം. 'ധ്യാന'ത്തെ കുറിച്ചുള്ള മറ്റു പരോക്ഷമായ 'അറിവുകളും' സ്വായത്തമാക്കാം... അമിതമായ നിര്‍ബന്ധമില്ലാതെ കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുക്കുന്നത് അവരുടെ 'ബുദ്ധിശക്തി, ഓര്‍മ്മശക്തി, ജ്ഞാനശക്തി എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യും....
ഹരി ഓം...
By Aravind Janardhanan