ഭഗവാൻ്റെ മഹാസമാധിമന്ദിരം
പ്ലാൻ തയാറാക്കിയത് ശ്രീ കെ എൻ . കൃഷ്ണപിള്ള ശ്രീനാരായണപരമഹംസദേവരിൽ അത്യന്തം ഭക്തി വിശ്വാസമുള്ള ഒരാളായിരുന്നു. കാശി സ്വാമികൾക്ക് ഇംഗ്ലിഷ് അറിയാമായിരുന്നു. ശിലാസ്ഥാപന കർമ്മത്തിനു ശേഷം അദ്ദേഹം കാശി സ്വാമികളുമായി പരിജയപ്പെട്ടപ്പോൾഈ ബ്രഹ്മ് വിദ്യാമന്ദിരം ഒരു സമാധി മന്ദിരമായി പരിണമിക്കുമെന്ന് കാശി സ്വാമികൾ അഭിപ്രായപ്പെട്ടു.ഇത് കേട്ടപ്പോൾ അടുത്ത് സമാധി ഉണ്ടാകുമേ എന്നു പരിഭ്രാന്തിയോടുകൂടി കൃഷ്ണപിള്ള ചേദിച്ചു. "" അടുത്തുണ്ടാകുകയില്ല" ഉണ്ടാകുമ്പോൾ അപ്രകാരമേ നടക്കു എന്ന് കാശി സ്വാമികൾ മറുപടി പറയുകയുംചെയ്തു.
ഇദ്ദേഹം പ്രവചിച്ച മാതിരി തന്നെ സംഗതികൾ നടന്നു. ശ്രീനാരായണ പരമഹംസദേവൻ്റെ മഹാസമാധിക്കു ശേഷം മന്ദിര നിർമ്മാണം ദീർഘകാലം വിഘ്നപ്പെട്ടു കിടന്നു. ബ്രഹ്മ വിദ്യാമന്ദിരംസമാധി മന്ദിരമായി രൂപാന്തരപ്പെട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ പ്രായത്തെഅടിസ്ഥാനമാക്കി എഴുപത്തിമൂന്നടി ഉയരത്തിൽ അഞ്ച് നിലകളോടുകൂടിയ ഒരു മന്ദിരത്തിനുള്ള പ്ലാൻ മദ്രാസിലെ പ്രസിദ്ധ ആർക്കിടെക്ടായ ശ്രീ ചിറ്റാലയെക്കൊണ്ട് തയ്യറാക്കിച്ചു. അടിസ്ഥാനവും പ്ലാനുമെല്ലാം ഭഗവാൻ കൽപ്പിച്ചതു പോലെ തന്നെ. പക്ഷേ മുകൾ ഭാഗത്ത് ദ്രാവിഡ ക്ഷേത്രത്തി ശിൽപ്പത്തിൻ്റെ മാത്യകയിൽ കുറെ ഭേദഗതികൾ വരുത്തി. ഒരുബ്രഹ്മവിദ്യാമന്ദിരവും ഒരുമഹാഗ്രന്ഥശാലയുംഇതോടുചേർത്തുപണിയാൻ തീരുമാനിച്ചു...
മന്ദിരനിർമ്മാണ പ്രവർത്തനം നിരാശതാജനഗമായി ദീർഘകാലം വിഘ്നപ്പെട്ടുകിടക്കുന്നത് കൊണ്ട് അതിൻ്റെ പ്രോൽസാഹനത്തിനായി ആ മന്ദിരത്തിൻ്റെ ഫൗണ്ടേഷനും ബേസ് മെൻ്റും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നു സ്വാമി ഭക്തനും ഷൊർണ്ണർ സ്വദേശിയുമായ "ശ്രീ.എം പി.മൂത്തേടത്ത് ഏറ്റു. ഇരുപതിനായിരം രൂപ കൊണ്ട് ഇത് നിവർത്തിക്കാമെന്നു വിചാരിച്ചുപണി തുടങ്ങിയപ്പോൾ ആ തുകയുടെ അഞ്ചിരട്ടി അതിനു വേണ്ടി മാത്രം വേണ്ടിവരുമെന്ന് മനസ്സിലായി. ഏറ്റ സംഗതി ശ്രീനാരായണ പരമഹംസദേവൻ്റെ അനുഗ്രഹത്താൽ നിറവേറുമെന്നുള്ള വിശ്വാസത്തിൽ സധൈര്യം പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് പുതിയ കൺട്രാക്റ്റുകൾ മൂലം കൂടുതൽ പണ സൗകര്യം ലഭിച്ചു.അതിനാൽ അടി നില മുഴുവനും സ്വന്ത ചിലവിൽ തീർപ്പിക്കാമെന്നു പിന്നീട് തീർച്ച ചെയ്തു. അടിനില പൂർത്തിയായതോടു കൂടി മൂത്തേടത്തിൻ്റെ സാമ്പത്തികനില കൂടുതൽ അഭിവൃദ്ധിപ്പെട്ടു വന്നതിനാൽ രണ്ടാമത്തെ നിലയും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നുറപ്പിച്ചു.അതും പൂർത്തിയായതോടു കൂടി അദ്ദേഹത്തിൻ്റെ ധനസ്ഥിതി പിന്നെയും കൂടുതൽ ശോഭനമായിക്കൊണ്ടിരുന്നു. തൻ്റെ ധനമെല്ലാം ഭഗവാൻ്റെ ധനമായി ഗണിച്ചു. സ്വാമി ഭക്തനും ധർമ്മ തൽപ്പരനുമായ അദ്ദേഹം സമാധി മന്ദിരം മുഴുവനും തൻ്റെ സ്വന്തം ചിലവിൽ പണികഴിപ്പിക്കാമെന്ന് തീർച്ച ചെയ്തു .അപ്രാകാരം എത്രയേലക്ഷം രൂപ ചിലവ് ചെയ്തു മഹാസമാധി മന്ദിരം പൂർത്തിയാക്കി. അതിൻ്റെ മേനി പണികളും ലൈറ്റ് മുതലായ സജ്ജികരണങ്ങളും താഴിക കുടങ്ങൾക്കുള്ള സ്വർണ്ണ വേലകളും ചെയ്തു. മുഴുവൻ ജോലികളും പൂർത്തിയാക്കിഅതിനുള്ളിൽ ശ്രി നാരായണപരമഹംസദേവൻ്റെ മനോഹരമായ ഒരു മാർബിൾ വിഗ്രഹം കൂടി ശ്രീ മുത്തേടത്തിൻ്റെ ചെലവിൽ സ്ഥാപിച്ചു.
സ്വാമി തൃപ്പാദങ്ങളുടെകൽപ്പന അനുസരിച്ച് ഒരു മഹാഗ്രന്ഥശാലയും ഒരു ബ്രഹ്മ വിദ്യാമന്ദിരവും കൂടി സ്ഥാപിച്ചു അതെല്ലാം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ ചുമതലയിൽ നടന്നവയാണ്.ഈ പുണ്യസ്ഥാനം ജനഹൃദയങ്ങളിൽ വെളിച്ചം വീശുന്ന ഒരു മഹൽ പ്രസ്ഥാനമായി ഇന്ന് ശോഭിക്കുന്നു..
നാനാജാതി മതസ്ഥരെ കരുണായാലേകീകരിച്ചിടുവാൻ മാനത്തോടെഴുപത്തിമൂന്നു സമകൾ നന്നായ് ശ്രമിച്ചാദരാൽ ദീനന്മാർക്കൊരു ദൈവമായ് ശിവഗിരിക്കുന്നിൻ സമാധി സ്ഥനാം ശ്രിനാരായണ ദേവ ചെങ്കഴിലിലീ തൃക്കാഴ്ചവയ്ക്കുന്നു ഞാൻ
ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ടീം
|
Posted: 18 May 2016 01:52 AM PDT
മദ്ധ്യ തിരുവിതാംകൂറുകാരായ മൂന്ന് ഈഴവ പ്രമാണികൾ ഒരിക്കൽ ശിവഗിരിയിൽ വന്നു. അവരിൽ ഒരാൾ ഒരു പണിക്കൻ കൂടിയായിരുന്നു. തൃപ്പാദങ്ങളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ പണിക്കർ പറഞ്ഞു. എന്തൊക്കെയായാലും ശരി ഒരുത്തൻ്റെ മുഖത്തു നോക്കിയാൽ അവൻ്റെ ജാതി അറിയാം.
സ്വാമി : അതെങ്ങനെ അറിയാം?
പണിക്കൻ : എങ്ങനെയെന്നു പറയാനാവില്ല. കണ്ടാൽ അറിയാം
സ്വാമി : അതുശരിയാണോ ?
സ്വാമികൾ മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു.
അവർ ഒന്നും പറഞ്ഞില്ല. അക്കാര്യം അങ്ങനെവിട്ടു. സംഭാഷണം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ വെളുത്ത ദൃഢഗാത്രനായ ഒരു കോമള യുവാവ് ആ വരാന്തയിലേക്കു സവിനയം കയറിവന്ന് എരിഞ്ഞു തീർന്ന ചന്ദന തിരിയുടെ സ്റ്റാൻഡ് എടുത്തു കൊണ്ട് അകത്തേക്കു പോയി അല്പം കഴിഞ്ഞു പുകയന്ന കുറെ തിരികളുമായി അതു പൂർവ്വ സ്ഥാനത്തു കൊണ്ടു വച്ചു.
തൃപ്പാദങ്ങൾ പണിക്കനോട് : ഇവൻ ഏതു ജാതിയാണ്???
പണിക്കൻ : നായരാണ്
തൃപ്പാദങ്ങൾ : നായരാണെന്നേ തോന്നുള്ളു. അല്ലേ???
പണിക്കൻ : അതേ.
ആ വിഷയം പിന്നെ തുടർന്നതുമില്ല.
സംഭാഷണാനന്തരം വൈദിക മഠത്തിൽ നിന്നു താഴോട്ടിറങ്ങുമ്പോൾ ടിയാൻ എന്നോടു ചോദിച്ചു. ആ ചാമ്പ്രാണിത്തിരി കത്തിച്ചു വച്ച പയ്യൻ ഏതു ജാതിക്കാരാനാ, പിള്ളേ?" പറയ സമുദായത്തിൽപ്പെട്ട ആളാ കാർന്നോരെ ഞാൻപറഞ്ഞു. മൂപ്പിന്നു പിന്നെ ഒന്നും പറഞ്ഞില്ല ജ്വലിച്ച കൺകൊണ്ടൊരുനോക്കു നോക്കിയിട്ടു ധൃതിയിൽ ഇറങ്ങിപ്പോയി. കുറേ നാൾ പറയ സമുദായത്തിൽപ്പെട്ട ഒരാൾ തൃപ്പാദങ്ങളുടെ പാചകക്കാരാനായിരുന്നിട്ടുണ്ട്. അയാളാണു ചന്ദന തിരി കൊളുത്തി വച്ചത്.
📚ഗ്രന്ഥം : നാരായണ ഗുരു സ്മരണകൾ
ഗ്രന്ഥകാരൻ : പഴമ്പള്ളി അച്ചുതൻ |
Posted: 18 May 2016 01:51 AM PDT
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിനടുത്ത് ടുണീഷ്യ എന്ന രാജ്യത്ത് നിന്ന് ഒരു ഗ്രന്ഥം കണ്ടെത്തുകയുണ്ടായി.1950 ല്‍ രചിക്കപ്പെട്ട രിഹ്ലത്തുല്‍ ഹൗലല്‍ അര്‍ലി ( ഒരു ലോക സഞ്ചാരിയുടെ ആത്മകഥ ) എന്ന ഈ ഗ്രന്ഥം രചിച്ചത് ടുണീഷ്യക്കാരനായ നസറുദ്ദീന്‍ മക്ദസി എന്ന മുസല്‍മാനായ ലോകസഞ്ചാരി ആയിരുന്നു.7 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ ബൃഹത് ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിബാധിക്കുന്നത് കേരളത്തില്‍ വിരാജിച്ച ഒരു മഹാത്മാവിനെ പറ്റിയാണ.് അത് മറ്റാരുമല്ല ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളാണ്.
സഞ്ചാരപ്രിയന്‍ ആയിരുന്ന നസ്റുദ്ദീന്‍ മക്ദസി 1945 കാലഘട്ടത്തില്‍ ലോകസഞ്ചാരത്തിനായി പുറപ്പെട്ടു.പല മഹാനഗരങ്ങളും മഹാത്ഭുതങ്ങളും സന്ദര്‍ശിച്ച മക്ദസി ഇറാനില്‍ എത്തി ചേര്‍ന്നു .ഇറാനില്‍ സാധാരണ ജനതക്കിടയില്‍ അദ്ദേഹം താമസിച്ചു.അവിടെ വച്ച് അവര് തങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഒരു പ്രാര്‍ത്ഥന ചൊല്ലുന്നതായി മക്ദസി ശ്രദ്ദിച്ചു. ഈ പ്രാര്‍ത്ഥനയെപ്പറ്റി അന്വേഷിച്ച മക്ദസിക്ക് അറിയുവാന്‍ സാധിച്ചത് ഭാരതത്തിലെ തിരുവിതാംകൂര്‍കാരനായ ഒരു സംന്യാസിവര്യന്‍ രചിച്ച ആത്മോപദേശ ശതകം എന്ന കൃതിയുടെ പരിഭാഷയാണ് എന്നതാണ്. അവിടെ നിന്നും മക്ദസി തന്റെ യാത്ര തുടര്‍ന്ന് ഇറാഖില്‍ എത്തി.അവിടെയും മക്ദസിക്ക് കേള്‍ക്കാന്‍ സാധിച്ചത് തെരുവോരങ്ങളില്‍ കൂടി പോലും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനത
അറബിഭാഷയില്‍ പാടി നടക്കുന്ന ആത്മോപദേശ ശതകമാണ്.ഒാര്‍ക്കണം 1945 കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സാധ്യതകള്‍ ഇല്ലാതിരുന്നപ്പോളും കേരളം എന്ന ചെറിയ നാട്ടില്‍ ജീവിച്ച ഒരു സാധു സംന്യാസിവര്യനാല്‍ രചിക്കപ്പെട്ട ആത്മോപദേശ ശതകത്തിന്റെ വിശാലതയും വ്യാപ്തിയും.
മക്ദസിയുടെ മനസ്സില്‍ ആത്മോപദേശം എഴുതിയ സംന്യാസിയെ നേരിട്ട് കാണണം എന്ന ആഗ്രഹം ഉദിച്ചു.കാരണം ഇത്രയും ഘാതം അകലെയുള്ള വ്യത്യസ്ത മതവിശ്വാസികളായ ജനത അവരുടെ ഭാഷകളില്‍ ഒരു സന്യാസി എഴുതിയ കൃതി മനഃപാഠമാക്കണമെങ്കില്‍ ഇത് എഴുതിയ വ്യക്തി നിസാരക്കാരനാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ശ്രീനാരായണ ഗുരുവിനെ കാണണം എന്ന ആഗ്രഹത്താല്‍ ഭാരതത്തിലേക്ക് തിരിച്ചു.യാത്രാ മധ്യെ പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ മക്ദസി അവിടുത്തെ ജനതയോട് കേരളത്തെപ്പറ്റിയും നാരായണഗുരുവിനെപ്പറ്റിയും അന്വേഷിച്ചപ്പോള്‍ അത്ഭുതം ഉളവാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.1926 ല്‍ ഉറുദ്ദു ഭാഷയില്‍ കറാച്ചിയില്‍ ഒരു പ്രസ്സില്‍ ആത്മോപദേശ ശതകം അച്ചടിക്കപ്പെട്ടിരുന്നു.400 വരികളുള്ള ആത്മോപദേശ ശതകത്തിന്റെ 1 വരിയുടെ വ്യാഖ്യാനം രേഖപ്പെടുത്താന്‍ ആനാട്ടിലെ സാഹിത്യകാരന്‍മാര്‍ക്ക് 24 പേജുകള്‍ വേണ്ടിവന്നു..ദൈവഞ്ജാനത്തിന്റെ അപാരത എന്നാണ് മക്ദസിയോട് സാഹിത്യകാരന്‍മാര്‍ ആത്മോപദേശ ശതകത്തെ പറ്റി വിശേഷിപ്പിച്ചത്.
മക്ദസി യുടെ സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു.ഇത്രയും ശ്രേഷ്ഠനായ ഗുരുവിനെ നേരിട്ടു കാണുക തന്നെ വേണം എന്ന ആശയോടെ മക്ദസി കേരളത്തിലേക്ക് തിരിച്ചു.തമിഴ്നാട്ടിലെ ശിവാനന്ദ ആശ്രമത്തില്‍ എത്തിയ മക്ദസി ഗുരുവിനെ അന്വേഷിച്ചു.അവിടുള്ള സന്യാസി നാരായണ ഗുരു കേരളത്തില്‍ ജീവിച്ചിരുന്ന പൂര്‍ണ്ണ പുണ്ണ്യാവതാരമായിരുന്നുവെന്നും സ്വകര്‍മ്മത്താല്‍ മാനവനെ പരിശോഭിതനാക്കിയ പുണ്യാത്മാവാണെന്നും1928 കന്നിമാസം 5ന് ഗുരു ശിവഗിരിയില്‍ മഹാസമാധി പ്രാപിച്ചുവെന്നും മക്ദസിയെ അറിയിച്ചു.താന്‍ തേടി വന്ന മഹാ ഗുരുവിനെ കാണുവാന്‍ കഴിയാതെ പോയല്ലോ എന്ന ദുഖത്താല്‍ സഞ്ചാരം മതിയാക്കി തിരികെ ടുണീഷ്യയിലേക്ക് തിരിച്ചു.മടക്കയാത്രയില്‍ മക്ദസി ചിന്തിച്ചു , നാരായണ ഗുരു എന്ന മഹാത്മാവ് അവതാര പൂരുഷന്‍ ആണെങ്കില്‍ ഒരു യഥാര്‍ത്ഥ ഗുരു ആണെങ്കില്‍ തനിക്ക് ഗുരു അത് വെളിവാക്കി തരുക തന്നെ ചെയ്യും.യഥാര്‍ത്ഥ ഗുരുവിനു മരണമില്ല അത് തനിക്ക് വെളിവാകുക തന്നെ ചെയ്യും.
പ്രീയരെ നസറുദ്ദീന്‍ മക്ദസി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു
ഒന്നല്ല ,രണ്ടല്ല ,മൂന്നല്ല പതിമൂന്ന് തവണ ശ്രീനാരായണ ഗുരു തനിക് നേരിട്ട് ദര്‍ശനം നല്‍കി തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്കിഎന്ന്. ഇത് എഴുതിയത് ഒരു ഭാരതീയനോ ശ്രീനാരായണീയനോ അല്ല.മറിച്ച് ഈജിപ്റ്റിനടുത്ത ടുണീഷ്യക്കാരനായ മുസല്‍മാന്‍ നസുറുദ്ദീന്‍ മക്ദസിയാണ്.ലോകം കണ്ട മഹാസഞ്ചാരി കേരളത്തില്‍ ജീവിച്ച് സമാധി പ്രാപിച്ച ശ്രീനാരായണ ഗുരുവിനെ 13 തവണ കണ്ട് അനുഭവിച്ചറിഞ്ഞ ആത്മസത്യം 7 ഭാഗങ്ങളുള്ള ഗ്രന്ഥത്തില്‍ 5 ഭാഗങ്ങളിലൂം എഴുതിവച്ചിരിക്കുന്നു.' താന്‍ ഈ ലോകത്ത് ലോകാത്ഭുതങ്ങള്‍ ഒരുപാട് കണ്ടു എന്നാല്‍ മഹാത്ഭുതം ഒന്നെയുള്ളു , അത് ജഗത്ഗുരു ശ്രീനാരായണ ഗുരു തൃപ്പാദങ്ങള്‍ മാത്രമാണ്.'' എന്ന് മക്ദസി തന്റെ ഗ്രന്ഥത്തില്‍ അടിവരയിട്ടു പറയുന്നു.
പ്രീയരെ ഒന്നോര്‍ക്കു , ശ്രീനാരായണ ഗുരു എന്ന മഹാനിധിയെ സ്വന്തമായി കിട്ടിയവരല്ലെ നമ്മള്‍.ലോകത്ത് അത്യപൂര്‍വ്വവും സമാനതകള്‍ ഇല്ലാത്തതുമായ ഈ മഹാത്ഭുതത്തെ സ്വന്തമാക്കണ്ടവരല്ലേ നമ്മള്‍.ദൈവത്തെ അന്വേഷിച്ച് ,സത്യത്തെ അന്വേഷിച്ച് , ആത്മസുഖത്തെ അന്വേഷിച്ച് അലയേണ്ടവരല്ല നമ്മള്‍.കൈവന്ന നിധിയെ അറിഞ്ഞ് ആചരിച്ച് സ്വായത്തമാക്കുകയാണ് നമ്മള്‍ ചെയേണ്ടത്..
നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം
നമുക്കിതില്‍ പരം ദൈവം നിനക്കിലുണ്ടോ ഗുരുവര്യന്‍ ഇതൂപോലെ ലഭിക്കുമോ കുലത്തിന് ഗുരുഭക്തിയില്ലാതാര്‍ക്കും കുശലമാമോ..
തൃപ്പാദസേവാംശി
രമേശ്. രവി |
Posted: 18 May 2016 01:50 AM PDT
🌕ജനനം : 26-03-1893
🌑സമാധി : 02-09-1926
📚ശ്രീനാരായണ വചനാമൃതം
|
Posted: 18 May 2016 01:49 AM PDT
🌕ജനനം : 27-03-1879
🌑സമാധി : 02-12-1953
📚ശ്രീനാരായണ വചനാമൃതം
|
Posted: 18 May 2016 01:47 AM PDT
ശിവഗിരി ബഹ്മ വിദ്യാലയത്തിലെ 7 വർഷ കോഴ്സിൽ പഠിച്ച് ബ്രഹ്മ വിദ്യാചാര്യഎന്നസ്ഥാനം.1976 ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും ബ്രഹ്മചര്യ ദീക്ഷയും 1982-ൽ ഗീതാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷയും സ്വീകരിച്ചു.ഇപ്പോൾ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം, ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠം പ്രസിഡൻ്റ്. ശതകത്തിലൂടെ, ശ്രീനാരായണ ദർശനം 21-ാം നൂറ്റാണ്ടിൽ, യൂണിവേഴ്സൽഗുരു (ഇംഗ്ലിഷ് ), ഭഗവാൻ ശ്രീനാരായണഗുരുദേവ് തുടങ്ങിയ 25 ലധികം കൃതികൾ രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഭക്ത പരിപാലന യോഗം ഏർപ്പെടുത്തിയ ഏറ്റവും മികച്ച ശ്രീനാരായണിയൻ -സമഗ്ര സംഭാവന (2004) അവാർഡ്, തിരുവനന്തപുരം ശ്രീനാരായണ അക്കാഡമി അവാർഡ് (2006), കലാകേരളം അവാർഡ് (2007), എണാകുളം സേവസം ഘം അവാർഡ് കെ.ആർ.നാരായണൻ നാഷണൽ ഫൗണ്ടേഷൻ്റെ സമാധാനത്തിനുള്ള അവാർഡ് (2016) തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി, ബ്രഹ്മ വിദ്യാലയം രജത ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി, ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി, സെക്രട്ടറി, ശ്രീ ശാരദാ പ്രതിഷ്ഠ ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി, ദൈവദശകം രചനാ ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി, തുടങ്ങിയ ആഘോഷ പരുപാടികളുടെ സംഘാട.കൻ, ഡൽഹിയിൽ 25 വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക മത പാർമെൻ്റ് സംഘടിപ്പിച്ചു. ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം ഇപ്പോൾ 336 ൽ പരം യജ്ഞങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങൾ കേന്ദ്രികരിച്ച് 8500 ലതികം പ്രഭാഷണങ്ങൾ 2005, 2009, 2013, 2014, വർഷങ്ങളിൽ അമേരിക്ക സന്ദർശിച്ച് മത മഹായോഗങ്ങളിൽ പ്രഭാഷണം സിങ്കപ്പൂർ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിൽ നിരവധി തവണ സന്ദർശിച്ച് പ്രഭാഷണങ്ങൾധ്യാനയജ്ഞ യോഗങ്ങൾ ,ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മാസചതയം, ശിവഗിരി തീർത്ഥാടനത്തിനോടനുമ്പന്ധിച്ചുള്ള പിതാംബര ദീക്ഷ, ഗുരുദേവക്ഷേത്രങ്ങളിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ സംവിധാനം, ഗുരുദേവക്ഷേത്രത്തിലെ പ്രാർത്ഥന സംവിധാനം, എന്നിവയുടെ ഉപജ്ഞാതാവും സ്വാമികളാണ്. ശ്രീനാരായണദർശനത്തിൻ്റെ വ്യാഖ്യതാവും മുഖ്യ പ്രഭാഷകനുമാണ്സ്വാമികൾ.
🙏🏻വന്ദേ ഗുരു പരമ്പരാം🙏🏻
|
Posted: 18 May 2016 01:46 AM PDT
ഇദ്ദേഹം സ്വാമി ത്യപ്പാദങ്ങളുടെ ഒരു ഗ്രഹസ്ഥ ശിഷ്യനായിരുന്നു. 1062-ൽ വർക്കല തച്ചൻകോണത്തു ക്ഷേത്രത്തിലാണ് തൃപ്പാദങ്ങൾ ആദ്യം വന്ന് വിശ്രമിച്ചിരുന്നത്.അക്കാലത്ത് അളുകൾ കയറാതെ കിടന്നിരുന്ന ശിവഗിരിക്കുന്നിന്റെ മുകളിൽ ഒരു ദിവസം സ്വാമികൾ ഭക്തന്മാരുമായിച്ചെന്ന് അവിടെത്തെ പ്രകൃതി രമണീയത കണ്ടു. "നമുക്കിവിടെ വിശ്രമിക്കുവാൻ കൊള്ളാം. ഈ സ്ഥലം ഗവൺമെന്റിൽ നിന്നും പതിച്ചു വാങ്ങാം എന്ന് പnഞ്ഞു.സ്ഥലം പതിപ്പിച്ചു.ശിവഗിരി മഠവും മഹാസമാധി സ്ഥാനവും ഈ സ്‌ഥലത്താണ് സ്ഥിതി ചെയ്യുന്നത്.1087 -ലെ ശാരദ പ്രതിഷ്ഠാ കാലത്ത് കേശവൻ കൺട്രാക്റ്റർ ചെയ്ത പ്രയത്നത്തിന്റെ ഫലമായി പ്രതിഷ്ഠാ കമ്മറ്റിയിൽ നിന്നും ഒരു സ്വർണ്ണ മെഡൽ ഇദ്ദേഹത്തിന് സമ്മാനിക്കുകയും, സ്വാമി തൃപ്പാദങ്ങൾ ഒരു സ്വർണ്ണ മൊതിരവും പട്ടും നൽകുകയും ചെയ്തിട്ടുണ്ട്. 1123-ൽ 75 -മാത്തെ വയസ്സിൻ ഇദ്ദേഹം ദിവംഗതനായി
ഗുരു ചരണം ശരണം
|
Posted: 18 May 2016 01:43 AM PDT
ശ്രീനാരായണപരമഹംസദേവർ
ദീർഘകാലം ശിവഗിരിയിൽ താമസ്സിച്ചിരുന്നത് ഈ മഠത്തിലായിരുന്നു. ഇവിടം വൈദീക മഠം എന്ന് അറിയപ്പെടുന്നത്.
സ്വാമി തൃപ്പാദങ്ങൾ വൈദിക മഠത്തിൽ വിശ്രമിക്കുന്ന കാലഘത്തിൽ പ്രഭാതത്തിൽ തന്നെ വൈദിക മഠത്തിൻ്റെ വരാന്തയുടെ അങ്ങേഅറ്റം മുതൽ ഇങ്ങേഅറ്റംവരെ ഭക്തൻമാർ ഭഗവാനു സമർപ്പിക്കുന്ന കാഴ്ച്ച വസ്തുക്കൾ കൊണ്ട് നിറയുമായിരുന്നു. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയാണ് തൃപ്പാദങ്ങൾ അവരെ എല്ലാംയാത്ര ആക്കീരുന്നത്. വൈദീക കർമ്മാനുഷ്ഠാനങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സമൂഹത്തിലുള്ളവർക്ക് വൈദിക കർമ്മങ്ങൾ പഠിക്കുന്നതിനുള്ള ഒരു പാഠശാല വൈദിക മഠം കേന്ദ്രീകരിച്ചു നടന്നു വന്നിരുന്നു.അതു കൊണ്ടായിരിക്കാം ഈ മഠത്തിന് വൈദിക മഠം എന്ന പേര് ഗുരുദേവനാൽനൽകപ്പെട്ടത്.
1922- ൽ മഹാകവി രവീന്ദ്രനാഥ് ടാഗോറും, ദിനബന്ധു സി. എഫ് ആൺട്രൂസ്സും 1925-മാത്മഗാന്ധി മുതലായ മഹാരഥൻമാർക്ക് തൃപ്പാദങ്ങൾദർശനം നൽകിയതും ഇവിടെവച്ചാരുന്നു.
മഹാകവി കുമാരനാശാൻ അവസാനംയാത്രമൊഴി ചൊല്ലാതെ തൃപ്പാദങ്ങളോടു വിട പറഞ്ഞതും ഈ സവിധത്തിൽ നിന്നുമാണ് .അതിനുപരി [1928-സെപ്ത ബർ- 20-] [1104 കന്നി -5 ന് ] ശ്രിനാരായണ പരമഹംസദേവർ മഹാസമാധിയിൽ വിലയം പ്രാവിച്ചതും ഈ സവിധത്തിൽ വച്ചാണ്.
ഭക്തജനങ്ങൾ മഹാസമാധികഴിഞ്ഞാൽ ശിവഗിരിയിൽ ഭഗവാൻ്റെ ഏറ്റവുംസാന്നിദ്യംഉള്ള ഇടമായികണക്കാക്കിഭകതി
പൂർവ്വംവൈദികമഠത്തിൽ ദർശനം നടത്തി നമസ്കരിച്ച് പ്രദിക്ഷണം വച്ചു പ്രാർത്ഥനാദികൾ ചെയ്തു വരുന്നു. ഇവിടെ തൃപ്പാദങ്ങൾ ഉപയോഗിച്ചിരുന്ന കട്ടിൽ, കസേര, കമണ്ഡലു. ഊന്നുവടി തുടങ്ങിയ ദിവ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. ഭഗവാൻ മാത്രമാണ് ശരണം എന്ന് ഉറച്ച വിശ്വാസത്തോടെ എത്തുന്ന ഭക്തർക്ക് ഒരു നോട്ടംകൊണ്ടോ സ്പർശനംകൊണ്ടോ ഒരിറ്റുതീർത്ഥംജലത്തിനാലോ അവരുടെ എല്ലാദുഃഖങ്ങളും അകറ്റിയിരുന്ന അഭയ വരദായകനായ ശ്രീനാരായണ പരമഹംസദേവർ ഇന്നും തപ്ത മനസ്സരായ ഭക്തരുടെ ആശ്രയമായി ഇന്നും ഇവിടെ തിരു സന്നിധാനം ചെയ്യുന്നു. ഈ സ്വർഗ്ഗഭൂമിയുടെ പാവനതയെ ഉൾക്കൊണ്ടു കൊണ്ട് ഭഗവാൻ്റെ തിരുസന്നിധിയിൽ മൗനത്തിൻ്റെ പൂർണ്ണതയിൽ പ്രാർത്ഥന നിർഭരമായ മനസ്സോടെ നമസ്കരിക്കാം |
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Category: ഗുരുസ്മൃതി
0 comments