വീണപൂവ്
ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ
ചരിത്രകാവ്യമാണ് വീണപൂവ്.രാജാവ് വണ്ടായും രാ
ജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍.
മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും
ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.ഇതുപോലെ ആശാന്‍റെ
എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത്
നിലവില്‍ വന്ന ചരിത്രവുമാണ് പ്രധാനവിഷയമെന്ന് എ
ടുത്ത് പറയാവുന്നതാണ്.എന്നാല്‍ ഓരോകൃതികളിലേ
യും കഥയും കഥാപാത്രവും ഒന്നു തന്നെയാണെങ്കിലും
സാധാരണക്കാര്‍ക്ക് ഓരോന്നും വേറേ വേറേയാട്ടേ തോ
ന്നുകയുള്ളൂ.ഓരോരോ കഥയിലേയും ഭാഷയ്ക്ക് ആധു
നികവും സ്വതന്ത്രവുമായ ശൈലിയാണുള്ളതെന്ന് കാണാ
വുന്നതാണ്.ഭാഷയുടെ പ്രയോഗശൈലിയില്‍ അപാരമാ
യ പാണ്ഡിത്യമാര്‍ജ്ജിക്കാന്‍ ആശാന് കഴിഞ്ഞത് ആശാ
ന്‍ കൃതികളിലെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നവരി
ല്‍ അത്ഭുതമുണ്ടാക്കുന്നതാണ്.കവികളില്‍ കാളിദാസനാ
ണ് ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ
ശാന്‍ കൃതികളിലൂടെ പുറത്തുവന്നിരിക്കുന്ന ആശയങ്ങളും
അര്‍ത്ഥതലങ്ങളും കാളിദാസകൃതികള്‍ക്കുപോലുമില്ലെന്ന്
പണ്ഡിതന്മാര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.സാധരണ
ക്കാര്‍ക്ക് ഭാഷയെ തിരിച്ചറിഞ്ഞ് പഠനം നടത്തുവാന്‍ സ
ഹായകമായ വിധത്തില്‍ പദപ്രയോഗം നടത്തുന്നതില്‍ ആ
ശാന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു,പ്രത്യേകിച്ചും പി
ന്നോക്ക ജനവിഭാഗങ്ങളുടെയിടയിലേക്ക് അന്വേഷണചിന്ത
കടത്തിവിടുന്ന വിധമാണ് ഭാഷാപ്രയോഗം.അത് വീണപൂ
വിലും കരുണയിലും സ്പഷ്ടമായും ലളിതമായും പ്രത്യക്ഷ
പ്പെടുന്നുവെന്നത് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.
കരുണയിലെ വാസവദത്തയുടെ മാളികയ്ക്ക് ഉപയോഗി
ച്ചിരിക്കുന്ന ഭാഷയില്‍"മാളികയൊന്നിന്‍റെ തെക്കെ മലര്‍ മു
റ്റത്തില്‍"എന്ന പ്രയോഗം ചിന്തിക്കുന്നവരില്‍ ആവര്‍ത്തിച്ച്
വായിച്ച് അതിന്‍റെ അര്‍ത്ഥതലം കണ്ടെത്താന്‍ സഹായകമാ
ണ്.മൂലകഥയില്‍ പറയുന്ന വാസവദത്തയുടെ മാളികയെ
"മാളികയൊന്നിന്‍റെ"യെന്ന പ്രയോഗം കൊണ്ട് ഒന്നില്‍കൂടു
തല്‍ മാളികയുണ്ടെന്ന് അര്‍ത്ഥം തരുന്ന പ്രയോഗം സന്ദര്‍ഭോ
ജിതമായി യുക്തിചിന്തചെയ്യുമ്പോള്‍ അതിന്‍റെ കാരണമന്വേ
ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു.മാത്രമല്ല,ഈ വരികള്‍ ഏ
തൊരാള്‍ക്കും സത്യത്തെ കൂടുതല്‍ കൂടുതല്‍ അന്വേഷിച്ചടു
ത്തറിയുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളതാണ്.
"കാളിമകാളും നഭസ്സേയുമ്മവയ്ക്കും വെണ്‍മനോജ്ഞ
മാളികയൊന്നിന്‍റെ തെക്കെ മലര്‍ മുറ്റത്തില്‍"
ആശാന്‍റെ കരുണയിലെ കഥനടക്കുന്നത് തെക്കെ ഇന്‍ഡ്യയി
ല്‍ റാണി ഭരിക്കുന്ന കേരളത്തില്‍ എന്നാണാശയതലം.
മതസംസ്ക്കാരത്തിന്‍റെ വീഴ്ചയാണെല്ലോ വീണപൂവിലെ
ചരിത്രാംശം.ഇതിലെ വീണപൂവ് ഏതോ ഒരു വൃക്ഷത്തി
ന്മേലുണ്ടായ പൂവ് വീണതുകണ്ട് ആശാന്‍ രചിച്ചിരിക്കുന്ന
കൃതിയാണെന്നാരോപിച്ച് ഇതിനെ നിര്‍ജ്ജീവമാക്കുവാന്‍
പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്.അത്തരംകൃതികളും നിലവിലു
ണ്ട്.സാഹിത്യം മനുഷ്യ-സമൂഹത്തിന്‍റെ കഥപറയുന്നതാണെ
ന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?ഒരു മഹാ
ജനം ജന്തുജീവിതം നയിക്കുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം സ്വ
ര്‍ഗ്ഗീയ ജീവിതം നയിക്കുന്നു.ഇത് ഇന്നും ഇന്നലേയും തുടങ്ങി
യതല്ല.കേരളത്തില്‍ വേദകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെ
ടുന്ന റാണീഭരണം മുതല്‍ തുടങ്ങിയതാണ്."വീണപൂക്കളെ വീ
ണ്ടു മുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു"എന്ന് വയലാര്‍
പാടിയത് ചരിത്രബോധത്തോടെയാണ്.മരത്തില്‍ നിന്ന് ഒരു
പൂവ് വീണാല്‍ അതുപിന്നെ വിടരുമോ?ഇത് സാഹിത്യത്തി
ലെ വീണപൂവാണ്.സമൂഹം അജ്ഞാനനിദ്രയിലായതിനാല്‍
അത് വീണ്ടും വിടര്‍ന്ന് മാധ്യമങ്ങളിലൂടെ പരിമളം പരത്താ
ന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തിന്‍റെ പരിണാമ ചരിത്രം------- 44 ------- written by : Cg Dharman
4 October 2014
Category: കുമാരനാശാന്, വീണപൂവ്