.

ജാതിയും മതവും: ശ്രീ നാരായണഗുരു.


 
ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച്  ഒരു സംഭാഷണം നടന്നു.
 
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ?
 
സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.
 
ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മറ്ജ്ഹങ്ങളില്‍ പെട്ട എല്ലാവരും നല്ലവരാണോ? അതുകൊണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.അല്ലെങ്കില്‍ അധപ്പതിക്കും.മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ട്ടിക്കുന്ന എല്ലാവരുടെയും ആചാരവും നല്ലതായിരിക്കുമോ? അങ്ങനെയല്ലല്ലോ കാണുന്നത്? അതിനാല്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല! പ്രവര്‍ത്തി ശുദ്ധമായിരിക്കണം. അതാണ്‌ ആവശ്യം. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" അതാണ്‌ നമ്മുടെ അഭ്പ്രായം.
 
ഈ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഗുരു അങ്ങനെ അരുളിയ സൂക്തമാണ് "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നത്.
 
ഒരിക്കല്‍ നാരായണ ഗുരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അതേയ് കമ്പാര്‍ട്ട്മെന്റില്‍  സഹയാത്രികരായി ഒരു രാജകുടുംബാങ്ങവും ഒരു നമ്പൂതിരിയും ഉണ്ടായിരുന്നു. ഗുരുവിന്റെ പെരുമാറ്റവും ഭാവവും സംഭാഷണവും അവരെ വളരെ ആകര്‍ഷിക്കുകയും, അവര്‍ക്ക് ഗുരുവില്‍ ബഹുമാനം തോന്നുകയും ചെയ്തു. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചു:
 
രാജ: നിങ്ങളുടെ പേര്?
ഗുരു: നാരായണന്‍.
രാജ: ജാതിയില്‍ ആരാണ്?
ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടേ?
രാജ: അറിഞ്ഞുകൂടാ.
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നേ കേട്ടാല്‍ അറിയുന്നതെങ്ങനെ?
ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീടൊരിക്കല്‍ ഗുരു പറഞ്ഞു, മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുല്ലതിനു തെളിവ് ഒന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാള്‍ മോശം, അതിനാല്‍ ജാതിലക്ഷണം എന്നാ കൃതിയില്‍ ഗുരു ഇങ്ങനെ എഴുതി:
 
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ 
-യിനമേതൊന്നു ചൊല്കയാല്‍ 
ഇനമെതെന്നു കേള്‍ക്കില്ല 
നിനവും കണ്ണുംഉള്ളവര്‍  (ജാതിലക്ഷണം - ൫)
 
(ഇനം-ജാതി- ഏതെന്നു ഓരോ ഇനത്തിന്റെയും ഉടല്‍ (ശരീരം) തന്നേയ് സ്പഷ്ടമായി തെളിയിക്കുന്നതിനാല്‍, ചിന്താശക്തിയും, കാഴ്ച ശക്തിയുമുള്ളവര്‍, ആരോടും, നിങ്ങള്‍ ജാതിയിലാരാനെന്നു ഒരിക്കലും ചോദിക്കയില്ല)
 
ഗുരു 'ജാതിനിര്‍ണയം' എന്നാ കൃതിയില്‍ ആദ്യ ശ്ലോകത്തില്‍ ജാതി എന്തെന്ന് താത്വികമായി പ്രതിപാദിചിരിക്കുന്നു .
 
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസൈവം
ഹാ! തത്വം വേത്തി കോ പിന.
(പശുക്കള്‍ക്ക് പശുത്വം അഥവാ പശുഭാവം അല്ലെങ്കില്‍ അവസ്ഥ എങ്ങനെയോ അപ്രകാരം തന്നെയാണ് മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്. ഇക്കാര്യത്തി ബ്രാഹ്മണന്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ മുതലായവ) ഇല്ലതന്നേ. ഈ തത്വം, ഈ സത്യം ആരും അറിയുന്നില്ല എന്നത് കഷ്ടം തന്നേയ്!)

Category: , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.