.


Jagath Guru Sree Narayana Gurudevan


Posted: 11 Apr 2016 04:20 AM PDT
ഇ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കോട്ടയം ജില്ലയിലാണ്.ഇടപ്പാടിയിൽ നിന്നും പൂഞ്ഞാറിലേക്ക് 15 കി.മി ദൂരമാണ് ഒള്ളത്. സമീപ സ്ഥലമായ ഇടപ്പാടിയിലെ (ഗുരുദേവൻ ആണ് ഇടപ്പാടിയിലെ ആനന്ദ ഷണ്മുഖ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്) പോലെ ഇ പ്രദേശത്തെ ഈഴവ സമുദായക്കാർക്ക് സ്വന്തമായി ആരാധനാലയമുണ്ടായിരുന്നില്ല .ഇടപ്പാടിയിലെ ജനങ്ങൾ സ്വന്തമായി ക്ഷേത്രം നിർമ്മിച്ചത് പോലെ പൂഞ്ഞാർകാർക്കും ഒരു ക്ഷേത്രം വേണമെന്നായി.ഇവിടുത്തെ ഈഴവ പ്രമാണിമാരിലെ പ്രമുഖർ മങ്കുഴി കുടുംബക്കാർ ആയിരുന്നു.ഇടപാടിയിൽ ഗുരുദേവൻ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് വന്നതറിഞ്ഞ മങ്കുഴി തറവാട്ടിലെ പ്രമാണിമാർ ഇടപ്പാടിയിലെത്തി ഗുരുവിനെ വണങ്ങി പൂഞ്ഞാറിലെ ജനങ്ങള്ക്കും ആരാധിക്കുവാൻ ക്ഷേത്രം പ്രതിഷ്ടിച്ചു നല്കണമെന്ന് അഭ്യർഥിച്ചു.അന്നുതന്നെ ഗുരുടെവനും സംഘവും പൂഞ്ഞാറിലേക്ക് തിരിച്ചു.തൊട്ടടുത്ത ദിവസം തന്നെ പൂഞ്ഞാറിലും സുബ്രഹ്മണ്യനെ സങ്കല്പ്പിച്ചു പ്രതിഷ്ഠ കർമ്മംനിര്വ്വഹിച്ചു.....ഒരിക്കലും മാറാത്ത മഹാമനസ്കത !!! അതിനു കോടി പ്രണാമങ്ങൾ അർപ്പിച്ചാലും അധികമാകുന്നില്ല.
ഇ വേലിനു എന്ത് ശക്തി എന്ന് ചോദിച്ചുകൊണ്ട് അവിടുത്തെ ഏതോ അന്തേവാസി വേൽ നശിപ്പിച്ചു കളയുകയുണ്ടായി.അതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്കും,നാട്ടുകര്ക്കും ഒട്ടനവധി ദുരന്തങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വന്നുകൊണ്ടിരുന്നു.തുടർന്ന് നാട്ടുകാര ചേർന്ന് ഗീതാനന്ദ സ്വമികളെയും,സച്ചിദാനന്ദ സ്വമികളെയും വരുത്തി പരിഹാര കർമ്മങ്ങൾ ചെയ്യിച്ചതിനു ശേഷമാണ് ഇന്നുകാണുന്ന അഭിവൃത്തികൾ എല്ലാം വന്നു ചേർന്നത്‌ .

ശ്രീ നാരായണ ഗുരുദേവൻ's photo.
Posted: 11 Apr 2016 04:20 AM PDT
തമിഴ്നാട്ടിലെ ഭാവാനീശ്വര ക്ഷേത്രം

ഈറോഡിനു സമീപമുള്ള "ഭവാനി " എന്ന സ്ഥലത്ത് ഗുരുദേവൻ ഒരു ക്ഷേത്ര പ്രതിഷ്ഠ നടത്തി,പ്രതിഷ്ഠ കർമ്മം കഴിഞ്ഞു ഭഗവാൻ വിശ്രമിക്കുമ്പോൾ ഒരു ഭ്രാന്തനെയും കൊണ്ട് കുറെ ആളുകൾ ഭഗവാന്റെ സന്നിധിയിൽ എത്തി.ഭഗവാനു അയാളുടെ രോഗം ഭേദമാക്കുവാൻ കഴിയും എന്നാ ഉറച്ച വിശ്വാസത്തിലാണ് അവിടെ കൊണ്ട് വന്നത്.കൈകാലുകൾ ചങ്ങലക്കു ഇട്ടാണ് രോഗിയെ അവിടെ കൊണ്ടുവന്നത്.അയാൾ വേദന കൊണ്ട് പുളയുകയായിരുന്നു.കണ്ടയുടൻ തന്നെ ചങ്ങലകൾ അഴിച്ചു മാറ്റുവാൻ ഭഗവാൻ അവരോടായി പറഞ്ഞു.എന്നിട്ടും അവർ അറച്ചുനില്ക്കുകയായിരുന്നു.രോഗി അക്രമാസക്തനാകും എന്ന ഭയമായിരുന്നു ഏവർക്കും.ചങ്ങല അഴിച്ചപ്പോൾ അയാൾ വളരെ ശാന്തനായി കാണപ്പെട്ടു.ഭഗവാനെ ദർശിച്ച മാത്രയിൽ തന്നെ അയാളുടെ രോഗം ഭേദമായി.പിന്നീട് അയാൾ ശാന്തമായും,നല്ല കുടുംബ ജീവിതം നയിച്ചതായിട്ടാണ് അറിയപ്പെടുന്നത്.

ശ്രീ നാരായണ ഗുരുദേവൻ's photo.