.

പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍


ചേര്‍ത്തല താലൂക്കില്‍ വലിയൊരു ധനവാനായിരുന്ന പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ അവര്‍കള്‍ക്ക് 1081 ചിങ്ങം 26 ന് സ്വാമി തൃപ്പാദങ്ങള്‍ അയച്ച ഒരു കത്ത് താഴെ കൊടുത്തിരിക്കുന്നു.

"ഈഴവരുടെ ആചാരനടപടികള്‍ക്ക് ഒരു ഐക്യരൂപവും കാലാനുസൃതവുമായ പരിഷ്കാരവും വരുത്തേണ്ടത് അവരുടെ ഭാവി ശ്രേയ്യസ്സിനു ആവശ്യമാണെന്ന് തോന്നുകയാല്‍ ഓരോ പഴയ നടപടികളിലും കളയേണ്ട ഭാഗത്തെ കളഞ്ഞും എടുക്കേണ്ടവയെ എടുത്തും അനുഷ്ടിക്കേണ്ട ആചാരങ്ങളെ കുറിച്ചും വിവേകോദയം മാസികയില്‍ നമ്മുടെ അനുവാദപ്രകാരം പ്രസിദ്ധപ്പെടുത്തി വരുന്നതാകുന്നു.ഈ കൂട്ടത്തില്‍ താലികെട്ട് എന്ന അടിയന്തിരം ഈ ജാതിയുടെ ഇടയില്‍ അനുഷ്ടിക്കപ്പെടുന്നത്,വിവാഹകര്‍മ്മം വേറെ ഉണ്ടായിരിക്കുന്ന സ്ഥിതിയ്ക്ക് ആവശ്യമില്ലന്നും വിവാഹം തന്നെ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തി വരുന്ന മാതൃകയില്‍ നടത്തണം എന്നും നമ്മുടെ താല്പര്യപ്രകാരം തെന്നെ ഏര്‍പ്പെടുത്തിയിട്ടുള്ളതുമാകുന്നു.നമ്മില്‍ ഷെഹ വിശ്വാസമുള്ള ജനങ്ങള്‍ ഇപ്പോള്‍ അതിനെ ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നതായി അറിയുന്നതില്‍ നമുക്ക് അധികമായ ചാരിതാര്‍ത്ഥ്യവും സന്തോഷവും തോന്നുന്നു.നിങ്ങള്‍ക്കും ഈ സംഗതിയില്‍ നാം നേരിട്ടറിയിചെങ്കിലല്ലാതെ ഉറപ്പ് തോന്നുന്നില്ലന്നു കരപ്പുറം ഈഴവ സമാജക്കാരുടെ ഒരു കത്ത് മൂലം അറിയുന്നതിനാല്‍ ഈ എഴുത്ത് എഴുതുന്നതാകുന്നു.സമുദായത്തിന്റെ നന്മയെ ഓര്‍ത്ത് നിങ്ങളും മേലാല്‍ ഈ പുതിയ രീതിയെ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമെന്നു വിശ്വസിച്ചുകൊള്ളുന്നു.
സ്വാമികള്‍ ഇങ്ങനെ ഒരു എഴുത്ത് എഴുതുവാന്‍ സംഗതി വിവേകോദയത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെപറ്റി പ്രസിദ്ധം ചെയ്തത് അവിടുത്തെ അനുമതിയോടുകൂടിയാണ് എന്ന് കൊച്ചുരാമന്‍ അവര്‍കള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ലന്നു അറിയുകകൊണ്ടായിരുന്നു വെന്ന് തീര്‍ച്ചയാണല്ലോ.സ്വാമികളുടെ കത്ത് കിട്ടിയ ഒടനെ അദ്ധേഹം അതിലെഴുതിയ കാര്യങ്ങളെ സ്വീകരിക്കുകയും വലിയൊരു പ്രമാണിയും ധനവാനും ആയ അദ്ധേഹത്തിന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തു.അങ്ങനെ വടക്കന്‍ തിരുവിതാം കൂറില്‍ താലികെട്ട് കല്യാണം ഇല്ലാതായി.
ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം
മൂര്‍ക്കോത്ത് കുമാരന്‍

ശിവഗിരി സേവാ സമിതി's photo.
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം




തിരുവനന്തപുരത്ത് മണ്ണന്തലയിലെ ദേവീ ക്ഷേത്രത്തില്‍ 1889 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി.ഭക്തജനങ്ങള്‍ക്ക് ദേവിയെ സ്തുതിച്ചാരാധിക്കുവാന്‍ "മണ്ണന്തലദേവീ സ്തവം" എന്ന സ്തോത്രവും ഗുരുദേവന്‍ രചിച്ച് നല്‍കി.
തിരുവനന്തപുരത്ത് നിന്നും എം.സി റോഡില്‍ക്കൂടി പത്ത് കി.മി വടക്കോട്ട്‌ പോയാല്‍ മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രമായി.ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെ പറ്റി കേട്ടറിഞ്ഞ മണ്ണന്തലയിലെ ചില പ്രമാണിമാര്‍ ഗുരുദേവനെ സമീപിച്ച് അവര്‍ക്കൊരു സാത്വിക ദേവനെ പ്രതിഷ്ഠിച്ചു നല്‍കണമെന്ന് അപേക്ഷിച്ചു.നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് ഗുരുദേവന്‍ മണ്ണംതലയില്‍ എത്തി.അന്ന് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു.ഭദ്രകാളി ക്ഷേത്രം.അത് ഇളക്കിമാറ്റി പുതിയ പ്രതിഷ്ഠ നടത്താമെന്ന് ഗുരുദേവന്‍ സമ്മതിച്ചു.എന്നാല്‍ കുരുതിയും മദ്യ നിവേദ്യവും അവസാനിപ്പിക്കാം എന്ന് ഗുരുദേവന്‍ അവരെകൊണ്ട് സമ്മതിപ്പിച്ചു.തുടര്‍ന്ന് ഭദ്രകാളി വിഗ്രഹം ഇളക്കിമാറ്റിയ ഗുരുദേവന്‍ കാളീപ്രതിയ്ക്ക് വേണ്ടി "തൂക്കം" നടത്തുന്നതിന് ഉപയോഗിച്ചിരുന്ന തൂക്കവില്ലും വിഗ്രഹവും കൊണ്ടുപോയി അടുത്തുള്ള കുളത്തില്‍ താഴ്ത്തുവാന്‍ നിര്‍ദേശിച്ചു.നൂറ്റാണ്ടുകളായി ഈഴവതീയ്യജാതിക്കാര്‍ ഭയഭക്തി ബഹുമാനങ്ങളോട് ആരാധിച്ച് പോന്നിരുന്ന ദേവതയെ വലിച്ചിളക്കി കുളത്തില്‍ മുക്കികൊല്ലത്തക്ക ഒരു മാനസികപരിവര്‍ത്തനം വിശ്വാസികളില്‍ സൃഷ്ടിക്കുവാന്‍ സഹായകമായ മാറ്റത്തിന്റെ പ്രേരക ശക്തി,ഗുരുദേവന്റെ അമാനുഷികമായ സിദ്ധിബലം തന്നെയാണ്.
ഭദ്രകാളിക്ക് പകരം പുതിയ ദേവതയെ പ്രതിഷ്ഠിക്കാമെന്ന് ഗുരുദേവന്‍ പറഞ്ഞു.എന്നാല്‍ പ്രതിഷ്ഠയ്ക്ക് നിശ്ചയിച്ചിരുന്ന സമയത്ത് അദ്ധേഹം എത്തിച്ചേര്‍ന്നില്ല.ജനം വളരെനേരം കാത്തിരുന്നു.ഗുരുദേവന്‍ വന്നയുടന്‍ തന്നെ പ്രതിഷ്ഠയും നടത്തി.പ്രതിഷ്ഠയുടെ സമയം തെറ്റിച്ചതില്‍ ഈര്‍ഷ്യ തോന്നിയ ഒരാള്‍ മറ്റുള്ളവരുടെ മുന്‍പില്‍ കേമനാകാന്‍ വേണ്ടി ഗുരുവിനോട് ഒരു ചോദ്യം ചോദിച്ചു." ഏത് രാശിയിലാണ് പ്രതിഷ്ഠ നടത്തിയത്".: കുഞ്ഞ് ജനിച്ചിട്ടല്ലേ ജാതകം നോക്കേണ്ടതുള്ളൂ,ഇവിടെ പ്രതിഷ്ഠ കഴിഞ്ഞു ഇനി ജാതകം നോക്കികൊള്ളൂ" എന്ന് പറഞ്ഞ് ഗുരുദേവന്‍ യാത്രയായി.ഇളഭ്യനായ ചോദ്യകര്‍ത്താവ്‌ ജനക്കൂട്ടത്തില്‍ മറഞ്ഞു.ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഇങ്ങനെയുള്ള മറുപടികള്‍ ഗുരുവില്‍ നിന്നും ഉണ്ടാവുക സാധാരണമാണ്.ഉത്തരം മുട്ടിക്കുന്ന മറുപടികള്‍ നല്‍കും എങ്കിലും ആര്‍ക്കും ഗുരുവിനെ പ്രകോപിപ്പിക്കുവാന്‍ സാധ്യമല്ല.വിദ്യകൊണ്ട് പ്രബുധരാകുക എന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി മണ്ണംതല ക്ഷേത്ര ഭാരവാഹികള്‍ സ്ഥാപിച്ച നാരായണ വിലാസം പ്രൈമറി സ്കൂളാണ് ഇന്ന് മണ്ണന്തല ഗവ.ഹൈ സ്കൂള്‍ ആയി മാറിയിരിക്കുന്നത്.നാടിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഘടകമാണ് ഈ വിദ്യാലയം.പുതിയ ദേവിയെ പ്രതിഷ്ഠിച്ചു നല്‍കുക മാത്രമല്ല ഗുരുദേവന്‍ ചെയ്തത്.ദേവിയെ പ്രാര്‍ത്ഥനനടത്തുവാന്‍ ഒരു "മണ്ണന്തലദേവീ സ്തവം" എന്ന ഒന്‍പത് പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കീര്‍ത്തനം എഴുതി കൊടുക്കുക കൂടി ചെയ്തു.ഗുരുദേവന്‍ സ്ഥാപിച്ച മറ്റു ക്ഷേത്രങ്ങളെ പോലെ തന്നെ ഈ ക്ഷേത്രവും അതിമനോഹരം തന്നെയാണ്.ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല 982 നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയില്‍ നിഷിപ്തമാണ്.

ശിവഗിരി സേവാ സമിതി's photo.

Category: ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.