.
ഗുരുദേവനെ  അടുത്തറിയുവാനും കാരുണ്യ  പദ്ധതിയിൽ പങ്കാളികളാകാനും മുഴുവൻ മനുഷ്യ സ്നേഹികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ഇത് വായിച്ചു അഭിപ്രായം പറയുക - നല്ലതായാലും മോശമായാലും.

വിദ്യാഭ്യാസ പദ്ധതി
മികച്ച വിദ്യാർധികളെ പ്ൾസ് ടൂ തലത്തിൽ തെരെഞ്ഞെടുത്ത് പരിശീലന പരിപാടികൾ സംഘടിപ്പിചു കൊണ്ട് പ്രൊഫെഷണൽ മേഖലയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നു. പി.എസ്.സി ഉദ്യോഗ മൽസരപരീക്ഷകളിൽ ഈ പ്രദേശത്തുകാർക്ക് വിജയം ലഭിക്കും വിധം പരിശീലനം നല്കാനുള്ള സ്താപനങ്ങളും സജ്ജമാക്കുന്നു.ലൈബ്രറി,സ്കോളർഷിപ് ,അവാർഡുകൾ എന്നിവയും  ഉൾപ്പെടുത്തി വിദ്യാഭ്യാസപദ്ധതി തയ്യാറാക്കുക.

തൊഴിൽ പദ്ധതി.
തൊഴിൽ രാഹിത്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഉപജീവന പദ്ധതികൾ ആരംഭിക്കുക. വിദ്യാഭ്യാസം തുടരാൻ കഴിയാതിരുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള മൂന്ന് മാസം ദൈർഘ്യമുള്ള ടെക്നിക്കൽ കോളേജ് തുടങ്ങുക. തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ഓട്ടോറിക്ഷകൾ വാങ്ങി നല്കുന്ന സഹായപദ്ധതിയും ആസൂത്രണം ചെയ്യുക. സർക്കാർ നല്കുന്ന വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ലഭീക്കുന്ന സേവന സംരഭങ്ങൾ ആരംഭിച്ചു കൊണ്ട് പൊതു ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുക.അഗതികൾ, അനാഥർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനുള്ള അശരണകേന്ദ്രങ്ങളും പദ്ധതി വിഭാവനം ചെയ്യുക. മാനവ ശേഷി വികസനത്തിനു പരിശീലന കേന്ദ്രം സ്ഥാപിക്കുക.
കാര്ഷിക പദ്ധതികള്‍ക്ക് വേണ്ട നിര്‍ദേശവും സഹായസഹകരണങ്ങളും ലഭ്യമാക്കുക.

ആരോഗ്യ പദ്ധതി
എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ ബോധവല്ക്കരണ പരിപാടികൾ സംഘ്ടിപ്പിക്കുക.ആശുപത്രികളുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പുകൾ സംഘ്ടിപ്പിക്കുക.സൗജന്യ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്നതിനു സേവനതത്പരരായ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുക.സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങൾ പാവങ്ങൾക്ക് ലഭ്യമാക്കുക.സർക്കർ ആശുപത്രികളുടെ ശോച്യാവസ്ത പരിഹരിക്കുന്നതിനു ആവശ്യമായ സഹായസഹകരണം ഏര്‍പ്പാടാക്കുക. സൗജന്യമായി ശുചിത്വമുള്ള കുടിവെള്ളം എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ആശുപത്രികളിലും ലഭ്യമാക്കുക.

ശുചിത്വ പദ്ധതി.
മാലിന്യങ്ങളും തെറ്റായ മാലിന്യ നിർമ്മാർജന രീതികളും കയ്യേറ്റങ്ങളും നിമിത്തം വൃത്തിഹീനമാണു പരിസരങ്ങൾ,തിങ്ങി താമസിക്കുന്ന ജനങ്ങൾ, ആവശ്യത്തിനുള്ള ശൗച്യാലയങ്ങ്ളുടെ കുറവ് കെട്ടികിടക്കുന്ന ഓടകൾ,വൃത്തിഹീനമായ പൊതുശൗച്യാലയങ്ങൾ, ശുചിത്വ ബോധത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ രോഗാതുരമാക്കിയ സാമൂഹ്യവിപത്താണ് നമ്മള്‍ നേരിടുന്നത്. അതിനു വ്യക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.

ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ
വിദ്യാഭ്യാസം, സ്ത്രീ തൊഴിൽ കേന്ദ്രം,വിവിധപരിശീലന കേന്ദ്രങ്ങൾ,ഫാമിലി കൗൺസിലിങ്ങ് സെന്റർ,വയോജനവിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിവരങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ അറിയിപ്പുകള്‍ , യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ പി‌എസ്‌സി പരിശീലനങ്ങള്‍ ഇൻഫർമേഷൻ ഗൈഡ്ൻസ് സെന്റർ വഴി ലഭ്യമാക്കുക.സാമൂഹ്യസുരക്ഷാ ബോധവത്കരണ തുടര്‍വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിക്കുക.

രാഷ്ടീയ പ്രവർത്തകരും സാംസ്കാരിക നായകരും, ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇവിടുത്തെ ജനതയുടെ ദുരിതജീവിതത്തിനു അറുതി വരുത്താനാവൂ.നിലനില്പ്പിനും അതിജീവനത്തിനും വേണ്ടി പ്രയാസപ്പെടുന്ന സമൂഹത്തെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പല പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ അതെല്ലാം മാറ്റി വെച്ച് എല്ലാവരുടെയും ജനനന്മയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിങ്ങളോരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.

" നിങ്ങളുടെ പ്രതികരണമാണ് നമ്മുടെ പ്രചോദനം "


1. ജനന രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.

നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .
2. ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ , മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ആറുവയസ്സ് കഴിഞ്ഞാല്‍ , താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- ഒരു വര്‍ഷം വരെ സൌജന്യം. തുടര്‍ന്ന് അഞ്ചു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- 7 പ്രവൃത്തി ദിവസം.
3. മരണ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
അടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .
4. ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍ ).
നിബന്ധനകള്‍ *:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍ ).
അടക്കേണ്ട ഫീസ്:- 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- ജില്ലാ രജിസ്ട്രാര്‍ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.
5. ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.
6. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം. (ജനനം രജിസ്റര്‍ ചെയ്ത യൂണിറ്റിലെ രജിസ്ട്രാരുടെ കത്ത് സഹിതം)
നിബന്ധനകള്‍ *:- ജനന തീയതി, ജനന ക്രമം, ജനന സ്ഥലം, കുട്ടി ആണോ പെണ്ണോ, മാതാപിതാക്കളുടെ വിലാസം (പ്രസവ സമയത്തുള്ളതും ഇപ്പോഴത്തേതും) തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം.
അടക്കേണ്ട ഫീസ്:- അഞ്ചു രൂപ
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം
7. നോണ്‍ അവെയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ജനനം/മരണം രജിസ്റര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, സര്‍ട്ടിഫിക്കറ്റ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- മൂന്ന് പ്രവൃത്തി ദിവസം.
8. വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍ )

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോര്‍ട്ട്, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റര്‍ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പത്തു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- അന്ന ദിവസം (രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍ ).
9. വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍ ) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണം.
അടക്കേണ്ട ഫീസ്:- പത്ത് രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാരജിസ്ട്രാര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ) അനുവാദം തരുന്ന മുറയ്ക്ക്.
10. വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യ വിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- 5 ദിവസം.
11. വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
അടക്കേണ്ട ഫീസ്:- രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്‍ട്ടിഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്‍ഷം വരെ പിഴയായി 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.
12. വാര്‍ദ്ധക്യകാല പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
13. അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
14. വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ ‍, അംഗവൈകല്യം സംവിച്ചവര്‍ ‍, ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ ‍, ബധിരര്‍ ‍, മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
15. കര്‍ഷക തൊഴിലാളി പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്‍ഷമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തിരിച്ചറിയല്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കുടുംബവാര്‍ഷിക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
16. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാര്‍ഷികവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
17. തൊഴില്‍രഹിത വേതനം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ടി.സി., വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്‍ഷികവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്‍ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.
18. സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ വിവാഹത്തിനു 30 ദിവസം മുമ്പ് നല്‍കണം. (അപേക്ഷകയുടെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വരന്റെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം).
നിബന്ധനകള്‍ *:- വാര്‍ഷിക വരുമാനം 10,000 രൂപയില്‍ കവിയരുത്. മൂന്നു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.
19. കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തിക്കുള്ള പെര്‍മിറ്റുകള്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ *:- വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍ ‍/സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ്:- കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി**:- രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്‍ക്ക് അംഗീകൃത ആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേ പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.
20. പെര്‍മിറ്റ് കാലാവധി നീട്ടല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.
21. പെര്‍മിറ്റ് പുതുക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.
22. പുതിയ കെട്ടിടത്തിനു നമ്പര്‍ നല്‍കുന്നതിന്

അപേക്ഷിക്കേണ്ട വിധം:- അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ *:- കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം).
അടക്കേണ്ട ഫീസ്:- നിര്‍ണ്ണയിക്കുന്ന നികുതി.
സേവനം ലഭിക്കുന്ന സമയപരിധി **:- പതിനഞ്ച് ദിവസം.
23. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.
നിബന്ധനകള്‍ *:- അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.
24. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ടവിധം:- അസസ്മെന്റ് രജിസ്ററിന്റെ താമസ കോളത്തില്‍ പേരുണ്ടായിരിക്കണം.
നിബന്ധനകള്‍ *:- അപേക്ഷയില്‍ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.
25. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച അപേക്ഷ.
നിബന്ധനകള്‍ *:- കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം.
26. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- മുപ്പത് ദിവസം.
27. ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്‍പ്പ് സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്‍പ്പിക്കുക.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
28. കെട്ടിടനികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിടനികുതി തന്‍വര്‍ഷം വരെ ഉള്ളത് അടച്ചുതീര്‍ത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
29. പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക)
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
30. ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:-  കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചു തീര്‍ത്തിരിക്കണം. അര്‍ദ്ധവര്‍ഷത്തിലോ, ഒരു പ്രത്യേക തീയതി മുതല്‍ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിയ്ക്ക് മൂന്‍കൂട്ടി നോട്ടീസ് നല്‍കിയിരിക്കണം. നോട്ടീസിന്റെ കാലാവധി അതു കൊടുക്കുന്ന അര്‍ദ്ധവര്‍ഷത്തേക്ക് മാത്രമായിരിക്കും. ഒരു അര്‍ദ്ധവര്‍ഷത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ദിവസത്തിന് ആനുപാതികമായി നികുതി ഗഡുവിന്റെ പകുതിയില്‍ കവിയാത്ത തുകയ്ക്കു മാത്രം ഇളവു ലഭിക്കും.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
31. കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം. കെട്ടിട നിര്‍മ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
32. വാസയോഗ്യമായ വീടല്ല എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- പേരും വീട്ടുപേരും സ്വന്തമായി വീടുണ്ടെങ്കില്‍ അതിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
33. ഫാക്ടറികള്‍ ‍, വ്യവസായ സ്ഥാപനങ്ങള്‍ ‍‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) (കെട്ടിടം വാടകക്കാണെങ്കില്‍ ഉടമയുടെ സമ്മതപത്രം).
നിബന്ധനകള്‍ *:- സ്ഥലത്തിന്റെ രേഖ (ഒറിജിനലും പകര്‍പ്പും), കെട്ടിടത്തിന്റെ പ്ളാന്‍ , സൈറ്റ് പ്ളാന്‍ , സമീപവാസികളുടെ സമ്മതപത്രം, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന നിരാക്ഷേപപത്രങ്ങള്‍ (ഉദാ:- പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ്, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫയര്‍ ഫോഴ്സ്).
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- പഞ്ചായത്തു തീരുമാനത്തിന് വിധേയമായി 15 ദിവസം.
34. വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സിന്

അപേക്ഷിക്കേണ്ട വിധം:- നിശ്ചിത ഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്).
നിബന്ധനകള്‍ *:- പുതുതായി ആരംഭിക്കുവാന്‍ 30 ദിവസം മുമ്പ് അപേക്ഷ നല്‍കുക. കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) ലൈസന്‍സ് പുതുക്കുന്നതിന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ. സ്ഥലനാമം ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
35. പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- പ്രതിരോധ കുത്തിവെയ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പമുണ്ടാകണം.
അടയ്ക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
36. സ്വകാര്യ ആശുപത്രികള്‍ ‍,പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നല്‍കുക.
നിബന്ധനകള്‍ *:- കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) മുതലായവ ഉണ്ടായിരിക്കണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതം നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.

** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
പ്രസിഡണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
1. സ്വഭാവ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശസഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.
2. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനും പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടയ്ക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
3. തൊഴില്‍രഹിതന്‍ / രഹിത ആണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലായവ കൊണ്ടുവരുന്നത്  സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
4. വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
5. വയസ്സു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- (കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാത്രം) വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, സ്കൂള്‍സര്‍ട്ടിഫിക്കറ്റ് മുതലായവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
6. പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
7. വിധവയാണെന്ന് തെളിയിക്കുന്ന ( ഭര്‍ത്താവ് ഉപേക്ഷിച്ച) സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.
8. ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.

** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.


 1. റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.
2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.
3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.
4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.
5. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ്‌ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.
6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.
10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ്‌ ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
11. സ്ഥലം wet ലാന്‍ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.
12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.
13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ്‌ ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.
14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.
15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.
16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.
17. പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
18. സ്ഥലത്തേക്ക്‌ സ്വകാര്യ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ്‌ തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 50 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്‌, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.
21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.
22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്‌.
23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.
24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.
25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.
26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌.
27. വസ്തു വാങ്ങുന്ന ആളാണ്‌ രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ നല്ലതല്ല.
28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ്‌ വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്‌ മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്‌ വാങ്ങുക.
29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.
30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.
31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്‌ ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.
32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.
രജിസ്ട്രേഷന്‍ നിയമങ്ങളും ആധാരമെഴുത്ത് ഫീസും മറ്റും വിശദമായി അറിയാന്‍

NB:ഇതു ഞാന്‍ എഴുതിയതല്ല,വ്യത്യസ്ഥമായ ഒരു അറിവായതിനാല്‍ നിങ്ങളോടൊപ്പം പങ്കുവച്ചു എന്ന്‍ മാത്രം..

കടപ്പാട് : സുഹൂര്‍ത്ത് .കോം

 

 

 

ഗുരുദേവ ധര്‍മം ജയിക്കട്ടെ!!!!!!!

 

 ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.

125 വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്. അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത് വന്നത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍ ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്. മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല് വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ് സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്. അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.

1917ല്‍ ശ്രീനാരായണ ഗുരു ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട് സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല. അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന് സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്. ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം. അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക. കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍ ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.

ശ്രീനാരായണ ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്. കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി. ‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന് ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്. കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച് ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന് ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

1935 ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന് പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന് പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍ ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത് ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ് പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.

‘ഒരു ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’ എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന് വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന് സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംസ്കൃതത്തില്‍ നല്ല അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍ മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത് മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ ‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച് പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ് എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.

എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍ എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’ എന്ന്.

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

   ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി.സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി.കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ ഓടിക്കിതച്ച് ബാവ ഗുരുസവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. "ഞങ്ങളെ സഹായിക്കണം സ...്വാമീ" എന്ന് തേങ്ങിയ ബാവയെ ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്. "നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു.   "അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു.  "എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ." തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. "ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല എന്നതായിരുന്നു പിന്നീടുളള ചരിത്രം. പിന്നീട്് വര്‍ഷങ്ങള്‍ക്ക് ശേഷം 1938ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ.പി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവൃത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം.

(സജീവ്‌ കൃഷ്ണന്‍ ,കേരള കൗമുദി)

നമസ്കാരം...

ധ്യാനം എങ്ങനെ പരിശീലിക്കാം...?പ്രത്യക്ഷത്തില്‍ 'അറിവ് ' നേടിത്തരുന്നത്‌ 'ധ്യാനം' അഥവാ 'തപസ്സു' ...



ധ്യാന ശീലം:

1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം.

2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില്‍ ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം).

3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത 'കമ്പ്ളി' ഉപയോഗിക്കാം (മെത്ത ഉപേക്ഷിക്കാം).

4) ദര്‍ശനം കിഴക്ക് ദിശയോ, വടക്ക് ദിശയോ ആകാം.



പ്രക്രിയ:

1) കഴിവതും പത്മാസനത്തില്‍ ഇരിക്കാന്‍ ശ്രമിക്കാം, അതിനു കഴിഞ്ഞില്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം. ( വലതു കാല്‍ ഇടതു കാലിന്റെ മുകളില്‍ ).

2) നട്ടെല്ല് നിവര്‍ത്തി മുഖം നേരെയാക്കി കൈകള്‍ രണ്ടും 'സാധന' ക്രമത്തില്‍ കണ്ണുകളടച്ചു (വലതു കയ്യ് ഇടതു കയ്യുടെ മുകളിലായി മടിയില്‍ വച്ച് ) ഇരിക്കാം (ശ്രീബുദ്ധന്റെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും).

3) ശ്വാസം (പ്രാണവായു) വളരെ നേരിയ തരത്തില്‍ (സ്വാഭാവികമായി) എടുക്കുകയും വിടുകയും ചെയ്യാം.



ശ്രദ്ധ:

1) മനസ്സിനെ 'ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇരിക്കുന്നത് എന്ന് വിചാരിപ്പിക്കാം' (എല്ലാവരുടെയും 'സ്ഥിതി' അങ്ങനെ തന്നെയാണ്).

2) ആദ്യം 'സൂര്യഭഗവാനെ' മനസ്സില്‍ കൊണ്ട് വരാം. അതില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ വലതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.

3) ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ ഇടതു കാലിന്റെ പെരുവിരലില്‍ കൂടി 'മൂലാധാര'ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു 'ഭ്രൂമദ്ധ്യ' (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.



പ്രാണായാമം:ഇങ്ങനെ ചെയ്യുന്നതോടൊപ്പം, ശ്വാസം ( പ്രാണന്‍ ) അകത്തേക്ക് എടുക്കുമ്പോള്‍ 'സ്വാ....' എന്നും, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ 'ഹം......' എന്നും വിചാരിക്കാം. ഇത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കാം (സ്വാഭാവിക രീതിയില്‍ സ്വയം അറിയാതെ ശ്വസിക്കുന്ന രീതി മാത്രം, തീരെ ബലം പ്രയോഗിച്ചുള്ളതല്ല). കുറഞ്ഞത്‌ ഒരു പത്തു മിനിട്ടെങ്കിലും ഇങ്ങനെ ഇരുന്നു ശീലിക്കാം (കൂടുതല്‍ സമയം ഇരിക്കാന്‍ കഴിയുന്നവര്‍ക്ക് എത്ര വേണേലും ഇരിക്കാം).



ഗുരുമന്ത്ര ധ്യാനം:

1) 'ധ്യാനം' കഴിഞ്ഞാല്‍ വളരെ സാവധാനം 'വജ്രാസനം' (യോഗാസനത്തിലെ ഒരു ആസനമാണ്) ത്തില്‍ ഇരിക്കാം.

2) കൈകള്‍ രണ്ടും 'ഹൃദയത്തോട്' ചേര്‍ത്ത് 'കുമ്പിള്‍ ' രൂപത്തിലാക്കി അതില്‍ ഗുരുവിനു സമര്‍പ്പിക്കാനുള്ള 'പുഷ്പ'ങ്ങളാണ് എന്ന് ധ്യാനിക്കാം.

3) മനസ്സില്‍ ഒരു രൂപത്തെ ഗുരുവായിട്ടു സങ്കല്‍പ്പിക്കാം (അമ്മയോ, അച്ഛനോ, സൂര്യനോ, ചന്ദ്രനോ, ഇഷ്ടദൈവങ്ങളോ, ശ്രേഷ്ടനായ ഒരു ഗുരുവോ ആരുമാകാം).

4) ഗുരുമന്ത്ര ജപം:

1) ഓം... അഘന്ട മണ്ടലാകാരം... വ്യാപ്തം യേന ചരാചരം തത്പദം ദര്‍ശിതം യേന.... തസ്മൈ ശ്രീ ഗുരവേ നമഹ

2) അജ്ഞാന തിമിരാന്തസ്യ ജ്ഞാനാജ്ഞന ശലാഖയ...ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഹ...

3) ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാത് പരഭ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഹ... ഓം... എന്ന് മൂന്ന് പ്രാവശ്യം വീതം 'ധ്യാനിക്കാം'...



അതിനു ശേഷം

1) 'ഗണേശ മന്ത്രം', (ഗജാനനം ഭൂത ഗണാതി സേവിതം... കപിത്വ ജംഭൂഫലസാര ഭക്ഷിതം... ഉമാസുതം ശോക വിനാശ കാരണം... നമാമി വിഖ്നെശ്വര പാദപങ്കജം).

2) ശിവപഞ്ചാക്ഷരി മന്ത്രം (ഓം നമ: ശിവായ).

3) ഭഗവതി മന്ത്രം (സര്‍വ്വ മംഗള മംഗല്യേ... ശിവേ സര്‍വാര്‍ഥ സാധികേ... ശരണ്യേ ത്രയംബികെ ഗൌരീ... നാരായണീ നമോസ്തുതേ).

4) ശരവണമന്ത്രം (ഓം ശരവണ ഭവായ നമ:).

5) നാരായണ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ).

6) ശരണമന്ത്രം (സ്വാമിയേ ശരണമയ്യപ്പ), എന്നീ മന്ത്രങ്ങള്‍ ഉരുവിടാം. അറിയാവുന്ന മറ്റു മന്ത്രങ്ങളോ, സ്തോത്രങ്ങളോ ക്രമമായി ഉരുവിടാം. അതിനു ശേഷം കൈകള്‍ നിവര്‍ത്തി തൊഴുതുകൊണ്ട് കമിഴ്ന്നു കിടന്നു ഗുരുവിനു സാഷ്ടാങ്ക പ്രണാമം ചെയ്യാം (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സ്ത്രീകളും ഒഴികെ).



വിവര്‍ത്തനം:ഇങ്ങനെയുള്ള പ്ര'ക്രിയ'കള്‍ ഒരു ദിവസം രണ്ടു നേരം (രാവിലെയും വൈകിട്ടും) എങ്കിലും ചെയ്യാവുന്നതാണ്. അതില്‍ കൂടുതല്‍ 'സാധന' ചെയ്യണം എന്നുള്ളവര്‍ക്ക് 'ശുദ്ധജലം' കൊണ്ട് പാദം മുതല്‍ കാല്‍മുട്ടുവരെ, കയ്പ്പത്തി മുതല്‍ കയ്‌മുട്ട് വരെ, മുഖം എന്നിവ കഴുകി വൃത്തിയാക്കി' ധ്യാനം' അഥവാ 'സാധന' ചെയ്യാവുന്നതാണ്.



ആഹാരം: ശുദ്ധമായ സസ്യഭക്ഷണം അനിവാര്യം (ഉപ്പ്, പുളി, മുളക് (വളരെ മിതമാക്കാം), ഉള്ളിവര്‍ഗ്ഗം ഒഴിവാക്കാം, മത്സ്യാദി മാംസ മദ്യ വര്‍ജ്ജനം എന്നിവ നിര്‍ബന്ധമാണ്, അതിനു കഴിയാത്തവര്‍ 'ധ്യാനം' ഒഴിവാക്കാം. കൂടുതല്‍ അറിയാന്‍ 'ധ്യാന' യോഗം, അദ്ധ്യായം ആറ്, 'ഭഗവദ് ഗീത' വായിക്കാവുന്നതാണ്. ഓം പാര്‍ഥായ പ്രധിബോധിധാം... ഭഗവതാം നാരായണേന സ്വയം... എന്നാ 'ഗീതാധ്യാനം' മന:പാഠമാക്കാം. 'ധ്യാന'ത്തെ കുറിച്ചുള്ള മറ്റു പരോക്ഷമായ 'അറിവുകളും' സ്വായത്തമാക്കാം... അമിതമായ നിര്‍ബന്ധമില്ലാതെ കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുക്കുന്നത് അവരുടെ 'ബുദ്ധിശക്തി, ഓര്‍മ്മശക്തി, ജ്ഞാനശക്തി എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഏറെ ഗുണം ചെയ്യും....



ഹരി ഓം...

By Aravind Janardhanan

മഹതികളേ, മഹാന്മാരേ, ഈ പൂര്‍വ്വാഹ്‌നത്തിലെ പ്രസംഗവിഷയം ‘വേദാന്തതത്ത്വശാസ്ര്ത’മാണെന്നു നിശ്ചയിച്ചിരുന്നതാണ്. അത് എല്ലാ വര്‍ക്കും താല്പര്യമുള്ളതാണെങ്കിലും ഏറെക്കുറെ വിരസവും വളരെ വിപുലവുമാണ്.
എന്നാല്‍, ഇതിനിടെ നിങ്ങളുടെ അദ്ധ്യക്ഷനും ഇവിടെ വന്ന ഏതാനും മഹതീമഹാന്മാരും എന്റെ ജീവിതകര്‍ത്തവ്യത്തെക്കുറിച്ചും ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയെക്കുറിച്ചും വല്ലതും സംസാരിച്ചു കേള്‍ക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഇവിടെയിരിക്കുന്ന ചിലര്‍ക്ക് അത് ഒരു കൗതുകകരമായ വിഷയമാകാമെങ്കിലും എന്നെ സംബന്ധിച്ച് അപ്രകാരമല്ല. വാസ്തവത്തില്‍, എങ്ങനെയാണ് അതിനെക്കുറിച്ച് നിങ്ങളോട് പറയേണ്ടതെന്ന് എനിക്കു തികച്ചും രൂപമില്ല: എന്തെന്നാല്‍ ആ കാര്യത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് എന്റെ ജീവിതത്തില്‍ ഇന്നാദ്യമായിരിക്കും.
എളിയ തോതില്‍ ഞാന്‍ ചെയ്യാനുദ്യമിച്ചുകൊണ്ടിരുന്നത് എന്താണെന്നു മനസ്സിലാക്കുന്നതിനു നിങ്ങളെ സങ്കല്പമാര്‍ഗ്ഗേണ ഭാരതത്തിലേക്കു കൊണ്ടുപോകേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ വിസ്തരാംശങ്ങളിലേക്കും നാനാ ശാഖോപശാഖകളിലേക്കും കടക്കുവാന്‍ നമുക്കിവിടെ സമയമില്ല: ഒരു വിദേശീയജനതയുടെ എല്ലാ സങ്കീര്‍ണ്ണഭാവങ്ങളും ഈ ചുരുങ്ങിയ സമയംകൊണ്ടു ഗ്രഹിക്കുക നിങ്ങള്‍ക്കു സാദ്ധ്യവുമല്ല. ഭാരതം എങ്ങനെയിരിക്കുമെന്നുള്ളതിനെക്കുറിച്ച് ഒരു ലഘുചിത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുവാനെങ്കിലും ഞാന്‍ ശ്രമിക്കാം എന്നു മാത്രം പറയുന്നു.
മുഴുവന്‍ ഇടിഞ്ഞു പൊളിഞ്ഞു നാശോന്മുഖമായി നില്ക്കുന്ന ഒരു മഹാസൗധംപോലെയാണ് ഇന്നത്തെ ഭാരതം. അതിനാല്‍, പ്രഥമ വീക്ഷണത്തില്‍ ആശയ്ക്കു തീരെ വകയില്ല. നശിച്ചു മണ്ണടിഞ്ഞ ഒരു ജനതയാണ് നമ്മുടെ ദൃഷ്ടിപഥത്തില്‍പെടുന്നത്. എന്നാല്‍, അല്പം ക്ഷമിച്ചു കാര്യങ്ങള്‍ പഠിക്കുമ്പോള്‍ അതിനപ്പുറത്ത് എന്തോ ഒന്നു കാണുവാന്‍ കഴിയും. ഒരു മനുഷ്യന്റെ ആന്തരതത്ത്വം, ആദര്‍ശം - അയാളുടെ ബാഹ്യാകാരം ഈ ആന്തരതത്ത്വത്തിന്‍റെയും ആദര്‍ശത്തിന്റെയും ബഹിഃപ്രകാശനംമാത്രമാണ് - കെടുതി വരാതെ, നശിക്കാതെ, ശേഷിക്കുന്നിടത്തോളം കാലം ആ മനുഷ്യന്‍ ജീവിക്കുന്നുണ്ട്: അയാളെ സംബന്ധിച്ച് ആശയ്ക്കു വകയുമുണ്ട്. നിങ്ങളുടെ ഉടുപ്പ് ഇരുപതു പ്രാവശ്യം മോഷ്ടിക്കപ്പെട്ടാലും അതുകൊണ്ട് നിങ്ങള്‍ നശിക്കണമെന്നില്ല. നിങ്ങള്‍ക്കു പുതിയൊരുടുപ്പു സമ്പാദിക്കാന്‍ സാധിക്കും. ഉടുപ്പ് ഒരനുപേക്ഷണീയവസ്തുവല്ല. ഒരു ധനികന്റെ മുതല്‍ കൊള്ളചെയ്യപ്പെട്ടെന്നുവെച്ച് അയാളുടെ പ്രാണനു ഹാനി തട്ടുന്നില്ല: അതയാള്‍ക്കു മരണം വരുത്തുന്നില്ല. അയാള്‍ ആപത്തിനെ അതിജീവിക്കുന്നു.
ഈ സാമാന്യതത്ത്വം മനസ്സില്‍വെച്ചുകൊണ്ട് നമുക്കു നോക്കാം. അപ്പോള്‍ കാണുന്നതെന്താണ്? ഭാരതം ഒരു രാഷ്ട്രീയശക്തിയല്ല. ഭാരതീയര്‍ അടിമകളാക്കപ്പെട്ട ഒരു ജനതയാണ്. തങ്ങളുടെ സ്വന്തം ഭരണകാര്യങ്ങളില്‍ അവരുടെ ശബ്ദത്തിന്, അഭിപ്രായത്തിന്, സ്ഥാനമില്ല. അവര്‍ മുപ്പതുകോടി അടിമകള്‍ മാത്രം: അതിനപ്പുറം ഒന്നുമല്ല, ഭാരതത്തില്‍ ഒരാളുടെ ശരാശരി വരുമാനം പ്രതിമാസം രണ്ടു ഷില്ലിങ്ങാണ്. ബഹുഭൂരിപക്ഷം ജനങ്ങളുടെ സാമാന്യാവസ്ഥ പട്ടിണിയാണ്: തന്നിമിത്തം നിയതമായ വരുമാനത്തില്‍ നന്നെ തുച്ഛമായ ഒരു കുറവുണ്ടായാല്‍പ്പോലും ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. ഒരു ചെറിയ ക്ഷാമം ആളുകളുടെ മരണത്തിനിടയാക്കുന്നു. അതിനാല്‍ ഭാരതത്തെസ്സംബന്ധിച്ചിടത്തോളം ആ ഭാഗത്തേക്കു നോക്കുമ്പോഴും ഒരു നാശാവസ്ഥയാണ്, നൈരാശ്യജനകമായ നാശാവസ്ഥയാണ്, ഞാന്‍ കാണുന്നത്.
എന്നാല്‍ ഭാരതീയജനത ഒരിക്കലും ധനത്തിനുവേണ്ടി നില കൊണ്ടിട്ടില്ലെന്നും നാം മനസ്സിലാക്കേണ്ടതാണ്. വളരെ ധനം ഒരുപക്ഷേ മറ്റേതു ജനതയും ഏതു കാലത്തും ആര്‍ജ്ജിച്ചതിനെക്കാള്‍ കൂടുതല്‍ ധനം, അവര്‍ ആര്‍ജ്ജിച്ചുവെങ്കിലും ഭാരതജനത ധനത്തിനുവേണ്ടി നിലകൊണ്ടിരുന്നില്ല. അനേകയുഗങ്ങളിലേയ്ക്ക് അതൊരു ശക്തിയുള്ള ജനതയായിരുന്നു: എങ്കിലും ആ ജനത ഒരിക്കലും പ്രതാപത്തിനുവേണ്ടി നിലകൊണ്ടില്ല, ഒരിക്കലും മറ്റൊരു രാജ്യം പിടിച്ചടക്കാനായി പുറത്തേക്കു പോയിട്ടില്ല എന്ന് നാം കാണുന്നു. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ പൂര്‍ണ്ണസംതൃപ്തരായി ജീവിച്ച അവര്‍ ആരോടും ഒരിക്കലും യുദ്ധത്തിനു പോയില്ല. ഭാരതജനത ഒരിക്കലും സാമ്രാജ്യപ്രാഭവം കൊതിച്ചില്ല. അങ്ങനെ, വിത്തവും പ്രതാപവുമല്ല ഈ ജനതയുടെ ആദര്‍ശങ്ങളായിരുന്നിട്ടുള്ളത്.
പിന്നെയോ? അവരുടെ വിശ്വാസം തെറ്റായാലും ശരിയായാലും - അതു തെറ്റോ ശരിയോ എന്ന പ്രശ്‌നമല്ല നാം ഇവിടെ ചര്‍ച്ചചെയ്യുന്നത് - എല്ലാ മനുഷ്യസന്താനങ്ങളിലും വെച്ച് ആ ജനത വിശ്വസിച്ചു, അതും അതിതീവ്രമായി വിശ്വസിച്ചു, ഈ ജീവിതം യഥാര്‍ത്ഥമല്ലെന്ന്. യഥാര്‍ത്ഥമായിട്ടുള്ളത് ഈശ്വരനാണ്. അതിനാല്‍ ഏതവസ്ഥയിലും ആ ഈശ്വരനെ മുറുകെപ്പിടിക്കേണ്ടതാണെന്നും അവര്‍ വിശ്വസിച്ചു, തങ്ങളുടെ നികൃഷ്ടജീവിതത്തിനിടയിലും മതത്തിന് അവര്‍ പ്രഥമസ്ഥാനം നല്കി. ഹിന്ദു വെള്ളം കുടിക്കുന്നതു മതപരമായിട്ട്, ഉറങ്ങുന്നതു മതപരമായിട്ട്, നടക്കുന്നതു മതപരമായിട്ട്, വിവാഹം ചെയ്യുന്നതു മതപരമായിട്ട്, മോഷ്ടിക്കുന്നതും മതപരമായിട്ട്.
ഇത്തരമൊരു രാജ്യം നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഭാരതത്തില്‍ ഒരു തസ്‌കരസംഘം രൂപപ്പെടുത്തണമെന്നുണ്ടെങ്കില്‍പ്പോലും, അതിന്റെ നേതാവ് വല്ലതരം മതവും പ്രസംഗിക്കുകയും അനന്തരം വല്ല വ്യാജതത്ത്വശാസ്ര്തസംഹിതയും രൂപപ്പെടുത്തി, ഇതാണ് ‘ഈശ്വരപ്രാപ്തിക്കുള്ള ഏറ്റവും സ്പഷ്ടവും സുഗമവുമായ വഴി’ എന്നു പറയുകയും ചെയ്യേണ്ടിവരും. അപ്പോള്‍ അയാള്‍ക്ക് ഒരു അനുചരസംഘത്തെ കിട്ടും: അല്ലെങ്കിലില്ല. ഈ ജനതയുടെ പ്രാണന്‍, ഇതിന്റെ ജീവിതകൃത്യം, മതമാണെന്ന് ഇതിനാല്‍ വ്യക്തമാകുന്നു. അതിനു കോട്ടം തട്ടിയിട്ടില്ലാത്തതുകൊണ്ടാണ് ഇതു ജീവിക്കുന്നത്.
റോമിനെ നോക്കുക, റോമിന്റെ ജീവിതകൃത്യം സാമ്രാജ്യശക്തി, രാജ്യവിപുലീകരണം, ആയിരുന്നു. അതിനു കോട്ടം തട്ടിയപ്പോള്‍ റോം ഛിന്നഭിന്നമായി രംഗത്തുനിന്നും മറഞ്ഞു. ഗ്രീസിന്റെ ജീവിതകൃത്യം ബുദ്ധിവ്യാപാരമായിരുന്നു: അതിനു കോട്ടം തട്ടിയ നിമിഷത്തില്‍ ഗ്രീസ് അന്തര്‍ദ്ധാനം ചെയ്തു. അതുപോലെതന്നെയാണ് ആധുനികകാലത്ത് സ്‌പെയിനിന്‍േറയും മറ്റ് ആധുനികരാഷ്ട്രങ്ങളുടേയും കഥ. ഓരോ ജനതയ്ക്കും ലോകത്തിനുവേണ്ടി നിര്‍വ്വഹിക്കേണ്ട ഒരു ജീവിതകൃത്യമുണ്ട്. ആ ജീവിതകൃത്യത്തിനു കേടുവരാത്തിടത്തോളം കാലം, പ്രയാസങ്ങള്‍ നേരിട്ടാലും, ആ ജനത ജീവിക്കും. ആ ജീവിതകൃത്യം ഭഞ്ജിക്കപ്പെട്ടാലോ, ജനതയും തകരുന്നു.
ഭാരതത്തിന്റെ പ്രാണന് ഇതേവരെ കോട്ടം തട്ടിയിട്ടില്ല. അതവര്‍ ഉപേക്ഷിച്ചിട്ടില്ല: വളരെ അന്ധവിശ്വാസങ്ങളുണ്ടെങ്കിലും അതിപ്പോഴും ഉറപ്പുള്ളതായിത്തന്നെ ഇരിക്കുന്നു. ഭയാനകങ്ങളായ അന്ധവിശ്വാസങ്ങള്‍ - ചിലത് ഏറ്റവും ബീഭത്‌സങ്ങള്‍ - അവരുടെ ഇടയിലുണ്ട്: എന്നാലും സാരമില്ല. ദേശീയജീവനാഡി മിടിച്ചുകൊണ്ടിരിക്കുന്നു: ജനതയുടെ ജീവിതകൃത്യം അഭംഗുരമായിരിക്കുന്നു.
ഭാരതീയര്‍ ഒരു കാലത്തും പരാക്രമണതല്പരരായ ഒരു ജനതയാവില്ല, അവര്‍ ഒരിക്കലും രാഷ്ട്രീയദൃഷ്ട്യാ ഒരു വന്‍ശക്തിയാവില്ല. അത് അവരുടെ ജീവിതധര്‍മ്മത്തില്‍പെട്ടതല്ല. ലോകത്തിലെ വിവിധ ജനതകള്‍ അവരുടെ പ്രത്യേകരാഗങ്ങള്‍ മേളിപ്പിച്ചു പുറപ്പെടുവിക്കുന്ന ജീവിതസംഗീതത്തില്‍ ഭാരതത്തിനു കലര്‍ത്താനുള്ള രാഗം വേറൊന്നാണ്. അതില്‍ ഭാരതത്തിന്റെ പങ്ക് എന്താണെന്നോ? ഈശ്വരന്‍, ഈശ്വരന്‍മാത്രം. അതിനെ ഭാരതം കരാളമൃത്യുവിനു തുല്യം അയവില്ലാതെ പിടിച്ചിരിക്കുന്നു. എങ്കിലും അവിടെ ആശയ്ക്കു വകയുണ്ട്.
അങ്ങനെ ഒരു വിശകലനത്തിന്‍ഫലമായി, ഇപ്പോള്‍ കാണുന്ന വസ്തുതകളൊന്നും, ഇന്നത്തെ ഈ ദാരിദ്ര്യവും കഷ്ടതകളും മറ്റും, സാരമില്ലെന്ന നിഗമനത്തില്‍ നാം എത്തിച്ചേരുന്നു - ആള്‍ ജീവിച്ചിരിക്കുന്നു, അതിനാല്‍ ആശയ്ക്കു വകയുണ്ട്.
അതേ, ഭാരതത്തില്‍ ഉടനീളം മതപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകാണാം. പല നൂതന മതസമ്പ്രദായങ്ങള്‍ക്കും ജന്മം നല്കാത്ത ഒരൊറ്റ കൊല്ലംപോലും ഞാന്‍ ഓര്‍മ്മിക്കുന്നില്ല. പ്രവാഹത്തിനു ശക്തി കൂടുന്തോറും ചുഴലികളും കൂടും. മതസമ്പ്രദായങ്ങളുടെ ആവിര്‍ഭാവം ജീവന്‍ കെട്ടുവരുന്നതിന്റെ ലക്ഷണമല്ല, ജീവസ്സു വര്‍ദ്ധിച്ചുവരുന്നതിന്റെ ലക്ഷണമാണ്. അവ എത്ര വര്‍ദ്ധിക്കാമോ അത്ര വര്‍ദ്ധിച്ചു കൊള്ളട്ടെ. നാം ഓരോരുത്തനും, ഓരോ വ്യക്തിയും, ഓരോ ഭിന്ന മതവിഭാഗക്കാരനാകുന്നിടംവരെയും മതവിഭാഗങ്ങള്‍ പെരുകിക്കൊള്ളട്ടെ. അതിനെക്കുറിച്ചു കലഹിക്കേണ്ടതില്ല.
ഇനി, നിങ്ങളുടെ രാജ്യത്തിന്റെ കഥയെടുക്കുക. (ഞാന്‍ കുറ്റം പറയുകയല്ല) ഇവിടെ സാമൂഹ്യനിയമങ്ങള്‍, രാഷ്ട്രീയ സംവിധാനം മുതലായവയെല്ലാം മനുഷ്യന്റെ ഐഹികജീവിതയാത്രയെ കഴിയുന്നത്ര സുഗമമാക്കുവാനുദ്ദേശിച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്‍ ഈ ലോകത്തായിരിക്കുന്നിടത്തോളം അവന്നിവിടെ വളരെ സുഖമായി കഴിയാം. നിങ്ങളുടെ തെരുവീഥികള്‍ നോക്കുക - എന്തു വെടിപ്പ്! നിങ്ങളുടെ പട്ടണങ്ങള്‍ എത്ര മനോഹരം! മനുഷ്യനു പണം സമ്പാദിക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്! ഈ ലോകജീവിതത്തില്‍ സുഖാനുഭവത്തിനുള്ള എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്! എന്നാല്‍ ഇവിടെ ഒരാള്‍ ഇങ്ങനെ പറയുന്നു എന്നു വിചാരിക്കുക; ‘ഇതാ ഞാന്‍ ഈ മരത്തിന്റെ കീഴിലിരുന്നു ധ്യാനിക്കാന്‍ പോകുന്നു: ജോലിയൊന്നും ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല.’ എങ്കില്‍, അയാള്‍ ജയിലില്‍ പോകേണ്ടിവരും: നോക്കണം, അങ്ങനെയൊരുവനു ജീവിതസൗകര്യം അശേഷം ലഭിക്കുന്നില്ല. ഇവിടെയുള്ളവരെപ്പോലെയൊക്കെ പെരുമാറുന്നവര്‍ക്കേ ഈ സമുദായമദ്ധ്യത്തില്‍ ജീവിക്കാന്‍ പറ്റൂ. ഐഹികജീവിതത്തിലെ നന്മകള്‍ ആസ്വദിക്കുവാനുള്ള പാച്ചിലില്‍ അയാളും കുടികൊള്ളണം: അല്ലെങ്കില്‍ അയാള്‍ക്കു ജീവിതമില്ല.
ഇനി നമുക്കു ഭാരതത്തിലേയ്ക്കു മടങ്ങാം. അവിടെ ഒരു മനുഷ്യന്‍ ഇങ്ങനെ പറയുന്നുവെന്നു വിചാരിക്കുക; ‘ഞാന്‍ അതാ, ആ പര്‍വ്വതത്തിന്റെ മുകളില്‍ പോയിരുന്ന് ശിഷ്ടജീവിതം മുഴുവന്‍ നാസാഗ്രത്തിലേക്ക് നോക്കിയിരിക്കാന്‍ പോവുകയാണ്.’ ഉടനെ എല്ലാവരും അയാള്‍ക്കു വിജയമാശംസിച്ചയയ്ക്കുന്നു. അയാള്‍ ആരോടും ഒന്നും അര്‍ത്ഥിക്കേണ്ടതില്ല. ആരെങ്കിലും അയാള്‍ക്ക് ഒരു ചെറിയ മുണ്ടുകൊണ്ടു ചെന്നു കൊടുക്കുന്നു: അങ്ങനെ അയാളുടെ കാര്യമെല്ലാം ഭദ്രം. എന്നാല്‍ ഒരുവന്‍, ‘ഞാന്‍ ഈ ലോകത്തിലെ സുഖങ്ങള്‍ അല്പം ആസ്വദിക്കാന്‍ പോവുകയാണ്’ എന്നുപറയുന്നു എങ്കില്‍ അയാളുടെ നേരെ എല്ലാ കവാടങ്ങളും അടയ്ക്കപ്പെടുന്നു.
രണ്ടു രാജ്യത്തും നിലവിലിരിക്കുന്ന ആശയങ്ങള്‍ ന്യായമല്ലെന്നാണ് ഞാന്‍ പറയുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് ഒരിടത്തിരുന്നു നാസാഗ്രത്തിലേക്കു നോക്കാനാണിഷ്ടമെങ്കില്‍ അതു പാടില്ലാത്തതെന്തു കൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവിടത്തെ ഭൂരിപക്ഷം ആളുകളും ചെയ്യുന്നതുപോലെ എല്ലാവരും ചെയ്തുകൊള്ളണമെന്നെന്ത്? അതിനു കാരണം ഞാന്‍ കാണുന്നില്ല. അതുപോലെ ഭാരതത്തില്‍ ഒരു മനുഷ്യന് ഈ ലോകത്തിലെ വസ്തുക്കളോ പണമോ ഉണ്ടായിക്കൂടെന്നു വിലക്കുന്നതിനും ന്യായമില്ല. എന്നാല്‍, നിഷ്ഠുരമായ അധികാരപ്രയോഗം അവിടത്തെ ലക്ഷോപലക്ഷങ്ങളെ വിപരീതമായ വീക്ഷണഗതി കൈക്കൊള്ളാന്‍ നിര്‍ബ്ബന്ധിക്കുകയാണെന്ന് നിങ്ങള്‍ക്കു കാണാം. ഇതു മഹര്‍ഷിമാരുടെ അധികാരനിഷ്ഠുരതയാണ്, മഹാന്മാരുടെയും ആത്മജ്ഞാനികളുടെയും ധിഷണാസമ്പന്നന്മാരുടെയും പ്രാജ്ഞന്മാരുടെയും അധികാരനിഷ്ഠുരത അജ്ഞന്മാരുടെ അധികാരനിഷ്ഠുരതയേക്കാള്‍ വളരെ ശക്തിമത്താണെന്നോര്‍മ്മിക്കണം. പ്രാജ്ഞന്മാരും ധിഷണാശാലികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുവാന്‍ മുതിരുമ്പോള്‍ അജ്ഞന്മാര്‍ക്കു ലംഘിക്കാനരുതാത്ത ശൃംഖലകളും പ്രതിബന്ധങ്ങളും നിര്‍മ്മിക്കുവാന്‍ ഒരായിരം വഴി അവര്‍ക്കറിയാം.
അതിനാല്‍ ഞാന്‍ പറയുന്നു, ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. ഒരു വലിയ ആത്മജ്ഞാനിയെ സൃഷ്ടിക്കുവാന്‍ ലക്ഷോപലക്ഷം ജനങ്ങളെ ബലിയര്‍പ്പിക്കേണ്ട കാര്യമില്ല. വലിയ ആദ്ധ്യാത്മികപുരുഷന്‍ ഉണ്ടാവുകയും അതേസമയം ബാക്കി എല്ലാ ജനങ്ങളും സന്തോഷപൂര്‍വ്വം ജീവിക്കുകയും ചെയ്യുന്ന ഒരു ജനസമുദായത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെങ്കില്‍ അതു നല്ലതുതന്നെ: എന്നാല്‍ ലക്ഷക്കണക്കിനു സാമാന്യജനങ്ങളെ ദണ്ഡിച്ച് അമര്‍ത്തിവെയ്‌ക്കേണ്ടിവരുന്നുവെങ്കില്‍ അതന്യായമാണ്. അതിനെക്കാള്‍ നല്ലത് ലോകരക്ഷാര്‍ത്ഥം മഹാനായ ഒരുവന്‍ കഷ്ടപ്പാട് അനുഭവിക്കയത്രേ.
ഓരോ ജനസമുദായത്തിലും അവരവരുടെ രീതികളില്‍ക്കൂടി വേണം പ്രവര്‍ത്തിക്കുവാന്‍. ഓരോ മനുഷ്യനോടും അയാളുടെ സ്വന്തം ഭാഷയില്‍ വേണം സംസാരിക്കുവാന്‍. ഇംഗ്ലണ്ടിലോ അമേരിക്കയിലോ മതബോധനം നടത്തണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയരീതികളില്‍ക്കൂടി പ്രവര്‍ത്തിക്കണം - അതായത് വോട്ടിങ്, ബാലട്ടിങ് കമ്മിറ്റി, പ്രസിഡണ്ട് മുതലായവയോടുകൂടി സംഘടനകളും സംഘങ്ങളും രൂപപ്പെടുത്തുകയും മറ്റും ചെയ്യണം: എന്തെന്നാല്‍ പാശ്ചാത്യജനതയുടെ ഭാഷ, പ്രവര്‍ത്തനരീതി അതാണ്. നേരെമറിച്ച്, ഭാരതത്തില്‍ നിങ്ങള്‍ക്കു രാജ്യതന്ത്രം പ്രസംഗിക്കണമെന്നുണ്ടെങ്കില്‍ മതത്തിന്റെ ഭാഷയില്‍ക്കൂടിയാണ് അതു നടത്തേണ്ടത്. നിങ്ങള്‍ അവരോട് ഏതാണ്ടിപ്രകാരം പറയേണ്ടിവരും; ‘ദിവസവും രാവിലെ അവരവരുടെ വീട് അടിച്ചു വാരുന്ന മനുഷ്യര്‍ക്ക് ഇന്ന അളവിലുള്ള പുണ്യം കിട്ടും: അവര്‍ സ്വര്‍ഗ്ഗം പൂകും, അല്ലെങ്കില്‍ ഈശ്വരനെ പ്രാപിക്കും.’ ആ രീതിയില്‍ പോയില്ലെങ്കില്‍, നിങ്ങള്‍ പറയുന്നത് അവര്‍ ചെവിക്കൊള്ളില്ല. അതൊരു ഭാഷാപ്രശ്‌നം മാത്രമാണ്: ചെയ്യുന്ന കാര്യത്തിന്നു വ്യത്യാസമില്ല. എന്നാല്‍ ഓരോ ജനതയുടെയും ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ അവരുടെ ഭാഷയില്‍ത്തന്നെ അവരോടു സംസാരിക്കേണ്ടിയിരിക്കുന്നു. അതു വിഹിതവുമത്രേ. അതിനെക്കുറിച്ചു നാം അക്ഷമരാകേണ്ടതില്ല.
ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്ന സംഘത്തില്‍ ഞങ്ങളെ സന്ന്യാസിമാര്‍ എന്നാണ് പറയുക. ‘എല്ലാം ത്യജിച്ചവന്‍’ എന്നാണ് ആ വാക്കിന്നര്‍ത്ഥം. ഇതു വളരെ വളരെ വളരെ പുരാതനമായ ഒരു സംഘമാണ്. ക്രിസ്തുവിനു 560 കൊല്ലം മുമ്പു ജീവിച്ചിരുന്ന ബുദ്ധന്‍തന്നെ ആ സംഘത്തില്‍പ്പെട്ട ആളായിരുന്നു. അവിടുന്നു തന്റെ സംഘത്തിന്റെ പരിഷ്‌കര്‍ത്താക്കളില്‍ ഒരുവനായിരുന്നു എന്നു മാത്രം വ്യത്യാസം. അത്ര പുരാതനമാണത്! ലോകത്തിലെ ഏറ്റവും പുരാതനഗ്രന്ഥമായ വേദങ്ങളില്‍ അതിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പുരാതനഭാരതത്തില്‍, എല്ലാ പുരുഷന്മാരും സ്ര്തീകളും തങ്ങളുടെ ജീവിതാന്ത്യത്തോടടുക്കുമ്പോള്‍ സാമൂഹ്യജീവിതത്തില്‍നിന്ന് പൂര്‍ണ്ണമായി വിരമിച്ച് മുഴുവന്‍ സമയവും ഈശ്വരനെക്കുറിച്ചും സ്വന്തം മുക്തിയെക്കുറിച്ചുമുള്ള ചിന്തയിലേര്‍പ്പെടേണ്ടതാണെന്നു നിയമമുണ്ടായിരുന്നു. ആ വലിയ സംഭവത്തെ, മരണത്തെ, നേരിടാനുള്ള ഒരുക്കമായിട്ടാണിത്. അതിനാല്‍, ആ പുരാതനകാലത്ത് പ്രായംചെന്നവര്‍ സന്ന്യാസിമാരാവുക പതിവായിരുന്നു. കുറെക്കഴിഞ്ഞ്, ചെറുപ്പക്കാരും സന്ന്യസിക്കാന്‍ തുടങ്ങി. ചെറുപ്പക്കാര്‍ കര്‍മ്മോന്മുഖരാണ്. അവര്‍ക്കു മരച്ചുവട്ടിലിരുന്നു സദാസമയവും തങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ ചുറ്റിനടന്നു പ്രസംഗിക്കുകയും പുതിയ മതസമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്തുപോന്നു. അങ്ങനെയാണ്, ചെറുപ്പക്കാരനായിരുന്ന ബുദ്ധന്‍, മുമ്പു പറഞ്ഞതുപോലെ വലിയ പരിഷ്‌കരണകര്‍മ്മങ്ങളിലേര്‍പ്പെട്ടത്. അവിടുന്നു വൃദ്ധനായിരുന്നുവെങ്കില്‍ നാസാഗ്രത്തില്‍ നോക്കിയിരുന്നു കാലം പോക്കി ശാന്തനായി മൃതിയടഞ്ഞേനേ.
സന്ന്യാസിസംഘം ‘പള്ളി’യെപ്പോലൊരു സ്ഥാപനമോ അതില്‍ ചേരുന്ന ആളുകള്‍ പുരോഹിതന്മാരോ അല്ല. പുരോഹിതന്മാരും സന്ന്യാസിമാരും തമ്മില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്. ഭാരതത്തില്‍ സമുദായത്തിന്റെ ഇടയ്ക്കുള്ള മറ്റെല്ലാ തൊഴിലുകളുംപോലെ പുരോഹിതവൃത്തിയും പരമ്പരാഗതമാണ്. ആശാരിയുടെ മകന്‍ ആശാരിയാകുന്നതുപോലെയും കൊല്ലന്റെ മകന്‍ കൊല്ലനാകുന്നതുപോലെയും പുരോഹിതന്റെ മകന്‍ പുരോഹിതനുമാകുന്നു. പുരോഹിതന്‍ എപ്പോഴും വിവാഹിതനായിരിക്കണം. ഭാര്യ കൂടാതെ ഒരുവന്‍ പൂര്‍ണ്ണനാവുന്നില്ലെന്ന് ഹിന്ദു വിചാരിക്കുന്നു. അവിവാഹിതനായ ഒരുവന്ന് മതപരമായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അര്‍ഹതയില്ല.
സന്ന്യാസിമാര്‍ക്കു വസ്തുവകകളില്ല: അവര്‍ വിവാഹം കഴിക്കയുമില്ല. ഇതില്‍ കവിഞ്ഞ് അവര്‍ക്കൊരു സംഘടനയില്ല. അവരുടെ ഇടയിലുള്ള ഏകബന്ധം ഗുരുശിഷ്യബന്ധമാണ്. ആ ബന്ധം ഭാരതത്തിനു വിശേഷിച്ചുള്ളതുമാണ്. ഗുരു എന്നെ പഠിപ്പിക്കാന്‍മാത്രം വരികയും പഠി്പ്പിക്കലിനു പ്രതിഫലമായി ഞാന്‍ വല്ലതും കൊടുക്കുന്നതോടെ ബന്ധം അവസാനിക്കയും ചെയ്യുന്ന ഒരു സമ്പ്രദായമല്ല അത്. ഭാരതത്തില്‍ അതു യഥാര്‍ത്ഥത്തില്‍ ഒരു ദത്തെടുപ്പുപോലെയാണ്. ഗുരു എനിക്ക് എന്റെ പിതാവിനേക്കാള്‍ വലിയവനാണ്: ഞാന്‍ ശരിക്കും അവിടുത്തെ സന്താനം, എല്ലാ വിധത്തിലും അവിടുത്തെ പുത്രന്‍ ആകുന്നു. സ്വന്തം അച്ഛനെക്കാള്‍ മുമ്പായി അവിടുത്തെ അനുസരിക്കുവാനും ആദരിക്കുവാനും ഞാന്‍ ചുമതലപ്പെടുന്നു. എന്തെന്നാല്‍, അച്ഛന്‍ എനിക്ക് ഈ ശരീരം നല്കിയെങ്കിലും മോക്ഷമാര്‍ഗ്ഗം കാണിച്ചുതരുന്നതു ഗുരുവാകയാല്‍ അവിടുന്നാണ് പിതാവിനെക്കാള്‍ വലുതെന്നത്രേ പറയപ്പെടുന്നത്. ഗുരുവിനോട് ഈ സ്നേഹവും ബഹുമാനവും ആയുസ്സു മുഴുവന്‍ ഞങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. ഇത്രമാത്രമാണ് സംഘടനയുണ്ടെന്നു പറയാനുള്ളത്. ഞാന്‍ എന്റെ ശിഷ്യന്മാരെ ദത്തെടുക്കുന്നു. ചിലപ്പോള്‍ ഗുരു ചെറുപ്പക്കാരനും ശിഷ്യന്‍ വൃദ്ധനുമാകാം. അതു സാരമില്ല. അയാള്‍ പുത്രനായി വര്‍ത്തിക്കുകയും എന്നെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നു. ഞാന്‍ അയാളെ (ശിഷ്യനേയോ ശിഷ്യയേയോ) ‘എന്റെ മകനേ’ ‘എന്റെ മകളേ’ എന്നും മറ്റും സംബോധന ചെയ്യണം താനും.
ഞാനൊരു വൃദ്ധന്റെ ശിഷ്യനാവാന്‍ സംഗതിയായി. അവിടുന്ന് ഒരസാധാരണമട്ടുകാരനായിരുന്നു. അവിടുന്നു മേധാപരമായ പാണ്ഡിത്യം തേടിയില്ല: പുസ്തകങ്ങള്‍ പഠിച്ചില്ല. എന്നാല്‍ ബാലനായിരിക്കുമ്പോള്‍ത്തന്നെ സത്യത്തെ നേരിട്ടു ദര്‍ശിക്കുവാനുള്ള ഉഗ്രാഭിലാഷം അവിടുത്തെ ഗ്രസിച്ചു. ആദ്യം തന്റെ സ്വന്തമതം പഠിച്ചു പരീക്ഷിച്ചു. പിന്നീട്, മറ്റു മതങ്ങളിലെ സത്യം അറിയണമെന്ന ആഗ്രഹമായി. ഈ വിചാരത്താല്‍ പ്രേരിതനായി അവിടുന്ന് ഒന്നിനു പുറകെ ഒന്നായി എല്ലാ മതവിഭാഗങ്ങളുടേയും കൂടെ ചേര്‍ന്നു. ഓരോ വിഭാഗവുമായി സഹവസിച്ചിരുന്ന് ഏതാനും നാളത്തേക്ക് ഉപാസകന്മാര്‍ പറഞ്ഞതു പോലൊക്കെ അക്ഷരംപ്രതി അനുഷ്ഠി്ച്ചു. ഓരോ വിഭാഗത്തിന്റെയും ആദര്‍ശവിശേഷം തന്റെ ജീവിതവുമായി സാത്മ്യം പ്രാപിക്കുംവരെ അതു തുടര്‍ന്നു. ഒരു വിഭാഗവുമായി ഏതാനും വത്‌സരങ്ങള്‍ കഴിച്ചിട്ട്, പിന്നീട് മറ്റൊരു വിഭാഗത്തെ സമീപിക്കും. ഈ പരീക്ഷണങ്ങളില്‍ക്കൂടെയെല്ലാം കടന്നുപോയതിനുശേഷം, ആ വിവിധ മതസമ്പ്രദായങ്ങളെല്ലാം നല്ലതുതന്നെ എന്ന നിഗമനത്തിലാണ് അവിടുന്നെത്തിച്ചേര്‍ന്നത്. ഒന്നിനെക്കുറിച്ചും കുറ്റമായി ഒന്നും അവിടുത്തേക്ക് പറയാനുണ്ടായില്ല. എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പല വഴികളാണെന്ന് അവിടുത്തേക്ക് ബോധ്യപ്പെട്ടു. അനന്തരം അവിടുന്നു പറഞ്ഞു; ‘ഇത്ര വളരെ വഴികള്‍ ഉണ്ടായിരിക്കുന്നതു മംഗളകരമായ വസ്തുതതന്നെ. എന്തെന്നാല്‍ ഒരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍, ഒരുപക്ഷേ ഒരു വ്യക്തിക്കു മാത്രമേ അതു യോജിച്ചുള്ളു എന്നു വരാം. മാര്‍ഗ്ഗങ്ങള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ട് സത്യം കണ്ടെത്തുവാനുള്ള സാദ്ധ്യതയും എല്ലാവര്‍ക്കും സുലഭമാകുന്നു. ഒരു ഭാഷയില്‍ക്കൂടി പഠിക്കാന്‍ പ്രയാസമാണെന്നു കണ്ടാല്‍ എനിക്കു മറ്റൊന്നു പരീക്ഷിക്കാമല്ലോ.’ അങ്ങനെ എല്ലാ മതങ്ങളെയും അവിടുന്ന് ആശീര്‍വദിച്ചു.
ഞാന്‍ പ്രസംഗിക്കുന്ന എല്ലാ ആശയങ്ങളും അവിടുത്തെ ആശയങ്ങളെ പ്രതിധ്വനിപ്പിക്കുവാനുള്ള ഒരു ശ്രമം മാത്രമാണ്. ഞാന്‍ പറയുന്നതില്‍ ദുഷ്ടമായ വല്ലതുമുണ്ടെങ്കില്‍ അവയൊഴിച്ച്, സത്യത്തില്‍നിന്നു വ്യതിചലിച്ചതോ തിന്മ കലര്‍ന്നതോ ആയവയൊഴിച്ച്, ഞാന്‍ പ്രകാശിപ്പിക്കുന്ന ആശയങ്ങളൊന്നും എന്റെ സ്വന്തമല്ല. സത്യയുക്തവും സദ്ഫലവാഹിയുമായി ഞാന്‍ ഉച്ചരിച്ചിട്ടുള്ള ഓരോ വാക്കും അവിടുത്തെ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുവാന്‍ ചെയ്യുന്ന ഒരു ശ്രമം മാത്രമാണ്: പ്രൊഫസര്‍ മാക്‌സ്മുള്ളര്‍ എഴുതിയിട്ടുള്ള അവിടുത്തെ ചരിത്രം വായിച്ചു നോക്കുക.
അങ്ങനെ അവിടുത്തെ കാല്ക്കലിരുന്ന് ഞാന്‍ ഈ ആശയങ്ങള്‍ രൂപവത്കരിച്ചു. അന്ന്, എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് ഏതാനും ചെറുപ്പക്കാരെപ്പോലെ, ഞാന്‍ വെറും ഒരു കുട്ടിയായിരുന്നു. ഏതാണ്ട് പതിനാറു വയസ്സുള്ളപ്പോഴാണ് ഞാന്‍ അവിടുത്തെ കാണാന്‍ ചെന്നത്. മറ്റു ചിലര്‍ക്ക് അതിലും പ്രായം കുറവായിരുന്നു. എന്നെക്കാള്‍ അല്പം പ്രായം കൂടിയവരും ചിലരുണ്ടായിരുന്നു ആകപ്പാടെ ഒരു ഡസനില്‍പ്പരംപേര്‍. ഈ ആദര്‍ശങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കേണ്ടതാണെന്ന് ഞങ്ങള്‍ ഒരുമിച്ചു നിശ്ചയിച്ചു. പ്രചരിപ്പിച്ചാല്‍മാത്രം പോരാ പ്രയോഗത്തില്‍ കൊണ്ടുവരേണ്ടതാണെന്നും നിശ്ചയിച്ചു - അതായത്, ഹിന്ദുക്കളുടെ അദ്ധ്യാത്മനിഷ്ഠയും ബൗദ്ധന്മാരുടെ ഭൂതദയയും ക്രിസ്ത്യാനികളുടെ കര്‍മ്മകുശലതയും മുഹമ്മദീയരുടെ സാഹോദര്യവും സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കി കാണിക്കണമെന്ന്. ‘ഒരു സാര്‍വജനീനമതം നമുക്ക് ഇപ്പോള്‍, ഇവിടെവെച്ചു തുടങ്ങണം: അതു നീട്ടിവെക്കാന്‍ പാടില്ല’ എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.
സ്വന്തം കൈകൊണ്ട് ഒരിക്കലും നാണയം തൊടില്ലെന്നു നിഷ്ഠയുള്ള ഒരു വൃദ്ധനായിരുന്നു ഞങ്ങളുടെ ഗുരു. അല്പം ആഹാരവും ഏതാനും വാര ഉടുതുണിയും മാത്രം അവിടുന്നു സ്വീകരിച്ചു: അതിനപ്പുറം ഒന്നുംവേണ്ടാ. മറ്റൊരു പരിഗ്രഹവും അവിടുത്തെക്കൊണ്ടു സ്വീകരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ വിശിഷ്ടങ്ങളായ ആശയങ്ങളോടൊപ്പം അവിടുത്തേക്ക് നിഷ്ഠാദാര്‍ഢ്യവുമുണ്ടായിരുന്നു. തന്മൂലം അവിടുന്നു സ്വാതന്ത്ര്യം അനുഭവിച്ചു. ഭാരതത്തിലെ സന്ന്യാസി ഇന്നു രാജസുഹൃത്തായി രാജാവിനോടൊപ്പം ആഹാരം കഴിക്കുന്നു: നാളെ അയാള്‍ യാചകനോടുകൂടി കഴിയുകയും മരച്ചുവട്ടില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു. അയാള്‍ എല്ലാവരുമായും സമ്പര്‍ക്കംകൊള്ളുകയും സദാ സഞ്ചരിച്ചുകൊണ്ടിരിക്കയും വേണം. ‘ഉരുളും കല്ലില്‍ പായല്‍ പിടിക്കാ’ എന്നാണല്ലോ ചൊല്ല്. എന്റെ ജീവിതത്തിലെ കഴിഞ്ഞ പതിനാലു കൊല്ലത്തിനിടയ്ക്ക് ഏതെങ്കിലും സ്ഥലത്തു തുടര്‍ച്ചയായി മൂന്നു മാസക്കാലം ഞാന്‍ താമസിച്ചിട്ടില്ല - ഇടവിടാതെ ഉരുളിച്ചതന്നെ. ഞങ്ങളെല്ലാവരുടെയും കഥ അതുതന്നെ.
ഈ ചെറുബാലസംഘം പ്രസ്തുതാശയങ്ങളെയും അവയില്‍ നിന്ന് ഉളവായ പ്രായോഗികഫലങ്ങളെയും അവലംബിച്ചു. സാര്‍വജനീനമതം, ദീനജനാനുകമ്പ മുതലായവ തത്ത്വത്തിലൊക്കെ വളരെ നന്ന്: പക്ഷേ, നടപ്പിലാക്കണം.
അങ്ങനെയിരിക്കെ ഞങ്ങളുടെ വൃദ്ധനായ ആചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ ആ ശോകമയമായ ദിനം വന്നുചേര്‍ന്നു. ആവും പോലെയൊക്കെ ഞങ്ങള്‍ അവിടുത്തെ പരിചരിച്ചു. ഞങ്ങള്‍ക്കു മിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഏതാനും കുട്ടികളുടെ കിറുക്കനാശയങ്ങളെ ആരു ശ്രദ്ധിക്കും? ആരുമില്ല. ഭാരതത്തിലെങ്കിലും കുട്ടികള്‍ പറയുന്നത് ആരും ഗൗനിക്കാറില്ല. ആലോചിച്ചുനോക്കുക - ഒരു ഡസന്‍ കുട്ടികള്‍ വിശാലവും ഗംഭീരവുമായ വലിയ ആശയങ്ങള്‍ ജനങ്ങളോടു പ്രസംഗിക്കയും, തങ്ങള്‍ ഈ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നിശ്ചയിച്ചിരിക്കയാണെന്നു പറയുകയും മറ്റും ചെയ്യുന്ന അവസ്ഥയെപ്പറ്റി ആലോചിച്ചുനോക്കുക. എന്തിന്, എല്ലാവരും ചിരിച്ചു. ചിരി കഴിഞ്ഞ് കാര്യം ഗൗരവപ്പെട്ടു. ഞങ്ങള്‍ മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയരായി. ഞങ്ങളുടെ മാതാപിതാക്കന്മാര്‍ക്ക് ഞങ്ങളെ ഓരോരുത്തനെയും പ്രഹരിച്ചാല്‍കൊള്ളാമെന്നു തോന്നി. എത്രമാത്രം എതിര്‍പ്പും പരിഹാസവും നേരിട്ടോ അത്രയ്ക്ക് ഞങ്ങളുടെ നിശ്ചയം ദൃഢീഭവിച്ചുവന്നു.
അനന്തരം ഒരു ഭയങ്കര കാലഘട്ടത്തെ ഞങ്ങളെല്ലാവരും, വ്യക്തിഗതമായി ഞാനും, നേരിട്ടു. പ്രത്യേകിച്ച് എനിക്ക് അത്യന്തം ദുസ്സഹമായ യാതനകള്‍ അനുഭവിക്കേണ്ടിവന്നു. എനിക്ക് അമ്മയും സഹോദരന്മാരുമുണ്ടായിരുന്നു. അച്ഛന്‍ ഞങ്ങളെ ദാരിദ്ര്യത്തില്‍ വിട്ടിട്ട് ആയിടയ്ക്കു മരിച്ചുപോയി. ദാരിദ്ര്യമെന്നു പറഞ്ഞാല്‍, ഓ! ദാരുണമായ ദാരിദ്ര്യം - ഞങ്ങള്‍ മിക്കവാറും പട്ടിണിതന്നെയായിരുന്നു. കുടുംബത്തിന്റെ ഒരേ ആശാകേന്ദ്രം, ബാക്കിയംഗങ്ങളെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്ന ഏകന്‍, ഞാനായിരുന്നു. എനിക്ക് എന്റെ രണ്ടു ലോകത്തിന്റെയും ഇടയ്ക്കു നില്‌ക്കേണ്ടി വന്നു. ഒരു വശത്ത് എന്റെ അമ്മയും സഹോദരന്മാരും പട്ടിണി കിടന്നുചാകുന്നതു കാണണം: മറുവശത്ത്, ഈ മനുഷ്യന്റെ ആശയങ്ങള്‍ ഭാരതത്തിന്റെയും ലോകത്തിന്റെയും ശ്രേയസ്സിനുതകുമെന്നും അവ പ്രചരിപ്പിക്കയും പ്രായോഗികമാക്കുകയും ചെയ്യേണ്ടതാണെന്നും ഞാന്‍ വിശ്വസിച്ചു. അങ്ങനെ എന്റെ മനസ്സിലെ വടംവലി അനേകദിവസങ്ങളും മാസങ്ങളും നീണ്ടുനിന്നു. ചിലപ്പോള്‍ അഞ്ചും ആറും ദിനരാത്രങ്ങള്‍ വിരാമമില്ലാതെ ഞാന്‍ പ്രാര്‍ത്ഥിക്കും. ഓ! അക്കാലത്തു ഞാനനുഭവിച്ച മനോവ്യഥ! ഞാന്‍ നരകത്തില്‍ത്തന്നെ ജീവിച്ചു! എന്റെ യുവഹൃദയത്തിനു സ്വാഭാവികമായ മമതാവികാരങ്ങള്‍ എന്നെ സ്വന്തം കുടുംബാംഗങ്ങളുടെ അടുക്കലേക്ക് വലിച്ചു - ഏറ്റവും ഉറ്റവരും പ്രിയപ്പെട്ടവരുമായ അവരുടെ കഷ്ടപ്പാടുകള്‍ കാണുന്നത് അസഹ്യം. മറുഭാഗത്താണെങ്കില്‍, എന്നോടു സഹാനുഭൂതിയുള്ളവര്‍ ആരുമില്ല. ഒരു ബാലന്റെ മനോരാജ്യങ്ങളോട് ആര്‍ക്ക് സഹാനുഭൂതിയുണ്ടാകാനാണ്? അതും മറ്റുള്ളവര്‍ക്ക് അത്രമാത്രം യാതനയ്ക്കിടയാക്കിയ മനോരാജ്യങ്ങള്‍! എന്നോട് ആര്‍ക്കു സഹാനുഭൂതിയുണ്ടാകും? ആര്‍ക്കുമുണ്ടായില്ല - ഒരാള്‍ക്കൊഴിച്ച്.
ആ ഒരാളുടെ സഹാനുഭൂതി എനിക്ക് ആശീര്‍വ്വാദവും ആശയും നല്കി. അതൊരു സ്ര്തീയായിരുന്നു (ശാരദാദേവി). ഞങ്ങളുടെ ആചാര്യന്‍, മഹാസന്ന്യാസി, കേവലം ബാലനായിരുന്നപ്പോള്‍ വിവാഹിതനായി, അവിടുന്ന് യൗവനം പ്രാപിച്ച്, ഈ മതപരതയുടെയും വിരാഗതയുടെയുമെല്ലാം ഇരിപ്പിടമായി വര്‍ത്തിക്കുന്ന കാലത്ത് തന്റെ ഭാര്യയെ ചെന്നുകണ്ടു. അവര്‍ കുട്ടിക്കാലത്തുതന്നെ വിവാഹിതരായെങ്കിലും പ്രായമാകുന്നതിനുമുമ്പ് അന്യോന്യം ഏറെയൊന്നും കണ്ടിട്ടില്ല. അവിടുന്നു ഭാര്യയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു; ‘ഇതാ നോക്കൂ, ഞാന്‍ നിന്റെ ഭര്‍ത്താവാണ്: നിനക്ക് ഈ ശരീരത്തിന്‌മേല്‍ ഒരവകാശമുണ്ട്. എന്നാല്‍ വിവാഹിതനായെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിക്കുവാന്‍ എനിക്കു കഴിവില്ല. അതിനാല്‍ ആ കാര്യം ഞാന്‍ നിന്റെ ഔചിത്യപൂര്‍വ്വമായ തീര്‍പ്പിനു വിടുന്നു.’ അവര്‍ ബാഷ്പാകുലയായി പ്രതിവചിച്ചു; ‘അങ്ങേയ്ക്കു വിജയം കൈവരട്ടെ, ഈശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ: ഞാന്‍ അങ്ങയുടെ അധഃപതനത്തിനു കാരണമാവുകയോ? അതൊരിക്കലുമില്ല. കഴിയുമെങ്കില്‍ അങ്ങയുടെ ഉദ്യമത്തെ സഹായിക്കയേ ഉള്ളൂ. അതിനാല്‍ അതു മുമ്പോട്ടുകൊണ്ടുപോയാലും.’
അങ്ങനെയായിരുന്നു ആ സ്ര്തീ. ഭര്‍ത്താവ് തന്റെ ആത്മീയ ജീവിതം തുടരുകയും തന്റെ സ്വന്തം രീതിയില്‍ ഒരു സന്ന്യാസിയാവുകയും ചെയ്തു. ഭാര്യ അകന്നുനിന്നു തനിക്കാവുംവിധമെല്ലാം അവിടുത്തെ സഹായിച്ചുപോന്നു. കുറെക്കാലം കഴിഞ്ഞ്, അവിടുന്ന് അത്യുന്നതപദത്തിലെത്തിയശേഷം, ഭാര്യ വീണ്ടും ഭര്‍ത്തൃസവിധത്തിലെത്തി - യഥാര്‍ത്ഥത്തില്‍ അവിടുത്തെ പ്രഥമശിഷ്യ അവരാണ് - അവിടുത്തെ ശരീരത്തെ പരിചരിച്ചുകൊണ്ട് ശിഷ്ടായുസ്സു നയിച്ചു. അവിടുത്തെ സംബന്ധിച്ചിടത്തോളം, താന്‍ ജീവിക്കുകയാണോ മരിക്കുകയാണോ മറ്റു വല്ല പ്രകാരത്തിലും വര്‍ത്തിക്കുകയാണോ എന്നൊന്നും അവിടേക്ക് അറിവില്ലായിരുന്നു. ചിലപ്പോള്‍ അവിടുന്നു സംസാരിച്ചിരിക്കെ അത്രമാത്രം ഭാവാവിഷ്ടനാകുന്നതു കാരണം, താന്‍ തീക്കനലിന്‌മേല്‍ ഇരുന്നാല്‍പ്പോലും അറിയുമായിരുന്നില്ല - അതേ, ആ സമയമത്രയും തീക്കനലിന്‌മേല്‍ ശരീരസ്മരണയില്ലാതെ കഴിയും.
കുട്ടികളായ ഞങ്ങളുടെ ആശയങ്ങളോടു സഹാനുഭൂതി പ്രദര്‍ശിപ്പിച്ച ഒറ്റയാള്‍ ഞങ്ങളുടെ ഗുരുപത്‌നി മാത്രമാണ്. അവരോ, കഴിവില്ലാത്ത ഒരു സ്ര്തീ. അവര്‍ ഞങ്ങളെക്കാള്‍ നിര്‍ദ്ധന. ആയിക്കൊള്ളട്ടെ, സാരമില്ല. ഞങ്ങള്‍ രണാങ്കണത്തിലേക്കു ചാടി. ഈ ആശയങ്ങള്‍ ഭാരത (സംസ്‌കാരപാരമ്പര്യ)ത്തെ ന്യായീകരിക്കാന്‍പോകയാണെന്നും അനേകം വിദേശീയരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ ശോഭനമായ ഭാവി കൈവരുത്തുമെന്നും, ഞാന്‍ ജീവിക്കുന്നുവെന്നതുപോലെ തന്നെ ദൃഢമായി ഞാന്‍ വിശ്വസിച്ചു. ഇത്തരം ആശയങ്ങള്‍ ലോകത്തിനു നഷ്ടപ്പെടുന്നതിനെക്കാള്‍ ഭേദം, ഏതാനും ആളുകള്‍ കുറെ കഷ്ടത സഹിക്കുന്നതാണെന്ന ബുദ്ധിയും ആ വിശ്വാസത്തോടൊപ്പം ഉറച്ചു: ഒരമ്മയോ രണ്ടു സഹോദരന്മാരോ മരിച്ചാലെന്ത്? അതൊരു ആഹുതിയാണ്: അതു ചെയ്യുകതന്നെ. ത്യാഗം കൂടാതെ ഒരു വലിയ സംഗതിയും സാധിക്കാവതല്ല. ഹൃദയം പറിച്ചെടുത്തുവാരുന്ന നിണത്തോടുകൂടി ബലിപീഠത്തില്‍ വെയ്‌ക്കേണ്ടിവരാം. അപ്പോഴേ വലിയ കാര്യങ്ങള്‍ സാധിക്കൂ. അല്ലാതെ വല്ല വഴിയുമുണ്ടോ? ആരും കണ്ടു പിടിച്ചിട്ടില്ല. (ഉണ്ടോ?) നിങ്ങളോരോരുത്തനും - എന്തെങ്കിലും മഹത്തായ കാര്യം ചെയ്തിട്ടുള്ളവര്‍ - പറയുവിന്‍, ഞാന്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ഓ! അതിനു കൊടുക്കേണ്ടിവന്ന വില! ഹോ! ഓരോ ജീവിതത്തിലേയും ഓരോ വിജയകര്‍മ്മങ്ങളുടേയും പിന്നില്‍ എത്ര മാത്രം വ്യഥ! എത്ര പീഡ! എത്രമാത്രം കഷ്ടപ്പാടുകള്‍! നിങ്ങള്‍ക്കൊക്കെ അതറിയാമല്ലോ.
അങ്ങനെ ഞങ്ങള്‍, ഈ ബാലസംഘം, മുന്നോട്ടു പോയി. ഞങ്ങളുടെ ചുറ്റുപാടുമുള്ള ആളുകളില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത് ഒരു തൊഴിയും ഒരു പിരാക്കും - അത്രമാത്രം. ഞങ്ങള്‍ക്ക് ആഹാരത്തിനു വേണ്ടി വീടുതോറും കയറി യാചിക്കേണ്ടിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആര്‍ക്കും വേണ്ടാത്തത് - ചപ്പും ചവറും - ചിലപ്പോള്‍ അവിടുന്നോ ഇവിടുന്നോ ഒരു കഷണം റൊട്ടി - ഞങ്ങള്‍ക്കു കിട്ടി. ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ വീട് - അടിഭാഗത്തു ചീറ്റുന്ന മൂര്‍ക്കന്‍ പാമ്പുകള്‍ കുടികൊള്ളുന്ന ഒരു ജീര്‍ണ്ണിച്ച കെട്ടിടം - ഞങ്ങള്‍ കൈക്കലാക്കി അവിടെ താമസിച്ചു. വാടക തുലോം കുറവായിരുന്നതു കൊണ്ടാണ് അതു മതിയെന്നുവെച്ചത്.
ഇങ്ങനെ കുറെ വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ ഞങ്ങള്‍ ഈ ആശയം ക്രമേണ നടപ്പില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചുകൊണ്ട് ഭാരതമെങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരൊറ്റ ആശാകിരണംപോലും കണ്ടെത്താതെ പത്തുകൊല്ലം കഴിഞ്ഞു! ഒരായിരം പ്രാവശ്യം നൈരാശ്യം ഞങ്ങളെ ബാധിച്ചു. എന്നാല്‍, ആശാദീപം പൊലിയാതെ സദാ നിലനിര്‍ത്തിയ ഒരു വസ്തുതയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്യോന്യമുള്ള മഹത്തായ വിശ്വസ്തതയും മഹത്തായ സ്നേഹവും. എനിക്ക് എന്റെ കൂടെ ഒരു നൂറു പുരുഷന്മാരും സ്ര്തീകളും ഉണ്ടെന്നു വിചാരിക്കുക: നാളെ ഞാന്‍ സാക്ഷാല്‍ പിശാചായി മാറിയാലും അവര്‍ പറയും, ‘ഇതാ ഞങ്ങള്‍ നിങ്ങളോടൊരുമിച്ചുണ്ട്: ഒരിക്കലും നിങ്ങളെ ഞങ്ങള്‍ കൈവെടിയില്ല’ എന്ന്. അതു വലിയൊരനുഗ്രഹമാണ്. സമ്പത്തിലും ആപത്തിലും, ക്ഷാമകാലത്തും ക്ഷേമകാലത്തും, ദുഃഖത്തിലും സുഖത്തിലും, സ്വര്‍ഗ്ഗത്തിലും നരകത്തിലും, ഒരിക്കലും എന്നെ ഉപേക്ഷിക്കാത്തവനാണെന്റെ മിത്രം. അത്തരം മൈത്രി ഒരു നേരമ്പോക്കാണോ? അത്തരം മൈത്രിയില്‍ക്കൂടി ഒരുവനു മോക്ഷം ലഭിക്കാം. അപ്രകാരം സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അതു നമ്മെ മുക്തിപദത്തിലെത്തിക്കും. അത്തരം വിശ്വസ്തതയും കൂറും നമുക്കുണ്ടെങ്കില്‍! ഏകാഗ്രതയുടെ സാരം അതുതന്നെയാണ്. അങ്ങനെയുള്ള ശ്രദ്ധയും മനോബലവും സ്നേഹവും ഉണ്ടെങ്കില്‍ ലോകത്തില്‍ ഒരു ദേവനെയും നിങ്ങള്‍ക്കു പിന്നെ ആരാധിക്കേണ്ടതില്ല. ഞങ്ങളുടെ ആ ദുര്‍ഘടകാലങ്ങളിലൊക്കെ പ്രസ്തുത മനോഗുണങ്ങള്‍ ഞങ്ങള്‍ക്കു സദാ അവലംബമായി വര്‍ത്തിച്ചിരുന്നു. ഹിമാലയം മുതല്‍ കന്യാകുമാരിവരെയും സിന്ധുനദി മുതല്‍ ബ്രഹ്മപുത്രവരെയും സഞ്ചരിക്കുവാന്‍ അവ ഞങ്ങളെ പ്രാപ്തരാക്കി.
ഈ യുവസംഘം പലേടത്തും സഞ്ചരിച്ചുതുടങ്ങി, ക്രമേണ ഞങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. അതില്‍ തൊണ്ണൂറു ശതമാനവും എതിര്‍പ്പായിരുന്നു: അനുകൂലമായിരുന്നതു വളരെ തുച്ഛം. കാരണം, ഞങ്ങള്‍ക്കൊരു ന്യൂനതയുണ്ടായിരുന്നു; ഞങ്ങള്‍ പിള്ളേരാണെന്നത് - ചെറുപ്പക്കാര്‍ക്കു സഹജമായ സ്വഭാവകാര്‍ക്കശ്യവും അതോടൊപ്പം ഞങ്ങളുടെ നിര്‍ദ്ധനത്വവും. ജീവിതത്തില്‍ സ്വന്തമായി ഒരു വഴി തുറക്കാന്‍ പോകുന്ന ഒരുവന്ന് അല്പം കര്‍ക്കശത്വം വേണ്ടിവരും, അയാള്‍ക്കു മൃദുലമായും മേനിയായും ഉപചാരദീക്ഷയോടും പെരുമാറുവാന്‍ അധികം സമയമുണ്ടാവില്ല. ‘മാന്യേ, മാന്യേ!’ എന്നൊക്കെ പറയാന്‍ സമയമുണ്ടാവില്ല. ജീവിതത്തില്‍ നിങ്ങള്‍ എല്ലായ്‌പോഴും ഈ വസ്തുത കണ്ടറിഞ്ഞിരിക്കും. അയാള്‍ ചാണയ്ക്കു വെയ്ക്കാത്ത പരുക്കന്‍ വജ്രക്കല്ലുപോലെയാണ്. അയാളുടെ പ്രകൃതത്തിന് അധികം മിനുസം കാണില്ല. പകിട്ടില്ലാത്ത ചെപ്പിലെ രത്‌നമാണയാള്‍.
അതായിരുന്നു ഞങ്ങളുടെ മട്ട്. ‘വിട്ടുവീഴ്ചയില്ല’ എന്നായിരുന്നു ഞങ്ങളുടെ മുദ്രവാക്യം. ‘ഇതാണ് ആദര്‍ശം. ഇതു നടപ്പില്‍ വരുത്തണം. രാജാവിനെ കാണുന്നുവെങ്കില്‍, ഫലം മരണമായാലും ശരി, മനസ്സിലുള്ള അഭിപ്രായം അല്പം അദ്ദേഹത്തോടു തുറന്നുപറയുക തന്നെ. കൃഷീവലനോടും അതുപോലെതന്നെ.’ സ്വാഭാവികമായി ഞങ്ങള്‍ക്കു വളരെ എതിര്‍പ്പു നേരിടേണ്ടിവന്നു.
എന്നാല്‍ ജീവിതത്തില്‍ ഈ അനുഭവം ശരിയാണെന്നോര്‍മ്മിക്കുക; അതായത്, യഥാര്‍ത്ഥത്തില്‍ പരനന്മയാണ് നിങ്ങള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ലോകം മുഴുവന്‍ എതിരായാലും നിങ്ങള്‍ക്കു ക്ഷതം തട്ടില്ല. നിങ്ങള്‍ക്കു നിര്‍വ്യാജതയും നേരായ സ്വാര്‍ത്ഥത്യാഗവുമുണ്ടെങ്കില്‍ നിങ്ങളില്‍ കുടികൊള്ളുന്ന സാക്ഷാല്‍ ഈശ്വരന്റെ ശക്തിക്കു മുമ്പില്‍ എല്ലാ എതിര്‍പ്പുകളും ശിഥിലമാകും. ആ കുട്ടികള്‍ അത്തരക്കാരായിരുന്നു. പ്രകൃതിദേവിയുടെ പക്കല്‍നിന്നു വിശുദ്ധരും സ്വച്ഛരുമായ ശിശുക്കളെപ്പോലെ അവര്‍ വന്നു. ഞങ്ങളുടെ ഗുരു പറഞ്ഞിരുന്നു, ‘ദേവന്റെ അര്‍ച്ചനാപീഠത്തില്‍ അനാഘ്രാതകുസുമങ്ങളെയും അസ്പൃഷ്ടഫലങ്ങളെയും നിവേദിക്കാനാണ് ഞാനാഗ്രഹിക്കുന്നത്’ എന്ന്. ആ മഹാപുരുഷന്റെ വാക്കുകള്‍ ഞങ്ങള്‍ക്കു താങ്ങും ധൈര്യവും നല്കി. എന്തെന്നാല്‍, അവിടുന്നു കല്ക്കത്തയിലെ തെരുവീഥികളില്‍ നിന്നു ശേഖരിച്ച - എന്നുതന്നെ പറയട്ടെ - ആ കുട്ടികളുടെ ഭാവി ജീവിതം അവിടുന്നു കാലേക്കൂട്ടി കണ്ടിരുന്നു. ‘ഈ കുട്ടി, അല്ലെങ്കില്‍ ആ കുട്ടി - അവന്‍ എങ്ങനെ വരുമെന്ന് നിങ്ങള്‍ക്കു കാണാം’ എന്നൊക്കെ അവിടുന്നു പറയുമ്പോള്‍ ജനങ്ങള്‍ ചിരിച്ചിരുന്നു. എന്നാല്‍ അവിടുത്തെ വിശ്വാസം ഒരിക്കലും ചലിച്ചില്ല; ‘അമ്മ എനിക്കു കാണിച്ചുതന്നു. ഞാന്‍ ദുര്‍ബ്ബലനാവാം, എന്നാല്‍ ഒരു കാര്യം ഇന്ന പ്രകാരമാണെന്ന് അമ്മ പറയുമ്പോള്‍ അത് അപ്രകാരമാകണം. അമ്മയ്‌ക്കൊരിക്കലും തെറ്റുപറ്റാന്‍ നിവൃത്തിയില്ല.’
അങ്ങനെ പത്തുകൊല്ലം യാതൊരു പ്രകാശവും കാണാതെ കടന്നു പോയി. അതേസമയം എന്റെ ആരോഗ്യം ക്ഷയിച്ചുവന്നു. ആ ജീവിതരീതി കാലാന്തരത്തില്‍ ശരീരത്തെ ബാധിക്കാതെ തരമില്ല; ചിലപ്പോള്‍ രാത്രി ഒമ്പതുമണിക്കൊരാഹാരം, വേറൊരിക്കല്‍ രാവിലെ എട്ടുമണിക്കൊന്ന്: പിന്നൊരിക്കല്‍ രണ്ടു ദിവസം കഴിഞ്ഞും മറ്റൊരിക്കല്‍ മൂന്നു ദിവസം കഴിഞ്ഞുമാണ് വല്ലതും കിട്ടുക - എല്ലാ പ്രാവശ്യവും പോഷകലേശമില്ലാത്തതും പരുപരുത്തതുമായ സാധനങ്ങളുമായിരിക്കും. യാചകന് ആരെങ്കിലും നല്ല സാധനങ്ങള്‍ കൊടുക്കുമോ? പോരെങ്കില്‍, ഭാരതീയര്‍ ദരിദ്രരാണുതാനും. അധികസമയവും നടപ്പു തന്നെ. ചിലപ്പോള്‍ മഞ്ഞുമൂടിയ കൊടുമുടികള്‍ കയറിയിറങ്ങണം: ഒരൊറ്റ ഭക്ഷണത്തിനുവേണ്ടി പത്തുനാഴികവരെ കഠിനമായ മലകയറ്റം നടത്തണം. ഭാരതീയര്‍ റൊട്ടി (ചപ്പാത്തി) ഭക്ഷിക്കുന്നു. ചിലപ്പോള്‍ അവര്‍ ഈ റൊട്ടി ഇരുപതും മുപ്പതും ദിവസം സൂക്ഷിച്ചുവെയ്ക്കും. അപ്പോഴേക്കും അത് ഇഷ്ടികയെക്കാള്‍ കടുപ്പമുള്ളതാകും. അതിന്റെ ഒരു കഷണമായിരിക്കും തരിക. ഒരു നേരത്തെ വിശപ്പടക്കാന്‍മാത്രം വല്ലതും ശേഖരിക്കുവാന്‍ എനിക്കു പല വീടുകളില്‍ കയറേണ്ടിയും വന്നിട്ടുണ്ട്. കിട്ടുന്ന റൊട്ടിയുടെ കടുപ്പം ഹേതുവായി അതു തിന്നുമ്പോള്‍ വായില്‍നിന്ന് ചോര വരും: കടിച്ചാല്‍ പല്ലു കൊഴിയാനും എളുപ്പമുണ്ട്; അങ്ങനെയുള്ളപ്പോള്‍, ഞാന്‍ അതൊരു ചട്ടിയിലിട്ട്, അതിന്‌മേല്‍ ആറ്റുവെള്ളം കോരിയൊഴിച്ചു കുതിര്‍ക്കും. അനേകമാസങ്ങള്‍ തുടര്‍ച്ചയായി ഞാന്‍ ഈ രീതിയില്‍ ജീവിച്ചു - അതെന്റെ ആരോഗ്യത്തെ സ്പര്‍ശിച്ചതു കുറ്റമല്ല.
അപ്പോള്‍ എനിക്കു തോന്നി, ‘ഭാരതത്തില്‍ കുറച്ചു പരീക്ഷിച്ചു നോക്കിയല്ലോ: ഇനി വേറൊരു രാജ്യത്തു പരീക്ഷണം നടത്തേണ്ട കാലമായി’ എന്ന്. ആ സമയത്ത് നിങ്ങളുടെ മതമഹാസമ്മേളനം നടക്കാന്‍ പോവുകയായിരുന്നു. അതിലേക്ക് ഭാരതത്തില്‍നിന്ന് ആരെയെങ്കിലും അയയ്ക്കണമെന്നു ചിലര്‍ ആഗ്രഹിച്ചു. ഞാന്‍ കേവലം ഒരു തെരുവുതെണ്ടി. എങ്കിലും ഞാന്‍ പറഞ്ഞു; ‘നിങ്ങള്‍ എന്നെ അയയ്ക്കാമെങ്കില്‍ ഞാന്‍ പോകാം. പോകുന്നതുകൊണ്ട് എനിക്കു വളരെയൊന്നും നഷ്ടപ്പെടാനില്ല: വരുന്ന നഷ്ടത്തെ ഞാന്‍ കൂട്ടാക്കുന്നുമില്ല.’ യാത്രയ്ക്കുള്ള പണമുണ്ടാക്കുക വളരെ പ്രയാസമായിരുന്നു, ഒരു നീണ്ട മല്പിടുത്തം കഴിച്ച് കപ്പല്‍ക്കൂലിക്കു വേണ്ടതു ശേഖരിച്ചു. അങ്ങനെ ഞാനിവിടെ വന്നു. ഒന്നു രണ്ടു മാസം നേരത്തെയാണെത്തിയത്: തന്മൂലം ആരും പരിചയക്കാരില്ലാതെ ഇവിടത്തെ തെരുവീഥികളില്‍ കുറേ അലഞ്ഞുനടക്കേണ്ടിവന്നു.
ഒടുവില്‍ മതമഹാസമ്മേളനം തുടങ്ങി. ദയാലുക്കളായ മിത്രങ്ങളെ കണ്ടുകിട്ടി. അവരില്‍നിന്ന് എനിക്കു തുടരെ സഹായവും പ്രോത്‌സാഹനവും വന്നു. ഞാന്‍ അല്പം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറെ പണം ശേഖരിക്കുകയും രണ്ടു മാസികകള്‍ തുടങ്ങുകയും മറ്റും ചെയ്തു. അതു കഴിഞ്ഞ് ഞാന്‍ ഇംഗ്ലണ്ടിലേക്കു പോയി, അവിടെ കുറെ ജോലിചെയ്തു. അതേസമയം ഭാരതത്തിനുവേണ്ടിയുള്ള ജോലി അമേരിക്കയിലും നടത്തിക്കൊണ്ടിരുന്നു.
ഭാരതത്തെ സംബന്ധിച്ച് ഞാന്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി ഏതാണ്ടിപ്രകാരമാണ്; അവിടെ ഞങ്ങളുടെ സന്ന്യാസജീവിതത്തെ സംബന്ധിച്ച്, എല്ലാവരുടെ അടുക്കലും ചെലവുകൂടാതെ, അഥവാ ഒരു കഷണം റൊട്ടിയില്‍ കവിഞ്ഞ ചെലവുകൂടാതെ മതം എത്തിച്ചുകൊടുക്കുവാന്‍ ഞങ്ങള്‍ വീടുതോറും പോകാറുള്ളതിനെക്കുറിച്ചു ഞാന്‍ പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് ഭാരതത്തില്‍ പതിതരില്‍ പതിതനുപോലും ഏറ്റവും ഉത്കൃഷ്ടമായ മതബോധമുള്ളതായി കാണുന്നത്. അതിനെല്ലാം ഈ സന്ന്യാസിമാരുടെ പ്രവര്‍ത്തനങ്ങളാണ് നിദാനം. എന്നാല്‍ ഇംഗ്ലീഷുകാരാരാണെന്ന് ഒരുത്തനോടു ചോദിക്കുക - അവന്നറിഞ്ഞുകൂടാ. ഒരുപക്ഷേ അവന്‍ ഇങ്ങനെ പറഞ്ഞേക്കും; ‘ആ നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള അസുരന്മാരുടെ സന്താനങ്ങളായിരിക്കാം. അവര്‍, അല്ലേ?’ ‘നിങ്ങളെ ആരു ഭരിക്കുന്നു?’ ‘ഞങ്ങള്‍ക്കറിയില്ല.’ എന്നായിരിക്കും മറുപടി. ‘ഇപ്പോഴത്തെ ഭരണസമ്പ്രദായമെങ്ങനെ?’ അവര്‍ക്കറിഞ്ഞുകൂടാ: എന്നാല്‍ അവര്‍ക്ക് തത്ത്വശാസ്ര്തം അറിയാം. ഈ ലോകത്തു ജീവിക്കാനാവശ്യമായ മേധാപരമായ വിദ്യാഭ്യാസത്തിന്റെ പ്രായോഗികമായ അഭാവമാണ് അവരുടെ കഷ്ടപ്പാടിനു നിദാനം. ഈ ലക്ഷോപലക്ഷം ജനങ്ങള്‍ ഈ ലോകത്തിനപ്പുറമുള്ള ജീവിതത്തിനു സന്നദ്ധരാണ്. - അവര്‍ക്കതു പോരേ? നിശ്ചയമായും പോരാ. ഭക്ഷിക്കാന്‍ കുറേക്കൂടി നല്ല ഒരു റൊട്ടിക്കഷണവും ശരീരം മറയ്ക്കാന്‍ അല്പംകൂടി നല്ല ഒരു തുണിക്കഷണവും അവര്‍ക്കു വേണം. ആണ്ടുകിടക്കുന്ന ഈ അനേകലക്ഷങ്ങള്‍ക്ക് ആ ഭേദപ്പെട്ട റൊട്ടിയും ആ ഭേദപ്പെട്ട തുണിക്കഷണവും എങ്ങനെയുണ്ടാക്കാം എന്നതാണ് ഞങ്ങളുടെ വലിയ പ്രശ്‌നം.
ഒന്നാമത്, അവരെ സംബന്ധിച്ച് ആശയ്ക്കു വളരെ വകയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. കാരണം, അവര്‍ ലോകത്തിലേക്കുവെച്ച് ശാന്തപ്രകൃതികളായ ഒരു ജനതയാണ്. അവര്‍ ഭീരുക്കളാണെന്നല്ല. യുദ്ധം ചെയ്യണമെന്നു തോന്നിയാല്‍ അവര്‍ ചെകുത്താന്മാരെപ്പോലെ യുദ്ധം ചെയ്യും. ഇംഗ്ലീഷുകാര്‍ക്കുള്ള ഒന്നാന്തരം പടയാളികള്‍ ഭാരതത്തിലെ കൃഷീവലന്മാരില്‍നിന്നു ചേര്‍ക്കപ്പെട്ടവരാണ്. മരണത്തെപ്പറ്റി അവര്‍ക്കു കൂസലില്ല. അവരുടെ മനോഭാവം ഇതാണ്; ഇതിനുമുമ്പ് ഞാന്‍ ഇരുപതുതവണ മരിച്ചിട്ടുണ്ട്: ഇനിയും അനേകം പ്രാവശ്യം മരിക്കയും ചെയ്യും. അതിനെന്താ? അതിനാല്‍ അവര്‍ ഒരിക്കലും പിന്തിരിഞ്ഞോടുകയില്ല. അവര്‍ വികാരാവേശം കാണിക്കുന്നില്ല. എന്നാല്‍ ഒന്നാന്തരം യോദ്ധാക്കളാണ്.
എങ്കിലും അവരുടെ പ്രകൃത്യാഉള്ള വാസന കൃഷിപ്പണിക്കാണ്. തങ്ങളുടെ മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ അവരെ എന്തു ചെയ്താലും - നികുതി വര്‍ദ്ധിപ്പിച്ചാലും ധനം അപഹരിച്ചാലും കൊന്നാല്‍ത്തന്നെയും - അവര്‍ ശാന്തരായും അക്ഷോഭ്യരായും വര്‍ത്തിക്കും. അവര്‍ ഒരിക്കലും അന്യരുടെ മതകാര്യങ്ങളില്‍ ഇടപെടുന്നില്ല. ‘ഞങ്ങളുടെ ദേവന്മാരെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിക്കുക, ബാക്കിയെല്ലാം എടുത്തുകൊള്ളുക’ - ഇതാണവരുടെ നില. ഇംഗ്ലീഷുകാര്‍ ആ മര്‍മ്മത്തു സ്പര്‍ശിക്കുമ്പോള്‍ കുഴപ്പം ആരംഭിക്കുന്നു. 1857-ലെ ശിപായിലഹളയ്ക്കു യഥാര്‍ത്ഥകാരണം അതാണ്. മതപരമായ അടിച്ചമര്‍ത്തല്‍ അവര്‍ സഹിക്കയില്ല. ഭാരതീയരുടെ മതസ്വാതന്ത്ര്യത്തില്‍ കൈവെച്ചതുകൊണ്ടാണ് വിശ്രുതങ്ങളായിരുന്ന മുഹമ്മദീയ ഭരണകൂടങ്ങള്‍ തകര്‍ന്നുവീണത്.
ഇക്കാര്യം മാറ്റിവെച്ചാല്‍, അവര്‍ സമാധാനപ്രിയരും അക്ഷോഭ്യരും ശാന്തശീലരുമാണ്. എല്ലാറ്റിലും മേലേ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുമില്ല. തീക്ഷ്ണമായ ലഹരിപാനീയങ്ങളില്ലെന്നുള്ള കാര്യത്തില്‍ അവര്‍ മറ്റേതു രാജ്യത്തെയും സാമാന്യജനത്തെക്കാള്‍ പല മടങ്ങു മെച്ചമാണ്. ഭാരതത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍ കാണുന്ന ജീവിതസ്വച്ഛതയെ ഇവിടത്തെ ചാളകളിലെ ജീവിതത്തോട് ഉപമിച്ചുകൂടാ. ചാളകള്‍ ദാരിദ്ര്യത്തിന്റെ സങ്കേതമാണ്. എന്നാല്‍ ഭാരതത്തില്‍ ദാരിദ്ര്യമെന്നുവെച്ചാല്‍ പാപവൃത്തി, മ്ലേച്ഛത, ദുര്‍മ്മാര്‍ഗ്ഗം എന്നല്ല അര്‍ത്ഥം. മറ്റു രാജ്യങ്ങളില്‍ ജീവിതവൃത്തിക്കുള്ള സന്ദര്‍ഭസൗകര്യങ്ങള്‍ വളരെയുണ്ട്: തന്മൂലം മര്യാദകെട്ടവനും അലസനും മാത്രമേ ദാരിദ്ര്യം അനുഭവിക്കേണ്ടു. ഒരുവന്‍ ഒരു മഠയനോ ആഭാസനോ അല്ലെങ്കില്‍ - പട്ടണജീവിതവും അതിലെ ആഡംബരങ്ങളൊക്കെയും ആഗ്രഹിക്കുന്ന ആ കൂട്ടമല്ലെങ്കില്‍ - അവനു ദാരിദ്ര്യത്തിന് കാരണമില്ല. അത്തരക്കാര്‍ നാട്ടുമ്പുറത്തേക്കു പോവില്ല. ‘ഇവിടത്തെ തമാശകളോടൊപ്പം ഞങ്ങളുമുണ്ട്: നിങ്ങള്‍ ഞങ്ങളെക്കൂടി പോറ്റണം’ എന്നാണവരുടെ നിലപാട്. അങ്ങനെയല്ല ഭാരതത്തിലെ അവസ്ഥ. അവിടെ സാധുക്കള്‍ ഉദയാസ്തമയം കഠിനമായി പണിയെടുക്കുന്നു: എന്നിട്ട് മറ്റാളുകള്‍ അവരുടെ വേലയുടെ ഫലം കൊണ്ടുപോവുകയും അവരുടെ കുട്ടികള്‍പോലും പട്ടിണികിടക്കയും ചെയ്യുന്നു. ഭാരതത്തില്‍ ലക്ഷക്കണക്കിനു ടണ്‍ ഗോതമ്പു വിളയിക്കുന്നുണ്ടെങ്കിലും ഒരു കര്‍ഷകന് അതിലൊരു മണിപോലും കിട്ടുന്നതു കഷ്ടിയാണ്. നിങ്ങള്‍, കൂട്ടിലിട്ട പക്ഷികള്‍ക്കുപോലും കൊടുക്കാത്ത തരത്തിലുള്ള ഏറ്റവും നികൃഷ്ടമായ ധാന്യം ഭക്ഷിച്ചാണ് അവന്‍ ജീവിക്കുന്നത്.
അവര്‍, ഇത്രമാത്രം നല്ലവരും ശുദ്ധാത്മാക്കളുമായ ഈ ജനങ്ങള്‍, ഇത്ര കഷ്ടതയനുഭവിക്കുന്നതിനു കാരണമില്ല. ഭാരതത്തിലെ അധഃപതിച്ച ലക്ഷോപലക്ഷങ്ങളെക്കുറിച്ചും പതിതരായ സ്ര്തീകളെക്കുറിച്ചും വളരെയൊക്കെ സംസാരിച്ചു കേള്‍ക്കുന്നുണ്ട് - എന്നാല്‍ ആരും ഞങ്ങളുടെ സഹായത്തിനെത്തുന്നില്ല. അവരെന്താണ് പറയുന്നതെന്നോ; ‘നിങ്ങളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ ഇപ്പോഴെന്താണോ അതല്ലാതാവണം. എങ്കിലേ നിങ്ങള്‍ക്ക് നല്ലവരാകാന്‍ സാധിക്കൂ. ഹിന്ദുക്കളെ സഹായിക്കുന്നതു വെറുതെയാണ്.’ ഇങ്ങനെ പറയുന്നവര്‍ മനുഷ്യവര്‍ഗ്ഗങ്ങളുടെ ചരിത്രമറിഞ്ഞുകൂടാത്തവരാണ്. ഭാരതീയര്‍ അവരുടെ മതവും മതപരമായ ഏര്‍പ്പാടുകളും മാറ്റിയാല്‍പ്പിന്നെ ഭാരതമേയില്ല, എന്തെന്നാല്‍ ആ ജനതയുടെ പ്രാണന്‍ അതിലാണ്. ജനതതന്നെ അന്തര്‍ദ്ധാനം ചെയ്യുമെന്നിരിക്കെ പിന്നെ സഹായിക്കേണ്ടവരായി ആരും അവശേഷിക്കില്ല.

കടപാട് ലിങ്ക്: http://sreyas.in/jeevitham-vivekananda-359#ixzz349eN9HE1