ത്യാഗം : - ശ്രീ നാരായണ ഗുരു
Jagath Guru Sree Narayana Gurudevan |
- ത്യാഗം:
- ബ്രഹ്മം ആനന്ദഘനമാണ്
- വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ
- ഈ ഗുരുജയന്തിയിൽ ഉദയത്തിനുമുമ്പേ നമുക്ക് ചതയദീപങ്ങൾ തെളിക്കാം
- ബ്രാഹ്മ ജാതിയില് ജനിച്ച ആനന്ദതീര്‍ത്ഥ സ്വാമികള്‍
- ശ്രീനാരായണീയരുടെ അഭിമാന സ്തൂപം തകർന്നു വീഴുന്നു.
Posted: 20 Aug 2016 06:11 AM PDT
'' ത്യാഗം വേണം. അപ്പോൾ കർമ്മം ശരിയാവും. ധൈര്യം ഉണ്ടാവും. മരിക്കുവാൻ കൂടി ഭയം ഉണ്ടാവില്ല. ലോകത്തിനു വേണ്ടി യത്നിക്കണമെങ്കിൽ നല്ല ധൈര്യം വേണം. യുദ്ധത്തിൽ എത്ര പേർ മരിച്ചു. അതാന്നും സാരമില്ല. ത്യാഗികൾക്ക് മരണത്തെ ഒരു ഭയവുമില്ല. അവരാണ് ശരിയായ മനുഷ്യർ. ഇപ്പോഴുള്ളവരെല്ലാം ഭീരുക്കൾ. ഒരു മരണം ഉണ്ടായാൽ എന്തൊരു നിലവിളിയാണ്. ആരെങ്കിലും ചെന്നാൽ അപ്പോഴും അടിയും നിലവിളിയുമായി. മഹാ കഷ്ടം! മനുഷ്യർ ഇത്ര പാവങ്ങളാണല്ലോ; മരിച്ചാൽ വ്യസനിക്കാതെയാക്കണം. എല്ലാവരേയും കാര്യം പറഞ്ഞു മനസ്സിലാക്കണം. ലഹള കൂട്ടിയിട്ട് ഒരു കാര്യവുമില്ലല്ലോ. മരിച്ചവർക്ക് വല്ലതും ഉണ്ടാവുന്നുണ്ടെങ്കിൽ തീർച്ചയായും നിലവിളി കൊണ്ട് അവർക്കും ദോഷമേയുള്ളു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ എന്തെല്ലാം കാട്ടുന്നു. അതു നിർത്തണം. എല്ലാ വിദ്യാലയങ്ങളിലും 'ത്യാഗം' പഠിപ്പിക്കണം. സഭയിൽ ഇതായിരിക്കണം പ്രധാന വിഷയം' '
- ശ്രീ നാരായണ ഗുരു
|
Posted: 20 Aug 2016 06:10 AM PDT
ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത് എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ് ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത് . ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
"ആനന്ദക്കടൽ പൊങ്ങി -
ത്താനേ പായുന്നിതാ പരന്നൊരുപോൽ, ജ്ഞാനംകൊണ്ടതിലേറി- പ്പാനം ചെയ്യുന്നു പരമഹംസജനം . ( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ' ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-'
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ 'ബ്രഹ്മാനന്ദഘനം യത: ' എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
" അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത: സദാബ്രഹ്മാനുസന്ധാനം ഭക്തിരിത്യവഗമൃതേ."
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)
|
Posted: 20 Aug 2016 05:51 AM PDT
താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം)
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു.
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.....
|
Posted: 20 Aug 2016 05:49 AM PDT
ഈശ്വരാരാധന എല്ലാ വീടുകളിലും ഹൃദയങ്ങളിലും എത്തണമെന്ന് നമ്മുടെ ഭഗവാൻ മൊഴിഞ്ഞുവല്ലോ. ദൈവത്തെ അടുത്തറിയുക എന്നതാണ് ഈശ്വരാരാധനയുടെ ലക്ഷ്യം. ദൈവം ബോധപ്രകാശമാണ്. അത് എങ്ങും നിറഞ്ഞിരിക്കുന്നു. ദൈവം ഉള്ളിലുണരുമ്പോൾ അന്ധത നീങ്ങും. വിളക്കുകൊളുത്തിവയ്ക്കുമ്പോൾ ഇരുട്ട് മായുംപോലെയാണത്. പരമമായ വെളിച്ചത്തെ ലോകത്തിന് പ്രദാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ ജയന്തിയും വെളിച്ചം നിറച്ചുകൊണ്ട് ആചരിക്കണം നമ്മൾ. ചതയദിനത്തിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് വീടും പരിസരവും തൃക്കാർത്തിക വിളക്കുകൾ തെളിക്കുന്നതുപോലെ ദീപാലംകൃതമാക്കണം. ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഇത് ചെയ്യാം. ഈ ചതയദിനത്തിൽ ഗുരുവിന്റെ 162ാം ജയന്തിയാണ്. അന്നേദിവസം 162 ചിരാതുകൾ തെളിക്കുന്നത് നല്ലതാണ്. മാസച്ചതയത്തിനും ഇത് ചെയ്യാം. രാവിലെ 6.15ആണ് ഗുരുദേവന്റെ ജനന സമയം. അതിന് അരമണിക്കൂർ മുമ്പേ വിളക്കുകൾ തെളിയണം. ജനന സമയം കഴിഞ്ഞ് അരമണിക്കൂറെങ്കിലും അതെല്ലാം കെടാതെ തെളിഞ്ഞു നിൽക്കുകയും വേണം. എല്ലാവരും പരിസരത്തെ വീട്ടുകാരിലേക്കുകൂടി ഈ വിവരം നൽകുക. തെളിയട്ടെ നാടുനീളെ ഗുരുവിന്റെ ധർമ്മപ്രകാശം.... നമുക്ക് സെപ്തംബർ 16ന് ഈ ദൗത്യത്തിന് തുടക്കം കുറിക്കാം. വിളക്കുകൊളുത്തിയതിന്റെ ഫോട്ടോ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യണം. കൂടുതൽ പേർ ഇതറിയും. അനുഷ്ഠാക്കളുടെ എണ്ണംകൂടാൻ അതു നല്ലതാണ്. ഗുരുപാദ സേവാർത്ഥം സജീവ് കൃഷ്ണൻ |
Posted: 20 Aug 2016 05:44 AM PDT
|
Posted: 20 Aug 2016 05:38 AM PDT
മാവേലിക്കര SNDP യൂണിയന് കീഴിലുള്ള 658 ആം നമ്പർ ഇരമത്തൂർ ശാഖയുടെ ഉടമസ്ഥതയിൽ ഉള്ളതും പ്രദേശത്തെ മുഴുവൻ ശ്രീനാരായണീയരുടെയും അഭിമാനവും ആയിരുന്ന 50 അടിയോളം ഉയരം ഉണ്ടായിരുന്ന ശ്രീനാരായണ സ്തൂപം പൊളിച്ചു മാറ്റുന്നു. ഇത്തരത്തിലുള്ള സ്തൂപങ്ങൾ ശ്രീനാരായണീയരുടേതായി കേരളത്തിൽ കേവലം മൂന്നെണ്ണം മാത്രമാണ് ഉള്ളത് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം ശ്രദ്ധേയമാകുന്നത്. ഇതിനെ ഈ നിലയിൽ നില നിർത്തി മുന്നോട്ടു കൊണ്ട് പോവാൻ ബുദ്ധിമുട്ടാണ് എന്നും, ബലക്ഷയം ഉണ്ട് എന്നും ഒക്കെയാണ് ഇതിനു അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വസ്തുത ഇതൊന്നും അല്ല എന്നാണു പ്രദേശവാസികൾ പറയുന്നത്. സമീപ പ്രദേശങ്ങളിൽ ക്രിസ്തീയ മത വിശ്വാസികളുടേതായി നിരവധി കുരിശ്ശടികൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അവകളെക്കാൾ ഒക്കെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്തൂപം പലർക്കും അനഭിമതമത്രെ... പ്രദേശത്തുള്ള ചിലർക്ക് ചില മുതലാളി മാരോടുള്ള 'കൂറ്' പ്രകടിപ്പിക്കുവാനുള്ള അവസരമാണ് ഈ പൊളിച്ചടുക്കൽ നടപടി. ശ്രീനാരായണ ഗുരുവിനെ ദൈവ തുല്യമായി ആരാധിക്കുന്ന ഏതൊരാളുടെയും ഹൃദയം പിളർക്കുന്ന കാഴ്ചയാണ് ഇപ്പോൾ ചെന്നിത്തല ഇരമത്തൂരിൽ കാണുന്നത്. ഈ പൊളിച്ചടുക്കൽ നടപടിയെ എതിർക്കാൻ ശ്രമിച്ച ആളുകളെ കൂട്ടമായി പ്രതിരോധിക്കാൻ ഉള്ള ശ്രമമാണ് ശാഖാ നേതൃത്വം ശ്രമിക്കുന്നത്. ഉന്നത അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളും ഈ നടപടികൾക്ക് നേരെ കണ്ണുകൾ അടച്ചിരിക്കുന്നു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന് എല്ലാ പ്രിയപ്പെട്ടവരോടും അഭ്യർത്ഥിക്കുന്നു. പ്രതിഷേധം നമുക്ക് നേരിട്ട് തന്നെ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കാം. SN ട്രസ്റ്റ് ഓഫീസ് കൊല്ലം. 04742429777,2079679 വെള്ളാപ്പള്ളി നടേശൻ: 0478 28623221, 2862225 മൊബൈൽ: 9847034909 https://www.facebook.com/profile.php?id=100000036133733 https://www.facebook.com/photo.php?fbid=1257143817630144&set=gm.1057656981019068&type=3&theater |
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Category: ത്യാഗം
0 comments